A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ടൈറ്റാനിക് – മുങ്ങിയതോ അതോ മുക്കിയതോ?


ടൈറ്റാനിക് – മുങ്ങിയതോ അതോ മുക്കിയതോ?

ഇപ്പോഴും മുങ്ങിയതല്ല, ചിലരുടെ വ്യക്തിപരമായ അവ്വശ്യങ്ങള്‍ക്ക് വേണ്ടി മുക്കിയതാണ് എന്ന് വാദിക്കുന്നവരുണ്ട് .പക്ഷെ അതൊക്കെ സ്ഥാപിച്ചെടുക്കാന്‍ ഇന്നും അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം.എന്തായാലും നമുക്കൊന്ന് നോക്കാം..!!
#മുങ്ങിയതനെങ്കില്‍ - ആ കഥ ഇങ്ങനെ..!
White star lines – എന്ന കപ്പലോട്ട കമ്പനി മുതലാളി ജെ.പി. മോര്‍ഗാന് രാവിലെ കിടക്കയില്‍ നിന്നും എഴുനേട്ടപപോ ഒരു ചെറിയ ആഗ്രഹം. – ആടംബരത്തിന്റെ അങ്ങേയറ്റം എന്ന് ആള്‍ക്കാര്‍ക്ക് തോന്നിക്കും വിധം 3 കപ്പലുകള്‍ ഉണ്ടാക്കുക. ഈ അപ്പനപ്പുപ്പന്മാര്‍ മുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും കോടികണക്കിന് ഉണ്ടാക്കിയതിനുശേഷം “തട്ടേല്‍” കയറുമ്പോ , ഈ കാശൊക്കെ ഞാന്‍ എന്ത് ചെയ്യും എന്ന് ബ്ലിങ്കസി അടിച്ചിരിക്കുന്ന എല്ലാ അനന്തരാവകാശികല്‍ക്കും ഉണ്ടാകുന്ന ആഗ്രഹങ്ങളില്‍ ഒന്നായി കരുതിയാല്‍ മതി ഇതിനെയും. “ എന്‍റെ സാറേ..ഈ പൂത്ത കാശു കൈയ്യില്‍ ഉണ്ടെങ്കില്‍ ഈ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്നു മാത്രമല്ല കാട്ടി കൂട്ടുന്ന പലതും വെറും മണ്ടത്തരങ്ങളും ആയിരിക്കും.” – ഈ ഒരു ലൈന്‍ ആയിരുന്നു മോര്‍ഗാനും.!! അതായത് ചുരുക്കി പറഞ്ഞാല്‍..കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റിയ ഒരു പണിയാണ് ഈ കപ്പലോട്ട പരുപാടി എന്ന് തെറ്റിദ്ധരിച്ചു ബെല്‍റ്റും മുറുക്കി ഇറങ്ങിയ ഒരു പ്യാവം മുതലാളി..!! ആ കപ്പലുകള്‍കൊക്കെ പേരും ഇട്ടു..
#ഒളിമ്പിക്..
#ടൈറ്റാനിക്..
#ജ്യജാന്റിക്..
1910 ഒക്ടോബര്‍ ആയപ്പോഴേക്കും അതിലെ ആദ്യത്തെ ആഡംബര കപ്പലായ ഒളിമ്പിക് അവര്‍ പണിതു പുറത്തിറക്കി. എന്ത് പറയാന്‍..!! വെള്ളം കണ്ടു തുടങ്ങിയ കാലം മുതല്‍ അതിനു നല്ല “പണി” കിട്ടിക്കൊണ്ടിരുന്നു. അവിടെ കൊണ്ടിടിക്കുക..ഇവിടെ കൊണ്ടിടിക്കുക, വെറുതെ നിക്കണ കപ്പലുകളുടെ പുറകെ പോയി ചാര്‍ത്തുക - ഇതൊക്കെ അവന്‍റെ സ്ഥിരം ഹോബി ആയിരുന്നു.എന്ത് പറയാന്‍ - ഒരു ചാത്തന്‍ കയറിയ കപ്പലു പോലെയായി ഒളിമ്പിക് . അത്യാവിശം കുപ്രസിദ്ധി ഒക്കെ ആയി വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. "എച്.എം.എസ് ഹോക്ക്" എന്ന കപ്പലില്‍ കൊണ്ട് പോയി ഒറ്റയിടി.ടൈറ്റാനിക് ദുരന്തത്തിന്‍റെ അത്ര വന്നില്ല എങ്കിലും അന്നും ഒരുപാട് പേര് പടമായി.എന്തോ ഭാഗ്യം കൊണ്ട് ഒളിമ്പിക് മുങ്ങിയില്ല.. “ഏയ്‌..പേടിക്കാനൊന്നുമില്ല..ഇന്ഷുറന്സ് തുക കിട്ടും” എന്ന് കരുതിയിരുന്ന മോര്‍ഗാനും കൂട്ടര്‍ക്കും “പണി” റോയല്‍ നേവിയുടെ രൂപത്തിലാണ് വന്നത്. അന്വേഷിച്ചപ്പോ ഒളിമ്പിക്കിന്റെ തകരാറു കൊണ്ട് മാത്രമാണ് അപകടം നടന്നതെന്ന് മനസ്സിലാക്കിയ റോയല്‍ നേവി, നഷ്ടപരിഹാരവും ഇല്ല..ഇന്‍ഷുറന്‍സ്;ഉം ഇല്ല...ഓടി കൊള്ളാന്‍ പറഞ്ഞു മോര്‍ഗനോട്..!!
ഈ സംഭവങ്ങള്‍ ഒക്കെ നടക്കുമ്പോഴും ടൈറ്റാനിക്ന്റെ പണികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വല്ലിയ ആഡംബര കപ്പല്‍...നല്ല സ്പീഡ്.. ഒരിക്കലും മുങ്ങില്ല എന്നൊക്കെ നേരത്തെ കൊട്ടിഖോഷിച്ചിരുന്നു.. ഒരുപാട് പേര്‍ നേരത്തെ തന്നെ സീറ്റുകളും ബുക്ക്‌ ചെയ്തിരുന്നു. ഒളിമ്പിക് കാരണം സാമ്പത്തികമായി ചെറിയ ഒരു പണി കിട്ടി ഇരിക്കുന്ന മോര്‍ഗന്‍, നേരത്തെ പറഞ്ഞ സമയത്തും കാലത്തും ടൈറ്റാനിക് ഇറക്കിയില്ല എങ്കില്‍ നാട്ടുകാര്‍ വന്നു മൂക്കില്‍ പഞ്ഞിയും വച്ച് നെഞ്ചത്ത് കുരുശും വരച്ചു പോകുമെന്ന് അറിയാവുന്നതുകൊണ്ട്‌ ശട പടെ ശട പടെ എന്നു, പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കപ്പല് പണിതു പുറത്തിറക്കി.ഗുഡ് വില്‍ പോയി കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? അല്ലെങ്കില്‍ തന്നെ ഈ ഒളിമ്പിക് കാട്ടി കൂട്ടിയ പരാക്രമങ്ങള്‍ കാരണം അത് കൈയ്യാല പുറത്തെ തേങ്ങ പോലെയാണ് ഇപ്പൊ...ഈ ഗുഡ് വില്ലേ..!! അങ്ങനെ ഏപ്രില്‍ 10 , 1912 – കറക്റ്റ് സമയത്ത് തന്നെ ബെല്‍ അടിച്ചു,വണ്ടിയും എടുത്തു. എടുത്തപ്പോ തന്നെ തൊട്ടപ്പുറെ കിടന്ന ഏതോ കപ്പലില്‍ മുട്ടാനോക്കെ പോയി, പിന്നെ എന്തോ ഭാഗ്യം കൊണ്ട് കപ്പിത്താന്‍ വളയം വളച്ചതുകൊണ്ട് മുട്ടിയില്ല..!!
ഇനി കപ്പിത്താനെ കുറിച്ച്..ഒരു ജോണ്‍ സ്മിത്ത്..!! കാണാനൊക്കെ ഗ്ലാമറാ ..ദോ മുകളില്‍ മസില് പിടിച്ചു നിക്കണ കണ്ടില്ലേ..ഒരു അടിപൊളി അപ്പുപ്പന്‍.!! കപ്പിതാനയിട്ടു പുള്ളിക്കാരന്റെ അവസാനത്തെ ഓട്ടം ആയിരുന്നു ഇത്.ഈ ഓട്ടവും കൂടി കഴിഞ്ഞാല്‍ പെന്‍ഷന്‍ പറ്റി വീട്ടില്‍ ഇരിക്കാനായിരുന്നു അദ്ധേഹത്തിന്റെ പ്ലാന്‍. അറ്റ്‌ലാന്റ്റിക്കിലൂടെ ടൈറ്റാനിക് മുന്നോട്ടു നീങ്ങി.മര്യാദക്ക് ഓടിച്ചോണ്ടിരുന്ന കപ്പിത്താനോട് – white star lines’ലെ ചില എമ്പോക്കിമാര്‍ മഞ്ഞു മലകള്‍ ഒന്നും ഒരു പ്രശ്നമേയല്ല.. ഒരിക്കലും മുങ്ങാത്ത കപ്പലാണ് ,ഇടിച്ചാലും ഒരു കുഴപ്പവും ഉണ്ടാകില്ല..നമുക്ക് റെക്കോര്‍ഡ്‌ സമയത്ത് തന്നെ എത്തണം..ഒന്നും നോക്കേണ്ട..ചവുട്ടി വിട്ടോളാന്‍ നിര്‍ബന്ധിച്ചു. പാവം കപ്പിത്താന്‍ - അതില് പെട്ടു.!! ഇനിയിപ്പോ റെക്കോര്‍ഡ്‌ സമയത്ത് തന്നെ അപ്പുറത്ത് എത്തിയാല്‍ വല്ല പതക്കവും കിട്ടിയാലോ എന്നോര്‍ത്ത് കപ്പിത്താനും ചവുട്ടി വിട്ടു. വഴി മൊത്തം മഞ്ഞു മലകളാണ്, കൂടുതല്‍ പോരുകള്‍ ഒന്നും കാണിക്കരുത്..പതുക്കെ പോ.. ഇടിച്ചു കഴിഞ്ഞാല്‍ പണിയാകുവേ..എന്നു പല ആവര്‍ത്തി , പല കപ്പലുകളില്‍ നിന്നും റേഡിയോ സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു..ആര് കേള്‍ക്കാന്‍..!! കിട്ടാന്‍ പോണ പതക്കത്തിന്റെ മാറ്റും ആലോചിച്ചു കപ്പിത്താന്‍ ആക്സിലേറ്ററും ചവുട്ടി അങ്ങിരുന്നു..!!
മൂന്ന് – നാല് ദിവസങ്ങള്‍ കഴിഞ്ഞു..ഏപ്രില്‍ 15 രാത്രി..കപ്പിത്താന്‍ വളയം ശിഷ്യന്മാര്‍ക്ക് കൈമാറി ഉറങ്ങാന്‍ ചെന്നു.അപ്പോഴും കാലിഫോര്‍ണിയന്‍ എന്ന കപ്പലില്‍ നിന്നും റേഡിയോ സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു.സഹികെട്ട് ടൈറ്റാനിക് റേഡിയോ ഓപ്പറേറ്റര്‍ അവരോടു “ഷട്ട് അപ്പ്‌” പറഞ്ഞു. മഞ്ഞു മല...മഞ്ഞു മല...എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരുന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ? അവരുടെ സന്ദേശങ്ങള്‍ കാരണം യാത്രക്കാര്‍ക്ക് നല്‍കേണ്ട സന്ദേശങ്ങള്‍ വ്യക്തമായിട്ട് കേള്‍ക്കാന്‍ പറ്റിയിരുന്നില്ല.. അതായിരുന്നു “ഷട്ട് അപ്പിന്റെ” പ്രധാന കാരണം..!! ഇത് കേട്ട് കിളിയായ കാലിഫോര്‍ണിയന്‍ റേഡിയോ ഓപ്പറേറ്റര്‍,റേഡിയോ ഓഫാക്കി ഫുഡ്‌ അടിച്ചു കിടന്നു.ഈ കപ്പലിലെ യാത്രക്കാരെ ബന്ധപ്പെടാനുള്ള ഏക മാര്‍ഗം ഈ റേഡിയോ സന്ദേശങ്ങള്‍ വഴി ആണ്.റേഡിയോ ഓപ്പറേറ്റര്‍ അത് കേട്ടു, എഴുതിയെടുത്ത് അതാതു യാത്രക്കാരെ ഏല്‍പ്പിക്കും..ഇതാണ് അവരുടെ ജോലി.. മിക്ക സന്ദേശങ്ങളും ഏതാണ്ട് – “ അളിയോ..എന്തൊക്കെയുണ്ട് വിശേഷം..ഇപ്പൊ എവിടെയെത്തി..അയല പൊരിച്ചത് കിട്ട്യോ..അതോ പറഞ്ഞു പറ്റിച്ചോ?..പിന്നെങ്ങനെ.. കപ്പലില്‍ കിളികളൊക്കെയുണ്ടോ?” ഇങ്ങനെയൊക്കെ ആയിരിക്കും..പക്ഷേ അതുകൊണ്ടുപോയി കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ..പ്രത്യേകിച്ചും യാത്രക്കരിലെ ഭൂരിഭാഗവും നല്ല വമ്പന്‍ ടീമുകള്‍ ആകുമ്പോ..!!
ശിഷ്യന്മാര്‍ കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്തല്ലോ.. കുറച്ചു കഴിഞ്ഞപ്പോ ദേ ഒരു മഞ്ഞുമല.! കാണാത്തതാണോ അതോ വേറെ എവിടെയെങ്കിലും വായിനോക്കി ഇരുന്നതാണോ എന്നൊന്നും അറയില്ല.. എന്തായാലും ലവന്മാര് വളയം വളക്കാന്‍ വൈകി..എഴുനേറ്റു നിന്ന് മൊത്തം കറക്കിയിട്ടും കപ്പല് മൊത്തം വളഞ്ഞില്ല..ഇടിച്ചു.. കപ്പലിന്‍റെ ഒരു വശം ദോ ആ മഞ്ഞു മലയില്‍ ഇരിക്കുന്നു..!! കപ്പിത്താന്‍ അപ്പൊ തന്നെയെത്തി.. “ഇടിച്ചാ?..വെള്ളം കയറുന്നു എന്നാ? ശ്ശെടാ.. മുങ്ങൂല..പോളിയൂല..എന്നൊക്കെ ലവന്മാര് പറഞ്ഞതുകൊണ്ട് തുടങ്ങിയ കളിയാണ്...പറ്റിച്ചാ..!!?’ എന്നൊക്കെ പുള്ളി ഓര്‍ത്തിരിക്കണം.പിന്നെ എല്ലാം ശട പടെ ശട പടെ എന്നായിരുന്നു.ലൈഫ് ബോട്ടുകള്‍ ഇറക്കി യാത്രക്കാരെ അതില്‍ കയറ്റാന്‍ തുടങ്ങി.ലൈഫ് ബോട്ടുകളുടെ എണ്ണവും തീരെ കുറവായിരുന്നു.എല്ലാ യാത്രക്കാരെ രക്ഷിക്കാനുള്ള ബോട്ടുകള്‍ കപ്പലില്‍ വയ്കാനുള്ള സൌകര്യം ഉണ്ടായിരുന്നു.. പക്ഷെ വച്ചില്ല...കാരണം എന്താന്ന് അറിയോ?? ഈ ബോട്ടുകള്‍ എല്ലാം കൂടി വാലി വരിച്ചു കപ്പലില്‍ നിറച്ചാല്‍.. കപ്പലിന്‍റെ ഭംഗി പോകുമത്രേ...!

അത് ഞഞ്ഞായി !!

റേഡിയോ ഓപ്പറേറ്റര്‍ ആ ഭാഗത്ത്‌ തന്നെയുണ്ടായിരുന്ന കാലിഫോര്‍ണിയന്‍ കപ്പലിനെ ബന്ധപ്പെടാന്‍ നോക്കി.. എവടെ..!! ലവന്‍ അപ്പൊ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നുണ്ടാകും.. ഒന്നിനു പുറകെ ഒന്നായിട്ടു റോക്കറ്റുകളും വിട്ടു.. പക്ഷെ അത് കാലിഫോര്‍ണിയന്‍ കപ്പലിലെ കുറച്ചുപേര്‍ കണ്ടിരുന്നു.. അതവരുടെ കപ്പിത്താനോട് പോയി പറയുകയും ചെയ്തു.. അപ്പൊ അങ്ങേരു പറഞ്ഞു പോലും.. “അതവിടെ വല്ല പാര്‍ട്ടിയോ ടിസ്കൊയോ വല്ലതും നടക്കുന്നതായിരിക്കും..” അവര്‍ പ്രതികരിക്കാനൊന്നും പോയില്ല..! അത് പിന്നീട് വല്യ വിഷയമായി.പുള്ളിയുടെ തൊപ്പി തെറിച്ചു എന്നാ പറയണേ. രാത്രി ഏതാണ്ട് ഒരു രണ്ടര കഴിഞ്ഞപ്പോ എലാത്തിനും ഒരു തീരുമാനമായി.. ടൈറ്റാനിക് മൊത്തത്തില്‍ മുങ്ങി.എഴുന്നൂറോളം പേര്‍ രക്ഷപ്പെട്ടു.ആയിരത്തി അഞ്ഞൂറോളം പേര്‍ മരിച്ചു.. ഈ റേഡിയോ സന്ദേശങ്ങളും..റോക്കറ്റ് ബഹളങ്ങളൊക്കെ കേട്ട് കാര്‍പ്പാത്തിയ എന്ന കപ്പല്‍ എത്തിയപ്പോഴേക്കും ടൈറ്റാനിക് നിന്ന സമയത്ത് ഒരു പോസ്റ് പോലുമില്ല.. അവര്‍ കുറച്ചു പേരെ രക്ഷിച്ചു. കാലിഫോര്‍ണിയന്‍ റേഡിയോ ഓപ്പറേറ്റര്‍ വെളുപ്പിന് ഒരു നാലരയോടുകൂടി റേഡിയോ ഓണ്‍ ചെയ്തപ്പോഴാണ് സീന്‍ കൊണ്ട്ര ആണെന്ന് മനസിലായത്.. അവരും അവിടേക്ക് പാഞ്ഞെത്തി...പക്ഷെ അപ്പോഴേക്കും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..!!

ഇതും കൂടി കഴിഞ്ഞപ്പോ ..ഈ കപ്പലോട്ട ബിസിനസ്സ് എളുപ്പമുള്ള കാര്യമല്ല എന്ന് മാത്രമല്ല..സമയം ശരിയല്ലെങ്കില്‍,വന്‍ പണികള്‍ തിരിച്ചു കിട്ടുന്ന ഒരു പരുപാടി കൂടെയാണ് എന്ന് മോര്‍ഗാന് മനസ്സിലായി കഴിഞ്ഞിരുന്നു. ഇനിയിപ്പോ മൂന്നാമത്തെ കപ്പല് ജ്യജാന്റിക് എന്ന് പറഞ്ഞു ചെന്നാല്‍,നാട്ടുകാര്‍ പുള്ളിയെ തച്ചു കൊന്നു ശങ്കൂതി വിടും..!! കുറച്ചു മാസങ്ങള്‍ക്ക് ശേഷം.. ബ്രിട്ടാണിക് എന്ന പേരിട്ട് ആ കപ്പലിറക്കി. പക്ഷെ അപ്പോഴേക്കും ലോക മഹായുദ്ധം തുടങ്ങി കഴിഞ്ഞിരുന്നു.ഗവണ്മെന്റ് ആവശ്യപ്രകാരം യുദ്ധാവശ്യങ്ങല്‍ക്കായി മോര്‍ഗന് ബ്രിട്ടാണിക് വിട്ടുകൊടുക്കേണ്ടി വന്നു..കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ..ശത്രു രാജ്യക്കാര്‍ ഏറി പടക്കമോ.. റോക്കറ്റോ..ബോംബോ..ഒക്കെ ഇട്ടു അതിനെയും തകര്‍ത്തു..

ഇനി തട്ടില്‍ കയറ്റി ഇട്ടിരിക്കുന്ന ഒളിമ്പിക് മാത്രമുണ്ട്. അതിനെ ശരിയാക്കിയെടുത്ത് പത്ത് – ഇരുപതഞ്ഞു വര്‍ഷം ഓടിച്ചെങ്കിലും ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും മോര്‍ഗന് കര കയറാന്‍ പിന്നെടങ്ങോട്ടു സാധിച്ചിട്ടില..!!

#അതോ...ഇനി ടൈറ്റാനിക്;നെ മുക്കിയതാണോ?

നേരത്തെ ഞാന്‍ പറഞ്ഞില്ലായിരുന്നോ.. ഒളിമ്പിക്കിന്റെ ഇന്‍ഷുറന്‍സ് തുക റോയല്‍ നേവി നിഷേധിച്ച കാര്യം? സാമ്പത്തികമായി മോശാവസ്ഥയില്‍ ആയിരുന്നു മോര്‍ഗന്‍ ആ സമയത്ത്.. ഒളിമ്പിക്കിനെ ശരിയാക്കി എടുക്കണം, അത് ഓടാതെ കിടക്കുന്ന നഷ്ടം, ടൈറ്റാനിക്’ന്‍റെ പണി ചെലവ്.. ആകെ മൊത്തത്തില്‍ ജിങ്ക ജിഗാ..!! അപ്പോഴാണ്‌ മോര്‍ഗനും കൂട്ടര്‍ക്കും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ലഡ്ഡു പൊട്ടിയത്.. ഒളിമ്പിക്കിനെ ടൈറ്റാനിക് ആക്കുക്ക.. ടൈറ്റാനിക്’നെ ഒളിമ്പിക്കും ആകുക.. പ്ലാന്‍ ഇങ്ങനെയായിരുന്നു – ടൈറ്റാനിക് എന്ന ഒളിമ്പിക്കിനെ ചെറുതായിട്ട് എവിടെയെങ്കിലും കൊണ്ടിടിച്ചു തകര്‍ക്കുക..അതില്‍ നിന്നും യാത്രക്കാരെ മൊത്തം രക്ഷിക്കുക..അതില്‍ നിന്നും കിട്ടുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് കടമൊക്കെ വീട്ടി..ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തലയൂരുക..ഇതൊക്കെയായിരുന്നു ഉദ്ദേശം.. ഇങ്ങനെ വിശ്വസിക്കുന്നവരുംവാദിക്കുന്നവരുംഒര്തിരി പേരുണ്ട്..!!
പക്ഷേ..അങ്ങനെ മുക്കിയതായിരുന്നുവെങ്കില്‍ ..
കപ്പല് മൊത്തം ലവന്മാര് ലൈഫ് ബോട്ടുകള്‍ കൊണ്ട് അലങ്കരിച്ചേനെ.ചെറിയ ഒരു തട്ട്..ചെറിയ ഒരു മുക്കല്‍..ഇതായിരുന്നു പ്ലാന്‍ എങ്കില്‍, ഈ റോക്കറ്റ് വിട്ട പോലെ പോകേണ്ട ആവശ്യം? ഒരു ദിവസം ടൈറ്റാനിക് തുഴഞ്ഞു കയറിയത് ഏകദേശം 850 കിലോമീറ്ററോളം ആണ്.!! കൊങ്കണ്‍ പാതയല്ല..കടലാണെന്ന് ഓര്‍മ്മ വേണം..!! അടുത്തുള്ള കപ്പലുകളുമായി നല്ല ബന്ധം നില നിറുതണ്ടേ ? മുക്കുമ്പോ അവരൊക്കെയല്ലേ കാണൂ? എന്നാ നടന്നതോ..? കമ്പ്ലീറ്റ് ഉള്‍ടാ! അതു പോലെ ഈ മോര്‍ഗനും കൂട്ടര്‍ക്കും ഓടി നടന്നു നട്ടും ബൊള്ടും ഒന്നും മുറുക്കാന്‍ പറ്റില്ലല്ലോ. ഇവര്‍ വാദിക്കുന്നത് പോലെ ഒളിമ്പിക് ടൈറ്റാനിക് ആക്കണമെങ്കില്‍ ഏകദേശം ഒരു മുന്നൂറു തൊഴിലാളികള്‍ എങ്കിലും വേണ്ടി വരും എന്നാ പറയണേ.! നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് – “ശ്വാസകോശം സ്പോന്ജ് പോലെയാണ്..അധികം വെള്ളമടിച്ചാല്‍ ലിവര്‍ അടിച്ചു പോകും” എന്ന രീതിയിലുള്ള പരസ്യങ്ങള്‍ ഒന്നും അന്ന് ഉണ്ടായിരുന്നില്ല..അതുകൊണ്ട് തന്നെ തൊഴിലാളികള്‍ പണിയൊക്കെ കഴിഞ്ഞു ബാറില്‍ കയറി അവിടത്തെ “ജവാന്‍” അടിക്കുന്നത് ഒരു പതിവായിരുന്നു. എന്നാല്‍..വെള്ളമടിച്ചു കിണ്ടിയായി- “അളിയാ..നിനക്ക് അറിയോ..ടൈറ്റാനിക് ടൈറ്റാനിക് അല്ലടാ..അത് ഒളിമ്പിക് ആണ്.എന്‍റെ മക്കളാനെ സത്യം ” എന്ന് ആരും ആരോടും പറഞ്ഞിട്ടില്ല..ഇതൊക്കെ അധികൃതര്‍ അന്വേഷിച്ചു ബോധ്യപെട്ട കാര്യങ്ങള്‍ ആണ്.. ചുരുക്കി പറഞ്ഞാല്‍.. “മുക്കിയതാണ്” എന്ന തുമ്പോന്നും വ്യക്തമായി അവര്‍ക്ക് കിട്ടിയിട്ടില്ല എന്ന് സാരം.!!
ടൈറ്റാനിക്’ലെ മിക്ക യാത്രക്കാരും കോടീശ്വരന്മാര്‍ ആയിരുന്നു. 1912’ല്‍ അവരുടെ മൊത്തം ആസ്തി ഏകദേശം അറുന്നൂറു മില്ലിയന്‍ ഡോളര്‍ ആയിരുന്നു.! പക്ഷെ വിധി..!! ഈ കാലന്‍, പുള്ളിയുടെ പോത്തിന്‍റെ മുകളില്‍ കയറി അവരുടെ മുന്നിലെത്തി..കയറും ചുറ്റി..”ഇങ്ങോട്ട് കയറി വാടാ മക്കളേ” എന്നു വിളിച്ചാല്‍.. മില്ലിയന്‍ ഡോളര്‍ ചെക്ക്‌ കൊടുത്ത് പുള്ളിയെ പാട്ടിലാക്കാനോന്നും പറ്റില്ലല്ലോ..പോയല്ലേ പറ്റൂ.. പോകേണ്ടാവരൊക്കെ പോയി..പോകാനുള്ളവര്‍ക്കും പോയി.. ഈ മോര്‍ഗനും..ടൈറ്റാനിക്’ഉം..ഒളിമ്പിക്കും.. കാലിഫോര്‍ണിയന്‍’ഉം..കപ്പിത്താന്മാരുമൊക്കെ ഒരു നിമിത്തമായി എന്നു മാത്രം..!!!