സത്യവും,അസത്യവും, ,മന്ത്രവാദവും മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസം - സോംബി..
മരണപ്പെട്ട് സ്വന്തം ശരീരം നഷ്ടമായ ആത്മാക്കള്‍ക്ക് ശരീരം വീണ്ടെടുത്ത് വീണ്ടും ശരീരപ്രവേശനം നടത്താന്‍ വഴിയൊരുക്കുന്ന മന്ത്രവാദികള്‍..പുതിയ യജമാനന്‍റെ അടിമയായി നാളുകള്‍ നീളുന്ന,സ്വബോധം നശിച്ച ജീവനുകള്‍..ഒടുവിലൊരുനാള്‍ തന്‍റെ യജമാനനാല്‍ ഉപേക്ഷിക്കപ്പെട്ടോ യജമാനന്‍റെ മരണം കൊണ്ട് അനാഥരായോ തെരുവില്‍ അലയാന്‍ വിധിക്കപ്പെടുന്നവര്‍..ക്രൂരത നിറഞ്ഞ മുഖവും ഭീതിജനക പ്രവര്‍ത്തികളുമായി വേട്ടയാടലുകളില്‍ ഇരമൃഗങ്ങളായി തീരുന്ന മനുഷ്യക്കോലങ്ങള്‍..ഇതിവൃത്തങ്ങളില്‍ അധികം മാറ്റങ്ങളില്ലാതെ ഏറെ കേട്ട കഥകള്‍..
ഇങ്ങനെയൊരു സോംബി കഥ ജീവികളിലും ഉണ്ടെങ്കിലോ??
ചിത്രശലഭ പുഴു അഥവാ കാറ്റര്‍പില്ലറുകളിലെ അത്തരത്തിലുള്ള ഒരു സവിശേഷതരം വൈറസ് ബാധയെ കുറിച്ച് ഒരല്‍പ്പം..
കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ കണ്ടെത്തിയ ഒരു വൈറസിന് സോംബി വൈറസ് എന്ന പേരു നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
കാരണമെന്തെന്നോ, അവിടുത്തെ ചിത്രശലഭപ്പുഴുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ഈ വൈറസ്.അതിന് തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് ഏറെ വ്യത്യസ്തം.
സാധാരണയായി സൂര്യപ്രകാശമേല്‍ക്കാത്ത തണുത്ത സ്ഥലങ്ങളിലാണ് ഈ ഇനം ചിത്രശലഭപ്പുഴുക്കള്‍ ജീവിക്കുന്നത്.
മരങ്ങളുടേയും ചെടികളുടേയും മറ്റും ചുവടു പറ്റിയാകും ഇവയുടെ ജീവിതം.

എന്നാല്‍ സോംബി വൈറസ് ബാധിച്ചാല്‍ ചിത്രശലഭപ്പുഴുക്കള്‍ തണുത്ത സ്ഥലങ്ങളില്‍ നിന്നു മാറി വെയിലത്തേക്ക് വരും.വൈറസ് ബാധയെ തുടര്‍ന്ന് ഗ്രാഹ്യശേഷി നശിക്കുന്ന പുഴുക്കള്‍ മരങ്ങളുടെ മുകളിലേക്ക് ഇഴഞ്ഞു നീങ്ങുകയും കുറച്ചു കഴിയുമ്പോള്‍ കനത്ത ചൂടേറ്റ് ശരീരം നിര്‍ജ്ജലനീകരണത്തിന് വിധേയമായി പൊട്ടിത്തെറിച്ച് ചത്തു പോവുകയും ചെയ്യും.ഒപ്പം ഇവരുടെ ശരീരദ്രവങ്ങള്‍ മറ്റു പുഴുക്കള്‍ക്ക് മേല്‍ പതിച്ച് വൈറസ് ബാധ പടരുകയും ചെയ്യും.
ചിത്രശലഭപ്പുഴുവിന്‍റെ അടിസ്ഥാന സ്വഭാവത്തില്‍ പോലും മാറ്റം വരുത്താന്‍ സാധിക്കുന്ന ഈ വൈറസിന് ബാക്കുലോ വൈറസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.