ചുറ്റും കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന മല നിരകള്‍ ..... നടുവില്‍ വിശാലമായ തടാകം ..... നോക്കെത്താ ദൂരത്ത് പച്ച തഴപ്പ് ......ഇതാണ് Ngorongoro ഗര്‍ത്തം ! .
ടാന്‍സാനിയയിലെ Ngorongoro Conservation Area ല്‍ ഉള്‍പ്പെടുന്ന ഈ വന പ്രദേശം ലോക പൈതൃകങ്ങളില്‍ ഒന്നായി യുനെസ്ക്കോ പ്രഖ്യാപിച്ചിട്ടുണ്ട് .ഇത് ഭൂമിയിലെ ഏറ്റവും വലിയ നിര്‍ജ്ജീവ, ശൂന്യ, volcanic caldera ആണ് . അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു കഴിയുമ്പോള്‍ ശൂന്യമാകുന്ന മാഗ്മ ചെയ്മ്പറിലേക്ക് അഗ്നിപര്‍വ്വത ഗുഹാമുഖം അപ്പാടെ ഇടിഞ്ഞു താഴേക്കു ഇരുന്നാണ് caldera ഉണ്ടാവുന്നത് .
ഏതാണ്ട് മൂന്നു മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാവണം ഇത് സംഭവിച്ചത് . 5,800 മീറ്റര്‍ ഉയരം ഉണ്ടായിരുന്ന ഒരു വോള്‍ക്കാനോ ആണ് ഇങ്ങനെ ഇടിഞ്ഞു താണത് ! ഇപ്പോള്‍ ഈ ഗര്‍ത്തത്തിന്റെ ഭിത്തികള്‍ക്ക് 610 മീറ്റര്‍ ഉയരം ഉണ്ട് . കാലക്രെമേണ ഇവിടെ ജലം കെട്ടി നിന്ന് തടാകം രൂപപ്പെട്ടു . ചുറ്റും സസ്യലതാദികളും . അങ്ങിനെ ഇത് മൃഗങ്ങളുടെ പറുദീസാ ആയി മാറി . ഇപ്പോള്‍ ഈ ഗര്‍ത്തത്തിന്റെ ഭൂരിഭാഗവും പുല്‍മൈതാനങ്ങള്‍ ആണ് എന്നാല്‍ രണ്ടു സ്ഥലങ്ങളില്‍ അക്കേഷ്യ മരങ്ങളുടെ ചെറു കാടുകള്‍ (Acacia xanthophloea ) ഉണ്ട് . ഗര്‍ത്തത്തിന്റെ നടുവില്‍ കാണുന്ന ഉപ്പു തടാകത്തിന്റെ പേര് Magadi എന്നാണ് . ഇത് തന്നെ ആണ് മൃഗങ്ങളുടെ മുഖ്യ ആകര്‍ഷണവും . ഈ തടാകം വേട്ടക്കാരും നാടോടികളുമായ മസായികളുടെ ഭാഷയില്‍ Makat എന്നാണ് അറിയപ്പെടുന്നത് . ഗര്‍ത്തത്തിന്റെ കിഴക്കേ ഭിത്തിക്ക് അരികില്‍ ആയി ഒഴുകുന്ന Ngoitokitok Spring , മഗാടി തടാകത്തിന്റെ പ്രധാന ജല സ്രോതസുകളില്‍ ഒന്നാണ് . ഇവിടെയുള്ള ചതുപ്പില്‍ ധാരാളം ഹിപ്പോപൊട്ടാമസുകള്‍ ജീവിക്കുന്നുണ്ട്.
25000 ത്തോളം വലിയ മൃഗങ്ങള്‍ ഈ ക്രേറ്ററില്‍ മേഞ്ഞു നടക്കുന്നുണ്ട് . ആഫ്രിക്കയിലെ ബിഗ് 5 കളും ( rhinoceros, lion, leopard, elephant and buffalo) ഭക്ഷണ ശൃംഖലയില്‍ അവയ്ക്ക് കീഴെയുള്ള ഒട്ടുമിക്ക ആഫ്രിക്കന്‍ വന്യ മൃഗങ്ങളും ഇതില്‍ പെടും . എന്നാല്‍ സീസണുകള്‍ അനുസരിച്ച് ഗര്‍ത്തത്തിലെ മൃഗങ്ങളുടെ അനുപാതം കയറിയും ഇറങ്ങിയും ഇരിക്കും . 26 കറുമ്പൻ കാണ്ടാമൃഗങ്ങൾ , 7000 wildebeests, 4000 സീബ്രകൾ, 3000 ഈലണ്ടുകൾ , 3000 Grant's and Thomson's ഗസലുകൾ , 4,000 കാട്ടുപോത്തുകൾ, spotted കഴുതപ്പുലികൾ, കുറുക്കന്മാർ, കാട്ടുപട്ടികൾ , ചീറ്റകൾ , സിംഹങ്ങൾ ഇത്രയും ആണ് ഗര്‍തത്തിലെ മൃഗങ്ങളുടെ ഏകദേശ കണക്ക് . മഗാടി തടാകം ആയിരക്കണക്കിന് lesser ഫ്ലെമിംഗോ കളുടെ തറവാട് കൂടെയാണ് . ഏകദേശം അറുപതോളം സിംഹങ്ങള്‍ ഇവിടെ ഉണ്ട് . ഇവക്കു കാലാകാലങ്ങളായി ഗര്‍ത്തത്തിനു പുറത്തേക്കുള്ള സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ പല ജനിതക സാംക്രമിക രോഗങ്ങളും പിടിപെട്ടിട്ടുണ്ട് .
സത്യത്തില്‍ Ngorongoro ഗര്‍ത്തം ഒറ്റക്കല്ല നിലകൊള്ളുന്നത് . Olmoti എന്നും Empakai എന്നും പേരായ രണ്ടു ചെറു ഗര്‍ത്തങ്ങള്‍ കൂടി ഇതിനടുത്തായി ഉണ്ട് . ഗര്‍ത്തത്തിനു ചുറ്റും ധാരാളം ലോഡ്ജുകള്‍ ഉണ്ട്. വന്യ മൃഗങ്ങളെയും മറ്റും കാണുവാനും ഗര്‍ത്തത്തിന്റെ മനോഹരമായ വീക്ഷണത്തിനും ഇവ പറ്റിയ സ്ഥലങ്ങള്‍ ആണ് . മസായി വര്‍ഗ്ഗക്കാര്‍ക്ക് ഗര്‍ത്തത്തിനകത്ത് കാലി മേയ്ക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ട് . പ്രകൃതിദത്തമായ ഒരു മൃഗശാല ! അതാണ് Ngorongoro Crater