Hammer of Witches അഥവാ Malleus Maleficarum
ബൈബിളിന് ശേഷം രണ്ട് നൂറ്റാണ്ടോളം ലോകത്തിലെ ഏറ്റവും മികച്ച ബെസ്റ്റ് സെല്ലറായിരുന്നു Hammer of Witches അഥവാ Malleus Maleficarum. 1487ല്‍, ജര്‍മനിയില്‍ ഇറങ്ങിയ ഈ പുസ്തകം Heinrich Kramer എന്ന പുരോഹിതനാണ് രചിച്ചത്. ഇനി എന്താണ് ഇതിന്‍റെ ഉള്ളടക്കം എന്നുകൂടെ കേട്ടോളൂ; ദുര്‍മന്ത്രവാദത്തെയും, ദുര്‍മന്ത്രവാദിനികളേയും മനസ്സിലാക്കി, ഇല്ലാതാക്കി, അത് വഴി വിശ്വാസികളെയും, വിശ്വാസത്തെയും രക്ഷിക്കാനുള്ള പഠനങ്ങളും, നിയമങ്ങളും, നിര്‍ദ്ദേശങ്ങളുമായിരുന്നു അതില്‍ നിറച്ച്.
മന്ത്രവാദികളെയും, മാന്ത്രികരെയും, സാത്താന്‍ സേവകരെയും ജീവനോടെ ചുട്ടെരിക്കുക എന്നതായിരുന്നു അക്കാലത്തെ പ്രധാന ശിക്ഷ. Malleus Maleficarum ഇത് തന്നെയാണ് പരിഹാരമായി ചൂണ്ടിക്കാണിക്കുന്നതും. പക്ഷെ അതിനൊപ്പം സഭയുടെ മുഖം രക്ഷിക്കാനായി, കഠിനമായ പീഡനമുറകളിലൂടെ കുറ്റവാളിയെന്ന് ആരോപിക്കപ്പെടുനവരുടെ കുറ്റസമ്മതം കൂടെ ആവശ്യമാണെന്ന് പുസ്തകം നിഷ്കര്‍ഷിക്കുന്നുണ്ട്. പീഡനത്തിലൂടെ കുറ്റം സമ്മതിച്ചില്ലെങ്കില്‍, അതിനായി ചതിപ്രയോഗം പോലും ചെയ്യാം. അതായത് നിരപരാധിയെ പിടികൂടിയാലും അവരെ കുറ്റവാളിയെന്നപോലെ കഠിനമായി ചോദ്യം ചെയ്യും, ആ കൊല്ലാക്കൊല സഹിക്കവയ്യാതെ കുറ്റം സമ്മതിക്കുന്നവരെ ജീവനോടെ കൊളുത്തുകയും ചെയ്യും.
ജര്‍മ്മനിയിലെ ടൈറോള്‍ എന്ന സ്ഥലത്തെ ദുര്‍മന്ത്രവാദിനികളെ കുറിച്ച് അന്വേഷിക്കുകയായിരുന്ന ക്രാമര്‍, തന്‍റെ അന്വേഷണത്തിന്‍റെ ഫലമായി കണ്ടത്തിയ വിവരങ്ങളും, അവരെ ഡീല് ചെയ്യേണ്ട വിധങ്ങളും പള്ളിക്ക് മുന്‍പാകെ സമര്‍പ്പിച്ചു. എന്നാല്‍ അത്തരം കടുത്ത രീതികളോട് ഒത്തു പോകാന്‍ കഴിയാഞ്ഞ ബിഷപ്പ്, അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ക്രാമറെ അവിടന്ന് പുറത്താക്കി. ആ വാശിയിലാണ് ക്രാമര്‍, തന്‍റെ അനുഭവങ്ങളും, അറിവുകളും, വിശ്വാസങ്ങളും എല്ലാം ചേര്‍ത്ത് Malleus Maleficarum എഴുതി തയ്യാറാക്കുന്നത്. കുറ്റം ചാര്‍ത്തപ്പെട്ട ഒരു ദുര്‍മന്ത്രവാദിനിയുമായി ഉണ്ടെന്ന് പറയുന്ന ബന്ധത്തിന്‍റെ പേരിലാണ് ക്രാമറെ പുറത്താക്കിയതെന്നും പറയപ്പെടുന്നു.
ക്രിസ്തീയ വിശ്വാസപ്രകാരമുള്ള Demonologyയുമായി ഒത്തു പോകുന്നില്ലെന്ന പേരില്‍, തുടക്കത്തില്‍ പലരും ക്രാമറുടെ ആശയങ്ങളെ തള്ളിക്കളഞ്ഞു. തള്ളിക്കളഞ്ഞെങ്കിലും, അതിനു നല്ല സ്വീകാര്യത കിട്ടിയെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൈറാര്‍ക്കിയുടെ തലപ്പത്തിരിക്കുന്നവര്‍ക്കു
Malleus Maleficarum സത്യത്തില്‍ ക്രാമറുടെ വീക്ഷണങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തിരുന്നത്. അതില്‍ത്തന്നെ, പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകളാണ് മന്ത്രവാദത്തില്‍ മുഴുകുക എന്ന് ക്രാമര്‍ സമര്‍ഥിക്കുന്നുമുണ്ട്. ദുര്‍മന്ത്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് കണ്ണുമടച്ച് ക്രാമര്‍ വാദിക്കുന്നുണ്ടെന്നു മാത്രമല്ല, തന്‍റെ ശൈലികളിലൂടെ മാത്രമേ അത് തെളിയിക്കപ്പെടൂവെന്നും. തന്‍റെ ചോദ്യം ചെയ്യല്‍, ശിക്ഷാരീതികള്‍ തന്നെ കോടതികള്‍ നടപ്പിലാക്കണം എന്നും വാശി പിടിക്കുന്നുണ്ട്. ഇതൊക്കെയാണ് University of Cologne, പുസ്തകത്തെ എതിര്‍ക്കാനുള്ള സുപ്രദാന കാരണങ്ങള്‍. ക്രാമറുടെ വീക്ഷണങ്ങള്‍ വച്ച് അല്പം വിവരമുള്ള സ്ത്രീകളില്‍ ആരെ വേണമെങ്കിലും (വിശ്വാസി അല്ലെങ്കില്‍) മന്ത്രവാദിനി എന്ന് മുദ്രകുത്തി, കഠിനമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാം.
പീഡനത്തിലൂടെയാണ് പ്രതി കുറ്റം സമ്മതിക്കുന്നതെങ്കില്‍, ശിക്ഷാവിധിക്ക് മുന്‍പായി, മറ്റൊരിടത്ത് വച്ച് പ്രതി കുറ്റങ്ങള്‍ ഏറ്റു പറയേണ്ടതുണ്ട്. പ്രതി നിര്‍ഭന്ധപൂര്‍വ്വം കുറ്റം സമ്മതിച്ചതല്ല എന്ന് ഉറപ്പു വരുത്താന്‍. ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍, രണ്ടാമത് ചോദിക്കുമ്പോള്‍ പ്രതിയെ പീഡനങ്ങള്‍ക്ക് ഇരയാക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് പിന്നെയും 'മുറയ്ക്ക് ചോദ്യം ചെയ്ത്' കുറ്റങ്ങള്‍ ഏറ്റു പറയിക്കും, എന്നിട്ട് ശിക്ഷിക്കും. ആരോപിക്കപ്പെടുന്ന കുറ്റം, എന്നിട്ടും പ്രതി സമ്മതിക്കുന്നില്ലെങ്കില്‍ വീണ്ടും കഠിനമായി ചോദ്യം ചെയ്യും, നിഷേധിയായി മുദ്രകുത്തി മരണശിക്ഷയും നടപ്പിലാക്കും. എത്ര മനോഹരമായ ആചാരങ്ങള്‍.
പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലായി മന്ത്രവാദത്തിലേക്ക് അടുക്കുന്നത് എന്ന് പറഞ്ഞല്ലോ, അതിന് ക്രാമര്‍ പറയുന്ന കാരണമാണ് ബഹുരസം. സ്ത്രീകളുടെ മനസ്സും, വിശ്വാസവും ആണുങ്ങളുടെത് വച്ച് നോക്കുമ്പോള്‍ വളരെ ദുര്‍ബലമാണ്, അത്കൊണ്ട് സാത്താന് അവരെ മയക്കാന്‍ വളരെ എളുപ്പമാണത്രേ. പുരുഷന്മാരെക്കാള്‍ കൂടുതലായി ഉന്മാദവും, ശാരീരിക സുഖങ്ങളും തേടുന്നവരായതിനാല്‍, സ്ത്രീകളെ അത്തരത്തില്‍ സമീപിച്ച് സാത്താന്‍ തന്‍റെ പിണയാളുകള്‍ ആക്കും. ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ അന്നും, പില്‍ക്കാലത്തും ശിക്ഷിക്കപെട്ടവരില്‍ നാലില്‍ മൂന്നും സ്ത്രീകളായിരുന്നു. പലപ്പോഴും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിരുന്ന വിവേചനങ്ങളെ ചോദ്യം ചെയ്തവരെപ്പോലും ദുര്‍മന്ത്രവാദിനികളായി മുദ്രകുത്തിയിട്ടുണ്ട്. സമാന വിഷയത്തില്‍ Malleus Maleficarumന് ശേഷം പുറത്തുവന്ന ഭൂരിഭാഗം പുസ്തകങ്ങളും ഈ ഒരു കാര്യത്തില്‍ ക്രാമറുമായി കട്ട യോജിപ്പാണ്. പുരുഷന്മാരെ വച്ച് നോക്കുമ്പോഴുള്ള 'ശാരീരികവും, മാനസികവുമായ കുറവുകള്‍' കാരണമാണ് സ്ത്രീകള്‍ മന്ത്രവാദത്തിലേക്ക് നീങ്ങുന്നതെന്ന് അക്കാലത്ത് പരക്കെ വിശ്വസിക്കപ്പെട്ടു.
പുസ്തകം ഇറങ്ങി മുപ്പത് വര്‍ഷത്തിനകം തന്നെ ഇരുപതോളം എഡിഷനുകള്‍ ഇറക്കപ്പെട്ടു, യൂറോപ്പ് മുഴുവനും പുസ്തകം മന്ത്രവാദിനികളെ കണ്ടെത്താന്‍ തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അച്ചടി കണ്ടു പിടിച്ചതോടെ Malleus Maleficarumയുടെ പ്രചാരം പതിന്മടങ്ങ് വര്‍ദ്ദിച്ചു. ഭൂരിഭാഗം പള്ളികളിലും ഒരു കോപ്പിയെങ്കിലും ആവശ്യമാണെന്ന രീതിയിലായിരുന്നു പ്രചാരം. അതോടൊപ്പം തന്നെ മന്ത്രവാദത്തെക്കുറിച്ചുള്ള
Malleus Maleficarum വച്ചുള്ള ശിക്ഷകളും, Witch Hunting ചരിത്രവും, അതിന്‍റെ പൊള്ളത്തരങ്ങളും ചര്‍ച്ച ചെയ്യുന്ന Documentary സിനിമയാണ് 1922ല്‍ ഇറങ്ങിയ Haxan. ഒരുതവണ ആ ചിത്രം കണ്ടവര്‍ക്ക് മനസ്സിലാകും, എത്രത്തോളം ഭീകരമായിരുന്നു അന്നത്തെ അവസ്ഥകളെന്ന്.