A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആരാണ് ആദാമിന്‍റെ ആദ്യ ഭാര്യ?

ആരാണ് ആദാമിന്‍റെ ആദ്യ ഭാര്യ?




ആദാമിനെ സൃഷ്ടിച്ച ദൈവം, അവന് കൂട്ടായി സൃഷ്ടിച്ച ആദ്യ സ്ത്രീയാണ് ലില്ലിത്ത്. ഹീബ്രു മിത്തോളജി പ്രകാരം, ആദാമിനേയും ലില്ലിത്തിനെയും ദൈവം മണ്ണില്‍ നിന്ന് ഒരുമിച്ചാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ആര്, ആരെ അനുസരിക്കണം എന്ന വിഷയത്തില്‍ രണ്ട് പേരും തമ്മില്‍ വഴക്കായി. തനിക്ക് തുല്യനായി ഉണ്ടാക്കിയ ആദാമിനെ താന്‍ അനുസരിക്കേണ്ട കാര്യമില്ലെന്ന് ലില്ലിത്ത് തുറന്ന് പറഞ്ഞു, തന്നെ അനുസരിച്ചേ മതിയാകൂ എന്ന് ആദാമും കട്ടയ്ക്ക് നിന്നു. ഒടുക്കം ലില്ലിത്ത്, ആദാമിനെ ഉപേക്ഷിച്ച് പോവുകയും. തുടര്‍ന്ന് ആദാമിന് കൂട്ടായി, അവന്‍റെ വാരിയെല്ല് വച്ച് ദൈവം, ഈവയെ (Eva) ഉണ്ടാക്കുകയും ചെയ്തു.

Mesopotamian mythology അനുസരിച്ച് ലില്ലിത്ത് ഒരു demon ആണ്. നീണ്ട മുടിയും, വലിയ ചിറകുകളും ഉള്ള ലില്ലിത്ത് രാത്രിയില്‍ മനുഷ്യരെ ദ്രോഹിക്കാനായി ഇറങ്ങും. ഗര്‍ഭിണികളും, ചോരക്കുഞ്ഞുങ്ങളും ആണ് ലില്ലിത്തിന്‍റെ പ്രധാന ഇര. ഗര്‍ഭിണികളെ ദ്രോഹിക്കുന്ന ലില്ലിത്ത്, കുഞ്ഞുങ്ങളുടെ ചോര കുടിക്കുകയും, ആണുങ്ങളുമായി ബന്ധപ്പെട്ട് ആരുടെ ഊര്‍ജ്ജം വലിച്ചെടുക്കുകയും ചെയ്യും. ഗില്‍ഗാമേഷിന്‍റെ ഇതിഹാസത്തില്‍ പറഞ്ഞത് പ്രകാരം ലില്ലിത്ത് ആണ് എല്ലാ ഡീമന്‍സിന്‍റെയും അമ്മ. ആദ്യത്തെ വാമ്പയറും ഇവര് തന്നെയാണെന്ന് ഇതിഹാസങ്ങളിലും ചില മിത്തുകളിലും പറയപ്പെടുന്നു.

ഹീബ്രു വിശ്വാസപ്രാകാരവും ലില്ലിത്ത് ഒരു demon തന്നെയാണ്. ആണ്‍ കുഞ്ഞുങ്ങളാണ് ലില്ലിത്തിന്‍റെ പ്രധാന ഇരകള്‍. ലില്ലിത്ത് കുഞ്ഞുങ്ങളെ ദ്രോഹിക്കാതിരിക്കാന്‍ അവരുടെ കഴുത്തില്‍ മൂന്ന് മാലാഖമാരുടെ പേരുകള്‍ എഴുതിയ രക്ഷ അണിയിക്കുന്ന ശീലമുണ്ടായിരുന്നു ജൂതര്‍ക്ക്. അത് കൂടാതെ വീട്ടില്‍ ലില്ലിത്തിന് പ്രവേശനമില്ല എന്ന് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ചില എഴുത്തുകളില്‍, ഈ demon ലില്ലിത്ത് അല്ല, ലില്ലിത്തിന്‍റെ സന്തതിയായ ലില്ലിന്‍ ആണെന്നും വാദമുണ്ട്.

ഉല്‍പത്തി പുസ്തകത്തില്‍, ആദാമിന്‍റെ വാരിയെല്ലില്‍ നിന്ന് ദൈവം ഈവയെ ഉണ്ടാക്കിയെന്ന് പറയുന്ന വചനത്തിന് മുന്‍പ് തന്നെ, ദൈവം ഒരു പുരുഷനെയും, സ്ത്രീയെയും സ്വരൂപത്തില്‍ ഉണ്ടാക്കിയതായി പറയുന്നുണ്ട്. ഇത് ലില്ലിത്തിനെ കുറിച്ചാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ആദാമിനെ ഉപേക്ഷിച്ച് പറന്ന ലില്ലിത്ത് നേരെ സമാഏല്‍ മാലാഖയുടെ അടുത്തേക്കാണ് പോയത്. സമാഏല്‍ മരണത്തിന്‍റെ മാലാഖയാണെന്നും, അല്ല demon king ആണെന്നും പറയപ്പെടുന്നു. തന്നെ തുല്യയായി കണക്കാക്കുന്ന സാമാഏലിന്‍റെ കുഞ്ഞുങ്ങളെ പേറാനാണ് അവള്‍ അങ്ങോട്ട്‌ തിരിച്ചത്. ലില്ലിത്തിനെ തിരികെ കൊണ്ട് വരാന്‍, ദൈവം, മൂന്ന് മാലാഖമാരെ അയച്ചു. Senoy, Sansenoy, Semangelof എന്നിവയായിരുന്നു അവരുടെ പേരുകള്‍. ലില്ലിത്തിനെ അവര്‍, ചെങ്കടലിന് മുകളില്‍ വച്ച് കണ്ടെത്തിയപ്പോള്‍, കോപത്തോടെ അവള്‍ തിരികെ വരാന്‍ കൂട്ടാക്കിയില്ല. അതിനിടെ ദൈവം ആദാമിനായി ഈവയെ സൃഷ്ടിച്ചു എന്ന് കൂടെ കേട്ടതോടെ അവളുടെ കോപം ഇരട്ടിച്ചു. ലില്ലിത്ത് തിരികെ ചെന്നില്ലെങ്കില്‍, ദിവസവും അവളുടെ നൂറ് കുഞ്ഞുങ്ങളെ വീതം കൊന്ന് കളയുമെന്ന ദൈവത്തിന്‍റെ ഭീഷണി അവള്‍ തെല്ലും വകവച്ചില്ല. ആദാമിന്‍റെയും, ഈവയുടെയും സന്തതി പരമ്പരകളെ വെറുതെവിടില്ലെന്ന് അവളും തിരിച്ചടിച്ചു. അങ്ങിനെ അവള്‍ സാമാഏലിന്‍റെ അടുത്തേക്ക് തന്നെ ചെന്ന്, അവിടെ ജീവിക്കാന്‍ ആരംഭിച്ചു. അവള്‍ക്കുണ്ടാകുന്ന demon കുഞ്ഞുങ്ങള്‍, ദൈവത്തിന്‍റെ വിധിയനുസരിച്ച് ദിവസവും കൊല്ലപ്പെടാനും തുടങ്ങി.

പ്രതികാരദാഹിയായ ലില്ലിത്ത് ആദാമിന്‍റെ സന്തതികളെ വേട്ടയാടാന്‍ തുടങ്ങി. പക്ഷെ മാലാഖമാരുടെ നിര്‍ഭന്ധത്തിന് വഴങ്ങി, അവള്‍ ഒരു കാര്യം മാത്രം സമ്മതിച്ചിരുന്നു. ആ മൂന്ന് മാലാഖമാരുടെയും പേരുകള്‍ എഴുതിയ രക്ഷകളോ, ഫലകങ്ങളോ ഉള്ള വീടുകളിലെ കുഞ്ഞുങ്ങളെ അവള്‍ ഒന്നും ചെയ്യില്ലെന്ന്.

ഈവയെ തെറ്റിദ്ധരിപ്പിച്ച് വിലക്കപ്പെട്ട കനി കഴിപ്പിച്ച പാമ്പ് ലില്ലിത്ത് ആണെന്നും, അല്ല ആ പാമ്പ് ലില്ലിത്തിന്‍റെ പങ്കാളിയാണെന്നും കഥകളുണ്ട്. എന്തായാലും പാമ്പും, ലില്ലിത്തും കൂടിയുള്ള കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

കഥകള്‍ക്കും, മിത്തുകള്‍ക്കും അപ്പുറമായി ഇന്ന് ലില്ലിത്ത് പലര്‍ക്കും ഒരു ഹീറോ കൂടിയാണ്.

തനിക്ക് തുല്യനായി സൃഷ്ടിച്ച ആണിന് വഴങ്ങി ജീവിക്കണമെന്ന ദൈവത്തിന്‍റെ കല്പന പോലും തള്ളിക്കളഞ്ഞ ലില്ലിത്ത്, സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉത്തമ മാതൃകയാണെന്നാണ് പ്രമുഖ ഗായികയായ Sarah McLachlan അഭിപ്രായപ്പെടുന്നത്. വരുംവരായ്കകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ എല്ലാം അനുഭവിക്കാന്‍ തയ്യാറായി, തന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ലില്ലിത്ത്, വളരെപ്പെട്ടെന്ന് തന്നെ ഫെമിനിന്‍ ഫ്രീഡത്തിന്‍റെ ചിഹ്നമായി മാറിയെന്ന് പ്രത്യേകം പറയേണ്ടല്ലോ. മറ്റൊരു കോമഡി എന്തെന്നാല്‍, പണ്ട്കാലങ്ങളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സ്ത്രീകളെ ലില്ലിത്തിന്‍റെ വിധി ചൂണ്ടിക്കാട്ടിയാണ് male dominated പുരോഹിത വര്‍ഗ്ഗം അടിച്ചമര്‍ത്തിയിരുന്നത്.

അടിച്ചൊതുക്കാന്‍ ഉപയോഗിച്ച അതേ വടി തന്നെ ഇന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വഴിയൊരുക്കാനും ഉപയോഗിക്കുന്നു.