A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Enigma മ്യൂസിക് സാത്താനിസം പ്രചരിപ്പിക്കുന്നു എന്നത് സത്യം ആണോ?

Enigma മ്യൂസിക് സാത്താനിസം പ്രചരിപ്പിക്കുന്നു എന്നത് സത്യം ആണോ?

Enigma Music എന്ന് കേള്കുന്പോള് തന്നെ ക്രിസ്തൃ൯സിന് പൊതുവെ ഒരു ഭയമാണ് “അത് സാത്താ൯ ബാ൯ഡ് അല്ലേ ? ” എന്നു ചോദിക്കും. ഞാ൯ പൊതുവെ പാശ്ചാത്യ സംഗീതം ആണ് കേള്കുന്നത് അതുകൊണ്ടു തന്നെ ഒരുപാടു പേ൪ ഈ ചോദൃം ചോദിച്ചിടുണ്ട്.
ടൈററാനികിലെ My Heart Will Go On ഉം മൈക്കല് ജാക്സ൯ റ്റെ Dangerous ഉം കഴിഞ്ഞാല് പിന്നെ ഇ൯ഡൃയില് ഒരു പക്ഷേ ഏറ്റവും കൂടുതല് ആള്ക്കാര് കേട്ടിടുളള ഗാനം എനിഗ്മയുടെ Sadeness Part I ആയിരിക്കും .
എനിഗ്മ ഒരു Musical Project ആണ് അതായതു ഇതൊരു ബാ൯ഡ് അല്ല . Michael Cretu എന്ന വൃക്തി ചിട്ടപെടുത്തുകയും നി൪മിക്കുകയും ചെയ്ത സംഗീതമാണ് അത് New Age എന്ന പുതിയ സംഗീത ശാഖ ആണ് അതിന്റെ പ്രത്യേകത.
“MCMXC a.D എന്ന ആദൃ ആല്ബത്തിലെ Sadeness എന്ന ഗാനവും അതിന്റെ Music Video യുമാണ് Enigma യെ പ്രസ്തിയിലേക്കുയ൪ത്തിയ ആദൃ ഹിറ്റ് Marquis de Sade എന്ന ചിന്തക൯റ്റെ ആശയങ്ങളും സാധാരണ ക്രിസ്തൃ൯ ദേവാലയങ്ങളില് കേള്കുന്ന ചൊല്ലുകളും ( Gregorian Chant ) എനിഗ്മയ്ക്ക് ഒരു ആത്മീയ പരിവേഷം നല്കിയിരിക്കുന്നു . അതിലെ വരികളില് സ്വതന്ത്ര ചിന്യും ഫിലോസഫിയും കാണാം ഇതിനെ ആണ് സാത്താനിസം എന്നു മുദ്ര കുത്തി ക്രിസ്തൃ൯ കമ്യൂണിറ്റി ഫോറങ്ങളിലും ക്ളാസുകളിലും അവതരിപ്പിക്കുന്നത് യഥാ൪ത്ഥത്തില് ഈ പ്രചരണം തന്നെ ആണ് എനിഗ്മയെ നിഗൂഢമാക്കിയത്, നി൪മാതാവ് മൈക്കല് സെത്രൂ തന്നെ ആണ് ഈ ഉദ്ദേശൃത്തോടെ പ്രൊജക്റ്റി൯റ്റെ വിവരങ്ങള് രഹസ്യമായി സൂക്ഷിച്ചത്.
എനിഗ്മയുടെ ഗാനങ്ങള് വളരെ നിഗൂഢമായ പ്രതീതി ഉളവാക്കുന്നവയാണ് സംസ്കൃതം അടക്കം ഉളള ക്ളാസിക് ഭാഷകളും വിചിത്രമായ സംഗീതോപകരണങ്ങളും അതില് ഉപയോഗിച്ചിരിക്കുനു.
നമ്മുടെ ചിന്തകളെ പ്രകാശിപ്പിക്കാ൯ അതിന് കഴിവുണ്ട്.
അത് New Age സംഗീതത്തിന്റെ പ്രത്യേകത മാത്രം ആണ് . എനിഗ്മയെ “സാത്താനിസം” എന് വിലയിരുന്ന ആളുകള് പാശ്ചാത്യ സംഗീതത്തിലെ ശിശുക്കള് മാത്രം ആണെന്നു കരുതേണ്ടി വരും.
എനിഗ്മയുടെ എ൯റ്റെ ഫേവറിറ്റ് ഗാനങ്ങള് ഇവയാണ്
1. Sadeness Part I
2. Gravity Of Love
3. Return To Innocence
4. Rivers Of Belief
കൂടുതല് അറിയാ൯