എന്നും
മുത്തശ്ശിക്കഥകളില്‍ നാം കേള്‍ക്കാനാഗ്രഹിക്കുന്ന കഥയാണ് യക്ഷിക്കഥകള്‍.
പലപ്പോഴും നമ്മളെ ഓരോരുത്തരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി
രക്തയോട്ടം പോലും ഇല്ലാതാക്കുന്ന അദൃശ്യശക്തി. ആകാശം മുട്ടി നില്‍ക്കുന്ന
ഉയരവും അതിഭയങ്കരമായ ദ്രംഷ്ടകളും രക്തം ഇറ്റു വീഴുന്ന നാവും തീപാറുന്ന
കണ്ണുകളും പനങ്കുല പോലെ വളര്‍ന്നു നില്‍ക്കുന്ന മുടിയും ഇതെല്ലാമാണ്
നമ്മുടെ കഥകളിലെ യക്ഷി.
എന്നാലും യക്ഷികളേയും അവരുടേയും കഥകളെയും നെഞ്ചിലേറ്റുന്ന സ്വഭാവം മലയാളിക്കന്ന്യമല്ല. നറുനിലാവും പാലപ്പൂവിന്റെ ഗന്ധവും ഇടകലര്‍ന്ന നാട്ടുവഴിയില്‍ വഴിയാത്രക്കാരെ പനയുടെ മുകളിലേക്കെത്തിക്കാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന സുന്ദരിയായ യക്ഷിയും മലയാളിക്കന്ന്യമല്ല. ഇങ്ങനെയും പ്രേതങ്ങളുണ്ടോ?
മനുഷ്യരേയും മന്ത്രവാദികളേയും ഒരു പോലെ തന്നെ അപകടത്തിന്റേയും ആകാംഷയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന നമ്മുടെ യക്ഷികളെക്കുറിച്ച് ചിലത്.
എന്താണ് യക്ഷി
യക്ഷി എന്ന രൂപത്തിന് നമ്മുടെ മുത്തശ്ശിക്കഥകള്‍ കല്‍പ്പിച്ചു കൊടുത്ത ഒരു രൂപമുണ്ടായിരുന്നു. വെള്ള സാരിയുടുത്ത് പനങ്കുല പോലുള്ള മുടിയഴിച്ചിട്ട് ചുണ്ടുകളില്‍ വശ്യതയാര്‍ന്ന ചിരി വരുത്തി ഇടവഴിയില്‍ തന്റെ ഇരയെ കാത്തു നില്‍ക്കുന്ന യക്ഷി.
രാത്രിയുടെ കാവല്‍ക്കാര്‍
പുരുഷന്‍മാരേക്കാള്‍ രാത്രി സ്വന്തമാക്കിയവരാണിവര്‍. പുരുഷന്റെ രാത്രി ജീവിതത്തിന് വിലക്ക് തീര്‍ത്തവള്‍. അതുകൊണ്ടു തന്നെ ഏതെങ്കിലും പെണ്ണ് രാത്രി സഞ്ചാരത്തിനിറങ്ങിയാല്‍ അവളെ യക്ഷിയാക്കുന്നവരും കുറവല്ല.
ആരേയും ഭയമില്ലാത്തവള്‍
രാത്രിയാണ് യക്ഷികളുടെ സഞ്ചാരസമയം. അതും പുരുഷന്‍മാര്‍ പോലും പോവാന്‍ മടിയ്ക്കുന്ന സമയങ്ങളില്‍. സാധാരണ സ്ത്രീകള്‍ക്കു ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് ഇത്.
ആരാണ് യക്ഷി
യക്ഷന്റെ സ്ത്രീയാണ് യക്ഷി എന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാല്‍ ദുര്‍മരണപ്പെട്ടവരുടെ ആത്മാക്കള്‍ ശാന്തി
കിട്ടാതെ അലഞ്ഞു നടക്കുമെന്നും ഇവരാണ് യക്ഷിയെന്നുമാണ് നമ്മുടെ വിശ്വാസം.
മുത്തശ്ശിക്കഥകള്‍ വിശ്വസനീയം
യക്ഷി ഉണ്ടെന്നും ഇല്ലെന്നപം പലരും പറയുന്നു. ഇന്നും അങ്ങനെ വിശ്വസിക്കുന്നു. എന്നാല്‍ പലപ്പോഴും യക്ഷിക്കഥകള്‍ കേട്ട് വളര്‍ന്ന ഒരാള്‍ക്ക് അയാളെത്ര നിരീശ്വര വാദിയാണെങ്കിലും യക്ഷി എന്നത് എന്നും ഒരത്ഭുതമായിരിക്കും.
പാലയുടെ മുകളിലുള്ള യക്ഷി
പണ്ട് കാലത്ത് നമ്മളോട് മുത്തശ്ശിമാര്‍ പറയുമായിരുന്നു പാലയുടെ അടുത്ത് പോവരുത്. എന്ന് യക്ഷി പിടിക്കുമെന്നൊക്കെ. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശം മറ്റൊന്നാണ് രാത്രി കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തു വിടുന്നത് ഏഴിലം പാലയാണ് ഇത് ശ്വാസം മുട്ടി മരിക്കാന്‍ ഇടയാക്കുമായിരുന്നു.
മാന്ത്രികരും യക്ഷിയും
പേരു കേട്ട പല മാന്ത്രികരും ജീവിച്ചു മരിച്ച നാടാണ് നമ്മുടേത്. ഇവരിലൂടെയൊക്കെ നിരവധി യക്ഷികളും ആത്മാക്കളും മോക്ഷം പ്രാപിച്ചുമെന്നുമാണ് ഐതിഹ്യം.
കണ്ണുമടച്ച് അവിശ്വസിക്കേണ്ട
പല കാര്യങ്ങളും നാം രണ്ടാമതൊന്ന് ആലോചിക്കാതെ തള്ളിക്കളയും. എന്നാല്‍ ഈ ലോകത്ത് ഒരു പോസിറ്റീവ് ശക്തി ഉണ്ടെങ്കില്‍ അതിനെ എതിര്‍ത്ത് ഒരു നെഗറ്റീവ് ശക്തിയും ഉണ്ടാകും. എന്നാല്‍ അത് യക്ഷിയോ, പ്രേതമോ. ആത്മാവോ ആകണമെന്നില്ല.