ഇന്ന് ലോകത്തിൽ ഏറ്റവുമധികം വിലക്ക് കച്ചവടം ചെയ്യപ്പെടുന്ന വസ്തുവാണ് ക്രൂഡ് ഓയിൽ (അസംസ്‌കൃത എണ്ണ ) . കച്ചവടം ചെയ്യപ്പെടുന്ന മൂല്യം വച്ചുനോക്കിയാൽ സ്വർണവും ,ഭക്ഷ്യധാന്യങ്ങളുമൊക്കെ ക്രൂഡ് ഓയിലിന് വളരെ പിറകിലാണ് . ക്രൂഡ് ഓയിലിൽ നിന്നും ലഭിക്കുന്ന വിവിധങ്ങളായ ഇന്ധനങ്ങൾ മാത്രമല്ല ,ക്രൂഡ് ഓയിലിന്റെ ഭൂമിയിലെ ഏറ്റവും പ്രാധാന്യമുള്ള കച്ചവട വസ്തുവാക്കി മാറ്റിയത് .പ്ലാസ്റ്റിക് വ്യവസായത്തിന്റെ അസംസ്കൃതവസ്തുവും ക്രൂഡ് ഓയിലിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ തന്നെ . ലോകത്തിലെ മഹാഭൂരിപക്ഷം റോഡുകളുടെയും പ്രതലം ക്രൂഡ് ഓയിലിൽ നിന്നും ലഭിക്കുന്ന ടാർ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .
.
ഒരന്ധനം എന്ന നിലയിൽ ക്രൂഡ് ഓയിലിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ അതുല്യമായിരിക്കുന്നത് അവയുടെ വലിയ ഊർജ്ജ
സാന്ദ്രത( Energy Density) നിമിത്തമാണ് . ഒരു കിലോഗ്രാം പെട്രോളിൽ നിന്നോ ഡീസലിൽ നിന്നോ ലഭിക്കുന്ന ഊർജ്ജം ശേഖരിച്ചു വക്കണമെങ്കിൽ അമ്പതു കിലോഗ്രാം സ്റ്റോറേജ് ബാറ്റെറികളെങ്കിലും വേണം, എന്നാണ് ഇപ്പോഴത്തെ കണക്ക് . അതിനാൽ തന്നെയാണ് ദ്രവ ഇന്ധന വാഹനങ്ങൾ ഇപ്പോഴും റോഡുകളെ ഭരിക്കുന്നത് .
ക്രൂഡ് ഓയിലിന്റെ ചരിത്രം ഇന്നേക്കും 2500 കൊല്ലമെങ്കിലും പഴക്കമുള്ളതാണ്.ഇപ്പോൾ എക്സ്ട്രാ ഹെവി ക്രൂഡ് (Extra Heavy Crude)എന്നറിയപ്പെടുന്ന ഖര രൂപത്തിലുള്ള ബിറ്റുമിൻ മണൽ മിശ്രിതം പല പ്രദേശങ്ങളിലും ഭൗമോപരിതലത്തിൽ തന്നെ കാണപ്പെടുന്ന ഒരു വസ്തുവാണ് യൂഫ്രട്ടീസ് ടൈഗ്രിസ് നദീതടങ്ങൾ പല പ്രദേശങ്ങളിലും ഈ വസ്തു കനത്ത ചൂടുമൂലം ദ്രവ രൂപം പ്രാപിച്ച് ,പാറകളുടെ അടരുകളിൽ നിന്നും ഊറിയിറങ്ങാറുണ്ടായിരുന്നു എന്ന യാണവ ചരിത്രകാരനായ ഹെറോഡോട്‌സ് (Herodotus) രേഖപ്പെടുത്തുന്നു . ക്രൂഡ് ഓയിലിന് പെട്രോളിയും എന്നാ പെരുവന്ന തു തന്നെ അങ്ങിനെയാണ് . പെട്ര ( പാറ ) ഒലിയും ( എണ്ണ) എന്നെ രണ്ടുവാക്കുകൾ കൂടിചേർന്നാണ് പെട്രോളിയും എണ്ണ വാക്കുണ്ടായത് തന്നെ .ഇപ്പോഴത്തെ തുർക്കിയിലെ ഇസ്സ്സ്(Issus ) നദീതീരം പുരാതനകാലത് പെട്രോളിയും നിക്ഷേപത്തിന് പേരുകേട്ടതായിരുന്നു .ഈ പ്രദേശത്തുനിന്നുള്ള പെട്രോളിയവും ബിറ്റുമെനും ബാബിലോണിയയിൽ നിർമാണ ആവശ്യത്തിനും ഉപയോഗിച്ചിരുന്നു . ബാബിലോണിയയിലെ വരേണ്യ വർഗ്ഗത്തിന്റെ വിളക്കെണ്ണയായിരുന്നു പെട്രോളിയം എന്ന് കരുതപ്പെടുന്നു . പൗരാണിക വിവരണങ്ങളിൽനിന്നും ദ്രവരൂപത്തിലുള്ള പെട്രോളിയവും ,ഖര രൂപത്തിലുള്ള ബിറ്റുമെനും ( എക്സ്ട്രാ ഹെവി ക്രൂഡ് ) സഹസ്രാബ്ദങ്ങൾക്കുമുന്പേ മനുഷ്യർക്ക് പരിചിതം ആയിരുന്നു എന്ന് മനസ്സിലാക്കാം .
പുരാതന കാലങ്ങളിൽ പോലും പെട്രോളിയും ഒരു തന്ത്രപ്രധാന (Strategic ) വസ്തുവായിരുന്നു . അലക്സൻഡറുടെ കാലത്തെ യുദ്ധങ്ങളിൽ പെട്രോളിയത്തിൽ മുക്കിയ പന്തങ്ങളും കുന്തങ്ങളും ആയുധങ്ങളാണ് വൻതോതിൽ ഉപയോഗിക്കപ്പെട്ടിരുന്നു. തടികൊണ്ട് നിർമിച്ച പ്രതിരോധങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ആയുധങ്ങളായിരുന്നു ഇവ .
സി ഇ 100 ഇൽ റോമൻ ചരിത്രകാരനായ പ്ലൂട്ടാർക്
(Plutarch) ഇന്നത്തെ ഇറാക്കിലെ കിർക്കുക്ക്(Kirkuk) പ്രദേശത്ത് ഭൗമോപരിതലത്തിൽ തന്നെ പെട്രോളിയം കുമിളയിട്ടു പൊങ്ങുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു . ഏതാണ്ട് ഇതേകാലയളവിൽ ഇന്നത്തെ ചൈനയുടെ ഭാഗമായ യുനാൻ(Yunan) മേഖലയിൽ.
(Plutarch) ഇന്നത്തെ ഇറാക്കിലെ കിർക്കുക്ക്(Kirkuk) പ്രദേശത്ത് ഭൗമോപരിതലത്തിൽ തന്നെ പെട്രോളിയം കുമിളയിട്ടു പൊങ്ങുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു . ഏതാണ്ട് ഇതേകാലയളവിൽ ഇന്നത്തെ ചൈനയുടെ ഭാഗമായ യുനാൻ(Yunan) മേഖലയിൽ.
( അന്ന് ആ പ്രദേശം ചൈനീസ് നുകത്തിനു കീഴിൽ അകപ്പെട്ടിരുന്നില്ല ) ഭൗമാന്തര ഭാഗത്തുനിന്നും മുളംകുഴലുകളിലൂടെ ക്രൂഡ് ഓയിൽ ശേഖരിക്കുന്ന ആദ്യ എണ്ണ കിണറുകളും നിലവിൽ വന്നു കഴിഞ്ഞിരുന്നു . ഇരുനൂറു മീറ്റർ വരെ താഴ്ചയിൽനിന്നും പെട്രോളിയം ഖനനം ചെയ്ത് മുളങ്കുഴലുകൾ വഴി ഉപരിതലത്തിൽ എത്തിക്കുന്ന വിദ്യ യുനാനിലും മ്യാൻമറിലും 1700 വര്ഷം മുൻപ് തന്നെ പ്രചാരത്തിലായിരുന്നു . ഗ്രീസിലെ ചില ദ്വീപുകളിലും കുറഞ്ഞ അളവിൽ പ്രതല ബിറ്റുമിൻ നിക്ഷേപങ്ങൾ പുരാതന കാലത്തുതന്നെ മനുഷ്യർ ഉപയോഗപ്പെടുത്തിയിരുന്നതായി സൂചനകൾ ഉണ്ട് .
ചുരുക്കത്തിൽ ഇപ്പോൾ ലോകത്തിന്റെ സുഗമയായ ചലനം നിയന്ത്രിക്കുന്ന ക്രൂഡ് ഓയലിന്റെയും എണ്ണ വ്യവസായത്തിന്റെയും ചരിത്രം മനുഷ്യ നാഗരികതയുടെ പഴക്കത്തോളം തന്നെ വ്യാപിച്ചിരിക്കുന്നതായി നിസംശയം പറയാം .
--
ചിത്രം : ഭൗമോപരിതലത്തിലേക്ക് തള്ളിവരുന്ന പെട്രോളിയം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
ചിത്രം : ഭൗമോപരിതലത്തിലേക്ക് തള്ളിവരുന്ന പെട്രോളിയം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
--
This post is an original work based on the given references.It is,not a shared post or a copied post: Rishidas S
This post is an original work based on the given references.It is,not a shared post or a copied post: Rishidas S