സോഡിയാക് കില്ലർ(ഒന്ന്)
1968 ഡിസംബർ മാസം 20. അമേരിയ്ക്കയിലെ സാൻഫ്രാൻസിസ്കോയിലുള്ള ബെനീഷ്യാ നഗരപ്രദേശം.
സമയം രാത്രി പത്തരയോളമായിട്ടുണ്ട്.നഗരത്തിലെപ്രാന്തപ്രദേശത്തുള്ള ലേക് ഹെർമ്മൻ റോഡിൽ നിന്നും അല്പം ഉള്ളിലായി “ലവേഴ്സ് കോർണർ“ എന്നറിയപ്പെടുന്ന ഒഴിഞ്ഞ ഭാഗത്ത് ഒരു റാംബ്ലർ കാർ കിടപ്പുണ്ട്. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഹോഗൻ ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ. 17 കാരനായ ഡേവിഡ് ഫാരഡെയും 16 കാരിയായ ബെറ്റി ജെൻസനും. രാത്രിവിളക്കുകളുടെ വെളിച്ചം അവിടെയെല്ലാം വീണു കിടപ്പുണ്ട്, റോഡിലൂടെ വല്ലപ്പോഴുമൊക്കെ ഓരോ വാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്. എന്നാൽ അതൊന്നും അവർ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല. അവരുടെ ആദ്യ ഡേറ്റിംഗ് ആയിരുന്നത്രേ അന്ന്. അടുത്തു വരുന്ന ക്രിസ്തുമസിനു അവരുടെ സ്കൂൾനു സമീപത്തായി നടക്കുന്ന ഒരു സംഗീത പരിപാടിയെ പറ്റിയായിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. ഒരു സുഹൃത്തിനെ സന്ദർശിയ്ക്കാനുണ്ടെന്ന് പറഞ്ഞ് അമ്മയുടെ റാംബ്ലർ കാറുമായി ഇറങ്ങിയതാണ് ഫാരഡെ.
ഏകദേശം 11 മണിയായിട്ടുണ്ടാകും. മറ്റൊരു കാർ അവരുടെ കാറിനു സമീപം നിർത്തി. ഒരാൾ അതിൽ നിന്നും ഇറങ്ങി വരുന്നതു മങ്ങിയ വെളിച്ചത്തിൽ അവർ കണ്ടു. കൈയിൽ നീട്ടിപ്പിടിച്ച റിവോൾവർ. കാറിനടുത്തെത്തിയ അയാൾ അവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പേടിച്ചരണ്ട ബെറ്റി ഡോർ തുറന്നു പുറത്തിറങ്ങി. അല്പം മടിച്ച് ഫാരഡെയും ഡോർ തുറന്നു. ഉടൻ അവന്റെ തലയ്ക്കു നേരെ വെടി പൊട്ടി. അതു കണ്ടു ഭയന്നു ഓടിയ ബെറ്റിയും വെടിയേറ്റു വീണു. തുടർച്ചയായി ബുള്ളറ്റുകൾ. പിന്നീട് ഒന്നും സംഭവിയ്ക്കാത്ത പോലെ കൊലയാളി കാറിൽ കയറി ഓടിച്ചു പോയി.
ലവേഴ്സ് കോർണറിൽ നിന്നും ഒരു വിളിപ്പാടകലെയാണു സ്റ്റെല്ലാ ബോർഹെസിന്റെ വീട്. രാത്രിയിലെ തുടർച്ചയായ വെടി ശബ്ദവും നിലവിളിയും അവരും കേട്ടു. സ്റ്റെല്ല അടുത്തുള്ള താമസക്കാരെ വിവരമറിയിച്ചു. അങ്ങനെ അവരെല്ലാവരും കൂടി ലവേഴ്സ് കോർണറിലേയ്ക്കു വന്നു. കണ്ടെത്തുമ്പോൾ ഫാരഡെയും ബെറ്റിയും മരിച്ചു കഴിഞ്ഞിരുന്നു. സ്റ്റെല്ല ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കൗണ്ടി ഷെരീഫിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണു നടന്നത്. പക്ഷേ കൊലയാളിയിലേയ്ക്കു നീളുന്ന യാതൊരു തെളിവും പൊലീസിനു ലഭിച്ചില്ല.
സോഡിയാക് കില്ലർ-2