നാഗ ബന്ധനം
അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .ഒരു പക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്നോളജി ആവാം . ശബ്ദം കൊണ്ട് ലോഹങ്ങൾ മുറിക്കുന്ന വിദ്യ ആയ Sonic Cutting .
നാഗ ബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .
എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് ."They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life".
ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം മറ നീക്കുന്ന അത്ഭുതം .
താക്കോൽ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .
ആ പൂട്ടിന്റെ രഹസ്യം അറിയുന്ന ആരും ഇന്നത്തെ തലമുറയിൽ ഇല്ല .അന്ന് അത് സ്ഥാപിച്ച ആളിന് മാത്രം അറിയാവുന്ന രഹസ്യം .ആരും തുറക്കാതിരിക്കാൻ ആവും അതുമായി ബന്ധപ്പെട്ട കഥകൾ .അത് തുറക്കുന്നത് നേരിൽ കാണും വരെ വിശദീകരണം സാദ്ധ്യമല്ല .എന്തായാലും ഇങ്ങിനെ ചില വിദ്യകൾ പണ്ടുണ്ടായിരുന്നു
.അതുപോലെ തന്നെയാണ് അവിടത്തെ "ഒറ്റക്കൽ മണ്ഡപം 'നിർമ്മിച്ചതും .ഇന്നത്തെ ക്രയിനിനു പോലും നടക്കാത്ത കാര്യം .വള്ളി പുള്ളി ഇടം തെറ്റാതെ മീറ്റർ കണക്കിന് വീതിയും നീളത്തിലും ഒരു പലക പോലെ പാറ ചെത്തിയെടുക്കുക .അത് ഉയർത്തി തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുക ഒക്കെ മനുഷ്യർ മാത്രം ചെയ്തിരുന്ന വിദ്യകൾ.കേട്ടറിവ് ഇങ്ങിനെ .മണ്ഡപത്തിന്റെ ഉയരത്തിൽ മണൽ നിറച്ചുവെന്നും പിന്നെ ആനകളെ കൊണ്ട് കല്ല് ഉയർത്തി തൂണുകളിൽ ഉറപ്പിച്ച ശേഷം മെല്ലെ മണൽ മാറ്റിയെന്നും ആണ് .
തിരുമലയിലെ പാറക്കെട്ടിൽ നിന്നും ഒറ്റക്കൽ നിർമ്മിച്ചുവെന്നും അത് കൊണ്ടുവരാൻ കരമന പാലവും കിള്ളിപ്പാലവും നിർമ്മിച്ചു വെന്നും ചരിത്രം .വഴിയില്ലാതെ വിഷമിച്ചപ്പോൾ ബുദ്ധിമാനായ മന്ത്രി 6 എന്ന് എഴുതി കാണിച്ചുവെന്നും അത് ബുദ്ധിമാനായ രാജാവ് ആറ് എന്ന് ഡീകോഡ് ചെയ്‌തു ആറിന് കുറുകെ പാലം നിർമ്മിച്ചുവെന്നും അനുബന്ധ ചരിത്രം .പവിത്രമായ ആ മല പിന്നെ തിരുമല എന്നറിയപ്പെട്ടു .
ഇനിയും ഉണ്ട് അത്ഭുതങ്ങൾ .ഗോപുരത്തിൽ കുറെ ചെറിയ വാതിലുകൾ കാണാം .Equinox ദിവസം പകലും രാത്രിയും തുല്യ സമയം ആയിരിക്കുമല്ലോ .March 21 ന് .അന്ന് സൂര്യൻ അസ്തമിക്കുമ്പോൾ കൃത്യം മദ്ധ്യത്തെ വാതിലിൽ കൂടെ സൂര്യനെ കാണാം .സൂര്യന്റെ ദിശയിൽ ചേരും വിധം നിർമ്മിച്ച ഗോപുരം .
തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീ പത്മനാഭൻ .പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും "പത്മനാഭൻ അവിടുണ്ടല്ലോ ".ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ ."പപ്പനാവൻ നോക്കിക്കോളും ".
2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം.
ഭാവിയിൽ ഇതൊരു കഥയാവാം .പക്ഷേ സുനാമി കേരളത്തിൽ വന്നെങ്കിലും തിരുവനന്തപുരത്തെ തൊട്ടില്ല എന്ന് നമുക്കറിയാം .കടലിൻറെ കിടപ്പ് ആ രീതിയിൽ ആവാം എന്ന് വിശദീകരിക്കുമ്പോഴും ഒരു കടൽ ക്ഷോഭം പോലും അന്ന് കണ്ടില്ല