കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റർ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ദേശീയപാതയ്ക്ക് അരികിലാണ് ഈ ഭവനം. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവിൽ പ്രശസ്ത ജർമ്മൻ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കർത്താവുമായ ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ചിരുന്നു. അദ്ദേഹം 1839 മുതൽ 20 വർഷത്തോളം ഇവിടെ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപ്പത്രം ആയ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്. മലയാളത്തിൽ ഒരു വ്യാകരണ പുസ്തകം അടക്കം 18 പുസ്തകങ്ങൾ ഗുണ്ടർട്ട് എഴുതിയിട്ടുണ്ട്.
NTTF ന്റെ ക്ലാസ് മുറികൾ ആണ് ഇന്ന് ബംഗ്ലാവ്. മംഗലാപുരത്തു നിന്നും 1845 ൽ ഒരു കല്ലച്ചു കൂടം തന്റെ ബംഗ്ലാവിന്റെ വരാന്തയിൽ സ്ഥാപിച്ചു. ഉത്തര കേരളത്തിലെ ആദ്യ അച്ചു കൂടം 1845 ൽ ആദ്യ കൃതിയായ 'മലയാള പഞ്ചാഗം' പ്രസിദ്ധപ്പെടുത്തി പിന്നീട് 1847 ൽ ആദ്യവർത്തമാന പത്രമായ 'രാജ്യ സമാചാരം' കൂടെ മലയാളത്തിലെ ആദ്യ ശാസ്ത്ര മാസികയായ 'പശ്ചിമോദയം' എന്നിവ ഈ ബംഗ്ലാവിൽ നിന്നാണ് പുറത്തിറങ്ങിയത് . ഇതെല്ലാം വരും തലമുറക്ക് കാണിച്ചു കൊടുക്കാൻ ഈ ബംഗ്ലാവിൽ ഒരു മ്യൂസിയം അത്യാവശ്യമാണ് എന്നാൽ ഗവൺമെന്റിന്റ സ്ഥല സൂചന ഫലകം മാത്രമാണ് ഇവിടെ ഉള്ള