x-ray കണ്ണുള്ള അത്ഭുതപെൺകുട്ടി നടാഷ.
നടാഷയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞു.വൈകാതെ ശസ്ത്രക്രിയ നടത്തി.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡോക്ടർമാർക്ക് വലിയൊരു അബദ്ധം മനസിലാകുന്നത് ഒരു പഞ്ഞി കഷണം വയറ്റിൽ കുടുങ്ങി കിടക്കുന്നു.ശേഷം വീണ്ടും ശസ്ത്രക്രിയ, എന്തായാലും നടാഷയുടെ വയറുവേദന മാറി.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലിരിക്കെ അമ്മയുടെ അടുത്തെത്തി നടാഷ പറയുകയുണ്ടായി വാക്വം ക്ലീനറിന്റെ കുഴലുപോലെ ചില കുഴലുകൾ അമ്മയുടെ വയറ്റിൽ കാണുന്നു. തമാശയാണെന്നു കരുതി അമ്മ പൊട്ടി ചിരിച്ചു.നടാഷയുടെ അടുത്ത തമാശ ഇപ്രകാരമായിരുന്നു, അമ്മയുടെ വയറിനകത്ത് രണ്ട് വലിയ പയർ മണികൾ പോലെ എന്തോ ഉണ്ട്. നടുക്കത്തോടെ അമ്മ നടാഷയേയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
വിദഗ്ധ പരിശോധനക്കു ശേഷമാണ് ഞെട്ടിക്കുന്ന ആ സത്യം അവരറിയുന്നത്.നടാഷയുടെ കണ്ണുകൾക്ക് x-ray കഴിവുണ്ട്. അവൾക്ക് ശരീരത്തിനകത്തെ അവയവങ്ങളും അസ്ഥികളുമൊക്കെ കാണാൻ കഴിയും.
എല്ലിന് പൊട്ടലുള്ള രോഗിയെ നടാഷ പൊട്ടിയ ഭാഗം തൊട്ടു കാണിച്ചു.x-ray എടുത്തതിലും അതേ സ്ഥലമായിരുന്നു. കാൻസർ ബാധിച്ച രോഗിയുടെ രോഗം എവിടെയാണ് ബാധിച്ചിരിക്കുന്നതെന്ന് നടാഷ വളരെ വേഗം കാണിച്ചു കൊടുത്തു.നടാഷയുടെ ഈ കഴിവിനെകുറിച്ചറിഞ്ഞ ആളുകൾ നടാഷയുടെ വീട്ടിലേക്ക് വന്നു തുടങ്ങി. ശരീരത്തിനകത്തെ കുഴപ്പങ്ങൾ കണ്ടുപിടിക്കാനായിരുന്നു അവർ എത്തിയിരുന്നത്. വയറ്റിൽ കുടുങ്ങിയ ലോഹ കഷണങ്ങളും മറ്റും എവിടെയെന്ന് നടാഷ കൃത്യമായി പറഞ്ഞു കൊടുത്തു.
വൈകാതെ ചില ആശുപത്രികളും നടാഷയുടെ സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങി.അപകടത്തിൽ പെട്ട് x-ray എടുക്കാൻ പോലും പറ്റാത്ത വിധമായ രോഗികളെ നടാഷ സഹായിച്ചു.നടാഷയുടെ x-ray കണ്ണുകളെ കുറിച്ചുള്ള വാർത്ത റഷ്യൻ പത്രങ്ങളിൽ സ്ഥാനം പിടിച്ചു. പല മാഗസിനുകളിലും ഡിസ്കവറി ചാനലിലും നടാഷയെ കുറിച്ചുള്ള വാർത്തകൾ വന്നു.
സാധാരണ ആളുകൾ കാണുന്നതുപോലെ കാണാനും നടാഷക്കു കഴിയും. ഇഷ്ടാനുസരണം x-ray യിലേക്ക് മാറുവാനും കഴിയും. പകൽ സമയത്ത് മാത്രമാണ് നടാഷക്ക് x-ray കാഴ്ചയുണ്ടായിരുന്നത്.
ലോകത്തെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും നടാഷയുടെ x-ray കാഴ്ചയെ കുറിച്ച് പഠനങ്ങൾ നടത്തി. പക്ഷേ ആർക്കും തന്നെ കൃത്യമായ ഒരുത്തരം നൽകാൻ കഴിഞ്ഞില്ല.
നതാലിയ ഡെംകിന എന്നാണ് നടാഷയുടെ യഥാർത്ഥ പേര്.