ലോകത്തിലെ ഏറ്റവും വില കൂടിയ ഭക്ഷണം.
ഏത് സ്ഥലത്ത് പോയാലും നമ്മളെല്ലാവരും പരീക്ഷിക്കുന്ന ഒന്നാണ് ആ നാട്ടിലെ പ്രധാന ഭക്ഷ്യ വിഭവം. ചിലര്‍ ആ നാട്ടിലെ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം ഏതെന്ന് അറിയാമോ? 23 ലക്ഷം രൂപയാണ് ഈ ഭക്ഷണത്തിന്റെ വില. അതും ഒരു മീനിന്‍റെ മുട്ടക്ക്.
കേവിയാര്‍ എന്ന ഒരു തരം മീനിന്റെ മുട്ടയാണ് ഇത്. ഇറാനില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം 'കടല്‍ കൂരി' മീനിന്റെ മുട്ടകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് ഇത്. ഇവ കാസ്പിയാന്‍ കടലിലും കരിങ്കടലിലും മാത്രം കാണപ്പെടുന്ന ചിലയിനംമത്സ്യങ്ങളാണ്. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകള്‍ മാത്രമാണ് കേവിയാര്‍ എന്ന് വിളിക്കപ്പെടുന്നതെങ്കിലും ഇതില്‍ തന്നെ ബെലുഗ (Beluga) എന്ന ഇനം മത്സ്യത്തിന്റെ കേവിയാര്‍ ആണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളതും വളരെ അപൂര്‍വ്വമായി കിട്ടപ്പെടുന്നതും. ഈ ബെലുഗ ഏറ്റവും കൂടുതലുണ്ടാവുന്നത് ഇറാനിയന്‍ തീരങ്ങളിലാണ്.
ബെലുഗ യെ കൂടാതെ, സ്റ്റെര്‍ലറ്റ്, ഒസ്സട്റ, സെവ്റുഗ എന്നീ ഇനം സ്റ്റര്‍ഗ്ഗ്യോന്‍ മത്സ്യങ്ങള്‍ മാത്രമാണ് കേവിയാര്‍ നമുക്ക് നല്‍കുന്നത്. ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കെമിസ്ഥാന്‍, അസര്‍ബൈജാന്‍ രാജ്യങ്ങളിലെ കാസ്പിയാന്‍ തീരങ്ങളിലും ഈ മത്സ്യം കാണപ്പെടുന്നുണ്ട്. നമ്മുടെ കുരുമുളക് കുല പോലെ കാണപ്പെടുന്ന കേവിയാര്‍ മുട്ടകള്‍ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്. അത് കൊണ്ട് തന്നെ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങളുടെ മുട്ടകള്‍ വിലപ്പിടിപ്പുള്ളതുമാണ്.
മുട്ടകള്‍ പച്ചയോടെയും ശുദ്ധീകരിച്ച് വേവിച്ച ശേഷവും കഴിക്കാറുണ്ട്. ഇരുണ്ട നിറത്തിലുള്ള മുട്ടയേക്കാള്‍ ഇളം നിറത്തിലും അല്‍പം വലിപ്പ കൂടുതലുള്ള കേവിയാറിന്ന് ആണ് വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. ഒമേഗ3 കൊണ്ട് സന്പുഷ്ടമായ കേവിയാറില്‍ വിറ്റമിന്‍ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്ബും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്ന് പുറമേ ശരീരത്തിന്ന് ഉന്മേഷവും ഓജസ്സും പകരുമെന്ന് കരുതപ്പെടുന്നു.
ലോകത്തെ മുന്തിയ ഹോട്ടലുകളിലും ആഡമ്പര കപ്പലുകളിലെയുമൊക്കെ പ്രധാന വിഭവങ്ങളില്‍ ഒന്നാണിത്.