ചിത്രത്തില്‍ കാണുന്ന ആളിന്റെ പേര് Dan Cooper ...
ഒറ്റ നോട്ടത്തില്‍ ഒരു പള്ളി വികാരിയായോ , കപ്പ്യാരായോ , അല്ലെങ്കില്‍ പരമ സാധുവായ ഒരു കുടുംബനാഥനായോ , ശാസ്ത്രഞ്ജനായോ ഒക്കെ തോന്നാം !!....പക്ഷെ ഈ ലോകത്ത് ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത സാഹസമാണ് ഈ മനുഷ്യന്‍ ചെയ്തത് ..
എന്താണെന്നെന്നല്ലേ ?
.
1971 നവംബര്‍ 24 , Port land International Airportല്‍ നിന്നും Seattleലേക്ക് പോകാനുള്ള North West oriented Airlinesന്റെ വിമാനം തയാറായി കിടക്കുന്നു , പൊതുവേ തിരക്കുള്ള സമയം അല്ലാത്തതിനാല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല , അവസാന നിമിഷം ഒരാള്‍ ഓടി കിതച്ചെത്തി ...Dan Cooper , കണ്ടാല്‍ സുമുഖന്‍ ശാന്തന്‍ , കൈയ്യില്‍ ഒരു പെട്ടിയുമുണ്ട് , സുരക്ഷാ ചെക്കിംഗ് ഒന്നും അത്ര കര്‍ശനമാല്ലാത്ത കാലഘട്ടത്തിലാണ് ഇത് നടക്കുന്നതെന്ന് ഓര്‍ക്കണം !!
.
അയാള്‍ വിമാനത്തില്‍ കയറിപ്പറ്റി , വിമാനം ഉയര്‍ന്നു ..
എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആരായാന്‍ എത്തിയ എയര്‍ ഹോസ്റ്റസ്സിനോട് തനിക്കു ഒരു കടലാസും പേനയും വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടു .....!! അവള്‍ അത് എത്തിച്ചുകൊടുത്തു ...തിരികെ പോകാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ വിലക്കിക്കൊണ്ട് തന്റെ അടുത്തിരിക്കാന്‍ പറഞ്ഞു !!
അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം Cokpitല്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു....!! കടലാസ് വായിച്ചു നോക്കിയ അവള്‍ ഞെട്ടി ...അതില്‍ ഇപ്രകാരം എഴുതിയിരുന്നു ...!!
.
" എനിക്ക് നിങ്ങളെ ആരെയും അധികം ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ല , എന്റെ കൈവശമുള്ള പെട്ടിയില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ് , എനിക്ക് ചില ആവശ്യങ്ങളുണ്ട് , അത് നേടിയാല്‍ ഞാന്‍ പോയിക്കൊളാം "
.
സന്ദേശം Cockpitലെത്തി , അത് വായിച്ച ക്യാപ്ടന്‍ അയാളുടെ പക്കലെത്തി പെട്ടി തുറന്നു കാണണം എന്ന് ആവശ്യപെട്ടു .....നോക്കിയപ്പോള്‍ പെട്ടിക്കുള്ളില്‍ ചുവന്ന നിറത്തിലുള്ള മൂന്നു സിലെണ്ടറുകള്‍ ഘടിപ്പിച്ച എന്തോ ഒരു Assembled device ആരുന്നു ...ബോംബ് തന്നെ എന്ന് അവര്‍ ഉറപ്പിച്ചു .!!.
.
ഉടന്‍ തന്നെ അവര്‍ വിവരം seattle Airport അധികൃതരെ അറിയിച്ചു ...അവര്‍ പോലീസിനെയും ...!!
.
Cooperന്റെ ആവശ്യം ഇതായിരുന്നു ...200000$ (ഇന്നത്തെ കണക്കില്‍ 13623100.00 ഇന്ത്യന്‍ രൂപ ) കൂടാതെ ഒരു മിലിട്ടറി നിര്‍മിത പാരച്ചൂട്ടും ...
.
ആവശ്യം അന്ഗീകരിക്കാതെ അവര്‍ക്ക് നിവര്‍ത്തി ഉണ്ടായിരുന്നില്ല ...ഒരുപാട് യാത്രക്കാര്‍ ഇല്ലാ എങ്കിലും ഏകദേശം 42 പേരുണ്ട് കൂടാതെ രണ്ടു ജീവനക്കാരും രണ്ടു പൈലറ്റ്‌മാരും , ഒരു Flight എഞ്ചിനീയെറും..
.
വിമാനം Seattle Airportല്‍ ഇറങ്ങി ...ഒരു പോലീസ് ഓഫീസര്‍ Cooper ആവശ്യപ്പെട്ട രൂപയും പാരച്ചൂട്ടുമായി വിമാനിതിന്റെ വാതിലില്‍ എത്തി ....!!
.
Sniper Shooters സജ്ജമായിരുന്നു അവിടെ , പണം വാങ്ങാന്‍ കൂപ്പര്‍ വാതിലില്‍ എത്തുന്ന നിമിഷം വെടി വെച്ച് വീഴ്ത്താന്‍ അവര്‍ പദ്ധതി ഇട്ടിരുന്നു...എന്നാല്‍ ഇത് മുന്‍കൂട്ടി മനസിലാക്കിയ Cooper ഒരു പൈലറ്റിന്റെ യുണിഫോം ഊരിവാങ്ങി അത് ധരിച്ചാണ് വാതില്‍ തുറന്നത് , സ്വാഭാവികമായും അത് കൂപ്പര്‍ അല്ലാന്നു തെറ്റി ധരിച്ചു പണം നല്‍കി ഓഫീസര്‍ തിരികെ ഇറങ്ങി !!വാതില്‍ അടഞ്ഞു ...
.
അല്‍പ്പ സമയത്തിനു ശേഷം വാതില്‍ വീണ്ടും തുറന്നു ...ഓരോ യാത്രികരായി പുറത്തേക്കു വരാന്‍ തുടങ്ങി ...ഒപ്പം അതിലുണ്ടായിരുന്ന വനിതാ ജീവനക്കാരും ..!!
മുഴുവന്‍ ആളുകളും ഇറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം വീണ്ടും വാതില്‍ അടഞ്ഞു !!
.
ഇപ്പോള്‍ വിമാനത്തില്‍ അവശേഷിക്കുന്നത് രണ്ടു പൈലറ്റുമാരും , എഞ്ചിനീയെറും , കൂപ്പറും മാത്രം ....!!
പിന്നീട് അങ്ങോട്ട് കൂപ്പറിന്റെ തേര്‍വാഴ്ചയായിരുന്നു ..!!
.
അയാള്‍ വിമാനം മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു ..!!
പക്ഷെ ചില നിബന്ധനകള്‍ - വിമാനം 10000അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പോകാന്‍ പാടില്ല , APU (Auto Pilot Unit) ഉപയോഗിക്കരുത് , Landing Gear (പിന്‍ വശത്തെയും മുന്‍ വശത്തെയും വീലുകള്‍ ) താഴ്ന്നു തന്നെ ഇരിക്കണം , 190 കിലോമീറ്ററില്‍ കൂടുതല്‍ വേഗത വരിക്കാന്‍ പാടില്ല !! അവര്‍ക്ക് വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല ....!! കൂപ്പറിന്റെ കൈവശം ഉള്ളത് ബോംബാണ് ...
.
വിമാനം വീണ്ടും ഉയര്‍ന്നു ...മെക്സിക്കോ ലെക്ഷ്യമാക്കി നീങ്ങി ...!! കൂപ്പര്‍ Cockpit വിട്ടു ..!!
.
വിമാനം Nevada പ്രവശ്യയിലേക്ക് പ്രവേശിച്ചപ്പോള്‍ ശക്തമായ ഉലച്ചില്‍ അനുഭവപ്പെട്ടു ...പരിശോധിച്ചപ്പോള്‍ വിമാനത്തിന്റെ Aft Airstair (വാല്‍ ഭാഗത്ത് Cargo കയറ്റാനായി ഉള്ള വലിയ വാതില്‍ ) തുറക്കപ്പെട്ടതായി കണ്ടു ...അവര്‍ ഉടന്‍ തന്നെ വിമാനം Nevadaയിലെ തന്നെ മിലിട്ടറി അധീനതയിലുള്ള Reno Airport അധികൃതരുമായി ബന്ധപ്പെട്ടു ...സര്‍വ്വ സന്നാഹങ്ങളും തയാറാക്കി നിര്‍ത്താനും ആവശ്യപ്പെട്ടു .
വിമാനം Renoയില്‍ ഇറങ്ങി , ആ നാട്ടിലുള്ള സകല പോലീസുകാരും , പട്ടാളക്കാരും , secret ഏജന്‍സികളും അവിടെ കൂപ്പറിനായി അണിനിരന്നു ...
.
അരിച്ചു പെറുക്കി നോക്കിയിട്ട് കൂപ്പറിനേം കണ്ടില്ല , പൈസയും കണ്ടില്ല , ബോംബും ഇല്ല , പാരചൂട്ടും ഇല്ല !!
.
Nevadaയിലെ തന്നെ ഏതോ വനാന്തര ഭാഗത്തിന് മുകളില്‍ വച്ച് പൈസയും , ബോംബ് എന്ന് അവകാശപ്പെടുന്ന പെട്ടയും എടുത്തു അയാള്‍ പാരച്ചൂട്ടില്‍ Aft Airstair വഴി ചാടി രെക്ഷപെട്ടു !!
.
കാട് മുഴുവന്‍ അരിച്ചുപെറുക്കി നോക്കിയെങ്കിലും ആരുടേയും പൊടിപോലും ഇല്ല !!
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവിടെ നിന്ന് കണ്ടെടുത്ത ചില അസ്ഥി കഷ്ണങ്ങള്‍ കണ്ടെടുത്തെങ്കിലും ..പിന്നീടുള്ള പരിശോധനയില്‍ അത് ഏതോ മൃഗത്തിന്റെത് ആണെന്ന് തെളിഞ്ഞു !!
.
ലോകത്തിനു മുന്നില്‍ Dan Cooper എന്ന മനുഷ്യന്‍ ഉണ്ടായിരുന്നതായി ആകെ അവശേഷിക്കുന്ന തെളിവ് നിങ്ങള്‍ ചുവടെ കാണുന്ന രേഖാചിത്രം മാത്രമാണ് !!
.
ഇയാള്‍ ആരാണ് ?
എവിടെ നിന്ന് വന്നു ?
ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ?
അന്ന് ചാടിയ ശേഷം അയാള്‍ക്ക് എന്ത് സംഭവിച്ചു ?
പെട്ടിയില്‍ ഉണ്ടായിരുന്നത് യഥാര്‍ത്ഥ ബോംബ് ആയിരുന്നോ ?
.
ഒന്നിനും ഉത്തരം നല്‍കാന്‍ ലോകത്ത് ആര്‍ക്കും കഴിഞ്ഞിട്ടില്ല , ഇനി കഴിയുകയും ഇല്ല !! ഒരു കറുത്ത നിഘൂടതയായി ഇന്നും കൂപ്പര്‍ തുടരുന്നു....
.
ഇതാണ് കാര്‍ന്നോമ്മാര്‍ പറയുന്നത് "കക്കാന്‍ പഠിച്ചാല്‍ നിക്കാനും പഠിക്കണം " എന്ന് :D
--------------------------ശുഭം ---------------------------