ബ്ലാക്ക് ഹോളുകൾ..
നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവും ബഹിരാകാശത്തെ ആ കറുത്ത തമോഗർത്തങ്ങളെ പറ്റി അതായത് ബ്ലാക്ക് ഹോളുകളെ കുറിച്ച് . ബ്ലാക്ക് ഹോളുകൾ ബഹിരാകാശ ഗവേഷകർക്കിടയിൽ പലതരം ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ജനിപ്പിക്കുന്ന ഒരു പ്രപഞ്ചസത്യമാണ്. ആ ബ്ലാക്ക് ഹോളുകളെക്കുറിച്ച് ചില വസ്തുതകൾ പങ്കുവയ്ക്കാം. പ്രകാശത്തെപ്പോലും ഉൾവലിക്കുന്ന ബഹിരാകാശത്തെ അതിശക്തമായ ചുഴികളാണ് ബ്ലാക്ക് ഹോളുകൾ. ശക്തമായ ഗുരുത്വാകർഷണ ബലത്താൽ ദ്രവ്യം(Matter) ബഹിരാകാശത്ത് ഇടുങ്ങിയത് പോലെ പോലെ കേന്ദ്രീകരിക്കുന്നു. ഒരു നക്ഷത്രം മരിക്കുമ്പോഴാണ് ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നത്.ബ്ലാക്ക് ഹോളുകൾക്ക് ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിനു ഒരു കാരണവശാലും പുറത്തേക്കു വരാൻ കഴിയില്ല അതിനാൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് ബ്ലാക്ക് ഹോളുകൾ കാണുവാൻ സാധ്യമല്ല. എന്നാൽ ബഹിരാകാശ ദൂര ദർശിനികളിൽ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബ്ലാക്ക് ഹോളുകളെ നമ്മൾക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നു.അതുവഴി മരണത്തിലേക്ക് നീങ്ങുന്ന നക്ഷത്രത്തെയും അത് മരണാന്തരം ബ്ലാക്ക്ഹോളായി രൂപപ്പെടുമോയെന്നും വ്യക്തമായി മുൻകൂട്ടി അറിയാൻ സാധിക്കുന്നു. ചെറുതും വലുതുമായി ബ്ലാക്ക് ഹോളുകൾ മൂന്നു തരത്തിലുണ്ട്. ചെറിയ ബ്ലാക്ക് ഹോളുകൾ പൊതുവെ മാസ്സ് കുറഞ്ഞവയായിരിക്കും കൂടി വന്നാൽ ഒരു വലിയ പർവതത്തിന്റെ ഭാരമേ ഇത്തരം ചെറിയ ബ്ലാക്ക് ഹോളുകൾക്ക് ഉണ്ടായിരിക്കുകയുള്ളൂ. ബ്ലാക്ക് ഹോളുകൾ മൂന്നു തരത്തിലുണ്ട് സ്മാൾ ബ്ലാക്ക് ഹോൾ, സ്റ്റെല്ലർ ബ്ലാക്ക് ഹോൾ, സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോൾ എന്നിവയാണ് ഇവ. അതിലെ സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ വലിയ ബ്ലാക്ക് ഹോളുകളാണ്. നമ്മുടെ സൂര്യനേക്കാളും 20 മടങ്ങു ഭാരമുള്ളവയാണ് സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ. ഇവയെ Star Eating Black holes എന്നും അറിയപ്പെടുന്നു. സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നത് പൊതുവെ മാസ്സ് കൂടിയ ഒരു നക്ഷത്രം അതിന്റെ കേന്ദ്രഭാഗത്തേക്ക് ചുരുങ്ങുകയോ പൊട്ടി തെറിക്കുകയോ ചെയ്യുന്നതിന്റെ ഫലമായാണ്. പൊട്ടി തെറിക്കുന്ന നക്ഷത്രങ്ങളിൽ നിന്നും ബഹിരാകാശത്തേക്ക് വ്യാപിക്കപ്പെടുന്ന പടലങ്ങളാണ് സൂപ്പർനോവകൾ.
എന്നാൽ സ്റ്റെല്ലർ ബ്ലാക്ക് ഹോളുകളെക്കാളും വലിയ അതിഭീമാകാരന്മാരായ ബ്ലാക്ക് ഹോളുകളാണ് 'സൂപ്പർ മാസ്സിവ്' ബ്ലാക്ക് ഹോളുകൾ.നമ്മുടെ സൂര്യനേക്കാളും ഒരു മില്യൺ മടങ്ങു ഭാരം കൂടിയ തമോഗര്ത്തങ്ങളാണ് സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോളുകൾ. എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്ര ഭാഗത്തു ഒരു സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോളുകൾ ഉണ്ടെന്നു ശാസ്ത്രം അഭിപ്രായപ്പെടുന്നു. നമ്മുടെ മിൽകി വെ ഗാലക്സിയിലുമുണ്ട് ഒരു സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോൾ. സാഗിറ്റാറിസ്സ് എന്നാണ് അത് അറിയപ്പെടുന്നത്. ഏകദേശം നാലു മില്യൺ കണക്കിന് സൂര്യൻമാരെ ഉൾകൊള്ളാൻ പറ്റിയ വലുപ്പമുണ്ട് നമ്മുടെ സാഗിറ്റാറിസ്സ് ബ്ലാക്ക് ഹോളിനു. അതായത് നമ്മുടെ ഭൂമിയെ ഒരു പന്തായി സങ്കല്പിച്ചാൽ കോടിക്കണക്കിനു മില്യൺ ഭൂമി പന്തുകൾ കൂടി ചേർന്നാൽ ഒരു സാഗിറ്റാറിസ്സ് ബ്ലാക്ക് ഹോളാകുമെന്നു അർഥം.
ബ്ലാക്ക് ഹോളുകളിൽ സ്റ്റെല്ലർ ബ്ലാക്ക് ഹോളുകളാണ് നക്ഷത്രങ്ങളുടെ അന്തകൻ. എന്തുകൊണ്ടാണ് അവയെ നക്ഷത്രം വിഴുങ്ങികൾ എന്നു വിളിക്കുന്നത്?!. അത് എന്തുകൊണ്ടാണെന്ന് നോക്കാം. അതി ശക്തമായ ഗ്രാവിറ്റി ബലത്തിൽ ഇവ പ്രകാശത്തെപ്പോലും ഉള്ളിലേക്ക് വലിക്കുന്നു. ഇത്തരം ശക്തിയേറിയ ഗുരുത്വാകർഷണ ബലം സമീപത്തു നിൽക്കുന്ന മറ്റു മാസ് കുറഞ്ഞ നക്ഷത്രങ്ങളിലേക്കും , വാതക പടലങ്ങളിലേക്കും ചെലുത്തപ്പെടുന്നു. ഇത് കാരണം നക്ഷത്രങ്ങൾ ബ്ലാക്ക് ഹോളുകളിലേക്ക് ശക്തമായി ആകര്ഷിക്കപ്പെടുന്നു. ചുഴിയിൽ പെട്ടതുപോലെ അവ ബ്ലാക്ക് ഹോളുകളുടെ ഓർബിറ്റിനു ചുറ്റും കറങ്ങുന്നു. നക്ഷത്രങ്ങൾ ബ്ലാക്ക് ഹോളിനു സമീപത്തു വരുമ്പോൾ ശക്തമായ ഊർജത്താൽ അതി ശക്തിയേറിയ പ്രകാശം രൂപപ്പെടുന്നു. ഈ പ്രകാശം ഒരിക്കലും മനുഷ്യ നഗ്നനേത്രങ്ങൾക്ക് കാണുവാൻ സാധിക്കില്ല. ഉപഗ്രഹങ്ങളിലും ബഹിരാകാശ ടെലിസ്കോപ്പുകളിലും ഉപയോഗിക്കുന്ന തെർമൽ ഇമേജിങ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നമ്മൾ ഈ പ്രകാശത്തെ അടുത്തറിയുന്നത്.
സ്വാഭാവികമായും ഒരു ചോദ്യം വരാം സൂര്യനെയും ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ വിഴുങ്ങുമോയെന്നു.ഒരിക്കലുമില്ല!! എല്ലാ നക്ഷത്രങ്ങളും മരണാന്തരം ബ്ലാക്ക് ഹോളായി മാറാറില്ല. മാത്രമല്ല സൗരയൂഥത്തിന് അടുത്തു ഒരു സ്റ്റെല്ലർ ബ്ലാക്ക് ഹോളുകളെയും കണ്ടെത്തിയിട്ടില്ല. നമ്മൾ കണ്ടെത്തിയ ബ്ലാക്ക് ഹോളുകൾ മില്യൺ കണക്കിന് പ്രകാശ വർഷം അകലെയാണ്. പിന്നെ സൂര്യൻ ഒരു നക്ഷത്രമാണെങ്കിലും ബ്ലാക്ക് ഹോളായി മാറാൻ സാധ്യതയില്ല കാരണം താരതമ്യേന മാസ് കൂടിയതും വലുതുമായ നക്ഷത്രങ്ങളാണ് ബ്ലാക്ക് ഹോളായി മാറുന്നത്.സൂര്യനെ സംബന്ധിച്ച് ഒരു ബ്ലാക്ക് ഹോളായി രൂപപ്പെടാൻ മാത്രം മാസ്സുള്ള ഒരു നക്ഷത്രമല്ല. മറ്റൊരു പ്രപഞ്ച രഹസ്യവുമായി വീണ്ടും സന്ധിക്കാം.
വിവരണം:Unnikrishnan