A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

*RAM AIR TURBINE(RAT)*

*RAM AIR TURBINE(RAT)*



യാത്രാമധ്യേ നിങ്ങളുടെ വിമാനത്തിന്റെ ഇന്ധനം തീർന്നു പോയാലോ എഞ്ചിനുകൾക്ക് തകരാറു വന്നാലോ എന്തു ചെയ്യും? തകരാറു കാരണം വിമാനം അടിയന്തിരമായി താഴെയിറക്കി എന്നു കേൾക്കാറുണ്ട് ഇന്ധനം തീർന്നു പോയാൽ എൻജിൻ പ്രവർത്തിക്കില്ലലോ പിന്നെങ്ങനെ താഴെയിറങ്ങും? താഴെ ഇറങ്ങുന്നതിനുo ഊർജം ആവശ്യമില്ലേ?! . യാത്രാമധ്യേ വിമാനങ്ങളിൽ ഇന്ധനം തീർന്നു പോയാലോ എൻജിൻ പ്രവർത്തിക്കാതിരുന്നാലോ അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിക്കുവാൻ ആവശ്യമായ ഊർജം ഉല്പാദിപ്പിക്കുന്ന സംവിധാനമാണ് റാം എയർ ടർബൈനുകൾ( Ram Air Turbine) അഥവാ RAT.
വിമാനങ്ങളുടെ ചിറകിനു താഴെയോ ഫ്യൂവൽ സേജിലോ ആയിട്ടാണ് RAT ന്റെ സ്ഥാനം. ഇവ ഒരുതരം ഹൈഡ്രോളിക് ടർബൈനുകളാണ്. ഇത് നേരിട്ട് ഇലക്ട്രിക്കൽ ജനറേറ്ററുമായിട്ടോ ഹൈഡ്രോളിക് പമ്പുമായോ ഘടിപ്പിച്ചിരിക്കുന്നു.ആധുനിക വിമാനങ്ങളിൽ RAT അടിയന്തിര ഘട്ടങ്ങളിലാണ് ഉപയോഗിക്കുന്നത്. വിമാനങ്ങളിൽ രണ്ടു തരം പവർ സോഴ്സുകളാണ് ഉള്ളത്. 1.പ്രൈമറി പവർ സോഴ്‌സും 2. ഓക്സിലറി പവർ സോഴ്‌സും . വിമാനങ്ങളുടെ പറക്കൽ കൂടാതെ നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ എന്നീ സംവിധാനങ്ങൾക്ക് വേണ്ട ഊർജ്ജമൊക്കെ നേരിട്ട് മെയിൻ എൻജിനുമായി ഘടിപ്പിച്ചിരിക്കുന്ന ഇത്തരം പവർ സോഴ്സിൽ നിന്നാണ് വിനിയോഗിക്കുന്നത്. എയർ ക്രാഫ്റ്റ് ടർബൈൻ ഫ്യൂവൽ എന്ന പെട്രോളിയം ഇന്ധനത്തിന്റെ ജ്വലനത്തിന്റെ ഫലമായിട്ടാണ് വിമാനങ്ങളുടെ എൻജിന് പ്രവർത്തിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത്. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ ഇന്ധനം തീർന്നുപോയാൽ RA-ടർബൈനുകൾ പ്രവർത്തനമാരംഭിക്കുന്നു. RAT- പ്രൊപ്പല്ലറുകളിൽ കാറ്റു പിടിക്കുന്നതിന്റെ ഫലമായി പ്രൊപ്പല്ലർ കറങ്ങുകയും അത് നേരിട്ട് കണക്ട് ചെയ്തിരിക്കുന്ന ഇലക്ട്രിക്കൽ ജനറേറ്റർ പ്രവർത്തിക്കുകയും ചെയ്യുന്നു. അടിയന്തിര ലാൻഡിങ്ങിനു ആവശ്യമായ ഊർജം ലഭിക്കുകയും ചെയ്യുന്നു. കിട്ടുന്ന ഔട്ട്പുട് പവർ വിമാനത്തിന്റെ വേഗതയെ ആശ്രയിച്ചിരിക്കുന്നു.
യാത്രാവിമാനങ്ങളെ അപേക്ഷിച്ചു യുദ്ധവിമാനങ്ങളും RAT ഒഴിച്ചുകൂടാൻ ആവാത്തതാണ്. M61A1 പോലെയുള്ള യുദ്ധ വിമാനങ്ങളിൽ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജത്തിനും RAT ഉപയോഗിക്കുന്നു. അണ്വായുധ വാഹകരായ സൂപ്പർ സോണിക് യുദ്ധവിമാനങ്ങളിൽ നാവിഗേഷൻ ഉൾപ്പടെ ആൾട്ടിമീറ്റർ റഡാറിന്റെ പ്രവർത്തനങ്ങൾക്കും RAT ടർബൈൻ എൻജിനുകളിൽ നിന്നുള്ള ഊർജം കൂടാതെ ഉപയോഗിക്കുന്നു. 1960 ൽ VickersVc10 എന്ന യാത്രാ വിമാനത്തിലാണ് RAT സംവിധാനം ആദ്യമായി ഉപയോഗിച്ചത്. Airbus A380 എന്ന വിമാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ RA-ടർബൈൻ ഘടിപ്പിച്ചിരിക്കുന്നത്. 5.3ഫീറ്റ് ഡയമീറ്ററാണ് അതിനു. സാധാരണ RAT 3.5 ഫീറ്റ് ഡയമീറ്റർ അളവിലാണ് രൂപകൽപ്പന ചെയ്യുന്നത്. യാത്രാ വിമാനങ്ങളിൽ 5 to 70 കിലോ വാട്ട് പവർ വരെ RAT ഉല്പാദിപ്പിക്കുന്നു. മൂന്നോ നാലോ പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനങ്ങളിൽ 400 വാട്ട് വരെ ഉല്പാദിപ്പിക്കുന്നു