BC 2ആം നൂറ്റാണ്ടിൽ ഗ്രീസിനടുത്തുള്ള ക്രീറ്റ് ദ്വീപിനു സമീപം നടന്നു എന്ന് കരുതപ്പെടുന്ന ഒരു കപ്പലപകടമാണ് ആന്റിക്കതൈറ ഷിപ് റെക്ക്.1900ൽ ചില മുങ്ങൽവിദഗ്ദ്ധരാണ് ഈ കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അവിടെ നിന്നും കണ്ടെത്തിയതാണ് ആന്റിക്കൈത്തൈറ മെക്കാനിസം.പുരാതനസമൂഹത്തിൽ നിലനിന്നിരുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണീ കണ്ടെത്തൽ.
ഒരു സ്വിസ് വാച്ചിന്റെ നിർമ്മാണചാതുര്യത്തോടെ നിർമ്മിച്ചിരിക്കുന്ന അതിവിദഗ്ദ്ധമായ ഒരു മെക്കാനിസമാണിത്.
ഈ ഉപകരണം ഉപയോഗിച്ച് സൂര്യൻ, മൂൺ , മറ്റ് ഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ ക്യത്യമായി നിർണ്ണയിക്കാൻ സാധിക്കുമായിരുന്നു.
ഒരു ഡേറ്റ് എന്റർ ചെയ്തുകഴിഞ്ഞാൽ ആ ദിവസം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ പൊസിഷൻ വ്യക്തമായി ഇത് കാണിച്ചുതരും…കണ്ടെത്തി വർഷങ്ങൾക്ക് ശേഷം ഈ അവശിഷ്ടത്തിന്റെ എക്സ് റേ സ്കാനിങ്ങ് നടത്തിയാണ് ഇതിനുള്ളിലെ മെക്കാനിസം ശാസ്ത്രഞ്ജ്യർ മനസ്സിലാക്കിയത്.
ഓർക്കുക 14ആം നൂറ്റാണ്ടിലാണ് ആദ്യത്തെ ഗിയർവീൽ മെക്കാനിസം മനുഷ്യൻ നിർമ്മിക്കുന്നത്…അതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്,
ഭൂമി പരന്നത്, സൂര്യനും ചന്ദ്രനും ദൈവങ്ങൾ എന്ന് കരുതപ്പെടുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും സൂക്ഷ്മമായ കണക്കുകൂട്ടലുകൾ നടത്തുന്ന ഒരു മെക്കാനിക്കൽ കമ്പ്യൂട്ടർ, ആര്. എങ്ങനെ നിർമ്മിച്ചു..ഉത്തരം വിരൽചൂണ്ടുന്നത്.അതീവശക്തിയുള്ള മനുഷ്യേതര തലച്ചോറുകളിലേക്കാണ്.
മനുഷ്യനെ എന്തിനാണ് ദൈവങ്ങൾ ഇത്ര വിവേകശാലിയായി സ്യഷ്ടിച്ചത്…ഏത് ജീവികളിൽ നിന്നാണ് മനുഷ്യൻ ഉത്ഭവിച്ചത്…മറ്റു ജീവികൾക്കില്ലാത്ത ജനിതികപരമായ എന്ത് പ്രത്യേകതയാണ് മനുഷ്യർക്കുള്ളത് .?.........
ബി.സി നാലായിരമാണ്ടിൽ ഇറാക്കിൽ ഉണ്ടായിരുന്ന സംസ്കാരമാണ് സുമർ സംസ്കാരം
( മെസപ്പൊട്ടോമിയ ). മുൻപത്തെപോസ്റ്റിൽ സൂചിപ്പിച്ച ബാഗ്ദാദ് ബാറ്ററികളും മറ്റും ഇവിടെ നിന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.സുമേരിയൻ ലിഖിതങ്ങൾ , അവരുടെ വിശ്വാസങ്ങൾ എല്ലാം ചുറ്റപ്പെട്ടുകിടക്കുന്നത് അനുനാകി എന്ന് വിളിക്കപ്പെടുന്ന ദൈവങ്ങളിലാണ്..ബാബിലോണീയൻ , അസിറിയൻ എന്നീ സംസ്കാരങ്ങളിലും ഈ അനുനാകിയെപ്പറ്റി പരാമർശമുണ്ട്.
ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരായി ചില തെളിവുകൾ ഗവേഷകർ കണ്ടെത്തുകയും ചെയ്തു.അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്.അവർ ഈ ഭൂമിയിൽ വന്നത് സ്വർണ്ണംഖനനം ചെയ്യുന്നതിനു വേണ്ടിയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്നത് പോലെ ചിമ്പാൻസികളിൽ നിന്നും നിയാണ്ടർതാൽ മനുഷ്യനിൽ നിന്നും പരിണമിച്ചുണ്ടായതല്ല മനുഷ്യർ എന്ന് ചുരുക്കം.!
1849ൽ ബ്രട്ടീഷ് ഗവേഷകനായ ഓസ്റ്റിൻ ഹെന്രി സുമേരിയൻ നഗരമായ നൈന്വേയിൽ നിന്നും തനിത്തങ്കത്തിൽ തീർത്ത പുരാതന ഫലകങ്ങൾ കണ്ടെത്തുകയുണ്ടായി.ക്യൂണിഫോം സ്ക്രിപ്റ്റിൽ വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഇവ പരിഭാഷ ചെയ്തെടുക്കാൻ 30 വർഷത്തെ ഗവേഷണം വേണ്ടിവന്നു.
നിബ്രു ( Nibru ) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകികൾ ഭൂമിയിൽ വന്നു,അവർ ഭൂമി സന്ദർശിച്ച സമയത്ത് നിയാണ്ടർതാൽ മനുഷ്യരാശിയായിരുന്നു ഉണ്ടായിരുന്നത്.ജെനിറ്റിക് എഞ്ചിനീയറിങ്ങ് വഴി അവരിൽ നിന്ന് ഇന്ന് കാണുന്ന മനുഷ്യനെ അവർ സ്യഷ്ടിച്ചു എന്നാണ് ആ ലിഖിതങ്ങളിൽ നിന്ന് ലഭിച്ച വിവരം.
ആധുനിക മനുഷ്യന്റെ ഡി.എൻ.എ ഭാഗീകമായി ഡീകോഡ് ചെയ്യപ്പെട്ടത് ഈ അടുത്തകാലത്താണ്.പരിണാമത്തിലൂടെ കുരങ്ങുകളിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയപ്പെടുന്നത് ബാഹ്യമായ സാദ്യശ്യവും പിന്നെ ക്രോമസോമുകളിലെ തുല്യതയും ഒക്കെ വച്ചാണ്..
പക്ഷേ ക്യത്യതയോടെയൂള്ള ഡി.എൻ.എ പരിശോധന ഈ വാദത്തെ ഘണ്ഢിക്കുകയുണ്ടായി.മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ..
HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്..പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്..പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ ഒരിയ്ക്കലും പുറത്തുനിന്നുമുള്ള ഒരു ഫാക്ടർ അവന്റെ ഡി.എൻ.എയിൽ കടന്നുവരില്ല…അതൊരു കൂടിച്ചേർക്കലാണ്.അത് നടത്തിയത് ഏലിയൻസ് അഥവാ ദൈവങ്ങളും..
എന്തിനു വേണ്ടി ഇങ്ങനെ മനുഷ്യരെ സ്യഷ്ടിച്ചു ?.. സ്വർണ്ണം ഖനനം ചെയ്യുന്നതിനായാണ് എന്നാണുത്തരം.സുമേരിയൻ വിശ്വാസങ്ങൾ പ്രകാരം അങ്ങനെ വിവേകത്തോടെ സ്യഷ്ടിക്കപ്പെട്ട ആദ്യ മനുഷ്യൻ (Adamu) ആണ്..ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനെ സ്യഷ്ടിച്ചു എന്ന് പഴയ ഗ്രന്ഥമായ ബൈബിളിലും പറയുന്നുണ്ട്.അവന്റെ പേരും ആഡം എന്ന് തന്നെ.
അപ്പോൾ സുമേരിയൻ വിശ്വാസപ്രകാരം ഈ അനുനാകി ഒരിയ്ക്കൽ തിരിച്ചുവരും.ആ വരുന്ന സമയം ലോകത്തിന്റെ അവസാനവും.ജ്യോതിശാസ്ത്രപ്രകാരം നെപ്റ്റ്യൂണിനും പിന്നിൽ നിന്നാണവർ വരുന്നത്…തീർച്ചയായും അവർ സമയസഞ്ചാരികളാണ്..............