A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ദി ബോയിലിങ് റിവർ; അഡ്വൻചർ ആൻഡ് ഡിസ്‌കവറി ഇൻ ദി ആമസോൺ'





പ്രകൃതി... അത് ഒരിക്കലും മനുഷ്യന് പിടിതരാത്ത ഒന്നാണ്… അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല നിഗൂഡസത്യങ്ങളും ഒരു നിധി കണക്കെ പ്രകൃതിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.. അത്തരം നിഗൂഡമായ രഹസ്യങ്ങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍…!
മലയാളിക്ക് ആമസോണ്‍ കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് അനാക്കോണ്ടയും നിഗൂഢതയുമാണ്. എന്നാല്‍ ഈ നിഗൂഢതകള്‍ക്കിടയില്‍ നിന്നാണ് മറ്റൊരു അത്ഭുതവാര്‍ത്ത വരുന്നത്.
കാട്ടിലൂടെ ഒഴുകുന്ന നദിയില്‍ കുളിക്കുകയെന്നത് കാട് കയറുന്ന ആരുടെയും മോഹമാണ്. ശുദ്ധമായ വെള്ളവും വായുവും നിറഞ്ഞ് നില്‍ക്കുന്ന കാട് എന്നും മനുഷ്യരെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. മനസിനും ശരീരത്തിനും പ്രകൃതിയുടെ തനത് കുളിർമ പകരുന്ന അതുല്യ പ്രവാഹങ്ങൾ... എന്നാണ് കാടുകളിലൂടെ ഒഴുകുന്ന നദികളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്.
എന്നാൽ ആമസോൺ കാടുകളിലെ മായന്റുയാകുവിലൂടെ ഒഴുകുന്ന നദിയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാനാകില്ല. ഈ നദിയില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല, മനുഷ്യനു പോലും നേരിട്ട് ഇറങ്ങാനാവില്ല. ഇതിൽ അകപ്പെട്ട് പോയാൽ പിന്നീട്‌ ജീവതത്തിലേക്ക്‌ ഒരു തിരിച്ചു വരവ്‌ സാധ്യമല്ല. കാരണം, ഈ നദി തിളച്ച് മറിഞ്ഞാണ് ഒഴുകുന്നത്...!
"With maximum temperatures of over 200 degrees Fahrenheit, the Boiling River is not quite at boiling point, but it's hot enough to poach your egg—and kill anything that falls into it..!"
ആമസോണ്‍ കാടുകളുടെ ഹൃദയഭാഗത്തുകൂടി നാലുമൈല്‍ നീളത്തില്‍ ഒഴുകുന്ന നദിയാണിത്. പെറുവില്‍ വളരെക്കാലമായി ഈ നദിയെക്കുറിച്ചുള്ള കഥകള്‍ പ്രചാരത്തിലുണ്ട്. ഇത് കേട്ടിട്ടാണ് ഭൗമശാസ്ത്രജ്ഞനായ ആന്‍ഡ്രൂസ് റുസോസ് (Andrés Ruzo) നദി തേടി പുറപ്പെടുന്നത്.
മായന്റുയാകുനദിയെക്കുറിച്ച് റുസോസ് ആദ്യമായി കേള്‍ക്കുന്നത് മുത്തച്ഛനില്‍ നിന്നായിരുന്നു. സ്പാനിഷ് ആക്രമണകാരികള്‍ അവസാന ഇന്‍ക ചക്രവര്‍ത്തിയെ വധിച്ച് ആമസോണ്‍ മഴക്കാടുകളിലേക്കു കയറിയപ്പോഴാണ് ഈ നദിയെ ആദ്യം കണ്ടടത്തിയതെന്ന കഥയാണു മുത്തച്ഛന്‍ റുസോയോട് പറഞ്ഞിരുന്നത്. അവസാനത്തെ ഇന്‍കോ രാജാവിനേയും വധിച്ച് സ്പാനിഷ് പട ആമസോണ്‍ മഴകാട് കയറി .. എന്നാല്‍ അവരൊന്നും മറുകര എത്തിയില്ല.. കാരണം തിളക്കുന്ന നദി അവരെ കൊന്നൊടുക്കി…!
ഇന്‍കോ രാജാവിന്റെ ശാപമായാണ് അത് നാടോടി കഥയില്‍ പറയുന്നത്. പക്ഷെ മുത്തച്ഛനു ഉറപ്പായിരുന്നു അങ്ങിനെ ഒരു നദി ഉണ്ടെന്ന്… കുഞ്ഞു റുസോസി അത് വിശ്വസിക്കുകയും ചെയ്തു.. അവന്‍ വളര്‍ന്ന് വലുതായി..ലോകം അറിയപെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞനുമായി.. അതോടൊപ്പം തിളയ്ക്കുന്ന നദിയെ കുറിച്ചുള്ള കഥകളും..
2011ലായിരുന്നു റുസോ ഈ നദിയെ കണ്ടടത്തിയത്. 82 അടി വീതിയിലും 20 അടി ആഴവും വരുന്ന ഈ നദിയിലെ ജലം 'ചായ' ഉണ്ടാക്കാന്‍ പാകത്തിലുള്ളതാണെന്ന് റൂസോ സാഷ്യപെടുത്തുന്നു…! വെള്ളത്തില്‍ വീണു കിടക്കുന്ന ആനേകം മൃഗങ്ങളുടെ അവശിഷ്ടം കണ്ട് താന്‍ ഞെട്ടിപോയെന്നും റൂസോ പറയുന്നു..അഗ്‌നിപര്‍വതങളില്‍ നിന്നും വളരെ ദൂരെ ആയതിനാല്‍ അതിന്റെ സാമീപ്യം കാരണമായിരിക്കില്ല ഈ പ്രതിഭാസത്തിനു കാരണമെന്നും റൂസോ കരുതുന്നു.
നദി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം "ദി ബോയിലിങ് റിവർ; അഡ്വൻചർ ആൻഡ് ഡിസ്‌കവറി ഇൻ ദി ആമസോൺ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.