A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് ഒരു യാത്ര ...

ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് ഒരു യാത്ര ...




എന്റെ ലഹരി വനങ്ങളാണ് . വനങ്ങളിലെ ഏകാന്തത നൽകുന്ന ലഹരി ഒരു Pub ൽ നിന്നും എനിയ്ക്ക് കിട്ടിയിട്ടില്ല .
ദൂരങ്ങൾ താണ്ടാനും , സാഹസങ്ങൾക്ക് മുതിരാനും ,സത്യങ്ങൾ കണ്ടെത്താനുമുള്ള ഒരു തരം വെമ്പൽ ഉണ്ടല്ലോ...
അത് മനസ്സിൽ ഇങ്ങനെ കിടന്ന് തിളച്ചാൽ പിന്നെ എന്തു ചെയ്യാനാ ???
നമ്മുടെ സാമ്പത്തികം അനുസരിച്ചല്ലേ സാഹസത്തിന്റെ അതിരും അളവുകോലും നിശ്ച്ചയിക്കുന്നത് .
നമുക്ക് ഈ തിരുവനന്തപുരത്ത് കിടന്നോണ്ട് എന്തോന്ന് സാഹസം കാട്ടാനാ ...?
അന്റാർട്ടിക്കയിലെ U F O
Base ഉം , ആഫ്രിക്കയിലെ
സോംബി കളെയും മാത്രം കേട്ടു കൊണ്ടിരിക്കാം ...
പക്ഷെ നമുക്ക് കഴിയുന്ന ചിലതുണ്ട് . വലിയ സാമ്പത്തികം ഒന്നും ആവശ്യമില്ല ..
തുടക്കം ഒരു ഭൂമി ശാസ്ത്രജ്ഞന്റ വായിൽ നിന്ന് വീണ ഒരു ഞെട്ടിപ്പിക്കുന്ന സത്യത്തിൽ നിന്നാണ് ...
ഒരിക്കൽ ഞാൻ Bore അടിച്ച് ഒരു GlooMy Sunday യിൽ വീട്ടിൽ ഇരിക്കേ ഒരു വെളിപാട് ഉണ്ടായി ... ഒന്നു പൊൻമുടി വരെ പോകണം , തനിച്ച് ..., കുറച്ച് ശുദ്ധവായു ഭക്ഷിക്കണം ... ഒന്നു തണുക്കണം ഇത്രമാത്രം .
ബൈക്കുമെടുത്ത് ഒരു വിടക്കം ... പൊൻമുടി എത്തുന്നതിന് മുൻപേ
ഇടത്തേക്ക് ഒരു വഴി തിരിഞ്ഞു ചുളളിമാനൂർ പാലോട് റൂട്ട് ... നല്ല തെളിഞ്ഞ അന്തരീക്ഷം. ഉയർന്ന ഗിരിനിര കളെ നോക്കി മുന്നോട്ട് ലക്ഷ്യമില്ലാത്ത യാത്ര ...
പൊൻമുടിയിൽ അനേകം തവണ പോയതിനാൽ ആവർത്തന വിരസത തോന്നിയതാവാം ... ഞാൻ മറ്റെവിടെയോ എത്താൻ വേണ്ടി മനസ്സ് കൊതിച്ചു .
ഒടുവിൽ മടത്തറ എന്ന സ്ഥലം എത്തി . മലനിരകൾ വലത് ഭാഗത്ത് കാണപ്പെട്ടു ... ഒരു ചായയും വടയും കഴിച്ച് വലത്തോട്ട് വച്ച് പിടിച്ചു .
മടത്തറ - കളത്തൂപ്പുഴ - തെൻമല - അങ്ങനെ നീളുന്ന ഒരു KS RTC യുടെ Board കണ്ടു ...
അപ്പോഴാണ് എനിക്ക് പൊതികെ മലയെ കുറിച്ച് ഓർമ്മ വന്നത് ...
' നമ്മുടെ കേരളത്തിൽ ഇന്ന് കാണുന്ന ക്ഷേത്ര സംസ്കാരത്തിന്റെയും ,പൈതൃകത്തിന്റെയും എല്ലാം വിളനിലം ...
" പൊതികെ മല "
അത് ഈ കാണുന്ന വനമധ്യത്തിലെവിടെയോ ആണെന്ന് അറിയാം ...
ചെന്തമിഴ് സംസ്കാരവും മലയാള മേൻമയും സംഗമിച്ച ഒരു അപൂർവ്വ ആരണ്യ കാണ്ഡം...
സഹ്യാർദ്രിയുടെ തലക്കനം കൂടി കൂടി വന്നു ... നേർത്ത തണുപ്പും വന്നു തുടങ്ങി ..
യാത്ര എവിടെ അവസാനിക്കുമെന്ന് അറിവില്ല ... എനിക്ക് അവിടെ പോകണം എന്റെ ലക്ഷ്യം ഇപ്പോൾ പൊതികെ മല മാത്രം .
യാത്ര മധ്യേ ഞാൻ ഒരു പാട് ആൾക്കാരോട് പൊതികെ മലയെ കുറിച്ച് ചോദിച്ചു ആർക്കും അറിയില്ല അതെന്ത് സാധനമെന്ന് .. ഗൂഗിൾ മാപ്പിൽ ഒന്ന് Search ചെയ്തു . കിട്ടിയില്ല .
പണ്ടേതോ ബുക്കിൽ വായിച്ച ഓർമയാണ് ...
ഞാൻ യാത്ര തുടർന്നു .വ്യത്യസ്തമായ ഒരു സ്ഥലപേര് കണ്ടു " ഓന്ത് പച്ച " .. മടത്തറയ്ക്കും, കളത്തൂപ്പുഴയ്ക്കും ഇടയിലായി കണ്ട ഓന്ത് പച്ച ... അവിടെ ഞാൻ കുറച്ച് നേരം വിശ്രമിച്ചു.
ആളൊഴിഞ്ഞ ചായക്കടയിൽ ഒരു വൃദ്ധൻ മാത്രം ഇരിക്കുന്നത് കണ്ടു .
പൊതികെ മലയെ കുറിച്ച് ചോദിച്ചു ... പൊകയില വേണമെങ്കിൽ തരാം എന്ന് വൃദ്ധൻ മൊഴിഞ്ഞു ..
പെട്ടെന്നാണ് കുറച്ച് അകലെയായി മഞ്ഞ് പുതച്ച് കിടക്കുന്ന ഒരു വലിയ മല റോഡിന്റെ വലത് ഭാഗത്ത് കണ്ടത് ...
ഞാൻ നേരെ ആ മല ലക്ഷ്യമാക്കി പാഞ്ഞു ...
എത്തപ്പെട്ടത് വൻ കാടിനു നടുവിലൂടെ ഒഴുകുന്ന കളത്തൂപ്പുഴ നദിയുടെ തീരത്താണ് , റോഡിൽ നിന്ന് കണ്ട മഞ്ഞ് മല വീണ്ടും വിദൂരമായി കാണപ്പെട്ടു ...
ആ മലയിലേക്ക് എത്തപ്പെടണമെങ്കിൽ ആ കാട്ടിലൂടെ വീണ്ടും കി.മീറ്ററുകൾ യാത്ര ചെയ്യണം. അതും കാൽ നടയായി തനിച്ച് .
വളരെ നിരാശ തോന്നിയെങ്കിലും ഞാൻ എത്തപ്പെട്ട സ്ഥലം സ്വർഗ്ഗ തുല്യമായി അനുഭവപ്പെട്ടു. വനത്തിനു നടുവിലൂടെ വളഞ്ഞ് ... തെളിഞ്ഞ് പാറ കൂട്ടങ്ങളെ തട്ടി തലോടി ഒഴുകുന്ന മനോഹരമായ നദി ...
ആ വെളളം കൊണ്ട് മുഖം കഴുകി . തണുത്ത ശുദ്ധമായ ജലം . വീണ്ടും വീണ്ടും മുഖം കഴുകി ..
പിന്നീട് സഹിക്ക വയ്യാഞ്ഞ്
ആഴങ്ങളിലേക്ക് ഒരു ഊളിയിടൽ ..
എല്ലാ പാപങ്ങളും അതോടെ തീർന്നതായി തോന്നി ... അത്ര ശുദ്ധമായ ജലം ... കുളി കഴിഞ്ഞ് ഞാൻ കുറച്ച് നേരം വനഭംഗി ആസ്വദിച്ച് പാറ കൂട്ടങ്ങൾക്കിടയിൽ ഇരുന്നു ... വനത്തിന് മുകളിൽ എന്നെ മോഹിപ്പിച്ച മഞ്ഞ് മല ഇടയ്ക്കിടെ തെളിഞ്ഞ് കാണാം ...
ഈ യാത്രാ വിവരണങ്ങൾ
ഞാൻ ആ ശാസ്ത്രജ്ഞ നോട് പറഞ്ഞു ... അപ്പോഴാണ് അദ്ധേഹം ആ ഞെട്ടിപ്പിച്ച ശാസ്ത്ര രഹസ്യം എന്നോട് വെളിപ്പെടുത്തിയത് .
അദ്ധേഹത്തിന്റെ സ്വദേശം കോട്ടയo ആണ് .ഇപ്പോൾ 15 വർഷമായി തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ താമസിക്കുന്നു . ഏകദേശം അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കും . പേര് ക്രിസ്റ്റി ഫർണാണ്ടസ് . വളരെക്കാലം ആഫ്രിക്ക , ഓസ്ട്രേലിയ തുടങ്ങിയ പ്രദേശത്തെ വനമേഖലകളിലും ,വോൾക്കാനിക് , ഖ ന ന ങ്ങളെയും , പ്രകൃതിയുടെ അമൂല്യ നിക്ഷേപങ്ങളെയും കുറിച്ച് വളരെ നാൾ ഗവേഷണം നടത്തിയിരുന്നു . അദ്ധേഹത്തെ വളരെ യാദൃശ്ചികമായി പരിചയപ്പെട്ടതാണ് . ഒരു ബിസിനസ്സ് Dealing ലൂടെ .
എന്റെ വന യാത്രയെ കുറിച്ചും , പ്രകൃതിയോടുളള കാഴ്ച്ചപ്പാടും കണ്ടിട്ടാകണം അദ്ധേഹം എന്നോട് വാചാലനായി .
അദ്ധേഹം ഇപ്പോൾ ഗവേഷണം നടത്തുന്നത് കേരളത്തിലെ വനമേഖലകളിലെ നിക്ഷേപങ്ങളെ കുറിച്ചാണ്, അതിൽ പ്രധാനപ്പെട്ട ഒരു ഏട് ആണ് കുളത്തൂപ്പഴ forest Area ...
ഞാൻ പോയ സ്ഥലം .
അവിടെ എന്ത് റിസർച്ച് ?
ഞാൻ വളരെ ജിജ്ഞാസയോട് ചോദിച്ചു .
അദ്ധേഹം മെല്ലെ ഒന്നു പുഞ്ചിരിച്ചു .
പിന്നീട് ,Rose Diamond
എന്ന അപൂർവ്വ ഇനം രത്നത്തെ കുറിച്ച് ഫർണാണ്ടസ് സർ വാചാലനായി . അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ രത്നം ആഫ്രിക്കൻ വനങ്ങളിലെ ഉൾ പ്രദേശങ്ങളിൽ മാത്രം
കണ്ടു വരുന്നതാണ് . രത്നത്തിന്റെ ചെറിയ ഒരു അംശത്തിന് തന്നെ കോടികൾ വില മതിക്കും.
ആഫ്രിക്കയിൽ ഏകദേശം 20 വർഷത്തോളം ഗവേഷണം നടത്തി രണ്ട് നിക്ഷേപങ്ങൾ അദ്ധേഹം കണ്ടെത്തിയിരുന്നു ...
" അല്ലയോ മഹാനുഭാവൻ ഇത്ര കാലം എവിടെയായിരുന്നു എന്ന് എന്റെ മനസ്സ് " മന്ത്രിച്ചു. ...
ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കെ ഒരു Truck വാഹനത്തിൽ രണ്ട് പേർ അവിടെ വന്നു . അതിൽ നിന്നും ഭൂമി Scan ചെയ്യുന്ന ഒരു യന്ത്രം ഇറക്കി സാറിന്റെ വീടിനുള്ളിലേക്ക് കൊണ്ട് പോയി . സംഗതി Imported ആണേ ...'അമേരിക്കൻ ഡിഗ്ഗർ ' എന്ന പ്രോഗ്രാമിൽ ഞാൻ ആ യന്ത്രം കണ്ടിട്ടുണ്ട് .
എനിക്ക് ഏകദേശം എല്ലാം ബോധ്യപ്പെട്ടു..
ഞാൻ സാറിനോട് ചോദിച്ചു. കുളത്തൂപ്പുഴയിലെ ഗവേഷണവും , Rose Diamond ഉം തമ്മിൽ Any connection ..?
അദ്ധേഹം വീണ്ടും പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ...
"അനിയാ നിനക്ക് നമ്മുടെ നാട്ടിലെ വന സമ്പത്തിനെ കുറിച്ച് എന്തറിയാം ..?
യുഗങ്ങൾ കൊണ്ട് മാത്രം വളർന്ന് പന്തലിക്കുന്ന ചില വട വൃക്ഷങ്ങൾ നമ്മുടെ കാട്ടിലുണ്ട് ... അറിയുമോ ? കല്ലാന എന്നറിയപ്പെടുന്ന വെറും നാലടി മാത്രം വളർച്ച - മാത്രമുളള കാട്ടാന ഉണ്ട് അറിയുമോ ?
അനന്തമായി വ്യാപിച്ച് കിടക്കുന്ന വനങ്ങളിൽ പണ്ട് കാലത്ത് കാട്ട് മൂപ്പൻമാർ കാടിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് സന്ദേശം അയച്ചിരുന്നു .. മൊബെൽ ഫോണിലൂടെ അല്ല .ഒരു തരം വൃക്ഷത്തിലൂടെ '.." ( ഇന്നും ഓസ്ട്രേലിയയിലെ വനാന്തർഭാഗത്ത് ചില ഗോത്രങ്ങളിൽ ഇത്തരം ആശയ വിനിമയം കാണാം )
അങ്ങനെ പലതരം കേൾക്കാൻ കൗതുകമുളള കാര്യങ്ങൾ നമ്മുടെ വനദേവതയെ കുറിച്ച് അദ്ധേഹം വിവരിച്ചു ...
എല്ലാ വ്യാധികൾക്കുമുള്ള ഓഷധവും വനത്തിലെ പച്ചിലകളിൽ നിന്നും ചില മൃഗങ്ങളിൽ നിന്നും ലഭിക്കും ...
അദ്ധേഹം റൂട്ട് മാറി പൊയപ്പോൾ ഞാൻ വീണ്ടും റോസ് Diamond ലേക്ക് Stearing തിരിച്ചു .
ഞാൻ വിടുന്ന മട്ടില്ലെന്ന് കണ്ടപ്പോൾ സർ പറഞ്ഞു.
അതൊരു വലിയ മിഷൻ ആണ് .
മുക്കാൽ ഭാഗം പൂർത്തിയായി . .. അപൂർവ്വമായ റോസ് ഡയമണ്ടിന്റെ ഒരു Patern നമ്മുടെ കുളത്തൂപ്പുഴ forest Range - ലെ ഉൾ വനമേഖലയിൽ കണ്ടെത്തി കഴിഞ്ഞു ..
അതിന്റെ വ്യാപ്തി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും , തിരുപ്പതിയിലെയും രത്നകനികൾ കൂട്ടി വച്ചാൽ പോലും അതിന്റെ നൂറിൽ ഒരു അംശം പോലും വരില്ലത്രേ
....
കാടിനുളളിലെ ഒരു പ്രദേശം മുഴുവൻ അത് വ്യാപിച്ചിരിക്കുന്നു ...!!!
ഈ ലോകം മുഴുവൻ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന രത്നങ്ങളുടെ കൂമ്പാരം !
--. ----- ...... …- -----
തുടർന്ന് വായിക്കുക--
ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് ഒരു യാത്ര...
part 2
💰റോസ് ഡയമണ്ട് 💰
--------- -----------
ഫർണാണ്ടസ് സർ റോസ് ഡയമണിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് വിവരിച്ചു ... 1978 ൽ David എന്ന് പേരുള്ള ഒരു Geologist ആണ് ആദ്യമായി ആഫ്രിക്കയിൽ നിന്ന് ഈ അമൂല്യ രത്നത്തിന്റെ ഉറവിടം കണ്ടെത്തുന്നത്. അത്രയും കാലം ഇങ്ങനെ ഒരു രത്നം ഭൂമിയിൽ ഉണ്ട് എന്ന സങ്കൽപ്പം മാത്രമേ നിലനിന്നിരുന്നുളളു.
അതിനെ ചുറ്റിപ്പറ്റിയാണ് അദ്ധേഹം ഗവേഷണം നടത്തിയത്. അത് വിജയിക്കുകയും ചെയ്തു.
റോസ്ഡയമണ്ട് രൂപപ്പെടുന്നതിന് ജൈവപരമായും ഭൂമി ശാസ്ത്രപരമായും ലക്ഷകണക്കിന് വർഷങ്ങളുടെ തയ്യാറെടുപ്പ് വേണം . മഴക്കാടുകളിലും
തണുപ്പുള്ള ഭൂമി പ്രതലങ്ങളും ഉണ്ടെങ്കിൽ മാത്രം രൂപപ്പെടുന്നവയാണ് ഈ ഡയമണ്ട് .
കട്ടിയും ,തിളക്കമുളളതുമായ റോസ് നിറം തന്നെയാണ് ഈ രത്നത്തിന്റെ പ്രത്യേക ത .
ഏതോ പുസ്തകത്തിൽ രേഖപ്പെടുത്തിയ ചെറിയ ഒരു സൂചനയുടെ അടിസ്ഥാനത്തിലാണ് ഡേവിഡ് എന്ന ശാസ്ത്രജ്ഞൻ റോസ് ഡയമണ്ട് കണ്ടെത്തിയത് .
ഇത് കേട്ടപ്പോൾ എനിക്ക് സംശയം അങ്ങനെയെങ്കിൽ ഫർണാണ്ടസ് സാറിന് എവിടെ നിന്ന് കിട്ടി നമ്മുടെ സഹ്യ പർവ്വത മേടുകളിൽ എവിടെയോ ആ രത്നം ഉണ്ടെന്ന സൂചന ??? ആ സംശയം ഞാൻ അദ്ധേഹത്തോട് ചോദിച്ചു .
വീണ്ടും പുഞ്ചിരി ...😊
അദ്ധേഹത്തിന്റെ കൊട്ടാരസദൃശ്യമായ വീട്ടിനുള്ളിലെ ലൈബ്രറി റൂമിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി ...
അതി വിശാലമായ ഒരു ഗ്രന്ഥ ശാല ... അപൂർവ്വ പുസ്തകങ്ങളുടെ ഒരു കൂമ്പാരം ... കണ്ട് എന്റെ കണ്ണ് തളളിപ്പോയ് .
ആ റൂമിൽ ഒരു സെല്ലിൽ ഖുറാനും പുരാതന അറബിക് ലിബിയിലുളള സമ്പൂർണ്ണ ഇസ്ലാം ചരിതം പോലുളള പുസ്തകങ്ങൾ .മറ്റൊരു സെല്ലിൽ ബൈബിൾ പഴയ നിയമവും പുതിയ നിയമവും അതോടൊപ്പം പ്രാചീന പാഴ്സി മത ഗ്രന്ഥത്തിന്റെ ഒരു പകർപ്പും . പിന്നീട് കണ്ടത് ഒരു പ്രത്യേക സെല്ലിലായിട്ട് purana & Ithihasa എന്ന് എഴുതപ്പെട്ട
ഗ്രൂപ്പിൽ നിന്നും ഒരു പുസ്തകം എടുത്ത് എനിക്ക് നേരെ നീട്ടി ...
"രാമായണം" ...
ആ ഇതിഹാസ രചനയിൽ നിന്നാണ് അദ്ധേഹത്തിന് രത്നങ്ങളെ കുറിച്ച് കിട്ടിയ വാൽ കഷ്ണം ...!
അന്ന് ...യുക്തി വാദിയും നിരീശ്വര വാദിയും ആയ ഞാൻ അത് വായിക്കാൻ
നിർബന്ധിതനായി എന്ന് വേണം പറയാൻ ...
വനവാസകാലത്ത് സീതാവിരഹത്താൽ നെട്ടോട്ടമോടിയ രാമൻ ,
ലക്ഷ്മണനോടും വാനര ശ്രേഷ്ടൻമാരും ഒപ്പം ഭൂമിയുടെ വിവിധ ഭാഗങ്ങളിലായ് സീതയെ അന്വേഷിക്കുന്നതിനായ്
ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ ഒരു ഏട് .
കിഷ്കിന്ധാ കാണ്ഡം.
ത്രേതായുഗത്തിന്റെ അന്ത്യകാലഘട്ടങ്ങളിലെ സംഭവ വികാസങ്ങളാണ് രാമായണത്തിൽ നാം പരിശോധിക്കുന്നത് ..
അവതാര പുരുഷനായി ഭൂമിയിൽ പിറവിയെടുത്ത രാമനു പോലും ത്രയ താപങ്ങളേറ്റ്
നിരാശയും വിരഹവും കോപവും പ്രണയവും സംശയങ്ങളും തുടങ്ങിയ ഒരു യുഗാവസാനം ....
ബുദ്ധിവൈഭവും വാക് സാമർത്യവും അതികായരുമായ വാനരൻമാരോടാണ് രാമലക്ഷ്മണർ സീതയെ കണ്ടെത്താൻ അദ്യർത്ഥിച്ചത് !! അതിന് കാരണം ഒരു പക്ഷേ ദുർഗ്ഗഡമായ വനങ്ങളിൽ പെട്ട് പോയ മനുഷ്യർക്ക് വഴി കാട്ടാൻ വാനരൻമാരക്കല്ലാതെ മറ്റാർക്കാണ് കഴിയുക എന്ന യുക്തിയാണ് ഫർണാണ്ടസ് സർ നിരത്തിയത് .
പക്ഷെ എന്നിലെ യുക്തിക്ക്
Accept ചെയ്യാൻ കഴിയാത്തത് , കുന്നോളം വലിപ്പം ചെന്ന മാനവ ശരീരവും വാനരമുഖവും ചേർന്ന വാനര കിങ്കരെയാണ് .. അവർക്ക് മനുജരോളം പോന്ന ബുദ്ധിയും സംസാരശേഷിയും ഉണ്ടത്രേ ...
അതെങ്ങനെ ...???
ഇതേപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ഫർണാണ്ടസ് സർ പറഞ്ഞത് , ഭൂമിയുടെ പല ഭാഗത്ത് നിന്നും, കൂടുതലായ് ഇന്ത്യയിൽ നിന്നും അതി ഭീമാകാരമായ മനുഷ്യനോട് സാദൃശ്യമുള്ള അസ്ഥികൂടങ്ങൾ അനേകം കണ്ടെത്തിയിട്ടുണ്ട് . ഇവയ്ക്കെല്ലാം തന്നെ ആയിരകണക്കിന് വർഷങ്ങൾ പഴക്കമുണ്ട് .
അടുത്തതായി ഡാർവിന്റെ പരിണാമ സിദ്ധാന്ത പ്രകാരം കുരങ്ങിൽ നിന്നും മനുഷ്യൻ രൂപപ്പെട്ടുവെന്നും പറയപ്പെടുന്നു. ( ഇപ്പോഴും ഇന്തോനേഷ്യയിലെ കൊടും വനങ്ങൾക്കുള്ളിൽ പകുതി മനുഷ്യനും പകുതി കുരങ്ങുമായ സത്വങ്ങളെ കാണാം ) ഇതിനെല്ലാം അർത്ഥം കഴിഞ്ഞ യുഗങ്ങളിൽ ഭീമാകാരൻമാരായ മനുഷ്യ സത്യങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് തന്നെയാണ് !!!
അടുത്ത സംശയമായ മനുഷ്യ കുരങ്ങുകളുടെ ആശയ വിനിമയം ആണ് .
അവർ ആ കാലത്ത് സംസാര ശേഷി കൈവരിച്ച വരത്രേ ?
അതിനെപ്പറ്റി അദ്ധേഹത്തോട് ചോദിച്ചപ്പോൾ പറഞ്ഞത്
" നല്ല പോലെ സംസാരിക്കുന്ന പക്ഷി വർഗ്ഗം ഭൂമിയിൽ ഉണ്ട് ..വെറും സംസാരം മാത്രമല്ല വാക് ചാരുതയോടും ബുദ്ധിയോടും കൂടി സംസാരിക്കുന്ന തത്തകൾ ഈ കാലത്തുമുണ്ട് .! പിന്നെന്താണ് ഭായി മനുഷ്യനോട് രൂപ സാദൃശ്യമുള്ള വാനരൻമാർക്ക് സംസാരിച്ചാൽ .....??
മേൽപ്പറഞ്ഞ കാര്യങ്ങൾ
തളളികളയാൻ പഴുതുകൾ ഉണ്ടെങ്കിൽ തളളി കളയാം.
പക്ഷെ ഇനി പറയാൻ പോകുന്നവയാണ് Point
റോസ് ഡയമണ്ടിലേക്ക് വിരൽ ചൂണ്ടുന്ന യഥാർത്ഥ point ...