A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മാൾലോസ് ബേ






മേരിലാൻഡ് ലെ പൊട്ടാമാക് നദിയിലെ ഒരു ചെറിയ തുറയാണ് മാൾലോസ് ബേ. ഇത് "കപ്പലുകളുടെ ശവപ്പറമ്പ്" എന്നാണു അറിയപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധ സമയത്തു നിർമാണത്തിലെ അപാകത മൂലം ഉപേക്ഷിക്കപ്പെട്ട കപ്പലുകളാണിവ. ഏകദേശം 230 ഓളം കപ്പൽ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 100 ഓളം കപ്പലുകളുടെ അവശിഷ്ടങ്ങൾ ഇപ്പോളും വെള്ളത്തിൽ മുങ്ങി കിടപ്പുണ്ട്.
ചരിത്രം: 
ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക കടന്നു വന്നപ്പോൾ അവരുടെ പക്കൽ കപ്പലുകളുടെ എണ്ണം കുറവായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന വൂഡ്രോ വിൽസൺ 1917 ഏപ്രിലിൽ ഒരു വലിയ കപ്പൽ നിർമാണ പദ്ധതിക്കു അപ്പ്രൂവ് കൊടുത്തു.
18 മാസത്തിനുള്ളിൽ ഏകദേശം 1000 കപ്പലുകൾ 300 ft നീളത്തിൽ നിർമിക്കുക എന്നായിരുന്നു പദ്ധതി. അക്കാലത്തു ഇത് വളരെ ചിലവേറിയ ഒരു കാര്യം ആണ്. പദ്ധതിയുടെ മേല്നോട്ടത്തിനായി ഒരു ടീമും ഉണ്ടാക്കി, Emergency Fleet Corporation (EFC).
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും കപ്പലുകൾ നിർമിക്കേണ്ടതിനാലും വളരെ ചിലവുള്ളതിനാലും ship builders , വില കൂടിയ സ്റ്റീലിനു പകരം മരത്തടി കൊണ്ട് കപ്പൽ നിർമിച്ചു. എന്നിരുന്നാലും 18 മാസത്തിനുള്ളിൽ അവർക്കു പൂർത്തിയാകാൻ ആയത് വെറും 134 കപ്പലുകൾ ആണ്. 260 കപ്പലുകൾ പകുതിയോളം പൂർത്തിയായി. 100 ഓളം കപ്പലുകൾ നിർമാണ തുടക്കത്തിൽ ആയിരുന്നു.
1918 നവംബര് 11 ആയപ്പോഴേക്കും പണി പൂർത്തിയായ 134 എന്നതിൽ 98 മാത്രമേ വിതരണം ചെയ്തിരുന്നുള്ളു. അതിൽ തന്നെ 76 മാത്രമേ ഉപയോഗപ്പെടുത്താൻ കഴിഞ്ഞുള്ളു.
യുദ്ധം അവസാനിച്ചപ്പോഴും ship builders അവരുടെ കപ്പൽ നിർമാണം തുടർന്ന് കൊണ്ടിരുന്നു. 1919 സെപ്റ്റംബർ ആയപ്പോൾ 264 കപ്പലുകൾ ഗവണ്മെന്റ് നു വിതരണം ചെയ്തു. ഈ സമയത്തു അമേരിക്കക്ക് കപ്പലുകളുടെ ആവശ്യം ഇല്ലായിരുന്നു.
കപ്പലിന്റെ വേഗത വർദ്ധിപ്പിക്കാനായി അരികുകൾ മുറിച്ച കളഞ്ഞിരുന്നു. നിർമാണത്തിലെ അപാകത കാരണം കപ്പലിൽ ചോർച്ച വന്നു. ദൂര യാത്രക്കു കപ്പൽ തീരെ അനുയോജ്യമായിരുന്നില്ല അത് കൂടാതെ ഡീസൽ engine ന്റെ കണ്ടുപിടിത്തത്തോടെ കൽക്കരി കപ്പലുകളുടെ ഉപയോഗം കുറഞ്ഞു.
ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതോടെ സ്റ്റീൽ വില കുറയുകയും എളുപ്പത്തിൽ ലഭിക്കുകയും ചെയ്യാൻ തുടങ്ങി. അതോടെ കപ്പൽ വ്യവസായം മരത്തടി മാറ്റി സ്റ്റീൽ ഉപയോഗിക്കാൻ തുടങ്ങി. ഇതൊക്കെ കാരണം അമേരിക്ക കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി.
1920 ഡിസംബർ മുതൽ ഉപയോഗിക്കാത്ത ചോർച്ചയുള്ള 290 ഓളം കപ്പലുകൾ ജെയിംസ് നദിതീരത്ത് സൂക്ഷിക്കാൻ തുടങ്ങി. 2 വർഷം കഴിഞ്ഞു, 1922 സെപ്റ്റംബറിൽ Western Marine & Salvage Company (WMSC) എന്ന കമ്പനി 233 കപ്പലുകൾ വാങ്ങി. ഉപയോഗ പ്രദമായ കപ്പൽ ഭാഗങ്ങൾ ഊരിയെടുത്തു ബാക്കി ഉള്ള ഭാഗങ്ങൾ കത്തിച്ചു നദിയോടു ചേർന്നുള്ള ചതുപ്പിൽ താഴ്ത്താനായിരുന്നു കമ്പനിയുടെ പ്ലാൻ. കുറേ കപ്പലുകൾ ഇങ്ങനെ നീക്കം ചെയ്തു. അവിടെ ഉള്ള താമസവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതിഷേധം കാരണം ഇത് നിർത്തേണ്ടി വന്നു.
1924 ഏപ്രിലിൽ പൊട്ടാമാക് നദിയിലെ മാൾലോസ് ബേ ഉൾപ്പെടുന്ന 566 acres സ്ഥലം കപ്പൽ നശിപ്പിക്കാനായി കമ്പനി വിലക്ക് വാങ്ങി. പക്ഷെ ഇത് കൊണ്ടൊന്നും പ്രതിഷേധം അടങ്ങിയില്ല. അതുകൊണ്ട് കമ്പനിക്ക് പെട്ടെന്ന് കാര്യങ്ങൾ തീർക്കേണ്ട അവസ്ഥ വന്നു. അതിനാൽ 1925 നവംബർ 7 നു കുറേ കപ്പലുകൾ അവർ അഗ്നിക്കിരയാക്കി. കുറച്ചു വർഷങ്ങൾ കൂടി അവർ ഇത് തുടർന്നു പക്ഷെ അവർക്കു ഒരിക്കലും അവർ ഇതിനു വേണ്ടി മുടക്കിയ cost തിരിച്ചു കിട്ടിയില്ല.
ഇന്നും കുറേ കപ്പലുകളുടെ അവശേഷിച്ച ഭാഗങ്ങൾ അവിടെ കാണാൻ പറ്റുമെങ്കിലും അതൊക്കെ ഒരു പുതിയ eco system ആയി മാറി കഴിഞ്ഞിരിക്കുന്നു.