ചിന്തിക്കാൻ തുടങ്ങുന്ന മനുഷ്യർ.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങുന്നതിനും ഒരു വർഷം മുൻപ് സ്വിസ് എഴുത്തുകാരനായ എറിക് വോൺ തന്റെ ആദ്യ പുസ്തകമായ Chariots of Gods (ദൈവങ്ങളുടെ രഥങ്ങൾ )പ്രസിദ്ധീകരിക്കുകയുണ്ടായി.മനുഷ്യരാശിയുടെ തുടക്കത്തിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഏലിയൻസ് ഭൂമിയെ സന്ദർശിച്ചിരുന്നു, ഇവിടെ സമൂഹമായി ജീവിച്ചിരുന്നു എന്നും അതിൽ വസ്തുതകൾ നിരത്തി സമർഥിക്കുകയുണ്ടായി ..വിപ്ലവകരമായ ചിന്താഗതികൾക്ക് കരുത്തുപകരാൻ ആ പുസ്തകത്തിനായി.ലോമെമ്പാടും അനേകം ഗവേഷകർ സത്യം തേടി അനേകം ഗവേഷണങ്ങൾ നടത്തുകയുണ്ടായി.
എപ്പോഴും ശാസ്ത്രം അങ്ങിനെയാണല്ലോ..ശാസ്ത്രം നമുക്ക് വച്ചുനീട്ടിയ വസ്തുനിഷ്ഠമായ തെളിവുകളല്ലേ നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ തന്നെ ആധാരം..അങ്ങിനെ മനുഷ്യനൊപ്പമോ അതിനു മുൻപോ ഒരഞ്ജാത സമൂഹം കഴിഞ്ഞിരുന്നു എങ്കിൽ അവർ ഉപേക്ഷിച്ചു പോയ തെളിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇൻഡസ് വാലി, മെസൊപൊട്ടോമിയൻ , പേർഷ്യൻ തുടങ്ങി അനേകം ആദ്യകാല മാനവിക സമൂഹങ്ങൾ ലോകമെമ്പാടുമുണ്ട്.അവയിൽ നിന്ന് ശേഖരിച്ച തെളിവുകളാണ് ഏലിയൻസിന്റെ സാന്നിദ്ധ്യത്തിലേക്ക് വിരൽചൂണ്ടുന്നത്.അതിൽ നിന്നും മനസ്സിലാക്കുന്ന വസ്തുതകൾ ഇവയാണ്.
പുരാതനമനുഷ്യർ ദൈവങ്ങളായി കണ്ട് ആരാധിച്ചിരുന്നത് മാറ്റാരെയുമല്ല.മനുഷ്യരുമായി രൂപസാദ്യശ്യമുള്ള അന്യഗ്രഹജീവികളെ തന്നെയാണ്.സിവിലൈസ്ഡ് ആയി ജീവിക്കാൻ അവർ മനുഷ്യരെ പഠിപ്പിച്ചു.അതിനു മാത്രമുള്ള സാങ്കേതികവിദ്യകൾ പകർന്നു നൽകി.പക്ഷേ അവർക്കൊപ്പം എത്താനുള്ളത് മാത്രം നൽകിയില്ല..ആപ്പിൾ തിന്ന് വിവേകമുണ്ടാക്കാൻ ശ്രമിച്ച ആഡത്തിനേയും ഈവിനെയും ഇതേ ദൈവം ശിക്ഷിച്ചതും മറ്റൊരുകാരണം കൊണ്ടാവാൻ തരമില്ല.
അപരിഷ്ക്യതനായ ദുർബലനുമേൽ അധീശത്വം നേടുക എന്ന രീതി തന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.ഉദാഹരണത്തിന് മനുഷ്യരുമായി ബന്ധമില്ലാത്തെ ഒരു ആദിവാസി സമൂഹത്തിൽ നമ്മൾ ചെല്ല്ലുകയും നമ്മളുടെ സാങ്കേതികവിദ്യകൾ മായാജാലങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാൽ അവരുടെ മുന്നിൽ നമ്മൾ ദൈവങ്ങളായി.
വസ്തുനിഷ്ഠമായ തെളിവുകളാണ് ഈ സിദ്ധാന്തത്തിന്റെ പിൻബലം..ആരായിരുന്നു മനുഷ്യനെ സ്യഷ്ടിച്ച ആ ദൈവം ?…
പുരാതനനാഗരികശേഷിപ്പുകൾ ഉള്ള ഇന്നത്തെ പെറുവിലെ നാസ്ക ( Nazca ) മരുഭൂമിയിലെ മലകൾ പരിശോധിക്കുകയാണെങ്കിൽ അവ മനുഷ്യാതീതമായി വെട്ടി സമതലങ്ങളാക്കി മാറ്റിയിരിക്കുന്നത് കാണാം..മരുഭുമിയിലാകട്ടെ, നീളമുള്ള രേഖകൾ പതിച്ചിരിക്കുന്നു…അവിടെത്തന്നെ ഭൂമിയിൽ അനേകം വിചിത്രമായ ജീവികളുടേയും എട്ടുകാലികളുടേയും പക്ഷികളുടേയും മറ്റും ചിത്രങ്ങളും കാണാം..ഇത് ദ്യശ്യമാകണമെങ്കിൽ കിലോമീറ്ററുകൾ ഉയരത്തിൽ വിമാനത്തിലിരുന്ന് ഏരിയൽ വ്യൂവിൽ നോക്കണം.അത്രയ്ക്കും വലുതാണീ ചിത്രങ്ങൾ…ഇത് ഒരിക്കലും യദ്യശ്ചികമായ പ്രക്യതിയിൽ നിന്ന് ഉണ്ടാകില്ല…ഭൂമിയിൽ ജീവിക്കുന്ന അപരിഷ്ക്യതരായ മനുഷ്യർക്ക് ഇവയുണ്ടാക്കാനുമാകില്ല..അതിന്റെ ആവശ്യവുമില്ല.
വിമാനമിറങ്ങുന്ന ആധുനിക റൺവേകളോട് അതീവ സാദ്യശ്യം പുലർത്തുന്നവയാണീ രേഖകളും മറ്റും..ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുരാതനമായ റൺവേ ഈ മരുഭൂമിയിൽ ക്യത്യമമായി നിർമ്മിച്ചിരിക്കുന്നു. ..ആരാണ് പൌരാണിക കാലത്ത് ഈ മരുഭൂമിയിലെ മലകളുടെ ഇടയിലൂടെ ഇത്തരം വഴികൾ ക്യത്യമമായി നിർമ്മിച്ചത് ?
ഒരു വാഹനം പോലുമില്ലാതിരുന്ന പുരാതനമനുഷ്യർ എന്തിന് ആകാശത്ത് നിന്ന് നോക്കിയാൽ മാത്രം കാണാവുന്ന പടുകൂറ്റൻ ചിത്രങ്ങൾ മരുഭൂമിയിൽ വരച്ചുചേർത്തു ? അതെങ്ങനെ . എന്തിന് ?.. ഇനി ഇതൊക്കെ ചെയ്തത് ഏലിയൻസിന്റെ സഹായത്തോടെയാണെങ്കിൽ തന്നെ എന്തിനവർ ആ സ്ഥലം തന്നെ തിരഞ്ഞെടുത്തു?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒളിഞ്ഞുകിടക്കുന്നത് പെറുവിന്റെ ഭൂമിശാത്രപരമായ പ്രത്യേകതകളിലാണ്.ഈ നാസ്ക മരുഭൂമിയിലാണ് ലോകത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന ധാധുക്കൾ , ലോഹങ്ങൾ എന്നിവയുടെ ശേഖരമുള്ള സ്ഥലങ്ങളിലൊന്ന്.ഈ ഭൂമിയിൽ നിന്ന് സ്പെസിമനുകൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം…റെയർ ലോഹമായ സ്വർണ്ണത്തിന്റേയും അമൂല്യ നിക്ഷേപങ്ങൾ ഇവിടെയുണ്ട്.അപ്പോൾ ഭൂമിയെപ്പറ്റി അറിയാൻ വരുന്നവർ, അല്ലെങ്കിൽ ഇവിടുത്തെ ധാധുക്കൾ ശേഖരിക്കാനായി വരുന്നവർ തീർച്ചയായും താവളമാക്കുന്നത് ഇങ്ങനെയൊരു സ്ഥലമായിരിക്കണമല്ലോ.അതിനായുള്ള ഒരു ലാൻഡ് മാർക്കായാകാം ഈ അടയാളങ്ങൾ
പെറുവിൽ തന്നെ പിന്നീട് നടത്തിയ മറ്റൊരു ആർക്കിയോളജിക്കൽ സർവേയിങ്ങിലാണ് വിചിത്രമായ ചില തലയോട്ടികൾ കണ്ടെടുത്തത്.സാധാരണ മനുഷ്യന്റെ ക്രേനിയത്തിനേക്കാൾ നീളം കൂടിയ പുരാതന ഗോത്രത്തിന്റെ തലയോട്ടികൾ.അവിടുത്തെ ഗോത്രങ്ങളിൽ നിലനിന്നിരുന്ന ഒരു പുരാതന ആചാരമായിരുന്നു ക്രേനിയത്തിന്റെ ( തലയോടിന്റെ നെറ്റി മുതലുള്ള തലച്ചോറുൾപെടുന്ന മുകൾ ഭാഗം) ചുറ്റും ചരടുകൾ ചുറ്റിക്കെട്ടി തലയോട്ടിയുടെ നീളം വർദ്ധിപ്പിക്കുക എന്നത്.. ആ ഗോത്രത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഇത് നടപ്പിലാക്കും.
ലിഖിതങ്ങൾ പ്രകാരം അവർ അവരുടെ ദൈവങ്ങളെ അനുകരിക്കുകയായിരുന്നുത്രേ.അപ്പോൾ ആരാണീ നീളം കൂടിയ തലച്ചോറൂള്ള ദൈവങ്ങൾ.പക്ഷേ ഈ ക്യത്യമമായ മാർഗ്ഗങ്ങളിലൂടെ നീളം കൂട്ടുന്ന ക്രേനിയത്തിനും ഒരു പരിധിയുണ്ടായിരുന്നു…അതിലും വലിയ അസാധാരണമായ അളവിലുള്ള തലയോടാണ് ഇവിടെ നിന്നും കണ്ടെടുത്തത്..മനുഷ്യഗുണങ്ങളുള്ള ആ അസാമാന്യ വലിപ്പമുള്ള തലയോട്ടി ആരുടേതാണെന്ന് അഞ്ജാതമാണ്.പെറുവിൽ മാത്രമല്ല, വിചിത്രമായ കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ ആദിമ സംസ്കാരങ്ങളിൽ നിന്നും സംഭവിച്ചിട്ടുണ്ട്.....