ഇന്ത്യയിലെ ചുരുളഴിയാത്ത ചില രഹസ്യങ്ങള്!
പതിറ്റാണ്ടുകളായി സത്യാന്വേഷികളെ അലട്ടുന്ന ഇന്ത്യയിലെ ചില നിഗൂഢതകള്. കാലങ്ങളായി ശാസ്ത്രത്തിന് കൃത്യമായി ഉത്തരം നല്കാനാവാത്ത രഹസ്യകെട്ടുകള്. അത്തരത്തില് നിരവധി തലച്ചോറുകളെ ചിന്തിപ്പിച്ച ചില ചുരുളഴിയാത്ത രഹസ്യങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.
1.സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം
ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടങ്ങള്ക്ക് ചുക്കാന് പിടിച്ച നേതാജിയുടെ കാണാതാകലും,മരണവും വിമാന അപകടവും എല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്താണ് ചരിത്രത്തില് സംഭവിച്ചതെന്ന് ഇന്നും ചോദ്യചിഹ്നമാണ്. വിമാന അപകടത്തില് ബോസ് കൊല്ലപ്പെട്ടിരുന്നില്ലെന്ന
2.ജടിംഗയിലെ പക്ഷികളുടെ ആത്മഹത്യ
ആസാമിലെ ചെറിയ ഗ്രാമമായ ജടിംഗയില് നടക്കുന്ന പക്ഷികളുടെ ആത്മഹത്യ പ്രതിഭാസം ഇന്നും നിഗൂഢമായ രഹസ്യമാണ്. സെപ്തംബറിനും ഡിസംബറിനും ഇടയില് 40ല് അധികം വ്യത്യസ്ത ഇനങ്ങളില് പെട്ട 100ല് അധികം പക്ഷികള് പ്രകാശത്തില് ആകൃഷ്ടരായി ഭിത്തികളിലും മരങ്ങളിലും ഇടിച്ച് മരിച്ച് വീഴുകയാണ് ഉണ്ടാവുന്നത്. ഗ്രാമവാസികള് പ്രത്യേക ലൈറ്റിന്റെ സഹായത്തോടെ പക്ഷികളെ വേട്ടയാടുകയാണെന്ന് ചില ആളുകള് പറയുമ്പോള് മറ്റ് ചിലര് പറയുന്നത് വലിയ കാറ്റിനാല് കിളികൂടുകള് തകര്ന്നാണ് ഇവയുടെ മരണമെന്നാണ് .എന്തായാലും കൃത്യമായ ഉത്തരം ആര്ക്കുമില്ല
3.ജോധ്പൂരിലെ അതി ഭീകര മുഴക്കം
2012 ഡിസംബര് 17ന് രാവിലെ 11.25ന് പേടിപ്പിക്കുന്ന വല്ലാത്ത ഒരു ശബ്ദത്തിന്റെ അതിഭീകര മുഴക്കം ആണ് ജോധ്പൂരിനെ തടക്കിയത്. ബോംബ് സ്ഫോടനം ആണെന്ന് കരുതി ആളുകള് ഓടി വീടിന് പുറത്തെത്തി. എന്നാല് ഒന്നു സംഭവിച്ചിട്ടുണ്ടായിരുന്നില
4.നിഗൂഢത നിറഞ്ഞ മാല്ച മഹല്
700 വര്ഷം പഴക്കമുള്ള ഡല്ഹിയിലെ പ്രേതബാധയുണ്ടെന്ന് കരുതുന്ന ലോഡ്ജ് രണ്ട രാജ സഹോദരങ്ങളുടെ താമസസ്ഥലമാണ്. പ്രിന്സസ്സ് സക്കീനയും പ്രിന്സ് റിയാസും വര്ഷങ്ങളായി ഇവിടെയാണ് താമസം. പുറത്തേക്ക് ഇവര് വരാറില്ല,അകത്തേക്ക് ആരെയും കടത്താറുമില്ല. ഗേറ്റിന് പുറത്ത് വെച്ചിരിക്കുന്ന ബോര്ഡില് പറയുന്നത് അതിക്രമിച്ചു കടക്കുന്നവരെ വെടിവെച്ച് ഇടുമെന്നാണ്. ഏഴ് പട്ടികളാണ് ഈ വീടിന് കാവല്.ഭക്ഷണവും വെള്ളവും കറന്റും കൃത്യമായി ഇല്ലാതെയാണ് ഇവര് ഇവിടെ താമസിക്കുന്നത്
5.ബുള്ളറ്റ് ബാബ ക്ഷേത്രം
രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രം നിങ്ങളെ ഞെട്ടിക്കും. ഇവിടുത്തെ പ്രതിഷ്ഠ റോയല് എന്ഫീല്ഡ് ബുള്ളറ്റ് ബൈക്കാണ്. ജോഥ്പൂരില് നിന്നും 40 കിലോമീറ്റര് ഉള്ളിലായുള്ള ബന്ഡായി ഗ്രാമത്തിലാണ് 26 വര്ഷം പഴക്കമുള്ള ബുള്ളറ്റ് ബാബ ക്ഷേത്രം. ക്ഷേത്രത്തിനും ബൈക്കിനും പിന്നിലുള്ള കഥയിതാണ്.ഓം ബന്ന എന്ന ഗ്രാമവാസി ബൈക്ക് അപകടത്തില് മരിച്ചു. പിറ്റേദിവസം പോലീസ് അപകടസ്ഥലത്ത് നിന്നും ബൈക്ക് സ്റ്റേഷനില് എത്തിച്ചു.എന്നാല് അടുത്ത ദിവസം റോയല് എന്ഫീല്ഡ് കാണാതായി,അപകട സ്ഥലത്ത് നിന്നാണ് കണ്ടുകിട്ടിയത്. അതോടെ ബൈക്കിലെ പെട്രോള് കളഞ്ഞ് ചങ്ങലയിട്ട് വെച്ചെങ്കിലും പിറ്റേദിവസവും അപകടസ്ഥലത്താണ് ബൈക്ക് കണ്ടെത്താനായത്.ഇത് എങ്ങനെയെന്ന് ആര്ക്കും അറിയില്ല.
6.യെതി എന്ന 'ഹിമാലയത്തിലെ മഞ്ഞുമനുഷ്യന്'
വാലില്ലാ കുരങ്ങനെ പോലെ മനുഷ്യനോട് സാമ്യമുള്ള രോമം നിറഞ്ഞ ബിമാലയത്തില് കണ്ട മഞ്ഞുമനുഷ്യന് ഇപ്പോഴും നിഗൂഢതയായി തുടരുന്നു. സിസിടിവിയില് അവ്യക്തമായി തെളിഞ്ഞ ജീവി ശരിക്കും ഉള്ളതാണോ എന്ന കാര്യത്തിലും തര്ക്കം നിലനില്ക്കുന്നു.
7.കൊടിഞ്ഞി, ഇരട്ടകളുടെ ഗ്രാമം
മലപ്പുറത്തെ കൊടിഞ്ഞി ഗ്രാമത്തിലെ കുടുംബങ്ങളില് ജനിക്കുന്നതിലധികവും ഇരട്ട കുട്ടികളാണ്. ഇരട്ടകളുടെ നഗരം എന്നറിയപ്പെടുന്ന ഗ്രാമത്തില് 200 ഇരട്ട സഹോദരങ്ങളാണ് ഉള്ളത്.70 വര്ഷമായി ഇരട്ടകളുടെ ജനനം ഇവിടെ തുടരുന്നു. ശാസ്ത്ര ലോകത്തിന് മനസ്സിലാകാത്ത മറ്റൊരു രഹസ്യമാണ് ഇതും
8.ശാന്തി ദേവിയുടെ പുനര്ജന്മം
ശാന്തി ദേവി 1930ല് ഡല്ഹിയിലാണ് ജനിച്ചത്. എന്നാല് 4 വയസ്സായപ്പോഴേക്കും വിചിത്രമായി പെരുമാറാന് തുടങ്ങി. തന്റെ അച്ഛനും അമ്മയും വേറെയാണെന്നും പേര് ലുഡ്ഗീ ദേവിയാണെന്നും കുഞ്ഞിന് ജന്മം കൊടുക്കുന്നതിനാടയിലാണ് താന് മരിച്ചതെന്നും ശാന്തി ദേവി പറഞ്ഞു കൊണ്ടേയിരുന്നു. കുടുബക്കാര് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ശാന്തി പറയുന്ന ഗ്രാമവും കാര്യവും ലുഡ്ഗീ ദേവിയുമെല്ലാം സത്യമാണെന്ന് തെളിഞ്ഞു. കാണാനെത്തിയ മുന്ജന്മത്തിലെ ഭര്ത്താവിനേയും ഞൊടിയിടയില് തിരിച്ചറിഞ്ഞുവെന്നതും ഗ്രാമവാസികള്ക്ക് അത്ഭുതമാണ്.
9.ജല് മഹല്,വെള്ളത്തില് പൊങ്ങി കിടക്കുന്ന കൊട്ടാരം
ജയ്പൂരിലെ ദ്വീപിലുള്ള കൊട്ടാരം നിഗൂഢത നിറഞ്ഞതാണ്. 300 വര്ഷങ്ങള്ക്ക് മുമ്പ് പണിതതെന്ന് കരുതപ്പെടുന്ന കൊട്ടാരം ആര് നിര്മ്മിച്ചതാണെന്ന് അറിയില്ല. വനിത തടവുകാരെ ചങ്ങലയിലിട്ട് താമസിപ്പിക്കാന് നിര്മ്മിച്ചതെന്ന് പലരും പറയുമ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. നിഗൂഢത നിറഞ്ഞ് നില്ക്കുന്ന കൊട്ടാരത്തിലേക്ക് ഇപ്പോള് സന്ദര്ശകര്ക്ക് തുറന്ന് നല്കുന്നുണ്ട്.
10.കാമാഖ്യ ക്ഷേത്രത്തിലെ ആര്ത്തവ രക്തമുള്ള ദേവത
ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിന്റെ പ്രത്യേകത ആര്ത്തവ രക്തമൊഴുകുന്ന ദേവിയാണ് പ്രതിഷ്ഠ എന്നതാണ്. ആഷാട മാസത്തിലാണ് ദേവിക്ക് ആര്ത്തവമുണ്ടാവുന്നത്. മൂന്ന് ദിവസത്തേക്ക് ക്ഷേത്രം അടയ്ക്കും. ഈ സമയം കാമാഖ്യ ക്ഷേത്രത്തിന് സമീപമുള്ള ബ്രഹ്മപുത്ര നദി ചുവന്ന നിറത്തിലാണ് ഒഴുകുക. ബ്രഹ്മപുത്രയെ ചുവപ്പിക്കുന്ന രക്തത്തെ കുറിച്ച് ഇപ്പോഴും ആര്ക്കും കൃത്യമായി പിടിയില്ല. പൂജാരികള് നദിയിലെന്തോ കലര്ത്തുന്നതാണെന്ന് പറയുന്നവരുമുണ്ട്