1700 – ൽ ജനിച്ച് 39 വയസ്സുവരെ ജീവിച്ച ബാജിറാവു ബല്ലാൽ ബട്ട് എന്ന മറാട്ടയുടെ അഞ്ചാമത്തെ ഛത്രപതി ഷാഹുരാജെ ബോസ്ലയുടെ പേഷ്വ അതീവ വീരശൂരപരാക്രമിയായിരുന്നുവെന്ന് ചരിത്രത്താളുകളിൽ കാണാം. അദ്ധേഹം നേതൃത്വം കൊടുത്ത നാല്പത്തിയൊന്ന് യുദ്ധങ്ങളിൽ ഒന്നിൽ പോലും പരാജിതനായില്ല. ആ മുപ്പത്തിയൊംബത്വർഷത്തെ ജീവിതം അക്ഷരാർത്ഥത്തിൽ തന്നെ സംഭവബഹുലമായിരുന്നു. അതിന്റെ ഏറ്റവും പരകോടിയായിരുന്നു ബുന്ദേൽഖണ്ഡ് മഹാാജ ഛത്രസാലന്റേയും പേർഷ്യക്കാരിയായ ഭാര്യ റൂഹാനി ബായിയുടേയും മകൾ മസ്താനി ബായിയുമായുള്ള ബന്ധം. അതീവസുന്ദരിയായിരുന്ന മസ്താനി ബഹുമുഖ പ്രതിഭയായിരുന്നു. കുതിരസവാരിയിലും വാൾപയറ്റിലും കുന്തപ്പയറ്റിലും നിപുണയായിരുന്ന അവർ ഒന്നാന്തരം നർത്തകിയും പാട്ടുകാരിയുമായിരുന്നു. ബാജിറാവു അമ്മ രാധാബായിയുടേയും സഹോദരൻ ചേമഞ്ചി അപ്പറാവുവിന്റേയും ഭാര്യ കാശിഭായിയുടേയും എതിർപ്പ് അവഗണിച്ച് മസ്താനിയെ തന്റെ രണ്ടാം രാജപത്നിയാക്കി. ബാജിറാവു പൂനയിലെ തന്റെ കൊട്ടാരമായ ശനിവാർ വാഢയിലേക്ക് ബന്ധുജനങ്ങളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് മസ്താനിയെ കൊണ്ടുവരികയും കൊട്ടാരത്തിന്റെ വടക്കുഭാഗം അവർക്കായി പതിച്ചുനൽകുകയും ചെയ്തു. ഇത് മസ്താനിമഹൽ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിൽ നിന്നുള്ള പുറംയാത്രകൾക്ക് അവർക്കുമാത്രമായി ഒരുകോട്ടവാതിൽ പണിതു. അത് മസ്താനി ഗേറ്റ് എന്നറിയപ്പെട്ടു. മുസ്ലിം ആചാരക്രമങ്ങൾ ജീവിതത്തിൽ പാലിച്ച മസ്താനിയെ ബാജുറാുവിന്റെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബാംഗങ്ങൾ ഒരിക്കലും അംഗീകരിച്ചില്ല. അത് അതിന്റെ മൂർത്തരൂപത്തിൽ കണ്ടത് മസ്താനി ഒരു ആൺകുഞ്ഞിന്ന് ജന്മം നൽകിയപ്പോഴാണ്. റാവു ആദ്യം കുട്ടിക്ക് കൃഷ്ണ എന്നുപേരിട്ടെങ്കിലും ആ കുട്ടിയെ അംഗീകരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. അദ്ധേഹം കുട്ടിക്ക് ഷംഷേർ ബഹാദൂർ എന്ന പേരുനല്കി മുസ്ലിമായി വളർത്തി. മസ്താനി ബാജിറാവുവിൽ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. ഭരണകാര്യങ്ങളിൽ അവർ ഭർത്താവിനെ സഹായിച്ചു. യുദ്ധമുഖങ്ങളിലേക്കുള്ള യാത്രകളിൽ അവർ ഭർത്താവിനെ അനുഗമിച്ചു. അതിന്നവർക്ക് വലിയ വിലകൊടുക്കേണ്ടിവന്നു. അവർക്ക് തന്റെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നു. ഡൽഹിക്കെതിരെയുള്ള സൈനിക മുന്നേറ്റത്തിൽ സൂര്യാഘാതം ഏറ്റായിരുന്നു ബാജിറാവുവിന്റെമരണം