A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബോയിംഗ് 747…




വിമാനങ്ങളെക്കുറിച്ചും ഏവിയേഷന്‍ ശാഖയെ കുറിച്ചും അല്‍പമെങ്കിലും താല്പര്യമുള്ള ഏതൊരാളെയും ഏത് ഉറക്കത്തില്‍ വിളിച്ച് കാണിച്ച് കൊടുത്താലും തിരിച്ചറിയുന്ന വിമാനം... 
ആ ബഹുമതി ബോയിംഗ് 747-ന് അവകാശപ്പെട്ടത് തന്നെയാണ്... 
സ്വതസിദ്ധമായ രൂപഭംഗി കൊണ്ട് ലോകമെമ്പാടുമുള്ള വിമാനപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു, ഈ ആകാശഭീമന്‍...
അമേരിക്കന്‍ പ്രസിഡന്റിന്‍റെ ഔദ്യോഗികവിമാനങ്ങളായ, “പറക്കും വൈറ്റ്ഹൗസ്” എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് എയര്‍ ഫോഴ്സ് വണ്‍ വിമാനങ്ങള്‍, സ്പേസ് ഷട്ടില്‍ കാരിയര്‍ ആയി നാസ ഉപയോഗിച്ചിരുന്ന രണ്ട് വിമാനങ്ങള്‍, തുടങ്ങി ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും എയര്‍ ഇന്ത്യ വണ്‍ ഉള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും തങ്ങളുടെ ഔദ്യോഗികയാത്രകള്‍ക്കുപയോഗിക്കുന്ന വിമാനങ്ങളെല്ലാം തന്നെ ബോയിംഗ് 747-ന്‍റെ വിവിധ ഇനങ്ങളാണ്...
അല്‍പം ഉയര്‍ന്ന അപ്പര്‍ഡെക്ക് തന്നെയാണ് 747-നെ മറ്റെല്ലാ എയര്ക്രാഫ്റ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്...
“ദി മോസ്റ്റ്‌ റെക്കഗ്നൈസബിള്‍ എയര്ക്രാഫ്റ്റ്” ആയി ലോകത്ത് ഇന്നും 747 നിലനില്‍ക്കുന്നതിന്‍റെ കാരണവും അത് തന്നെ... 
37 കൊല്ലത്തോളം ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനം എന്ന റെക്കോര്‍ഡ് 747-ന്‍റെ പേരിലായിരുന്നു...
1963-ല്‍, അമേരിക്കന്‍ വ്യോമസേന കൂടുതല്‍ ശക്തിവത്തായ, ഒരു യാത്രാവിമാനത്തെ കുറിച്ച് ആലോചിച്ചതില്‍ നിന്നാണ് 747 ജന്മമെടുക്കുന്നത്... 
നിലവില്‍ ഉപയോഗിച്ചിരുന്ന ലോക്ക്ഹീഡ് സി 1 സ്റ്റാര്‍ ലിഫ്റ്റര്‍ എന്ന വിമാനത്തിന്, മാറിയ കാലഘട്ടത്തിനസുരിച്ച് അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍, കൂടുതല്‍ അളവില്‍ കൂടുതല്‍ വേഗത്തോട് കൂടി യാത്രക്കാരെയും സാമഗ്രികളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്ന ഒരു എയര്ക്രാഫ്റ്റ് രൂപകല്‍പന ചെയ്യാന്‍ അവര്‍ തീരുമാനിച്ചു...
പക്ഷെ, നിലവിലെ ഒരു ബോയിംഗ് ഫാക്ടറിക്കും ഈ ഭീമനെ രൂപകല്‍പന ചെയ്തെടുക്കാനുള്ള സൗകര്യമില്ലായിരുന്നു... 
കൂടിയാലോചനകള്‍ക്ക് ശേഷം, അമ്പതോളം നഗരങ്ങളുടെ നീണ്ട പട്ടികയില്‍ നിന്ന് ബോയിംഗ്, അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ വാഷിംഗ്‌ടണ്ണിലെ സീറ്റിലിനടുത്ത്, 50 കിലോമീറ്റര്‍ വടക്ക് മാറി എവെറെറ്റില്‍ ജൂണ്‍ 1966-ല്‍, 780 ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ പ്രൊഡക്ഷന്‍ പ്ലാന്റ്‍ നിര്‍മിച്ചു... 
ഇന്നും ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപ്തം ഉള്ള കെട്ടിടം ആയി നിലകൊള്ളുന്നത്, ഒരു മിനിസിറ്റി പോലെ തോന്നിക്കുന്ന ഈ പ്ലാന്‍റ് തന്നെ... 
ഏകദേശം 30 ലക്ഷം മീറ്ററോളം ഭൂമിയാണ്‌ ഇതിനു വേണ്ടി ശരിപ്പെടുത്തിയത്...
747-ന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരുപാട് പരീക്ഷണങ്ങള്‍ നടത്തേണ്ടതായിരുന്നു... അടിയന്തരസാഹചര്യത്തില്‍ യാത്രക്കാരെ രക്ഷപ്പെടുത്തേണ്ടതിനെ പറ്റിയുള്ളതായിരുന്നു, അതില്‍ പ്രധാനപ്പെട്ടത്... 
അതിന് വേണ്ടി, 560 വളണ്ടിയര്‍മാരെ ഉപയോഗിച്ചുള്ള പരീക്ഷണത്തിലേര്‍പ്പെട്ടു... 
മുഴുവന്‍ പേരെയും രക്ഷപ്പെടുത്താന്‍ വേണ്ടി വന്നത് 2 മിനിറ്റും 30 സെക്കന്‍ഡും... 
ഇത്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിശ്ചയിച്ച 90 മിനിറ്റ് എന്നതിനേക്കാള്‍ കൂടുതലായിരുന്നു... 
മാത്രമല്ല, മോക്ക് ഡ്രില്ലിനിടക്ക് യാത്രക്കാരായി വേഷമിട്ടിരുന്ന വളണ്ടിയര്‍മാരില്‍ ചിലര്‍ക്ക് പരിക്കും സംഭവിച്ചു... 
വീണ്ടും പരീക്ഷണം നടത്തി നിശ്ചിതസമയത്തിനകം മുഴുവന്‍ പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും പരിക്കുകളുടെ എണ്ണം കൂടുകയാണുണ്ടായത്...
വിമാനത്തിന്‍റെ വലിപ്പം കാരണവും, കോക്ക്പിറ്റ് അപ്പര്‍ഡെക്കില്‍ ആയതിനാലും ഏപ്രണില്‍ നിന്ന് ടാക്സിവേ-യിലൂടെ റണ്‍വേ-യിലേക്ക് ഓടിച്ച് പോകുന്നതിന് വേണ്ടിയും ഒരുപാട് പരിശീലനം ആവശ്യമായിരുന്നു... 
ഒരു ട്രക്കിന്‍റെ മുകളില്‍ അതേ ഉയരത്തില്‍ “മോക്ക് കോക്ക്പിറ്റ്” ഉണ്ടാക്കിക്കൊണ്ടാണ് ബോയിംഗ് ഈ പ്രശ്നം പരിഹരിച്ചത്... 
അണിയറയില്‍ 747 പിറവിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ, “വെഡല്‍’സ് വാഗണ്‍” എന്ന ഈ പ്രത്യേകതരം വാഹനത്തിലൂടെ പൈലറ്റുമാര്‍ സ്ഥിരപരിശീലനം നേടിക്കൊണ്ടിരിക്കുകയായിരുന്നു...
അങ്ങനെ, എല്ലാ പ്രതിസന്ധികളെയും വിജയകരമായി അതിജീവിച്ച്, 1968 സെപ്റ്റംബര്‍ 30-ന് എവെറെറ്റിലെ പ്രൊഡക്ഷന്‍ പ്ലാന്‍റില്‍ നിന്ന് ആദ്യ ബോയിംഗ് 747, തന്നെ കാത്തിരിക്കുന്ന മാധ്യമലോകത്തിന്‍റെയും ഇതിനകം തന്നെ ഈ വിമാനം ഓര്‍ഡര്‍ ചെയ്ത ലോകത്തിലെ 26 വിമാനക്കമ്പനി പ്രതിനിധികളുടെയും മുന്നില്‍ അവതരിക്കപ്പെട്ടു...
പിന്നീടങ്ങോട്ട്, ആദ്യപറക്കലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു... 
അവസാനം, 1969 ഫെബ്രുവരി 9-ന് പരിചയസമ്പന്നരായ ടെസ്റ്റ്‌ പൈലറ്റുമാര്‍ ജാക്ക് വെഡലിന്‍റെയും ബ്രെയിന്‍ വൈഗിളിന്‍റെയും ഫ്ലൈറ്റ് എഞ്ചിനീയര്‍ ജെസ്സ് വാല്ലിക്കിന്‍റെയും നിയന്ത്രണത്തില്‍ ആ ആകാശസഞ്ചാരി ഉയര്‍ന്നു പൊങ്ങി... 
ഫ്ലാപ്പുകളൊന്നില്‍ സംഭവിച്ച ചെറിയ ഒരു തകരാര്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വളരെ പ്രശംസനീയമായ രീതിയില്‍ തന്നെ ലോകത്തിലെ ആദ്യ ജമ്പോജെറ്റ് തന്‍റെ ആദ്യപറക്കല്‍ പൂര്‍ത്തിയാക്കി...
ഏറ്റവുമൊടുവില്‍ 1970 ജനുവരി 15-ന്, ഡള്ളാസ് എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ അന്നത്തെ അമേരിക്കന്‍ പ്രഥമവനിത പാറ്റ് നിക്സന്‍, പാന്‍ അമേരിക്കന്‍ എയര്‍വേയ്സിന്‍റെ അന്നത്തെ സി.ഇ.ഒ, ഇന്നത്തെ ജോര്‍ദാന്‍ രാജ്ഞിയുടെ പിതാവ് കൂടിയായ നജീബ് ഹലബിക്ക് നല്‍കിക്കൊണ്ട് ആദ്യ 747-ന്‍റെ വിതരണം നിര്‍വഹിച്ചു... 
ഏഴ് ദിവസങ്ങള്‍ക്ക് ശേഷം, ജനുവരി 22-ന് ന്യൂയോര്‍ക്ക്-ലണ്ടന്‍ റൂട്ടില്‍ 747 ഔദ്യോഗികമായി സര്‍വീസ് ആരംഭിച്ചു...
വളരെയധികം മികച്ച തുടക്കമായിരുന്നു, 747-ന് അന്താരാഷ്ട്രവ്യോമയാനമേഖലയില്‍ ലഭിച്ചത്... 
ഏത് വിമാനത്തിനുമെന്ന പോലെ, തുടക്കത്തില്‍ ചെറിയ ചെറിയ സാങ്കേതികതകരാറുകള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം നൊടിയിടയില്‍ പരിഹരിച്ചുകൊണ്ട്, ഈ ആകാശയാനം ഭൂമിയെ വലംവെച്ച് തുടങ്ങി...
കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയെക്കാളുപരി, 747-ന്‍റെ മികച്ച റേഞ്ച് ആണ് ആഗോളവിമാനക്കമ്പനികളെ ഈ എയര്‍ക്രാഫ്റ്റ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്... 
9800 കിലോമീറ്ററോളം ഒറ്റയടിക്ക് പറക്കാന്‍ കഴിവുള്ള 747, അന്ന് നിലവിലുള്ള എയര്‍ലൈന്‍സുകളുടെ പ്രധാനആകര്‍ഷണമായി മാറി...
നാളിതുവരെ, 1521 ബോയിംഗ്-747 വിമാനങ്ങളാണ് വിവിധവിമാനക്കമ്പനികള്‍ക്കും അമേരിക്കന്‍ വ്യോമസേനക്കുമായി വിതരണം ചെയ്യപ്പെട്ടത്... 
ബോയിംഗിന്‍റെ നെറ്റിയിലെ തിലകക്കുറിയായി, ഇന്നും 747 അതിന്‍റെ സര്‍വപ്രതാപത്തോടും കൂടി വിരാജിച്ചുകൊണ്ടിരിക്കുന്നു...
കാലഘട്ടത്തിനനുസരിച്ച് ഭേദഗതി വരുത്തിക്കൊണ്ട് 747-100, 747-200, 747-300, 747-400, 747-8I, 747-8F എന്നീ പുതിയ 6 വേര്‍ഷനുകള്‍ കൂടി പിന്നീട് ഇറങ്ങുകയുണ്ടായി... 
ഏറ്റവും പുതിയ വേര്‍ഷന്‍ ആയ 747-8I, 2011 മുതല്‍ സര്‍വീസില്‍ പ്രവേശിച്ചു... 
അമേരിക്കന്‍ പ്രസിഡന്റിന്‍റെ പുതിയ എയര്ഫോഴ്സ് വണ്‍ വിമാനം 747-8 ശ്രേണിയില്‍ പെട്ടതാകും എന്നാണ് ബോയിംഗ് കമ്പനിയുടെ ഔദ്യോഗികഅറിയിപ്പ്...
ഇനി ഈ വിമാനത്തിന്‍റെ വിലയെ കുറിച്ച് കൂടി ഒന്നറിയാം... 
ലേറ്റസ്റ്റ് വേര്‍ഷന്‍ ആയ 747-8I-യുടെ വില 379.1 മില്യണ്‍ അമേരിക്കന്‍ ഡോളര്‍... 
ഇന്ത്യന്‍ രൂപയിലേക്ക് മാറ്റം വരുത്തിയാല്‍ ഇന്നത്തെ നിരക്കനുസരിച്ച്, ഒരു 747-8I വിമാനത്തിന് നല്‍കേണ്ടി വരുന്നത് ഏകദേശം 2577 കോടി 50 ലക്ഷം രൂപ...
കടപ്പാട്: ബോയിംഗ്.കോം, 
വിക്കി, 
ബോയിംഗ് മെഗാ ഫാക്ടറീസ് (വീഡിയോ-എന്‍.ജി.സി എച്ച്.ഡി