ചെന്നിമല (തമിഴ്‌നാട്)
തുടക്കത്തിലെ പറയാം , ഇതില്‍ എത്ര മാത്രം വാസ്തവമുണ്ടെന്ന് എനിക്ക് അറിയില്ല , 70കളുടെ അവസാനം നടന്ന ഒരു സംഭവമായി ആണ് പറഞ്ഞുകേട്ടിട്ടുള്ളത് , മാത്രമല്ല അന്നത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നതായി അറിയാന്‍ കഴിഞ്ഞു , കൂടാതെ ഈ സംഭവത്തെ ആധാരമാക്കി (മുഴുവന്‍ അല്ലെങ്കിലും ) ഒരു തമിഴ് സിനിമയും പുറത്തുവന്നിട്ടുണ്ട് !!
.
ചെന്നിമല -സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു വന പ്രദേശമാണ് , തൊട്ടടുത്തു ഒരു കൃഷിയിടമുണ്ട് , അത് കടന്നാല്‍ ഒരു Engineering College , കേരളത്തില്‍ നിന്ന് ഇതര വിഷയങ്ങള്‍ തേടി സീറ്റ് നു വേണ്ടിയുള്ള പാലായനം അധികമായി അക്കാലത്തില്ലായിരുന്നു . എന്ന് വച്ചാല്‍ പഠിക്കുന്നതില്‍ 95 ശതമാനവും തമിഴന്മാര്‍ !!
.
അന്ന് കോളേജില്‍ ഒരു സംഘര്‍ഷം നടന്നു , തുടര്‍ന്ന് നാല് ദിവസത്തേക്ക് കോളേജ് അടച്ചിടാന്‍ തീരുമാനമായി , ഹോസ്റല്‍ നിവാസികളായ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി , കൂട്ടത്തില്‍ ഫോട്ടോഗ്രാഫി കമ്പമുള്ള രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു , ചെന്നിമലയുടെ നിഘൂട കഥകള്‍ അവര്‍ നേരത്തെ കേട്ടിട്ടുണ്ട് , എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ അറിയാനും , പറ്റുമെങ്കില്‍ കുറച്ചു ചിത്രങ്ങള്‍ എടുക്കാനും അവര്‍ തീരുമാനിച്ചു , പിറ്റേന്ന് രാവിലെ തന്നെ അവര്‍ കാട് കയറി തുടങ്ങി , പ്രതീക്ഷിച്ച അത്ര നിസാരമായിരുന്നില്ല കാടുകയറ്റം , ഉള്ളിലേക്ക് ചെല്ലും തോറും വെളിച്ചക്കുറവും , കൂടാതെ , ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങളും അവരെ അസ്വസ്തരാക്കാന്‍ തുടങ്ങി , എങ്കിലും ഇത്ര ദൂരം വന്ന സ്ഥിതിക്ക് ഏതാനും ചിത്രങ്ങളെടുക്കാന്‍ അവര്‍ തീരുമാനിച്ചു , അന്ന് ഇന്നത്തെ പോലെ ഡിജിറ്റല്‍ ക്യാമറയില്ല , ഫിലിം ആണ് .
.
സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ ക്യാമറ മറ്റേയാളുടെ കയ്യില്‍ കൊടുത്ത് തന്റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞു , എന്നിട്ട് അടുത്തു കണ്ട ചെറിയ പാറയുടെ പുറത്തു കയറി പോസ് ചെയ്തു ,മറ്റേ ആള്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കെ പെട്ടന്ന് പുറകിലേക്ക് വീണു...അനക്കമില്ല !! പോസ് ചെയ്ത സുഹൃത്ത് ഓടി അടുത്തേക്ക് വന്നു , അയാള്‍ക്ക് ഒന്നും മനസ്സിലായില്ല , കണ്ണ് തുറിച്ചു പിടിച്ചിട്ടുണ്ട് , പള്‍സ് ഇല്ല !! അയാള്‍ ഓടി കിതച്ചു ഹോസ്റ്റലില്‍ എത്തി വാര്‍ഡനോട് കാര്യം പറഞ്ഞു , വൈകുന്നേരത്തോടെ പോലീസുകാരും , കോളേജ് അധികൃതരും , ഏതാനും നാട്ടുകാരും ചേര്‍ന്ന് വീണു കിടന്ന ആളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു .
.
അയാള്‍ മരണപ്പെട്ടു , മരണകാരണം ഹൃദയാഘാതം!!
.
മറ്റേ സുഹൃത്തിന് എത്ര ആലോചിച്ചിട്ടും ഒന്നും പിടികിട്ടിയില്ല , ഇങ്ങനെ സംഭവിക്കാനുള്ള ഒരു കാരണവും അയാള്‍ കണ്ടില്ല , എന്നാല്‍ കണ്ണുകള്‍ തള്ളി പുറത്തേക്ക് വന്നിരുന്നു !!
.
ശേഷം ചെന്നിമല ഭാഗത്തേക്ക് വിദ്യാര്‍ത്ഥികള്‍ ആരും തന്നെ പോകരുതെന്ന് കോളേജ് അധികൃതര്‍ വിലക്കി , നാട്ടുകാര്‍ക്ക് പോലീസും മുന്നറിയിപ്പ് കൊടുത്തു , ദിവസങ്ങള്‍ കടന്നുപോയി !! അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അയാള്‍ ബിരുദം പൂര്‍ത്തിയാക്കി , നാട്ടിലേക്ക് മടങ്ങാന്‍ പെട്ടി പായ്ക്ക് ചെയ്തു വസ്ത്രങ്ങളുടെയും പുസ്തകങ്ങളുടെയും കൂട്ടത്തില്‍ കുറച്ചുനാളായി അനക്കാതെ വച്ചിരുന്ന തന്റെ ക്യാമറയും എടുത്ത് വെച്ചു , അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത് , ഇതില്‍ ഫിലിം ഉണ്ടാരുന്നല്ലോ ? തന്റെ സുഹൃത്തിനോടൊപ്പമുള്ള അവസാന നിമിഷങ്ങള്‍ അതില്‍ പതിഞ്ഞിട്ടുണ്ടാകും , അത് ടെവലെപ് ചെയ്തു നോക്കാനായി അയാള്‍ ക്യാമറയും എടുത്ത് ടൌണില്‍ എത്തി , ഫോട്ടോസ് കിട്ടാനായി സ്റ്റുഡിയോയില്‍ അല്‍പ്പനേരം കാത്തിരുന്നു !!
.
കുറച്ചുകഴിഞ്ഞു ഒരാള്‍ ഒരു കവര്‍ അയാളുടെ നേരെ നീട്ടി , ആ ക്യാമറയിലെ ചിത്രങ്ങളാണ് , ഒന്നൊന്നായി അയാള്‍ നോക്കി , തന്റെ ഹോസ്റലിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ , സുഹൃത്തുക്കള്‍ , അധ്യാപകര്‍ ......ഏറ്റവും ഒടുവിലത്തെ രണ്ടു ചിത്രങ്ങള്‍ കണ്ട് അയാള്‍ ഞെട്ടി വിറച്ചു !!!
.
താന്‍ അന്ന് ചെന്നിമലയിലെ പാറയില്‍ പോസ് ചെയ്തപ്പോള്‍ തന്റെ പിന്നില്‍ ഇരട്ടി വലുപ്പമുള്ള ഒരു ഇരുണ്ട ഭീകര ജീവി തന്നെ വിഴുങ്ങാനായി ഇരു കൈകളും വിടര്‍ത്തി നില്‍ക്കുന്നു !!
.
ആ സത്വത്തെ ക്യാമറയിലെ ലെന്‍സിലൂടെ കണ്ടു ഭയന്ന് ഹൃദയാഘാതം വന്നാണ് അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ടത് !!