കുറച്ചു മാസം മുന്ന് തൃശ്ശൂർ വച്ചുണ്ടായ സംഭവകഥ ചുരളഴിക്കുന്നു....
ബൈക്കിൽ എം ജി റോഡിലേക്കു കടക്കാൻ എളുപ്പത്തിന് രാംദാസ് തിയറ്ററിന്റെ വശത്തുള്ള വഴിയിലൂടെ പോകാന് വിചാരിച്ചു. എം ജി റോഡ് അടുത്തെത്തി അപ്പുറത്തേക്ക് കടക്കാൻ നിൽക്കുമ്പോഴേക്കും ട്രാഫിക് പോലീസ് കൈകാണിച്ചു നിർത്താൻ പറഞ്ഞു. എം ജി റോഡിൽ ട്രാഫിക് നിയന്ത്രിക്കാൻ വേണ്ടി ആണ്. എം ജി റോഡ് ട്രാഫിക് ബ്ലോക്കിനെ കുറിച്ചു ഞാൻ പറയാതെ തന്നെ തൃശ്ശൂക്കാർക്കറിയാലോ അതിനെ നിയന്ത്രിക്കാൻ പോലീസ് കൂടെ വന്നാൽ അസ്സലായി ഒന്നുടെ ബ്ലോക്ക് കൂട്ടാനാല്ലാതെ കുറയണത് ഇതുവരെ കണ്ടിട്ടില്ല. വാഹനങ്ങളുടെ എണ്ണം കൂടും തോറും പാതയുടെ വികസനം അതെ പടി നിൽക്കുന്നതാണ് കാരണം.
അതൊക്കെ എന്തുമാകട്ടെ ഇവിടെ വിഷയം വേറെയാണ്.
അങ്ങിനെ ട്രാഫിക്കിൽ നിൽക്കുമ്പോ എന്റെ ചിന്തകളിൽ രണ്ടു വർഷം മുന്നത്തെ ഒരു സംഭയം ഓർമ്മയിൽ വന്നു. ഞാനുമെന്റെ ഫ്രണ്ട് കൂടെ ഒരു മുടക്കു ദിവസം ഗുരുവായൂർ അമ്പലത്തി തോഴൻ പോവാ. പൂങ്കുന്നം ശിവക്ഷേത്രത്തിന്റെ മുമ്പിലെ ബസ് സ്റ്റോപ്പിൽ (വിവേകാനന്ദ ആശ്രമത്തിനു അടുത്തുള്ള) എത്തിയപ്പോ ഒരുകൂട്ടം പെൺകുട്ടികൾ നിൽപ്പുണ്ട് ബസ് കയറുന്നിടത്ത്, അതിൽ ഒരു പെൺകുട്ടി എന്റെ കണ്ണുകളിൽ കുളിർമ്മയേകി. ഐശ്വര്യമുള്ള മുഖം, അത്യാവിശം നല്ല നിറം, കുറെമുടിയും, പല്ലുകൾ കാണിച്ചുള്ള ച്ചിരിയും, നാടൻ വേഷത്തിൽ മുഖത്തിന്റെ ഒരു സൈഡ് തിരിഞ്ഞു നിക്കുന്നയവളെ അടഞ്ഞു കിടന്ന കാറിന്റെ ചില്ലിലൂടെ കണ്ണു ചിമ്മാതെ അങ്ങിനെ നോക്കിയിരുന്നു. അപ്പോഴവൾ മറുവശം തിരിഞ്ഞത് ഇടത്തെ വശം കവിൾഭാഗത്തു മുഴുവൻ കറുത്ത പാട്. പൊള്ളിയതാണോ അതോ ജന്മനാ ഉള്ളതാണോ എന്നറിയില്ല. കാറിലിരുന്നു അവളുടെ മുഖം മറയുന്നതുവരെ അവളെ തന്നെ നോക്കി. ഞങ്ങൾ അങ്ങിനെ ഗുരുവായൂർക്ക് പോയി തിരിച്ചു വന്നു.
അന്ന് രാത്രീ അവളെ കുറിച്ചാലോചിച്ചു ഉറക്കം വരാതെ നേരം വെളുപ്പിച്ചു. പിന്നെ ആ കാര്യത്തെ കുറിച്ച് ഓർത്തിട്ടുപോലുമില്ല.
പക്ഷെ ഇന്ന് ട്രാഫിക്കിൽ വച്ച് അവളുടെ ആ മുഖം അറിയാതെ എന്റെ മനസ്സിൽ വന്നു. അവളെ ഇപ്പൊ ഒന്നുടെ കാണാൻ പറ്റിങ്ങെ എന്നാശിച്ചു . അങ്ങനെ മനസ്സിൽ വിചാരിച്ചു കുറച്ഛ് സെക്കൻഡ് കഴിഞ്ഞപ്പോ എം ജി റോഡിൽ എന്റെ തൊട്ടു മുന്നിലൂടെ ഒരു ബൈക്കിന്റെ ബാക്കിൽ ഇരുന്നവൾ പോകുന്നു.
മാത്രല്ല യെന്റെ കണ്ണുകളിൽ (ഹെൽമെറ്റ് വച്ചതു കാരണം കണ്ണുകൾ മാത്രേ കാണാൻ കഴിയൂ) നോക്കി. ചിരിക്കാത്ത മുഖത്ത് പുഞ്ചിരിച്ചുകൊണ്ട് മറഞ്ഞു പോകുന്നതു വരെ എന്നെ തന്നെ നോക്കി.
ട്രാഫിക്കും, പോലീസ് ബൈക്ക് നിർത്തിച്ചതും, ആലോചിച്ചതും എല്ലാം നടക്കുന്നത് അര മിനിറ്റ് നേരം കൊണ്ട് . ഞാനും അവളും കാണുന്നത് നാലു സെക്കന്റ് നേരം കൊണ്ടും.
സിഗ്നൽ തന്നു പോക്കൊന്നു പറഞ്ഞു പോലീസ്‌കാരൻ.
അപ്പുറത്തേക്ക് പോകേണ്ട ഞാൻ അവൾ പോയ വശത്തേക്ക് റൗഡിലേക്കു തിരിച്ചു, ഏകദേശം മൂന്നു കിലോമീറ്റർ ദൂരമുള്ള സ്വരാജ് റൗണ്ട് മൂന്നു വട്ടം കറങ്ങി. നോ രക്ഷ കാണാൻ കഴിഞ്ഞില്ല.
നിരാശയോടേം എന്നാൽ വളരെ ആഹ്ലാദതൊടേം വിചിത്രയോടുകൂടേം ഒന്നും മനസ്സിലാകാതെ തിരിച്ചു.
ഇങ്ങനെയുള്ള ചെറുതും വലുതുമായ കാര്യങ്ങൾ നിങ്ങളിലും ഉണ്ടായി കാണും. കാണാൻ ആഗ്രഹിക്കുന്ന ആളെ കാണുക, ഫോൺ ചെയ്യാൻ വിചാരിക്കുന്ന ആൾ ഇങ്ങോട്ടു വിളിക്കുക.
ഫൈനൽ ഡിസ്റ്റനേഷൻ മൂവിയിലെ പോലെ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്ന അവസ്ഥ.
അങ്ങിനെ പലതും.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,
രണ്ടുകൊല്ലം മുമ്പത്തെ കാര്യം ഞാൻ എന്തിനു ആലോചിച്ചു?
എങ്ങനെ അവൾ അപ്പൊ തന്നെ ക്രോസ്സ് ചെയിതു?
ഞാൻ സ്വപ്നം കണ്ടതാണോ?
അതോ ആ നേരം എന്റെ ആറാം ഇന്ദ്രിയം തുറന്നതാണോ?
അല്ലെകിൽ എല്ലാമൊരു തോന്നലോ?
ഒന്നും ഒന്നും മനസ്സിലായില്ല!
ഇങ്ങനത്തെ കാര്യങ്ങളെ കുറിച്ചുള്ള റിസേർച്ചിൽ മനസ്സിലായത് പ്രപഞ്ചത്തിലെ ഓരോ കണികകൾ തമ്മിൽ ബന്ധമുണ്ട്. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തത്തിലും അങ്ങനെ തന്നെ, കേരളത്തിലെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു രാജ്യത്തിലെ അമേരിക്ക തന്നെയെന്നു വിചാരിക്കൂ അവിടെക്കി ഫോൺ വിളിക്കുമ്പോ എങ്ങനെയാണ് അത് നമ്മൾ ഇവിടെ പറയുന്ന അതെ ശബ്ദത്തിൽ അവിടെയുള്ള ആൾക്ക് കേൾക്കാൻ പറ്റുന്നു. സാറ്റലൈറ് വഴി ശബ്ദത്തെ പ്രത്യക കോഡുകൾ ആക്കി തരംഗങ്ങൾ വഴി ആണെന്ന്കുറച്ചു പേർക്കു അറിയാം.
അതുപോലെ തന്നെയാണ് നമ്മുടെ ശബ്ദവും അടുത്തുള്ള ആൾക്ക് കേൾക്കാൻ കഴിയുന്നത്. നമ്മുടെ ചിന്തകളും അങ്ങിനെ സഞ്ചിരിക്കും, കാണാൻ കഴിയാത്ത തരംഗങ്ങൾ വഴി.
അതുപോലെ തന്നെ ഗന്ധം സ്പർശനം ഒക്കെ തമ്മിൽ ബന്ധമുണ്ട്. എല്ലാം ഇങ്ങനെ സഞ്ചരിക്കുന്നുണ്ട്.
ആത്മാവ് തമ്മിലും ബന്ധമുണ്ട്, ആത്മാവ് എന്ന് പറയുന്നില്ല പകരം മനസ്സുകൾ തമ്മിൽ ബന്ധമുണ്ട്.
രണ്ടു വർഷം മുന്ന് കണ്ട വ്യക്തിയെ വിചാരിച്ചപ്പോ കണ്ടതല്ല, അതിനുള്ള സാഹചര്യം അവിടെ എത്തിക്കുന്നതാണ്. അതിനുവേണ്ടി ഓരോ നിമിഷവും ഓരോ വ്യക്തിയും ഓരോ ചലനങ്ങളും സ്വാധിനിക്കുന്നുണ്ടെന്നതാണ് സത്യം.
നമ്മൾ എന്തൊക്കെ ചെയ്യുന്നു അതെല്ലാം ഈ ലോകം മുഴുവൻ സ്വാധിനം ചെലുത്തുന്നുണ്ട് . അവ മറ്റൊന്നിലേക്ക് അറിയാനും കഴിയുന്നുണ്ട് എന്നതാണ് സത്യം.
ദൈവവുമായി ഇതിന് ബന്ധമുണ്ടോ ?
നിങ്ങൾ കരുതുന്ന ദൈവവുമായി ഇതിനു യാതോരു ബന്ധവുമില്ല. എന്നാൽ നമ്മൾ അറിയാത്ത ദൈവവുമായി ഇതിനു അടുത്ത ബന്ധമുണ്ട് താനും.
ഇനിയും മായയായ അവളെ വീണ്ടും കാണണമെന്നാഗ്രഹമുണ്ട്. ഈ പോസ്റ്റ് ചിലപ്പോ അതിനു സഹായിക്കാം. അല്ലെകിൽ എവിടെയെകിലും വച്ച് കാണാൻ കഴിയും എന്ന പ്രതീക്ഷയുമുണ്ട്. എന്തിനാണ് കാണുന്നെ എന്ന് ഇപ്പോ പലരും ചിന്തിക്കും
ഞങ്ങൾ തമ്മിൽ എന്തോ ഏതോ തരത്തിലുള്ള ഇന്റർകണക്ഷൻ ഉണ്ടെന്ന ഉൾവിശ്വാസം ത്തന്നെ കാരണം.