A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പെർസൂയസിലെ X-റേ സുനാമി( A Giant X-Ray Wave Rolling at Persues)

പെർസൂയസിലെ X-റേ സുനാമി( A Giant X-Ray Wave Rolling at Persues)

കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ ഒരു X-റേ സുനാമി ഭൂമിയെ ലക്ഷ്യമാക്കി വരുന്നുണ്ടെന്നുള്ള വാർത്ത നമ്മൾ അറിഞ്ഞിരുന്നു. വർഷാവർഷം ചില ജ്യോതിഷികളും ലോകാവസാന തള്ളലുകാരും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ലോകത്തിന്റെ അവസാനത്തെക്കുറിച്ചും പ്രവചിക്കാറുണ്ട്. ബഹിരാകാശ ഗവേഷണ നിലയമായ നാസ അതെല്ലാം തള്ളിക്കളയുകയുമാണ് പതിവ്. പക്ഷെ ഈ X-റേ സുനാമിയെ കുറിച്ച് പ്രവചിച്ചത് നാസയാണ്. എന്നിരുന്നാലും ഈ X-റേ സുനാമി നമ്മുടെ ഗാലക്സിയെയും ഭൂമിയെയും വിഴുങ്ങുമോയെന്നൊന്നും നാസ സ്ഥിതീകരിച്ചിട്ടില്ല. ആ X റേ സുനാമി എന്താണെന്നു ഒന്നു പരിശോധിക്കാം.
നമ്മളിൽ നിന്നും ഏകദേശം 11 മില്യൺ പ്രകാശ വർഷങ്ങൾക്ക് അകലെ നിൽക്കുന്ന ഒരു ഗാലക്സി കൂട്ടായ്മയാണ്(Galaxy Cluster) പെർസൂയസ്‌(Persues) .മേല്പറഞ്ഞ X-റേ തരംഗങ്ങൾ ഈ ക്ലസ്റ്ററിൽ നിന്നാണ് ഉത്സർജ്ജിക്കുന്നത്. ഗുരുത്വാകർഷണ ബലത്തിന്റെ അടിസ്ഥാനത്തിൽ നൂറു മുതൽ ആയിരക്കണക്കിന് ഗാലക്സികൾ ഒരു നിശ്ചിത ആകൃതിയിൽ ഒത്തുകൂടുന്നതിനെയാണ് ഗാലക്സി ക്ലസ്റ്റർ എന്നറിയപ്പെടുന്നത്. അത്തരമൊരു ഗാലക്സി ക്ലസ്റ്ററാണ് പെർസൂയസും. ഏകദേശം ആയിരക്കണക്കിന് ഗാലക്സികളാണ് പെർസൂയസ്‌ ഗാലക്സി ക്ലസ്റ്ററിൽ അംഗങ്ങൾ ആയിട്ടുള്ളത്. പെർസൂയസ് ഗാലക്സി ക്ലസ്റ്ററിലെ ദ്രവ്യം(Matter) ഉന്നത താപനിലയുള്ള വാതക പടലങ്ങളായി രൂപപ്പെടുന്നു അത്തരം വാതക പടങ്ങളെ X-റേ സംവിധാനത്തിലൂടെ മാത്രമേ നിരീക്ഷിക്കാൻ കഴിയുകയുള്ളു. അത് കൊണ്ട് നാസയുടെ ബഹിരാകാശ X-റേ നിരീക്ഷണ സംവിധാനമായ 'ചന്ദ്ര X-റേ ഒബ്സർവേറ്ററി യാണ് പെർസൂയസ്‌ ഗാലക്സി ക്ലസ്റ്ററിനെക്കുറിച്ച് പഠനം നടത്തുന്നത്. ചന്ദ്ര തന്നെയാണ് പെർസൂയസിലെ X-റേ സുനാമിയെക്കുറിച്ചുള്ള വിവരവും പുറത്തു വിട്ടത്. അവ എന്താണെന്നു നോക്കാം.
ഒരു മഹാസമുദ്രത്തിൽ ഉറഞ്ഞു തുള്ളുന്ന സുനാമി തിരമാലകളെപോലെയെയാണ് X-റേ തരംഗങ്ങൾ ക്ലസ്റ്ററിൽ നിന്നും പ്രവഹിക്കുന്നത് അത്കൊണ്ടാണ് X-സുനാമി എന്നു അഭിപ്രായപ്പെടാൻ കാരണം. ഈ തരംഗങ്ങൾക്ക് 200,000 പ്രകാശ വർഷം വലുപ്പമുണ്ട് അതായത് നമ്മുടെ ഗാലക്സിയുടെ ഇരട്ടി വലുപ്പമുണ്ടെന്നർത്ഥം.
ഏകദേശം 240 മില്യൺ വർഷങ്ങൾക്ക് മുൻപ് പെർസൂയസ്‌ ക്ലസ്റ്ററിലേക്ക് മറ്റൊരു ചെറിയ ഗാലക്സി ക്ലസ്റ്റർ ഞെരുങ്ങിയതിന്റെ ഫലമായി മില്യൺ കണക്കിന് അളവ് വാതക പടലങ്ങൾ സർപ്പിളാകൃതിയിൽ ബഹിരാകാശത്തേക്ക് പ്രവഹിച്ചതായി ചന്ദ്ര ഡേറ്റയുടെ അടിസ്ഥാനത്തിൽ ജ്യോതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ വാതക പടലങ്ങളിൽ നിന്നാണ് X-തരംഗങ്ങളുടെ ഉത്സർജനവും. സർപ്പിളാകൃതിയിൽ തന്നെയാണ് തന്നെയാണ് രാക്ഷസാകാരന്മാരയ X തരംഗങ്ങളും സഞ്ചരിക്കുന്നത്. പെർസൂയസിന്റെ കേന്ദ്ര ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗാലക്സിയുടെ സൂപ്പർ മാസ്സിവ് തമോ ഗർത്തത്തിലേക്ക് വാതക പടലങ്ങൾ ചുരുങ്ങുന്നതായും ചില ജ്യോതി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇത് കാരണം വാതകപടലങ്ങൾക്ക് കോൺകേവ് ആകൃതി കൈവരിച്ച് ഒരു പ്രതേക ഘടനയിലേക്ക് മാറുന്നു 'ബേ'(Bay) എന്നാണ് ജ്യോതിശാസ്ത്രജ്ഞർ ഈ ഘടനയെ വിളിക്കുന്ന പേര്. ഏകദേശം 56 മില്യൺ ഡിഗ്രി ഫാരൻ ഹീറ്റാണ് പെർസൂയസിന്റെ കേന്ദ്രീയ താപനില. മേൽ സൂചിപ്പിച്ചത് പോലെ പെർസൂയസും മറ്റൊരു ഗാലക്സി ക്ലസ്റ്ററും ഞെരുങ്ങിയതിന്റെ ഫലമായി സർപ്പിളാകൃതിയിൽ X-റേ തരംഗങ്ങൾ പ്രവഹിക്കുന്നതായും നിമിഷങ്ങൾകൊണ്ട് ഈ ആകൃതി വികസിച്ചു കൊണ്ടിരിക്കുന്നതായും ഏകദേശം 2.5 ബില്യൺ വർഷങ്ങൾകൊണ്ട് 200,000 നിന്നു 500,000 പ്രകാശ വര്ഷം എന്ന അളവിൽ വികസിക്കുകയെന്നും കരുതുന്നു. രണ്ടു ഗാലക്സികളോ ഗാലക്സി ക്ലസ്റ്ററുകളോ കൂട്ടിയിടിക്കുകയോ ഞെരുങ്ങുകയോ ചെയ്താൽ കാന്തിക മണ്ഡലം പോലെയുള്ള പല ഭൗതിക വസ്തുതകളും പ്രജാതമാകുന്നു. ഈ തരംഗങ്ങളുടെ സഞ്ചാരം ക്ലസ്റ്ററിലെ കാന്തിക മണ്ഡലത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. കാന്തിക തീവ്രത കൂടുതലാണെങ്കിൽ തരംഗങ്ങളുടെ സഞ്ചാര പാതയിൽ വ്യതിയാനമോ ഏറ്റക്കുറച്ചിലോ ഉണ്ടാകുന്നു. കുറവാണെങ്കിൽ പ്രകാശ വര്ഷങ്ങള്ക്കൊണ്ടു ഇവ വികസിക്കുകയും ചെയ്യുമെന്ന് കരുതുന്നു. നാസയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ സ്റ്റീഫൻ വാൽക്കറാണ് പ്രസ്തുത വിഷയത്തെ പറ്റി പഠനം നടത്തിയത്.
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ ചില തിരുത്തുകൾ ആവശ്യമാണ്. "പെർസൂയസ്‌ എന്ന സൗരയൂഥം മറ്റൊരു സൗരയൂഥവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായി കോസ്മിക് സുനാമി വരുമെന്നും ഭൂമിയെ വിഴുങ്ങും എന്നൊക്കെയാണ് വന്നത്. പെർസൂയസ്‌ ഒരു സൗരയൂഥമല്ല ആയിരക്കണക്കിന് ഗാലക്സികൾ അംഗങ്ങളായ ഗാലക്സി ക്ലസ്റ്ററാണ്. X-റേ തരംഗങ്ങൾ കോസ്മിക് തരംഗങ്ങളുടെ ഗണത്തിൽ പെട്ടവയല്ല അത്കൊണ്ട് കോസ്മിക് സുനാമി എന്നു വിളിക്കുന്നതും ശരിയല്ല. ഈ തരംഗങ്ങൾ ഭൂമിയെയും ഗാലക്സിയെയും വിഴുങ്ങുമെന്നു സ്റ്റീഫൻ വാൾക്കർ പറഞ്ഞിട്ടില്ല. ആ തരംഗങ്ങൾ മിൽകി വേയിലേക്കോ ഭൂമിയിലേക്കോ എപ്പോൾ വരുമെന്ന് നാസ വ്യക്തമാക്കിയിട്ടില്ല. അഥവാ എത്തിയാൽ ലക്ഷകണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടാവും എത്തുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത ഊതിപെരുപ്പിക്കുന്നത് ശരിയല്ല. ' നിമിഷ നേരം കൊണ്ട് ഭൂമി ഇല്ലാതാവും' നമ്മളൊക്കെ അവസാനിക്കാൻ പോകുന്നു' നമുക്ക് കാത്തിരുന്ന് കാണാം' എന്നൊക്കെയുള്ള മാധ്യമ തള്ളലുകളിൽ വ്യാകുലരാവേണ്ടതില്ല.