A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ടൺഗുഷ്ക്ക സ്ഫോടനം (Tungushka Explosion) -ഇനിയും പ്രഹേളികയായ മഹാസ്ഫോടനം .1908



റഷ്യയുടെ ഭൂവിസ്തൃതിയിൽ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്ത സ്ടൂപികാഗ്ര വനങ്ങളാണ്(coniferous forest) .ലോകത് ഏറ്റവും വന വിസ്തൃതി ഉള്ള രാജ്യവും റഷ്യ തന്നെ .ആർട്ടിക് വൃത്തത്തിനടുത്തും അതിനു മുകളിലും ഉള്ള ജനവാസമില്ലാത്ത സ്ടൂപികാഗ്ര വനങ്ങളിലും മഞ്ഞുമൂടിയ തന്ദ്രയിലും ഇപ്പോഴും പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് .ഇവിടുത്തെ പെർമ ഫ്രോസ്റ്റിൽ (perma frost) നിന്നും മാമത്തുകളുടെ ശരീരം അപ്പടി കണ്ടുകിട്ടിയിട്ടുണ്ട് .പക്ഷെ 1908 ഇൽ ഇവിടെ നടന്നത് അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാസ്ഫോടംനമായിരുന്നു . 15 മെഗാടൺ ശേഷിയുള്ള ഒരു ഹൈഡ്രജൻ ബോംബിന്റെ പൊട്ടിത്തെറിക്ക് സമാനമായിരുന്നു ആ പൊട്ടിത്തെറി .നൂറുകണക്കിന് കിലോമീറ്റര് വനം കത്തിയമർന്നു .ഈ സ്ഫോടനം ചെറിയ ഭൂമികുലുക്കം സൃഷ്ടിച്ചു ഈ പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ ഒന്നിലധികം തവണ ഭൂമിയെ വലം വെച്ചു. അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെട്ട പൊടിപടലങ്ങളും വാതകങ്ങളും .ഉത്തരാർദ്ധഗോളത്തിൽ രാത്രികാലങ്ങളിൽ വര്ണവിസ്മയ കാഴ്ചകൾ ഒരുക്കി ..ഒട്ടും ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾനാശം ഉണ്ടായില്ല ..
--
ടൺഗുഷ്ക്ക പര്യവേക്ഷണങ്ങൾ
------
ടങ്ഷ്കയിൽ നടന്ന സംഭവത്തിന്റെ നിജസ്ഥിതിയും വ്യാപ്തിയും ലോകം അറിയുന്നത് ആ സംഭവം നടനനശേഷം മാസങ്ങൾ കഴിഞ്ഞാണ് . അത്ര വിദൂരമായിരുന്നു ആ പ്രദേശം . റഷ്യൻ ശാസ്ത്രജ്ഞനായ ലിയോണിഡ് കുലിക്കിന്റെ (Leonid Kulik) നേതിര്ത്വത്തിലുള്ള ഒരു പര്യവേക്ഷണ സങ്കം ടങ്ഷ്കയിൽ എത്തി കാര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്നത് സ്ഫോടനത്തെ നടന്ന് വർഷങ്ങൾ കഴിഞ്ഞാണ് .1921 ലാണ് ഈപ്രദേശത്തേക്ക് കുലിക്കിന്റെ നേതിര്ത്വത്തിലുള്ള ആദ്യ സംഘം എത്തുന്നത് .അതുവരെ ആർട്ടിക് മേഖലയിലെ ഗോത്രവര്ഗങ്ങളുടെ വിവരണം മാത്രമായിരുന്നു ഈ സംഭവത്തെ പറ്റി ലഭ്യമായ ഏക അവലംബം .ട്യൂങ്ങുഷ്ക സ്ഫോടനത്തിന്റെ വ്യാപ്തി ലോകത്തെ അറിയിച്ചത് ലിയോണിഡ് കുലിക് ആണ് .അതുവരെ നാശത്തെ പറ്റിയുള്ള കൃത്യമായ ധാരണ ആർക്കും ഇല്ലായിരുന്നു .കുലിക് ഇനുശേഷം വളരെയധികം പര്യവേക്ഷണ സംഘങ്ങൾ ഈ മേഖലയിൽ പര്യവേക്ഷണം നടത്തുകയും വിലപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .
------
ടൺഗുഷ്ക്ക സ്ഫോടനത്തെപ്പറ്റിയുള്ള ചില വിചിത്ര സിദ്ധാന്തങ്ങൾ
---
അലക്സാണ്ടർ കുലിക്കിന്റെ ആദ്യ നിഗമനം ട്യൂങ്ങുഷ്ക സ്ഫോടനം ഒരു ചെറിയ ച്ചിന്ന ഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടി സംഭവിച്ചതാണ് എന്നതായിരുന്നു .കല്ലുകളാലോ ലോഹങ്ങളാലോ നിർമിതമായ ഒരു ചെറിയ ച്ചിന്ന ഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടിയാൽ അത് ഒരു ഗർത്തം (Impact Crator) അവശേഷിപ്പിക്കും .അമേരിക്കയിലെ ആരിസോണയിലെ പ്രസിദ്ധമായ (Arizona Crator) ഗർത്തം ഇത്തരത്തിലുള്ളതാണ് .പക്ഷെ കുലിക്കിന് ആ പ്രദേശത്തു ഒരു Impact Crator കണ്ടെത്താനായില്ല .ഇത് അദ്ദേഹത്തെത്തന്നെ അതിശയിപ്പിച്ചു .കുലിക്കിലൂടെ ഈ വാർത്ത പുറം ലോകം അറിയുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് കുലിക്കിന്റെ പര്യവേക്ഷണങ്ങളെ തടസ്സപ്പെടുത്തി .ആ യുദ്ധത്തിൽ തന്നെ യുദ്ധത്തിൽ പോരാടി കുലിക് മരണപ്പെടുകയും ചെയ്തു .കുലിക്കിന്റെ നിരീക്ഷണങ്ങൾ പാശ്ചാത്യ ലോകം കാണുന്നത് ലോകയുദ്ധത്തിന് ശേഷമാണ് ..അതോടെ തന്നെ ട്യൂങ്ങുഷ്ക സ്ഫോടനത്തെ ഗൂഡലോചന സിദ്ധാന്തക്കാരുടെ ഇഷ്ട വിഷയം ആയിത്തീർന്നു .ചിലർ സൈദ്ധാന്തിച്ചത് ഒരു അന്യ ഗ്രഹ പര്യവേക്ഷണ വാഹനത്തിന്റെ ആണവ എഞ്ചിൻ തകരാറിലായി പൊട്ടിത്തെറിച്ചാണ് ട്യൂങ്ങുഷ്ക സ്ഫോടനം ഉണ്ടായത് എന്നാണ് .മറ്റുചിലർക് അത് വളരെച്ചെറിയ ഒരു തമോഗർത്തം (Black Hole) ഭൂമിയുമായി കൂട്ടിയിടിച്ചുണ്ടായതായിരുന്നു .ചിലർ കരുതിയത് ആന്റി മാറ്ററിന്റെ (Anti Matter)ഒരു ചെറു കഷ്ണം ഭൂമിയുമായി കൂട്ടിയിടിച്ചതാണ് .ഏറ്റവും വിചിത്രമായ സിദ്ധാന്തങ്ങളിൽ ഒന്ന് പ്രശസ്ത ശാസ്ത്രജൻ ആയ നിക്കോള ടെസ്ലയുമായി ബന്ധപ്പെടുത്തിയ ഒന്നായിരുന്നു .അതെ കാലത് അമേരിക്കയിൽ ടെസ്ല (Nikola Tesla) വിദ്യുത് കാന്തിക തരംഗങ്ങളെ പറ്റി ഗവേഷണം നടത്തുകയായിരുന്നു .അദ്ദേഹം സൃഷ്ട്ടിച്ച ഒരു വിദ്യുത് കാന്തിക പൾസ് ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രതി പ്രവർത്തിച്ചാണ് ട്യൂങ്ങുഷ്ക സ്ഫോടനം നടന്നത് എന്ന് വരെ ചില ഭാവനാ സമ്പന്നരായ ഗൂഡലോചന സൈദ്ധാന്തികർ പടച്ചുവിട്ടു.
--
ടൺഗുഷ്ക്ക സ്ഫോടനം--ആധുനിക ശാസ്ത്ര ദൃഷ്ടിയിൽ
----
ശാസ്ത്രം കഴിഞ്ഞ നൂറുകൊല്ലത്തിനിടക്ക് വളരെയധികം വളർന്നു .സൗരയൂഥത്തിലെയും നന്നുടെ ഗാലക്തിക പരിസരത്തെയും (Glalactic Neighbourhood)പറ്റിയുള്ള ഇപ്പോഴത്തെ നമ്മുടെ ധാരണകൾ പണ്ടത്തേതിനേക്കാളും വ്യക്തമാണ് .സൗരയൂദ്ധം തന്നെ കൂപ്പർ ബെൽറ്റ് (Kuiper Belt)എന്ന് ഊർട് ക്ളൗഡ് (Oort Cloud)എന്നും പേരുള്ള രണ്ട് ചിന്നഗ്രഹ വ്യൂഹങ്ങളാൽ വലയം ചെയ്തതാണെന്നറിവ് ഇപ്പോൾ നമുക്കുണ്ട് .സെന്റിമീറ്ററുകൾ വലിപ്പമുള്ള മഞ്ഞുകട്ടകൾ മുതൽ നൂറുകണക്കിന് കിലോമീറ്റര് വ്യാസമുള്ള കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets)വരെ ഈ രണ്ടു ചിന്നഗ്രഹ വ്യൂഹങ്ങളും ഉണ്ടെന്ന് നമുക്ക്ക് ഇന്നറിയാം കൂപ്പർ ബെൽറ്റിലെ പല ച്ചിന്ന ഗ്രഹങ്ങളെയും കണ്ടെത്തിയും കഴിഞ്ഞു .ഊർട് ക്ളൗഡ് ഭൂമിയിൽ നിന്ന് ഏതാണ്ട് ഒരു പ്രകാശ വര്ഷം അകലെ ആയതിനാൽ ഊർട് ക്ളൗഡിനെ നേരിട്ട് നിരീക്ഷിക്കൻ സാധിച്ചിട്ടില്ല .എന്നാലും ലോങ്ങ് പീരീഡ് വാല്നക്ഷത്രങ്ങളുടെ പഠനത്തിലൂടെ ഊർട് ക്ലോഡിൻറെ ഘടനെയെപ്പറ്റിയും ഇന്ന് ശാസ്ത്രീയ മായ ധാരണകൾ ഉണ്ട് . .ഈ രണ്ടു മേഖലകളിലെയും വസ്തുക്കൾ വ്യാഴത്തെയും ,ശനിയെയും പോലെ ദ്രവ്യമാനം കൂടിയ ഗ്രഹങ്ങളുടെ ഗുരുത്വാആകര്ഷണത്തിൽ പ്രേരിതരായി ചിലപ്പോൾ സൗരയൂഥത്തിന്റെ ഉള്ളിലേക്ക് എടുത്തെറിയപ്പെടാറുണ്ട് . ഒന്നോ രണ്ടോ കിലോമീറ്ററിൽ കൂടുതൽ വലിപ്പമുള്ളവയാണ് ഇവയെങ്കിൽ ഇവ വാൽ നക്ഷത്രങ്ങളായി(Comet) പരിണമിക്കും ..നൂറോ ഇരുനൂറോ മീറ്ററോ അതിനു താഴെയോ വ്യാസമുള്ളവയാണെങ്കിൽ ഇവ വലിയതോതിൽ വാതകങ്ങൾ പുറത്തുവിട്ടു വാല്നക്ഷത്രങ്ങളാക്കാതെ സൂര്യനോടടുക്കുമ്പോൾ ആവിയായി പോകുകയാണ് പതിവ് .അത്തരം ഒരു വസ്തുവാണ് തുങ്ങുഷ്ക സ്ഫോടനത്തിനു കാരണമായത് എന്നാണ് ഇപ്പോഴത്തെ ശാസ്ത്രീയ നിഗമനം .അറുപത് മീറ്റർ ആണ് ആ വസ്തുവിന്റെ വ്യാസം ആയി കണക്കാക്കിയിരിക്കുന്നത് . ഭൂമിയുടെ ഗുരുത്വാആകര്ഷണത്തിൽ പിടിച്ചെടുക്കപെട്ട ഈ വസ്തു അന്തരീക്ഷവുമായുള്ള ഘർഷണം നിമിത്തം വളരെ വേഗത്തിൽ ചൂടുപിടിച് ഭൗമോപരിതലത്തിന്റെ ഏതാണ്ട് പത്തു കിലോമീറ്റര് മുകളിൽ വച്ചു പൊട്ടിതെറിച്ചാണ് ട്യൂങ്ങുഷ്ക സ്ഫോടനം നടന്നത് എന്നാണ് ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെടുന്ന ശാസ്ത്രീയ നിഗമനം
ട്യൂങ്ങുഷ്ക സ്ഫോടനം ഒരു ജനവാസമേഖലയിലാണ് നടന്നിരുന്നതെങ്കിൽ ഉണ്ടാകാവുമായിരുന്ന നാശ നഷ്ടങ്ങൾ വർണനാതീനമാകുമായിരുന്നു .ഈയിടെയായി 2013 ഇൽ റഷ്യിലെ തന്നെ ചെലയബിൻസ്ക്(Chelyabinsk) നഗരത്തിനു സമീപം ഏതാനും മീറ്റർ മാത്രം വ്യാസമുള്ള ഇത്തരം ഒരു വസ്തു ഏതാണ്ട് അഞ്ഞൂറ് കിലോ ടൺ ശക്തിയിൽ പൊട്ടിത്തെറിച്ചിരുന്നു.ഇവിടെയും പൊട്ടിത്തെറി ജനവാസമേഖലക്കു പുറത്തു നടന്നതുകൊണ്ടു വൻ നാശ നഷ്ടങ്ങൾ ഉണ്ടായില്ല . എന്നാലും ചെലയബിൻസ്ക് നഗരത്തിലെ ഭൂരിഭാഗം ജനൽ ചില്ലുകളും വിദൂരമായി നടന്ന ആ സ്ഫോടനത്തിന്റെ മർദ തരംഗങ്ങളിൽ (Shock Wave) തകർന്നിരുന്നു. ട്യൂങ്ങുഷ്ക സ്ഫോടനവും ചെലയബിൻസ്ക് സ്ഫോടനവും നനമ്മുടെ സൗരയൂഥത്തിന്റെ ഘടനെയെയും അതിലെ വസ്തുക്കൾ മനുഷ്യരാശിക്ക് ഉയർത്തിയേക്കാവുന്ന ഭീഷണികളെയുമാണ് നമ്മെ ഓർമപ്പെടുത്തുന്നത്. ----
Ref:
1. http://www.bbc.com/…/20160706-in-siberia-in-1908-a-huge-exp…
2. http://earthsky.org/space/what-is-the-tunguska-explosion
3. https://www.universetoday.com/…/1908-tunguska-event-caused…/
4. http://www.ghosttheory.com/…/19/tesla-the-tunguska-explosion
----
ചിത്രങ്ങൾ : ടൺഗുഷ്ക് സ്ഫോടനം നടന്ന സ്ഥലം ,സ്ഫോടനത്തിൽ നിലംപതിച്ച വൃക്ഷങ്ങൾ-കുലിക് എടുത്ത ചിത്രം,ലിയോണിഡ് കുലിക്