പല വിദേശരാജ്യങ്ങളിലും(esp on western countries) ക്രിസ്ത്യാനികൾ ഒക്റ്റൊബർ 31നു ആഘൊഷിച്ചുവരുന്ന ഒരു പ്രത്യേക ഉത്സവമാണ് "ഹാലൊവീൻ". ഉത്ഭവം ഇപ്പോഴും തർക്കവിഷയമാണ്. ക്രിസ്തുമതക്കാർക്കും മറ്റുജാതിക്കാർക്കും പ്രത്യേക ഹാലോവീൻ ആചാരങ്ങളുണ്ട്. പുരാതന കെല്‍ട്ടിക്[Ancient Celtic] ആചാര നടപടികള്‍ വച്ച് അവരുടെ വിളവ് ഇറക്കുന്ന സമയത്തെ ഉത്സവം-പുതുവർഷം എല്ലാംകൂടെ ഒക്ടോബർ.31'നൊ മറ്റൊ ആണു. ഫ്രാൻസിന്റെ വടക്കും ബ്രിട്ടൺ'ടെ ഇടക്കും കിടക്കുന്ന അയർലാണ്ടിലൊക്കെയായിരുന്നു ഇവരു 2000 വർഷം മുൻപൊക്കെ താമസിസിച്ചിരുന്നത്.
കെൽറ്റിക് ജാതിയുടെ ഫെസ്റ്റിവൽ ആയ സമാഹയിൻ(Samhain) ആണ് പിന്നീട് ഹാലോവീൻ' ആയതെന്നു പറയപ്പെടുന്നു. സമാഹയിൻ(Samhain) എന്ന വാക്ക് അർദ്ധമാക്കുന്നത് "വേനൽ അവസാനിക്കുന്ന ഉത്സവം"- എന്നാണ്. നമ്മുടെ ലോകവും മരണാനന്തര(ആത്മാവ്/പ്രേതം തുടങ്ങിയവയുടെ) ജീവിതവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതുകൊണ്ട് ഈ ദിവസം പ്രേതങ്ങൾക്ക് ഭൂമിയിൽ കടന്നുവരുവാനും കൃഷിയൊക്കെ നശിപ്പിച്ച്കളയാനും കഴിയും- അത് ഒരു ആഘോഷമാക്കിയതാണ് ഹാലോവീൻ എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത് (ഈ വിശ്വാസമാണ് കൂടുതലും പ്രചാരത്തിലുള്ളത്).
AD.43 ആയപ്പോഴേക്കും റോമൻ ചക്രവർത്തി കെൽറ്റിക് പ്രദേശം മുഴുവൻ കീഴടക്കി. പിന്നീടുള്ള 400 വർഷം അവരു കെൽറ്റിക് പ്രവിശ്യകളിൽ താമസിച്ചതിന്റെ ഭാഗമായി അവരുടെ രണ്ടു പഴയ ആഘോഷങ്ങൾ കൂടിച്ചേർന്നു. ഒന്നാമത്തേത് മരിച്ചുപോയവർ കടന്നുപോകുന്നതിന്റെ അനുസ്മരണം(Feralia, a day in late October when the Romans traditionally commemorated the passing of the dead), രണ്ടാമത്തേത് ഫലവൃക്ഷങ്ങളുടെ റോമൻ ദേവതയുടെ(Pomona) ബഹുമാനാർദ്ധം നടത്തുന്നത്. ഈ ആഘോഷങ്ങളുടെ സംയോജനമായിരിക്കാം പിന്നീട് ഹാലോവീൻസ് ഡേ' ആയി പരിണമിച്ചത്.
എട്ടാം നൂറ്റാണ്ടിൽ പോപ്പ് ജോർജി മൂന്നാമൻ(AD 731–741) നവംബർ ഒന്നിന് എല്ലാ വിശുദ്ധന്മാരെയും, രക്തസാക്ഷികളെ ആദരിക്കണമെന്ന് നിയമം കൊണ്ടുവന്നു. നവം.2: ആത്മാക്കളുടെ ദിവസം, അങ്ങനെ 'പുണ്യാളന്മാരുടെ ദിവസത്തിനു മുൻപുള്ള ദിവസത്തെ സായാഹ്നം(evening before the holy days of All Hallows' Day) എന്നതു ലൊപിച്ച് 'ഹാലൊവീൻസ്' എന്നായി. ഈ പേരിൽ അവരു അന്ന് രാത്രി ഡിന്നർ ടേബിളിൽ ആത്മാവിനായിട്ട് പ്രത്യേക ഡിഷ് ഉണ്ടാക്കിവെക്കുന്നു (ഓണത്തിന് മാവേലി വരും എന്നൊക്കെ പറയുന്നപോലെ ഒരു ചടങ്ങു).
പതിനൊന്നാം നൂറ്റാണ്ടായപ്പോളേക്കും പള്ളികളിലൊക്കെ 'souling'(സോളിങ്) എന്ന പേരിൽ ഇത് ആചരിച്ചുതുടങ്ങിയിരുന്നു. അതാണ് പിന്നീട് trick-or-treating' എന്ന സായിപ്പ്കുട്ടികളുടെ ഒരു വിനോദമായി പരിണമിച്ചത്. പിള്ളേരു മാലാഖാമാരുടെയും പ്രേതങ്ങളുടെയും വേഷമിട്ടു കൂട്ടുകാരുടെയും ബന്ധുക്കാരുടെയും വീടുതോറും കയറിയിറങ്ങി അവിടെ പണ്ടു മരിച്ച ആളുകളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രത്യുപകാരമായി സോൾ-കേക്ക്(soul-cake) എന്നു പറയുന്ന സാധനം വീട്ടുകാരു കൊടുക്കുകയും ചെയ്യും (ഓണത്തിനൊക്കെ പായസം അടുത്തവീട്ടില് കൊടുക്കുന്നപോലെ). ഇപ്പൊ പുള്ളേര് പ്രാർഥിക്കുന്നതിന് പകരം പാട്ടും പാടി കളിച്ച്-ചിരിച്ച് വീട്ടിൽ വല്ല പഴങ്ങളോ മറ്റോ ഉണ്ടെങ്കിൽ കൊണ്ടുപോകും (അത് പണമായിട്ട് കൊടുത്താലും മേടിക്കും).
ഇത് വലിയൊരു ആഘോഷം തന്നെയാണ്. സാധാരണക്കാർക്കും ബിസിനസ്സുകാർക്കും, കാരണം £283 മില്യൺ ഹാലോവീൻ ഉത്സവ സാധനങ്ങളുടെ വിറ്റുവരവാണ് UK'ൽ തന്നെ 2015-ൽ ഉണ്ടായത്. ആദ്യമൊക്കെ UK, Ireland, France ഇവിടെയൊക്കെ ഒതുങ്ങിനിന്ന സംരംഭം ഇവന്മാരു അമേരിക്കായിലും പുതിയ ബ്രാഞ്ച് തുടങ്ങി അങ്ങൊട്ടും പ്രേതങ്ങളെ ക്ഷണിച്ചുവരുത്തി. ഇതിന്റെ അമേരിക്കൻ പതിപ്പിന് ചെറിയ മാറ്റങ്ങളുണ്ട്.
…
🎃 ചുറ്റിക്കറങ്ങുന്ന പ്രേതങ്ങളെ സന്തൊഷിപ്പിച്ച് ഒഴിവാക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചും, വെട്ടം തെളിച്ചും, വിജ്രംഭിച്ച കിരാത-വസ്ത്രം ധരിച്ചും നടത്തുന്ന ഒരു ചടങ്ങ് എങ്ങനെ ഇത്ര പ്രശസ്തമായി?