A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇയോന്മി പാര്‍ക്ക്‌

ഈ നാട്ടിലെ പെൺകുട്ടികൾ ദുർബലരാണ് അമ്മമാർ ധീരകളും''. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന നെഞ്ചുറപ്പുള്ള അമ്മമാരുള്ളതുകൊണ്ടാണ് അവരുടെ പെൺമക്കൾ കന്യകമാരായിരിക്കുന്നത്. ഇത് ഉത്തരകൊറിയയിലെ പെൺസങ്കടങ്ങളുടെ കഥ. പത്തുമാസം നൊന്തുപെറ്റ കുഞ്ഞുങ്ങൾ പെൺമക്കളെ ലാക്കാക്കി പാ‍ഞ്ഞടുക്കുന്ന കാമക്കണ്ണുകൾക്കു മുന്നിൽ സ്വന്തം ശരീരം അനാവൃതമാക്കി ആ അമ്മമാർ സംരക്ഷിക്കുന്നത് ജന്മം നൽകിയ പെൺകുഞ്ഞുങ്ങളുടെ ശരീരത്തേയാണ്.ലൈംഗിക അടിമകളാവാതിരിക്കാൻ ആ അമ്മമാർ കാട്ടുന്ന അപാര ത്യാഗത്തിന്റെ കഥ ലോകമറിഞ്ഞത് ഒരുമനുഷ്യാവകാശപ്രവർത്തകയുടെ നാവിൽ നിന്നാണ്. ഇയോൻമി പാർക്ക് എന്ന യുവതിയെ മനുഷ്യാവകാശപ്രവർത്തകയെന്നോ അഭയാർഥിയെന്നോ നിങ്ങൾക്കു വിളിക്കാംരണ്ടു വർഷങ്ങൾക്ക്‌ മുമ്പ്‌ ഇയോൻമി പാർക്കെന്ന ഉത്തര കൊറിയൻ പെൺകുട്ടി വൺയങ്ങ്‌ വേൾഡ്‌ സമ്മേളനത്തിൽ നടത്തിയ പ്രസംഗം മാംങ്ങ്‌ ഫെർഡി എന്ന ഫെയ്സ്ബുക്ക്‌ ഉപയോക്താവാണ്‌ ഫെയ്സ്ബുക്കിൽ വീണ്ടും പോസ്റ്റ്‌ ചെയ്തത്‌. ഉത്തര കൊറിയൻ അഭയാർഥികളുടെ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന ഇയോന്മിയുടെ പ്രസംഗം ഇതിനോടകം രണ്ടുകോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഉത്തരകൊറിയൻ അഭയാർഥിയും മനുഷ്യാവകാശ പ്രവർത്തകയുമാണ്‌ ഇയോൻമി.
“ഇതെനിക്ക്‌ ചെയ്തേ പറ്റൂ.. കാരണം ഞാനല്ല ഇവിടെ സംസാരിക്കുന്നത്‌. ലോകത്തോട്‌ സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക്‌ വേണ്ടിയാണ്‌ ഞാനിവിടെ സംസാരിക്കുന്നത്‌. നമ്മുടെ ഭാവനകൾക്ക്‌ അതീതമാണ്‌ ഉത്തര കൊറിയ. ഒരേയൊരു ടെലിവിഷൻ ചാനലാണ്‌ അവിടെ ഉള്ളത്‌. ഇന്റർനെറ്റ്‌ ബന്ധം ഇല്ല, നമ്മുടെ ഇഷ്ടപ്രകാരം പാട്ടുപാടുന്നതിനോ, വസ്ത്രം ധരിക്കുന്നതിനോ, സംസാരിക്കുന്നതിനോ, എന്തിന്‌ ചിന്തിക്കുന്നതിനോ അവിടെ സ്വാതന്ത്ര്യമില്ല. അനുമതിയില്ലാതെ അന്താരാഷ്ട്ര കോളുകൾ വിളിച്ചതിന്‌ ജനങ്ങളെ വധശിക്ഷയ്ക്ക്‌ വിധിച്ച ഏക രാജ്യമാണ്‌ ഉത്തര കൊറിയ.
അവിടെ വളർന്ന കാലത്ത്‌ ഒരിക്കൽപോലും സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയകഥകൾ ഞാൻ കണ്ടിട്ടില്ല. പ്രണയകഥകൾ പറയുന്ന പുസ്തകങ്ങളോ, പാട്ടുകളോ, സിനിമകളോ അവിടെയില്ല. ഒരു റോമിയോയോ ജൂലിയറ്റോ അവിടെ ഉണ്ടായിരുന്നില്ല. അവിടെയുള്ള എല്ലാ കഥകളും സ്വേച്ഛാധിപതിയായ കിമ്മിനെ കുറിച്ചുള്ള പ്രചാരണകഥകൾ മാത്രമായിരുന്നു. മനുഷ്യാവകാശങ്ങളെ കുറിച്ചോ, സ്വാതന്ത്ര്യത്തെ കുറിച്ചോ അറിയുന്നതിന്‌ മുമ്പ്‌ ജനനത്തോടെ തട്ടിക്കൊണ്ടുപോകപ്പെട്ടവളാണ്‌ ഞാൻ. നിരാശരായ കൊറിയൻ ജനത ഇന്ന്‌ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും അതേ സ്വാതന്ത്ര്യത്തിന്‌ വേണ്ടിയാണ്‌.
എനിക്ക്‌ ഒമ്പത്‌ വയസുള്ളപ്പോഴാണ്‌ എന്റെ സുഹൃത്തിന്റെ അമ്മയെ പൊതുജന മധ്യത്തിൽ വധിക്കുന്നത്‌ ഞാൻ കണ്ടത്‌. ഒരു ഹോളിവുഡ്‌ ചിത്രം കണ്ടുവെന്നതായിരുന്നു അവർചെയ്ത കുറ്റം. ഭരണത്തെകുറിച്ച്‌ സംശയം പ്രകടിപ്പിക്കുന്നതുപോലും നിങ്ങളുടെ മൂന്ന്‌ തലമുറയെ ജയിലിൽ അടയ്ക്കാനോ, വധശിക്ഷയ്ക്ക്‌ വിധിക്കാനോ ഉള്ള കുറ്റമായാണ്‌ കണക്കുകൂട്ടുക.
എനിക്ക് നാലുവയസ്സുള്ളപ്പോഴാണ് അടക്കം പറയാന്‍ പാടില്ലെന്ന് എന്റെ അമ്മ എന്നോട് പറയുന്നത്. പക്ഷികള്‍ക്കോ, ചുണ്ടെലികള്‍ക്കോ എന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.. ഉത്തര കൊറിയയുടെ ഭരണാധികാരിക്ക് എന്റെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു
ഉത്തരകൊറിയില്‍ നിന്നും ചൈനയിലേക്ക് രക്ഷപ്പെടാന്‍അതിന് സഹായിച്ച ചൈനീസ് ബ്രോക്കര്‍ പ്രതിഫലമായി ചോദിച്ചത് പതിമൂന്ന് വയസ്സുള്ള അവളുടെ ശരീരമായിരുന്നു. എന്നാല്‍ സ്വന്തം ശരീരം നല്‍കി ഇയോന്മിയുടെ അമ്മ തന്റെ മകളുടെ പ്രാണനും മാനവും രക്ഷിച്ചു. പതിനാലാമത്തെ വയസ്സില്‍ ചൈനയില്‍ വച്ചാണ് ഇയോന്‍മിയുടെ അച്ഛന്‍ മരിക്കുന്നത്. ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ രഹസ്യമായി പുലര്‍ച്ചെ മൂന്നുമണിക്ക് എനിക്കദ്ദേഹത്തെ മറവ് ചെയ്യേണ്ടി വന്നു എന്റെ നിലവിളി ശബ്ദം പുറത്ത് കേട്ടാല്‍ എനിക്ക് വീണ്ടും ഉത്തരകൊറിയയിലേക്ക് മടങ്ങേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ അഭയം തേടുന്നത് ചൈനയിലാണ്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണുള്ളത്. ഇതില്‍ എഴുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്നവരാണ്. ചിലപ്പോൾ വെറും 200 ഡോളറിന്‌ വരെ അവർ വിൽക്കപ്പെടുന്നു.
ഒരു വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെയാണ്‌ സ്വാതന്ത്ര്യത്തെ ലക്ഷ്യംവെച്ച്‌ ഞങ്ങൾ ഗോബി മരുഭൂമി കടന്നത്‌. എപ്പോൾ ആ വടക്കുനോക്കിയന്ത്രം പ്രവർത്തനം നിർത്തിയോ അപ്പോൾ മുതൽ നക്ഷത്രങ്ങളായിരുന്നു ഞങ്ങളുടെ വഴികാട്ടി. ആ നക്ഷത്രങ്ങൾ മാത്രമാണ്‌ ഞങ്ങൾക്ക്‌ കൂട്ടായിട്ടുള്ളതെന്ന്‌ എനിക്കപ്പോൾ തോന്നി. മംഗോളിയ ആയിരുന്നു ഞങ്ങളുടെ സ്വാതന്ത്ര്യസമരം. മരണം അല്ലെങ്കിൽ അന്തസ്‌… കത്തികളായിരുന്നു ഞങ്ങളുടെ ആയുധം. ഞങ്ങളെ കൊറിയയിലേക്ക്‌ മടക്കി വിടുകയാണെങ്കിൽ സ്വയം മരിക്കാൻവരെ ഞങ്ങൾ തയ്യാറായിരുന്നു. മനുഷ്യരെ പോലെ ജീവിക്കാനാണ്‌ ഞങ്ങൾ ആഗ്രഹിച്ചത്‌. എങ്ങനെയാണ്‌ ഉത്തര കൊറിയക്കാരെ സഹായിക്കേണ്ടതെന്ന്‌ ആളുകൾ എന്നോട്‌ ചോദിക്കാറുണ്ട്‌. അതിന്‌ പല മാർഗങ്ങളുണ്ട്‌. ഒന്ന്‌- വിദ്യാഭ്യാസം നേടുക. ഉത്തര കൊറിയൻ ജനങ്ങൾ നേരിടുന്ന അപകടസന്ധികൾക്കെതിരെ പ്രവർത്തിക്കാൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ്‌ നിങ്ങളെ സഹായിക്കും. രണ്ട്‌- ഉത്തര കൊറിയൻ അഭയാർഥികളെ സഹായിക്കുക. സ്വാതന്ത്യത്തിലേക്ക്‌ രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ജനതയാണവർ. മൂന്ന്‌- അഭയാർഥികളെ ഉത്തര കൊറിയയിലേക്ക്‌ തിരിച്ചയയ്ക്കുന്ന ചൈനയെ അതിൽനിന്നും പിന്തിരിപ്പിക്കുക.
ഇത്രയും ചെയ്യാനായാല്‍ തന്നെ ഇരുട്ടാല്‍ മൂടപ്പെട്ട ആ ഇടങ്ങളില്‍ നമുക്ക് പ്രകാശം പരത്താന്‍ സാധിക്കും. ഏഴുപതിറ്റാണ്ടായി കൊറിയന്‍ ജനത അനുഭവിക്കുന്ന കഷ്ടതയില്‍ നിന്ന് അവരെ മോചിപ്പിക്കണം. അതിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണ വേണം ജന്മസ്ഥലത്തിന്റെ പേരില്‍ ഒരു മനുഷ്യനും അടിച്ചമര്‍ത്തപ്പെട്ടുകൂടാ. നമ്മള്‍ ഭരണത്തില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ പോര മറന്നുകളയപ്പെട്ട ജനങ്ങളിലേക്കും ശ്രദ്ധ കൊടുക്കാന്‍ സാധിക്കണം.
നമുക്ക്, വണ്‍ യങ് വേള്‍ഡിന് അവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ നിങ്ങളോരോരുത്തരും എനിക്കൊപ്പം ചേരണം. ഉത്തര കൊറിയന്‍ ജനതയെ സ്വതന്ത്രരാക്കുന്നതിന് വേണ്ടി...
മരണഭീതിയില്‍ ഗോബി മരുഭൂമിയെ കടക്കുന്ന സമയത്ത് ആരും ഞങ്ങളില്‍ താല്പര്യം കാണിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. നക്ഷത്രങ്ങള്‍ മാത്രമാണ് എനിക്കൊപ്പമെന്ന്..പക്ഷേ ഇപ്പോള്‍ നിങ്ങളും എന്റെ കഥ കേട്ടിരിക്കുന്നു...ഉത്തര കൊറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഇയോന്‍മി പാര്‍ക്കെന്ന നോര്‍ത്ത് കൊറിയന്‍ പെണ്‍കുട്ടി വണ്‍ യങ് വേള്‍ഡ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ഇതിനോടകം രണ്ടുകോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.