ലോകത്തിലെ പ്രശസ്തമായ സയാമീസ് ഇരട്ടകളുടെ ജീവിതത്തിലെ കൗതുകങ്ങള്‍
സയാമീസ് ഇരട്ടകളായ ആബി, ബ്രിട്ടനി എന്നിവരുടെ ജീവിതം മാധ്യമശ്രദ്ധ നേടുന്നതിന് വളരെ കാരണങ്ങളുണ്ട്. ഒരു ശരീരവും രണ്ടു തലകളുമുള്ള അവരുടെ ആന്തരികാവയവങ്ങളിലുമുണ്ട് ഇതുപോലുള്ള വൈജാത്യങ്ങള്‍ . ഹൃദയം വയര്‍ സുഷുമ്‌നാ നാഡി, ശ്വാസ കോശങ്ങള്‍ എന്നിവ ഇരുവര്‍ക്കും വെവ്വേറെയുണ്ട്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സയാമീസുകളാണ് ഇരുവരും. ഡൈസെഫാലസ് ട്വിന്‍സ് എന്ന വിഭാഗത്തിലാണ് ഇവരുടെ ജനനത്തെ ആരോഗ്യശാസ്ത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു തലയുണ്ടെങ്കിലും ഒരു ശരീരം മാത്രമുള്ള ഇരട്ടകളെന്നാണര്‍ത്ഥം, ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ശൈശവകാലത്തിനപ്പുറത്തേക്ക് ജീവിക്കാറില്ല, ആ വസ്തുതയാണ് ഇരുവരേയും മാധ്യമ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇരുവരും ഇപ്പോള്‍ ബിരുദം നേടിക്കഴിഞ്ഞു.
അവരുടെ ശരീരത്തിന്റെ ഓരോ വശങ്ങളില്‍ മേല്‍ മാത്രമാണ് ഓരോരുത്തര്‍ക്കും നിയന്ത്രണമുള്ളത്. അതായത്. രണ്ടു കൈകളുപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ ബ്രിട്ടനി ആഗ്രഹിച്ചാല്‍, ആബി അവളുടെ കൈ വിട്ടുകൊടുത്താല്‍ മാത്രമേ മറ്റേ വശത്തുള്ള കൈ അനങ്ങുകയുള്ളൂ. അത് അനക്കേണ്ട എന്നവള്‍ തീരുമാനിച്ചാല്‍ ബ്രിട്ടനിയ്ക്ക് ഒരുകൈ മാത്രം ചലിപ്പിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ ചെയ്യാനാവുകയുള്ളൂ. രണ്ടു പേര്‍ക്കും അവരവരുടെ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുവാനും എഴുതുവാനും കഴിയും. എന്നാല്‍ നീന്തല്‍, ഓട്ടം തുടങ്ങിയവ ചെയ്യണമെങ്കില്‍ രണ്ടു പേരുടേയും കൈകാലുകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കിലേ സാധ്യമാകുകയുള്ളൂ.
അവര്‍ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതിലുമുണ്ട് കൗതുകം. രണ്ടു പേര്‍ക്കുമുണ്ട് ഡ്രൈവിംഗ് ലൈസന്‍സ്. അതിനായി ഡ്രൈവിംഗ് ടെസ്റ്റും എഴുത്തു പരീക്ഷയും രണ്ടു തവണ അഭിമുഖീകരിച്ചു. അങ്ങനെ ബ്രിട്ടനിക്കും ആബിയും വെവ്വേറെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭിച്ചു. വണ്ടിയോടിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റിന്റെ വലതു വശത്തുള്ളതെല്ലാം ആബി നിയന്ത്രിക്കും. ഇടതു വശത്തെ കാര്യമെല്ലാം നോക്കുന്ന ചുമതല ബ്രിട്ടനിക്കാണ്.
ഇരുവരുടെയും അഭിരുചികളും വ്യത്യസ്തങ്ങളാണ്. ആബിയ്ക്ക് കണക്കാണ് ഇഷ്ടവിഷയമെങ്കില്‍ ബ്രിട്ടനിക്ക് ആഭിമുഖ്യം സാഹിത്യത്തിലും എഴുന്നതിലുമൊക്കെയാണ്. ഇങ്ങനെ ഒട്ടിച്ചേര്‍ന്നു ജീവിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ അവരെ കാണുമ്പോള്‍ ആളുകള്‍ അന്തംവിട്ടു നോക്കുന്നതും അവരോടു ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഫോട്ടോ എടുക്കുന്നതുമൊക്കെ അവരെ അലോസരപ്പെടുത്തുന്നുണ്ട്.
ആറാം വയസ്സില്‍ ലൈഫ് മാഗസിനിന്റെ കവറില്‍ മുഖച്ചിത്രമായി പ്രത്യക്ഷപ്പെട്ടതു മുതലാണ് ഇവര്‍ സെലിബ്രിറ്റികളായത്. പിന്നീട് ഇവര്‍ ഓപ്ര വിന്‍ഫ്രി ഷോയിലും അതിഥികളായെത്തി. കോളേജ് പഠനകാലത്ത് രണ്ടു വിഷയങ്ങള്‍ പഠിച്ചാലോ എന്നു ചിന്തിച്ചെങ്കിലും പിന്നീട് രണ്ടു പേരും ആര്‍ട്‌സ് വിഷയം തന്നെ തെരഞ്ഞെടുത്ത് അതില്‍ ബിരുദം നേടുകയായിരുന്നു. 2012-ലാണ് അവര്‍ ബിരുദധാരികളായത്.
സ്വയം അവര്‍ അവരെ രണ്ടു വ്യക്തികളായിത്തന്നെയാണ് കണക്കാക്കുന്നത്. സിനിമയ്ക്കു പോകുകയാണെങ്കില്‍ അവര്‍ രണ്ടു ടിക്കറ്റുകളെടുക്കും. എന്നാല്‍ സിനിമാഹാളിലിരുന്നു സിനിമ കാണാന്‍ അവര്‍ക്ക് ഒരു സീറ്റിന്റെ ആവശ്യമേയുള്ളൂ. സാധാരണ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അത് മറ്റേയാള്‍ക്കും വരും എന്നു പറഞ്ഞു കേട്ടിട്ടില്ലേ? അക്കാര്യത്തിലും ഇവര്‍ വ്യത്യസ്തരാണ്. ഒരേ ശരീരത്തിലുള്ള രണ്ടു തലയുമായിട്ടാണ് ജീവിക്കുന്നതെങ്കിലും അടുത്തിടെ ആബിയ്ക്ക് ന്യൂമോണിയ ബാധിച്ചപ്പോള്‍ ബ്രിട്ടനിക്ക് ആ അസുഖം ഉണ്ടായില്ല.
ഇത്തരത്തിലുള്ള 4 സെറ്റ് ഇരട്ടകളേ മുതിര്‍ന്ന പ്രായത്തിലെത്തിയിട്ടുള്ളൂ. സാധാരണയായി ഇത്തരം ഇരട്ടകള്‍ക്ക് കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് എന്ന ഹൃദയരോഗം ഉണ്ടായിരിക്കും. ഇവര്‍ക്കാകട്ടെ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടു പേരുടെ ഇഷ്ടങ്ങളും വിഭിന്നങ്ങളായതിനാല്‍ ഡ്രെസ്സിംഗില്‍ അതു ചിലപ്പോഴൊക്കെ പ്രതിഫലിക്കാറുണ്ട്. ഇരുവര്‍ക്കും കൂടി രണ്ടു കാലുകളെ ഉള്ളൂവെങ്കിലും ഓരോ കാലിലും വിവധ നിറത്തിലുള്ള ഷൂസുകളും ലെഗ്ഗിന്‍സുകളുമായി ഇരുവരും പുറത്തു പോകാറുണ്ട്.
ജനിച്ചയുടനെ തന്നെ ഇരുവരേയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ ഇവരുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ രണ്ടു പേരും മരിച്ചു പോകാനുള്ള സാധ്യതയാണ് കൂടുതലെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ശസ്ത്രക്രിയ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു. ഡിസ്‌കവറി ചാനലുമായുള്ള ഒരു ഇന്റര്‍വ്യൂവില്‍ ഡേറ്റ് ചെയ്യുവാനും വിവാഹിതരാകാനും ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്