A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അറബികളുടെ അടിമ വ്യാപാരം..












ഏഷ്യ ഭൂഖണ്ഡത്തിൻറ തെക്ക് പടിഞ്ഞാറ് . ഭാഗത്തായി 1027000 ച.മൈൽ വിസ്തൃതിയിൽ കിടക്കുന്ന അറേബ്യൻ ഉപദ്വീപ്.പടിഞ്ഞാറ്,തെക്ക്- പടിഞ്ഞാറ് ഭാഗത്തായി ചെങ്കടലും,വടക്കും കിഴക്കും ഭാഗങ്ങളിലായി പേർഷ്യൻ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സ്ഥിതിചെയ്യുന്നു. അറബികളുടെ മാതൃഭൂമിയായ ഇവിടം ലോകത്തെ ഏറ്റവും വരൾച്ചയേറിയ ജനവാസ കേന്ദ്രങ്ങളിൽ ഒന്നാണ്
സെമിറ്റിക് ഭാഷാ/വംശ ഗോത്രത്തിൽപെട്ട ഒരു വിഭാഗമായാണ് അറബികളെ കണക്കാക്കുന്നത്.ഐതിഹ്യപ്രകാരം നോഹയുടെ (നൂഹ്) മൂത്ത പുത്രനിൽ നിന്നാണത്രെ ഈ വലിയ വംശത്തിൻറ ഉദ്ഭവം. ബാബിലോണിയർ,ഫിനീഷ്യർ, അസ്സീറിയൻമാർ,കാൽഡിയർ,ഹീബ്രുക്കൾ തുടങ്ങിയവരെല്ലാം ഈ വലിയ ഗോത്രവിഭാഗത്തിൻറ ശാഖകളായി കണക്കാക്കപ്പെടുന്നു.ഇതിൽ എബ്രഹാമിൻറ(മുസ്ളിംകൾക്ക് ഇബ്രാഹിം) പുത്രൻമാരിലൊരാളായ ഇസ്മായിലിൻറ പിൻമുറക്കാരാണത്രെ അറേബ്യയിൽ അധിവസിച്ചു വരുന്നത്.
സെമിറ്റിക് വംശത്തിൻറ ആദിമ വാസസ്ഥലം കിഴക്കൻ ആഫ്രിക്കയായിരിക്കുമെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം.അതല്ല അറേബ്യ തന്നെയാണെന്നും അഭിപ്രായമുണ്ട്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ സെമിറ്റിക് വംശത്തിൻറ തനത് സവിശേഷതകൾ കൂടുതലും നിലനിൽക്കുന്നത് അറബികളിലാണത്രെ.
അറേബ്യയുടെ തീരപ്രദേശങ്ങളും പടിഞ്ഞാറു ഭാഗത്തുള്ള മലയോരപ്രദേശങ്ങളുമെല്ലാം ചേർന്നുള്ള മരുപ്പച്ചകൾ നിറഞ്ഞ അൽഹിജാസ് എന്ന ഭൂവിഭാഗം,കൃഷിക്കനുയോജ്യമായ രീതിയിൽ മഴ ലഭിച്ചുപോന്നിരുന്ന അൽ യമൻ,ആസിർ തുടങ്ങിയചുരുക്കം പ്രദേശങ്ങൾ ഒഴിച്ചാൽ ഭൂരിഭാഗവും മരുഭൂമിയാലും വരണ്ട പുൽമേടുകളാലും ആവൃതമാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകത നിമിത്തമാവാം രണ്ടുതരത്തിലുള്ള ജീവിതരീതി അനുവർത്തിക്കുന്ന ആളുകളാണ് അവിടെ കഴിഞ്ഞിരുന്നത്.ഒരു വിഭാഗം സ്ഥിരതാമസക്കാരായ ആളുകളാണെങ്കിൽ മറ്റൊരു വിഭാഗം അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും മരുപ്രദേശങ്ങളിൽ താമസസ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നവരായിരുന്നു.ബദവികൾ എന്നറിയപ്പെടുന്ന ഇവർ മരുഭൂമിയിലെ ദുസഹമായ പരിതസ്ഥിതികൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയ ഒരു സമൂഹമാണ്.പ്രധാനമായും ഇടയജീവിതം നയിച്ചിരുന്ന ബദവികളുടെ സാമൂഹ്യ ജീവിതത്തിൻറ ഒരു പ്രധാന പ്രത്യേകതയായിരുന്നു അവരുടെ ഗോത്രസംവിധാനം.യുദ്ധവാസന അവരുടെ സ്വഭാത്തിൻറ അവിഭാജ്യ ഘടകമായിരുന്നു.മേച്ചിൽ സ്ഥലങ്ങൾക്കും വെള്ളത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലുകൾക്കിടയിൽ ഗോത്രങ്ങൾ തമ്മിലുള്ള കലഹം സർവ്വ സാധാരണമായിരുന്നു. .
മരുപ്രദേശങ്ങളിൽ ജീവിതം നയിച്ചിരുന്ന ബദവികളിൽ നിന്നും വ്യത്യസ്തമായി ദക്ഷിണ അറേബ്യയിലെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ കൃഷിക്കും വാണിജ്യത്തിനും പ്രാധാന്യം നൽകിപ്പോന്നു. .
ക്രിസ്തുവിനു മുൻപ് അറേബ്യ ഭരിച്ച പ്രധാന വംശങ്ങളാണ് സാബിയൻമാർ,മിനേയർ,ഹിംയർ എന്നിവർ. ഇവർക്കു ശേഷം നബാത്തിയ,പാമിറ,ഖസ്സാൻ,ലഖ്മിയ തുടങ്ങിയ വംശങ്ങൾ അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഭരണം നടത്തിയിട്ടുണ്ട്. .
ഗോത്രങ്ങൾ തമ്മിലുള്ള പരസ്പര കലഹം സ്ഥിര സംഭവമായിരുന്ന അറേബ്യ ഇസ്ലാമിൻറ ആവിർഭാവത്തോടെ (ഏഴാം നൂറ്റാണ്ടിൻറ ആദ്യം) അതിവേഗം ഏകീകരിക്കപ്പെട്ടു. എന്നുമാത്രമല്ല സമീപ ദേശങ്ങളെല്ലാം അറബികൾ കീഴടക്കുകയും വിശാലമായ ഇസ്ലാമിക് ഖലീഫത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു. മുഹമ്മദ് നബിയെ തുടർന്ന് അധികാരത്തിലെത്തിയ അബൂബക്കർ,ഉമർ,ഉസ്മാൻ എന്നിവരുടെ കാലമായപ്പോഴേക്ക് തന്നെ സിറിയ,ഈജിപ്ത്,പേർഷ്യ തുടങ്ങിയ ദേശങ്ങളെല്ലാം ഖലീഫത്തിനു കീഴിലായി .അറബി വംശജർ തങ്ങൾ കീഴടക്കിയ ഭാഗങ്ങളിലേക്കു വ്യാപിക്കുകയും അവിടുത്തെ ജനങ്ങളുമായി സങ്കരപ്പെടുകയും ചെയ്തു...
മുആവിയാ ഖലീഫമാരുടെയും അബ്ബാസിയാ വംശത്തിൻറയും കാലമായപ്പോഴേക്കും സാമ്രാജ്യം കൂടുതൽ വിസ്തൃതമായി.ഖലീഫമാരുടെ ആസ്ഥാനം അറേബ്യക്കു പുറത്ത് ഡമാസ്കസും(സിറിയ),ബാഗ്ദാദും എല്ലാം ആയിത്തീർന്നു.ആഫ്രിക്കയുടെ ഭാഗങ്ങൾ,മധ്യേഷ്യ,പടിഞ്ഞാറൻ യൂറോപ്പ് തുടങ്ങി കിഴക്ക് സിന്ധുനദീതടം വരെ അവർ കീഴടക്കുകയുണ്ടായി.
അടിമത്തവും അടിമവ്യാപാരവും..
.............................................
ചിരപുരാതന കാലം മുതൽക്കേ അറബികളുടെ ഇടയിൽ അടിമ സമ്പ്രദായം നിലവിലുണ്ടായിരുന്നു.സെമിറ്റിക്കുകളുടെ ഇടയിലെല്ലാം അടിമ വ്യവസ്ഥിതി നിലനിന്നിരുന്നതായി ഉൽപ്പത്തി പുസ്തകങ്ങളിൽ നിന്നടക്കം മനസ്സിലാക്കാം.അറേബ്യൻ സാമൂഹ്യവ്യവസ്തയുടെ ഒരു അവിഭാജ്യ ഘടകം തന്നെയായിരുന്നു അടിമത്തം.അറേബ്യയിലെ പ്രാചീന വംശജരായ സാബിയരുടെ വാണിജ്യത്തിൽ അടിമകളും ഉൾപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
ഇസ്ളാമിൻറ ആരംഭകാലത്ത് ആദ്യം മതം സ്വീകരിച്ചവരിൽ മുഹമ്മദ് നബിയുടെ അടിമയും ഉണ്ടായിരുന്നു. അടിമകളോട് കാരുണ്യത്തോടെ പെരുമാറേണ്ടതിനെ കുറിച്ച് പ്രവാചകൻറ അന്ത്യപ്രഭാഷണത്തിലടക്കം സൂചിപ്പിക്കുന്നുണ്ട്.എന്നാൽ ഖിലാഫത്തിൻറ വളർച്ചയോടെ അടിമസമ്പ്രദായവും വലിയ ഒരു വ്യാപാരമായി വളരുകയാണുണ്ടായത്.
ചരിത്രത്തിലെ ഏറ്റവും സുദീർഘമായ അടിമ വ്യാപാരമായാണ് അറബികളുടെ അടിമ വ്യാപാരം(Arabic slave trade)അറിയപ്പെടുന്നത്.യൂറോപ്യൻമാരുടെ അറ്റ്ലാൻറിക് സ്ളേവ് ട്രേഡ് 15 ആം നൂറ്റാണ്ടുമുതൽ 19ആം നൂറ്റാണ്ടുവരെയാണെങ്കിൽ 7 ആം നൂറ്റാണ്ടിൽ തുടങ്ങിയ അറബികളുടെ അടിമവ്യാപാരം 20 ആം നൂറ്റാണ്ടുവരെയെങ്കിലും തുടർന്നു.വിശാലമായ ഇസ്ലാമിക് ഖിലാഫത്ത് മുഴുവൻ ഇതിൻറ ഭൂമികയാണ്.
സാമ്രാജ്യത്തിൻറ വളർച്ചയോടെ കീഴടക്കിയ പ്രദേശങ്ങളിൽ നിന്നെല്ലാം അടിമകൾ അറേബ്യയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.യുദ്ധത്തിൽ കീഴടക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകളെ അടിമകളാക്കി മാറ്റുകയായിരുന്നു ആദ്യകാല രീതി.. പിന്നീട് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കച്ചവട ചരക്ക് ആയി അടിമകൾ മാറി. ഇതോടെ അടിമക്കച്ചവടത്തിൻറ വ്യാപ്തിയും വർദ്ധിച്ചുവന്നു.
പുരുഷൻമാരായ അടിമകളെ തൊഴിലാളികളായും സേവകൻമാരായും ഉപയോഗിച്ചിരുന്നതു കൂടാതെ സൈനിക വൃത്തിക്കും ഉപയോഗിച്ചിരുന്നു. സ്ത്രീകളെ ഗാർഹിക ജോലികൾക്കും വെപ്പാട്ടികളായും ഉപയോഗിച്ചു പോന്നു.സാമ്രാജ്യ വികാസത്തോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നാനാ തരത്തിലുള്ള ആളുകളാണ് അടിമകളാക്കപ്പെട്ട് അറേബ്യയിലേക്ക് ആനയിക്കപ്പെട്ടത്.മധ്യ പൂർവ്വ ആഫ്രിക്കയിൽ നിന്നും കറുത്ത വർഗ്ഗക്കാർ,ചൈന,ടർക്കിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മഞ്ഞനിറമുള്ളവർ,യൂറോപ്പിൻറ തെക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്നും വെളുത്തവർ എന്നിങ്ങനെ.
മരുഭൂമികളും സാഗരങ്ങളും പർവ്വതങ്ങളും താണ്ടിയാണ് അടിമകൾ കച്ചവട കേന്ദ്രങ്ങളിലും അവരെ വാങ്ങിക്കുന്നവരുടെ കൈകളിലും എത്തിപ്പെട്ടിരുന്നത്. സഹാറാ മരുഭൂമി,ചെങ്കടൽ,ഇന്ത്യൻ മഹാസമുദ്രം എന്നിവയെല്ലാം പ്രധാന അടിമക്കടത്തു മേഖലകളായിരുന്നു. യാതനകൾ സഹിച്ചുള്ള ദീർഘമായ യാത്രകൾക്കിടെ ധാരാളം അടിമകൾ
കൊല്ലപ്പെട്ടിരുന്നു.....സാൻസിബാർ,ദാറുസലാം,മൊംബാസ തുടങ്ങിയവയെല്ലാം കിഴക്കൻ ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള പ്രധാന അടിമച്ചന്തകളായിരുന്നു.
ഖിലാഫത്തിൽ പ്രധാനമായും 5 തരത്തിലുള്ള നികുതി വരുമാനമാണ് ഉണ്ടായിരുന്നത്.....ഗനീമത്ത്,സക്കാത്ത്,ജസിയ(അമുസ്ളിംകൾ ഒടുക്കേണ്ട നികുതി), ഖുറാജ്(ഭൂനികുതി), അൽഫയിദ് എന്നിവ. യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സമ്പത്തിനെയാണ് ഗനീമത്ത് എന്ന് പറയുന്നത്. ശത്രുക്കളെ പരാജയപ്പെടുത്തുമ്പോൾ അവരുടെ എല്ലാ ജംഗമ വസ്തുക്കളും ഇപ്രകാരം ജേതാക്കൾക്ക് ലഭിച്ചിരുന്നു. ഇങ്ങിനെ ലഭിക്കുന്ന സമ്പത്തിൻറ അഞ്ചിൽ നാലുഭാഗവും യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കുള്ളതായിരുന്നു.ശേഷിക്കുന്ന 1/5 ഭാഗം ദൈവത്തിനും പ്രവാചകനും രാജ്യത്തിനുമായി സമർപ്പിക്കുന്നു.യുദ്ധത്തടവുകാരായി പിടിച്ചെടുക്കുന്ന സ്ത്രീകളെയും കുട്ടികളെയും എല്ലാം സൈനികർ ഇങ്ങനെ വീതിച്ചെടുക്കുമാരിരുന്നു.
അടിമകളിലെ സ്ത്രീകളുടെ ബാഹുല്യം അറബിക് അടിമ വ്യാപാരത്തിൻറ ഒരു സവിശേഷതയായിരുന്നു.യൂറോപ്യൻമാരുടെ അറ്റ്ലാൻറിക് അടിമ വ്യാപാരത്തിൽ രണ്ട് പുരുഷന് ഒരു സ്ത്രീ എന്നതായിരുന്നു അനുപാതമെങ്കിൽ അറബിക് വ്യാപാരത്തിൽ കൂടുതൽ സ്ത്രീകളായിരുന്നുവത്രെ ഉണ്ടായിരുന്നത്. അടിമളാക്കപ്പെട്ട സ്ത്രീകൾ ഗാർഹിക ജോലികൾക്കും കൂടാതെ വെപ്പാട്ടിമാരായും (വിവാഹം കഴിക്കാതെ തന്നെ പുരുഷൻമാർ സ്തീകളെ വെച്ചുപോരുക-concubine)ഉപയോഗിച്ചു പോന്നു...
ഇസ്ളാമിക നിയമപ്രകാരം ഒരു അടിമ സ്ത്രീക്ക് മറ്റൊരു അടിമയിൽ നിന്നോ യജമാനനല്ലാത്ത പുരുഷനിൽ നിന്നോ ജനിക്കുന്ന കുട്ടികൾ അടികളായിരിക്കും.യജമാനനിൽ നിന്നു തന്നെയാണെങ്കിലും പിതൃത്വം ഏറ്റെടുത്തില്ലെങ്കിൽ അടിമയായി തുടരും.ഖലീഫാ ഉമർ നടപ്പാക്കിയ പരിഷ്കാരപ്രകാരം അടിമപ്പെണ്ണിന് യജമാനനിൽ നിന്ന് കുട്ടികളുണ്ടായാൽ ആ സ്ത്രീ സ്വതന്ത്രയാക്കപ്പെടും എന്ന വ്യവസ്ഥ ഉണ്ടായിരുന്നു.അടിമ സ്ത്രീകളെ വെപ്പാട്ടിമാരായി വെക്കാനുള്ള അവകാശം ഉടമകൾക്ക് അനുവദിക്കപ്പെട്ടിരുന്നു.
ഓരോ യുദ്ധം കഴിയുമ്പോഴും അസംഖ്യം അടിമകളെയാണ് ജേതാക്കൾക്ക് ലഭിച്ചുപോന്നിരുന്നത്. ഉമവിയ്യാ ഖലീഫമാരുടെ കാലത്ത് (8 ആം നൂറ്റാണ്ട്) മൂസ്സാ-ഇബ്നു-സായിർ എന്നൊരു സൈനിക നേതാവ് ആഫ്രിക്കയിൽ നിന്ന് 3,00,000 അടിമകളെ തടവുകാരായി പിടിക്കുകയുണ്ടായത്രെ.സ്പെയിനിലെ ഗോഥിക് പ്രഭുകുടുംബങ്ങളിൽ നിന്ന് ഇദ്ദേഹം 30,000 കന്യകമാരെയാണത്രെ അടിമകളാക്കിയത്. . . . ഉമവിയ്യാ രാജകുമാരൻമാരും പ്രഭുക്കൻമാരും ആയിരത്തിൽ പരം അടിമകളെ വീതം കൈവശം വച്ചിരുന്നു.മക്കയിലെ പ്രശസ്ത കവിയായിരുന്ന ഉമർ ഇബിൻ അബിറാബിയ്ക്ക് 70 ൽപരം അടിമകൾ ഉണ്ടായിരുന്നു.അക്കാലത്ത് ഓരോ സൈനികനും പത്തോളം അടിമകളെ വെച്ചുപുലർത്തി.
ബാഗ്ദാദ് ആസ്ഥാനമായി ഭരണം നടത്തിയിരുന്ന അബ്ബാസിയാ ഖലീഫമാരുടെ ഭരണ കാലം സുഖലോലുപതയുടെയും ആഡംബരത്തിൻറയും കാലഘട്ടമായിരുന്നു.ഹറം (harem) എന്നു പേരുള്ള അന്തപുരങ്ങൾ ഈ കാലഘട്ടത്തിൻറ ഒരു പ്ത്യേകതയായിരുന്നു.അടിമകളാക്കപ്പെട്ട സ്ത്രീകളും പെൺകുട്ടികളും ഇത്തരം അന്തപുരങ്ങളിൽ വെപ്പാട്ടിമാരായി കഴിഞ്ഞു.അന്തപുരത്തിൻറ കാവലിനായി ഹിജഡകളാക്കപ്പെട്ട ധാരാളം അടിമകളെ നിയോഗിച്ചിരുന്നു.പ്രമുഖ അബ്ബാസിയാ ഭരണാധികാരി ഹാറൂൺ-അൽ റഷീദിന് അടിമ സ്ത്രീകൾ ഒരു ദൗർബ്ബല്യമായിരുന്നു. ഒരു അടിമ പെൺകുട്ടിക്ക് 70,000 ദിർഹം വരെ അന്ന് ഇദ്ദേഹം നൽകുകയുണ്ടായി.അവൾക്ക് നൽകിയ ഒരു വാഗ്ദാനം നിറവേറ്റാനായി അവളുടെ ഭർത്താവിനെ ഒരു പ്രവിശ്യയുടെ ഭരണാധികാരിയാക്കാനും മടികാണിച്ചില്ല. ഒരു ഗായികയോട് ഹാറൂണിന് ഉണ്ടായ അനുരാഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ഇദ്ദേഹത്തിൻറ ഭാര്യ സുബൈദ കോമളാംഗികളായ വേറെ പത്ത് കന്യകമാരെയാണത്രെ സമ്മാനിച്ചത്.
ഖലീഫ അൽമുതവക്കിലിന് 4000-ൽ പരം വെപ്പാട്ടികളാണത്രെ ഉണ്ടായിരുന്നത്. മുഖ്തദിറിൻറ കൊട്ടാരത്തിൽ 11,000 നപുംസകങ്ങളായ അടിമകൾ തന്നെ ഉണ്ടായിരുന്നു.
അബ്ബാസിയ ഭരണകാലത്തിൻറ അവസാന ഘട്ടത്തിൽ ഖിലാഫത്തിൻറ നിയന്ത്രണം അറബി വംശജരിൽ നിന്ന് തുർക്കികളുടെയും മറ്റും സ്വാധീനത്തിലായി. മംഗോളിയൻ ആക്രമണത്തോടെ തകർന്നടിഞ്ഞ ഇസ്ളാമിക സാമ്രാജ്യം പിൽക്കാലത്ത് ഒട്ടോമൻ തുർക്കികളും മറ്റുമാണ് നിയന്ത്രിച്ചിരുന്നത്.സാമൂഹ്യ വ്യവസ്ഥിതി ഇക്കാലത്തും പഴയതു പോയെ തന്നെ കുടർന്നു. തുർക്കികളുടെ കാലത്ത് ഹറം പോലുള്ളവ കൂടുതൽ വിപുലമായി.ഹറമിൽ എത്തിപ്പെട്ട സ്ത്രീകളിൽ അധികവും അമുസ്ളിം രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെട്ടവരും അടിച്ചന്തകൾ വഴി എത്തിപ്പെട്ടവരും ഒക്കെയായിരുന്നു.ഒട്ടോമൻ കാലത്ത് ധാരാളം അടിമകൾ സൈനിക സേവനത്തിനായി നിയോഗിക്കപ്പെട്ടിരുന്നു.
ഒട്ടോമൻ കാലത്തെ ഒരു പ്രത്യേകതയായിരുന്നു യുറോപ്യൻമാർ ധാരാളം അടിമകളാക്കപ്പെട്ടത്(white slavery).പാശ്ചാത്യ ചരിത്രകാരൻമാർ പലപ്പോഴും മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒന്നാണിത്.മെഡിറ്ററേനിയൻ-അറ്റ്ലാൻറിക് തീരങ്ങളിൽ അറബികളുടെയും മൂറുകളുടെയും നേതൃത്വത്തിൽ നടന്ന റെയിഡിൽ ആയിരക്കണക്കിന് യൂറോപ്യൻമാർ അടിമകളാക്കപ്പെട്ടു. ഇറ്റലി മുതൽ സ്പെയിൻവരെയുള്ള യൂറോപ്പിൻറ കിഴക്കൻ തീരങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം കപ്പലുകളിൽ ഉത്തര ആഫ്രിക്കയിലെ(barbery coasts) അടിമച്ചന്തകളിലേക്ക് ആനയിക്കപ്പെട്ടു.അവിടെ നിന്ന് തുർക്കിക് പ്രവിശ്യകളിലേക്കും.റോബർട്ട് ഡേവിസിനെ പോലുള്ള ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഒരു മില്ല്യണിലധികം യൂറോപ്യൻമാർ ഇങ്ങനെ അടികളാക്കപ്പെട്ടിട്ടുണ്ട്..
ഒട്ടോമൻ കാലത്ത് വലിയ യുദ്ധങ്ങളെ തുടർന്ന് അസംഖ്യം അടിമകൾ ലഭ്യമായതോടെ അടിമവില ക്രമാതീതമായി കുറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.അടിമകൾ വില്ക്കപ്പെടുന്നിടം യസിർ (yesir or esir) എന്നറിയപ്പെട്ടിരുന്നു. പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലുമെല്ലാം ഇത്തരം അടിമച്ചന്തകൾ ഉണ്ടായിരുന്നു.10 നും 35 നും ഇടക്ക് പ്രായമുള്ളവർക്കായിരുന്നു ഏറ്റവും ഉയർന്ന വില ലഭിച്ചിരുന്നത്.അതിൽ തന്നെ യൂറോപ്പിൽ നിന്നുള്ള കന്യകമാർക്കായിരുന്നു കൂടുതൽ നിരക്ക്. വിലപേശുന്നവർ സ്ത്രീകളെയും കുട്ടികളെയുമെല്ലാം നഗ്നരാക്കി പരിശോധന നടത്താറുണ്ടായിരുന്നു...
...............................................................
...............................................................
19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് അറബ് ലോകത്തെയും സ്വാധീനിച്ചുതുടങ്ങി.അടിമ വ്യാപാരം മതവിരുദ്ധമാണെന്ന് പലരും വാദിച്ചു. ഒട്ടോമൻ ഭരണം അടിമ വ്യാപാരത്തിനെതിരെ ചില നടപടികൾ സ്വീകരിച്ചുതുടങ്ങി. കെയ്റോവിലെ വലിയ അടിമച്ചന്ത പത്തൊൻപതാം ശതകത്തിൻറ അവസാനം തന്നെ അടച്ചുപൂട്ടുകയുണ്ടായി. അടിമത്തം നിർത്തലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചു.1927 ൽ ബ്രിട്ടനും അറേബ്യൻ ഭരണാധികാരികളും തമ്മിൽ ഉണ്ടാക്കിയ ജിദ്ദ കരാർ പ്രകാരം സൗദി അറേബ്യൻ പ്രദേശങ്ങളിൽ അടിമ വ്യാപാരം ഇല്ലാതാക്കാൻ തീരുമാനമായി. 1962 ഓടെ എല്ലാവിധ അടിമത്തങ്ങളും സൗദി അറേബ്യയിൽ നിരോധിച്ചു.സമാനമായ നടപടികൾ മറ്റു പല അറബി രാജ്യങ്ങളിലും ഉണ്ടായി. ഇതോടെ ആയിരത്താണ്ടുകളായി നിലനിന്ന അടിമവ്യവസ്ത തന്നെ അറബ് ലോകത്ത് നിന്നും അപ്രത്യക്ഷമാവാൻ തുടങ്ങി..