Jenny Greenteeth ബ്രിട്ടണിലെ ജലയക്ഷി
ബ്രിട്ടണിലെയും, സമീപ രാജ്യങ്ങളിലെയും കുട്ടികളെ വളരെക്കാലത്തോളം കിടുകിടാ വിറപ്പിച്ച ഒരു കഥയാണ് ജെന്നിയുടെത്.
ഒറ്റപ്പെട്ട തടാകങ്ങളിലും, കുളങ്ങളിലും കളിക്കാനായി ഇറങ്ങുന്ന കുട്ടികളെ കാത്തിരിക്കുന്ന ഒരു ഭീകര സത്വമാണ് Jenny Greenteeth എന്നാണ് ഐതിഹ്യം. പണ്ട് പായല് നിറഞ്ഞ കുളങ്ങളില്‍ വീണ് കുട്ടികള്‍ മരണപ്പെടുമ്പോള്‍, അതിന്‍റെ ഉത്തരവാദിത്വം നേരെ ജെന്നിയുടെ തലയിലേക്കാണ് സ്ഥിരമായി പോയിരുന്നത്. ആദ്യം ഇതൊക്കെ ആളുകള്‍ക്ക് നല്ല വിശ്വാസം ആയിരുന്നെങ്കിലും, പിന്നീട് ഇതൊക്കെ കുട്ടികളെ ഭയപ്പെടുത്താനുള്ള കഥകള്‍ മാത്രമായി മാറി.
ചിലപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ രൂപം സ്വീകരിക്കുന്ന ജെന്നിക്ക് നല്ല പച്ചനിറമാണ്. കൂര്‍ത്ത പല്ലുകളും, ഇടതൂര്‍ന്ന മുടിയും, നീണ്ടു കൂര്‍ത്ത നഖങ്ങളും കാണും. പലപ്പോഴും പായലുമായി കലര്‍ന്ന് കിടക്കുന്നതിനാല്‍ അത് തന്നെയാണ് ജെന്നിയുടെ വസ്ത്രവും. എണ്‍പതുകളിലെ ഒരു folklore മാസികയ്ക്കായി നടത്തിയ അഭിമുഖത്തില്‍, ഒരു പ്രായമായ സ്ത്രീ, ജെന്നിയുടെ കരച്ചില്‍ ഒരിക്കല്‍ കേട്ടിട്ടുള്ളതായി എഴുതിയിട്ടുണ്ട്. ഒരിക്കല്‍ അവരുടെ ചെറുപ്പത്തില്‍, വീടിന് പിറകിലെ കാടിനടുത്തായി കളിക്കുമ്പോള്‍ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒരു ശബ്ദം കേട്ടു, അല്പം കഴിഞ്ഞപ്പോള്‍ ആ കരച്ചില്‍ ചിരികളായി മാറി. അപ്പോഴേക്കും കൂട്ടത്തിലെ മുതിര്‍ന്ന കുട്ടി പറഞ്ഞു, അത് ജെന്നി വിളിക്കുന്നതാണ്, ഇവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്ന്. അവരുടെ ചെറുപ്പത്തില്‍, ആ കാടിനകത്തുള്ള കുളത്തില്‍ ധാരാളം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ചെറുപ്പത്തില്‍ അവരും അതിനുത്തരവാദി ജെന്നിയാണെന്ന് തന്നെ വിശ്വസിച്ചിരുന്നു. പിന്നീട് വലുതായപ്പോള്‍ അവര്‍ക്കും അതൊരു കുട്ടിക്കഥയായി മാറി.
ജെന്നി ഒരു യക്ഷിയാണെന്നും, അല്ല ദുര്‍മന്ത്രവാദിനിയാണെന്നും
വാദങ്ങളുണ്ട്. അതുപോലെ ചില കഥകളില്‍ ജെന്നിയും, സഹോദരിമാരും
കുളങ്ങളുടെയും, അതിലെ ജീവജാലങ്ങളുടെയും സംരക്ഷകരാണ്. അവരെ ശല്യം ചെയ്യാന്‍
വരുന്നവരെ മാത്രമേ ജെന്നി ഉപദ്രവിക്കാറൊള്ളൂ. പല മരണങ്ങളിലും കുളങ്ങളിലെ
പായലാണ് യഥാര്‍ത്ഥ വില്ലനെങ്കിലും, ആളുകള്‍ക്ക് അത് ജെനിയുടെ തലയില്‍
കെട്ടിവയ്ക്കാനാണ് താല്പര്യം. കാരണം കുട്ടികള്‍ ആ കഥ കേട്ട് അങ്ങോട്ട് ഇനി
കളിക്കാന്‍ പോകില്ലല്ലോ. ആധികാരികമായി നോക്കുകയാണെങ്കില്‍ പല
മിത്തുകള്‍ക്ക് പിന്നിലും ഇത്തരം സദുദ്ദേശങ്ങളോ, തെറ്റിദ്ധാരണകളോ കാണാം.