ആയിരത്തി തൊള്ളായിരത്തി എണ്പത്, വയലുകളും തോടുകളും കൈപ്പാടുകളും നിറഞ്ഞ കണ്ണൂർ ജില്ലയിലെ കൂടാളി എന്ന അതിമനോഹരമായ ഗ്രാമം.അവിടെ വയലോരത്തുള്ള ഒരു കുടിലിലാണ് പാറു എന്ന പാർവ്വതിയും അവളുടെ കർഷകത്തൊഴിലാളികളായ അച്ഛനും അമ്മയും താമസിച്ചിരുന്നത്.സർവംഗ സുന്ദരിയായിരുന്നു പാറു,കുടിലിൽ താമസിക്കുന്ന ദേവത.അവളെകണ്ടാൽ ആരുമൊന്ന് കൊതിക്കും,ഏത് ജന്മിയായാലും.അതുകൊണ്ടുതന്നെ അവനും കൊതിച്ചു,ജന്മിയായിരുന്ന പ്രഭാകരതമ്പുരാന്റെ മകൻ ശബരീനാഥൻ.കരുത്തനായ ഒരു ആണായിരുന്നു ശബരി.പാറുവും അവനെ ഇഷ്ടപ്പെട്ടുതുടങ്ങി,പച്ചവിരിച്ച വയൽവരമ്പുകളിലും തെങ്ങിൻ തോപ്പുകളിലും തോട്ടിൻ കരയിലും അവരുടെ പ്രണയം മൊട്ടിട്ടു പുഷ്പ്പിച്ചു .ആ മനോഹരമായ പൂക്കളിൽ അവർ പൂമ്പാറ്റകളെ പോലെ പാറിനടന്നു. കാലം അവരെനോക്കി മന്ദഹസിച്ചു.ഇതിനിടയിൽ പാറു എന്ന കീഴ്ജാതിപെണ്ണിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് ശബരി പ്രഭാകരതമ്പുരാനെ അറിയിച്ചു.ഒരു പൊട്ടിത്തെറിയായിരുന്നു ഫലം.എങ്കിലും അവരുടെ പ്രണയം നല്ലരീതിയിൽ തന്നെ മുന്നോട്ട് പോയികൊണ്ടിരുന്നു.അങ്ങനെ ഒരുദിവസം അവൾ ആ സത്യം മനസ്സിലാക്കി,താൻ ഗർഭിണിയാണെന്ന്.വിവരം ശബരിയെ അറിയിക്കാൻ അവൾക്ക്‌തിടുക്കമായി,ശബരിയും വിവർമറിഞ്ഞപ്പോൾ പുളകം കൊണ്ടു.അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം അവന്റെ മുഖത്തും കാണാനുണ്ടായിരുന്നു.ശബരി വിവരം പ്രഭകരതമ്പുരാനോട് പറഞ്ഞു.എന്നാൽ മറ്റൊരു വിവാഹാം പ്രഭാകരൻ ശബരിക്കുവേണ്ടി നിശ്ചയിച്ചുറപ്പിച്ചിരുന്നു കുടുംബത്തിനുപറ്റിയ ഒരു ബന്ധം!പിറ്റേന്ന് ശബരിയും പാറുവും കണ്ടുമുട്ടി,ആ സന്തോഷ വാർത്ത അവൻ അവളോട് പറഞ്ഞു "അച്ഛൻ വിവാഹത്തിന് സമ്മതിച്ചു" അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. അവൻ തുടർന്നു "പക്ഷെ വിവാഹത്തിന് മുമ്പ് പെണ്ണ് ഗര്ഭിണിയാകുന്നത് കുടുംബത്തിന് നാണക്കേടാണെന്നാണ് അച്ഛൻ പറയുന്നത് ,അതുകൊണ്ട് നമ്മുടെ ഈ കുഞ്ഞിനെ നമുക്ക് ഇല്ലാതാക്കേണ്ടി വരും,ഇങ്ങനെ ചെയ്താൽ വിവാഹം കഴിച്ചു തരാമെന്നാണ് അച്ഛൻ പറയുന്നത്"അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി .അവൾ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു,ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഞാൻ എന്ത് ചെയ്യാനും തയ്യാറാണ്.അവൻ ഒരു കാട്ട് മരുന്ന് അവൾക്ക് കൊടുത്തു,അവളതുകഴിച്ചു.അവനെയും കെട്ടിപ്പിടിച്ചു അവൾ ഈ ലോകത്തോട് വിടപറഞ്ഞു.!!!
ശബരിയുടെ
വിവാഹം കഴിഞ്ഞു.ഗ്രാമം ശാന്തമായിരുന്നു.പെട്ടന്നൊരു ദിവസം മുതൽ പാറു
കൊല്ലപ്പെട്ട തോട്ടിൻ കരയിൽ നാട്ടുകാർ ഒരു സുന്ദരിയെ കണ്ട് പേടിക്കാൻ
തുടങ്ങി. അതേ അവൾ തിരിച്ചു വന്നിരിക്കുന്നു പ്രധികാരദാഹവുമായി.
ഒരു രാത്രി അവൾ ശബരിയുടെ മുന്നിലെത്തി.അവളുടെ രുദ്ര രൂപംകൊണ്ട ശബരി ബോധം നഷ്ടപ്പെട്ടു മറിഞ്ഞുവീണു.
ശബ്ദം കേട്ട് വന്ന പ്രഭാകരതമ്പുരാനെ അവൾ കണ്ണ്കെട്ടികൊണ്ടുപോയി കുളത്തിൽ മുക്കി കൊന്നു.പിറ്റേന്ന് ബോധം വന്ന ശബരിക്ക് ഭ്രാന്തായിരുന്നു.പിന്നീട് ആ കുടുംബത്തിൽ ജനിച്ച എല്ലാ ആണുങ്ങളേയും ഭ്രാന്ത് ഒരു ശാപം പോലെ പിന്തുടരുന്നു. ഗ്രാമത്തിൽ യക്ഷി ശല്യം തുടർന്നുകൊണ്ടിരുന്നു.പ്രശ്‌നത്തിലായ നാട്ടുകാർ ഒരുമന്ദ്രവാദിയെ കൊണ്ടുവന്നു കാവിൽ അവൾക്കായി ഒരു തറ പണിത് അതിൽ അവളെ ആവാഹിച്ചു പ്രതിഷ്ഠിച്ചു.ഇന്നും അവൾക്കായി അവിടെ അവൾക്കായി ഒരു വിളക്ക് കെടാതെ കത്തുന്നു.!!!!
ഇന്നും കാവിനരികിലൂടെ കടന്നപോകുമ്പോൾ അവളുടെ കണ്ണുനീർ നമ്മെയും ദുഃഖത്തിലാഴ്ത്തും.............