അമാവാസി, പൗർണമി ദിവസങ്ങളിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാവുമോ ? കൂടുതൽ ഹൃദ്രോഗങ്ങൾ, മരണങ്ങൾ സംഭവിക്കുമോ ??
.
പൂർണ ചന്ദ്ര ദിവസം, അല്ലെങ്കിൽ അമാവാസി, പൗർണമി ദിവസങ്ങളിൽ സുഖമില്ലാതെ കിടക്കുന്നവർക്കു വലിവ് കൂടും, ആളുകൾ അന്ന് കൂടുതൽ മരിക്കും, അപകടങ്ങൾ കൂടുതൽ ഉണ്ടാവുന്നു എന്നൊക്കെ ആളുകൾ പറഞ്ഞു കേൾക്കാറുണ്ട്. എന്താണ് വാസ്തവം ?

ആദ്യം ചന്ദ്രൻ നമ്മളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് നോക്കാം.
1 ) ചന്ദ്രൻ വലുതാണ്. സൂര്യനെ അപേക്ഷിച്ചു ഭൂമിയുടെ അടുത്തും ആണ്. അതിനാൽ ചന്ദ്ര ഗുരുത്വ ആകർഷണം ഭൂമിയുടെ മേൽ ഉണ്ടാവുന്നു. അമാവാസി ആയാലും, പൗർണമി ആയാലും ചന്ദ്രൻ ഭൂമിയിൽനിന്നു ഏകദേശം ഒരേ ദൂരത്തിലാണ്. അതിനാൽ ചന്ദ്രന്റെ വൃദ്ധിക്ഷയം ഗ്രാവിറ്റിയെ ഒരിക്കലും ബാധിക്കില്ല. വൃദ്ധിക്ഷയം നമ്മുടെ കാഴ്ചയിൽ മാത്രമേ ഉള്ളൂ. എന്നാൽ അമാവാസിക്കും, പൗർണമിക്കും സൂര്യനും, ചന്ദ്രനും ഭൂമിയുമായി നേർ രേഖയിൽ വരുന്നതിനാൽ സൂര്യന്റെയും ചന്ദ്രന്റെയും ചേർന്നുള്ള ഗ്രാവിറ്റി ആയിരിക്കും ഭൂമിയിൽ അനുഭവപ്പെടുക. അതിനാലാണ് അമാവാസിക്കും, പൗർണമിക്കും വേലിയേറ്റ വേലിയിറക്കങ്ങൾ കൂടുതലായി സംഭവിക്കുന്നത്. അതിനാൽത്തന്നെ അമാവാസിക്കും, പൗർണമിക്കും സൂര്യ ചന്ദ്രനമാർ തലയ്ക്കു മുകളിൽ വരുമ്പോൾ നമുക്ക് അൽപ്പം ഭാരം കുറയും. പക്ഷെ നമ്മുടെ രക്തത്തെ മുകളിലേക്ക് വലിക്കുന്നതിനോ, രക്തത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലോ ഒന്നും ശക്തി അതിനുണ്ടാവില്ല.
2 ) ചന്ദ്രൻ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗം ആണ്. കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാൻ മുതൽ മാസപ്പിറവി കണ്ട് പെരുന്നാൾ ആഘോഷം വരെ. പൂർണ ചന്ദ്രനു തെളിച്ചം കൂടുതലാണ്. അതിനാൽ നമ്മുടെ ശ്രദ്ധ കൂടുതൽ ആ ദിവസങ്ങളിലെ ചന്ദ്രനിലേക്ക് ആകുന്നു. അതിനാൽ സ്വാഭാവികമായും അമാവാസി ദിവസം വാഹനാപകടങ്ങൾക്കുള്ള സാധ്യത കൂടുന്നു.
.
വിശദമായ പഠനങ്ങൾ ഒത്തിരി ഈ മേഖലയിൽ നടന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ അല്ല. വിദേശത്തു : http://www.skepdic.com/fullmoon.html
.
വിശദമായ പഠനങ്ങൾ ഒത്തിരി ഈ മേഖലയിൽ നടന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ അല്ല. വിദേശത്തു : http://www.skepdic.com/fullmoon.html
അതിലെല്ലാം കാണിക്കുന്നത് ചന്ദ്രന്റെ വൃദ്ധിക്ഷയം കാരണം നമുക്ക് യാതൊരു ശാരീരിക പ്രശനങ്ങളും ഉണ്ടാവുന്നില്ല എന്നാണു