മലയാളിയുടെ ആഗ്രഹങ്ങൾക്കും സ്വാപ്നങ്ങൾക്കും ചിറക്ക് നൽകിയ ആ മഹാനാട്....
അതെ .........
ഒരുപാട് കുടുംബങ്ങളെ അല്ലലറിയാതെ സന്തോഷത്തിന്റെ തെളിനീരുറവ നൽകിയ സുന്ദരനാട്,,, ഗൾഫ് എന്ന് കേട്ടാൽ മനസ്സിൽ ആദ്യമെത്തുന്ന നാമമാണ്
യൂഎഇ ....
യൂഎഇ ....
യൂഎഇ എന്ന നാമം മനസ്സിൽ തട്ടുമ്പോൾ അതിനേക്കാൾ വേഗത്തിൽ ഒാടി വരുന്ന മറ്റൊരു നാമം ഉണ്ട്
അത് മറ്റാരുമല്ല "ശൈഖ് സാഇദ് "എന്ന് അറിയപ്പെട്ടിരുന്ന "സായിദ് ബിന് സുൽത്താൻ ആലു നഹിയാൻ "ആണ് .....
ആ വിശുദ്ധ ജീവിതത്തിലേക്ക് ഒരു ചെറിയ വെളിച്ചം വീശുകയാണ് ഈ എഴുത്തിൻ്റെ ഉദ്ദേശം
1918 മെയ്യ് 6 അബൂദബിയിൽ ശൈഖ് സുൽത്താൻ ബ്നു ആലു നഹിയാൻ്റെയും ശൈഖ സൽമയുടെയും മകനായി അദ്ദേഹം ജനിച്ചു,,,

വിദ്യാഭ്യാസകാലത്തിനു ശേഷം അലൈനിലെ മുവജ്ജികോട്ടകേന്ദ്രികരിച്ചുള്ള പ്രവിശ്യയിലെ ഗവർണ്ണറായി 1946ൽ നിയമിതനാകുന്നതോടെയാണ് അദ്ദേഹത്തിന്റ പൊതുജീവിതം ആരംഭിക്കുന്നത് .....
പിന്നിട് അദ്ദേഹം അബൂദാബിയിൽ എത്തുകയും അവിടുത്തെ ഗവർണർ ആകുകയും ചെയ്തു.
മരുഭുമിയിലെ ഭൂഘടന കൈവെള്ളയിൽ മനപാഠമാക്കിയ അദ്ദേഹത്തിനു വെള്ളത്തിൻ്റെയും എണ്ണയുടെ ലഭ്യത അനായാസം കണ്ടെത്താൻ കഴിഞ്ഞിരുന്നു.

ഈ അമൂല്യമായ കഴിവ് അബൂദാബി കേന്ദ്രമാക്കി ഒരു ഭരണംകെട്ടിപടുക്കാൻ അദ്ദേഹത്തിനു വളരെ വേഗം സാധിച്ചു .മാത്രവുമല്ല അദ്ദേഹത്തിൻ്റെ ഈ അമൂല്യമായ അറിവ് ബ്രട്ടീഷ് ഭരണകൂടം പലപ്പോഴും ഉപയോഗപെടുത്തുകയും, അത് വഴി അദ്ദേഹം അവർക്ക് നല്ലൊരു ചങ്ങാതിയായി മാറകയും ചെയ്തു....
പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളുടെ കാലം മുതൽ ഇസ്ലാം എത്തിയ ഈ പ്രദേശം ഒരുകാലത്ത് പ്രവാചക അനുചരൻമാരുടെ(സ്വഹാബത്ത് ) വീഹാരകേന്ദ്രമായിരുന്നു.
പിന്നീട് മറ്റു ഏഷ്യൻ രാജ്യങ്ങളെ പോലെ ഈ പ്രദേശവും അധിനിവേശ ശക്തികൾ പിടിമുറുക്കി ....
ഒരു നൂറ്റാണ്ട് കാലം ബ്രിട്ടൺ അവിടെ ഭരണം നടത്തി 1971ൽ ബ്രിട്ടൺ അവിടെ നിന്ന് ഭരണം മാറിയതോടെ ആ ഭാഗം സ്വതന്ത്രമായി...
അന്ന് അബൂദാബി കേന്ദ്രമായി ഒരു രാഷ്ട്രം കെട്ടിപടുക്കാൻ ശൈഖ് സായിദ് അടുത്ത പ്രദേശങ്ങളെ ക്ഷണിച്ചു ....
അബൂദാബി,
ഫുജൈറ ,ദുബൈ,അജ്മാൻ,
ഷാർജ്ജ,ഉമ്മുൽ ഖവീൻ ,റാസൽ ഖൈമ എന്നീ ഏഴ് അറബ് സംസ്ഥാനങ്ങളെ കൂട്ടിചേർത്ത് അദ്ദേഹം യുണൈറ്റഡ് അറബ് എമറേറ്റ് എന്നപേരിൽ 1971 ഡിസംബർ 2 ന് ഒരു പുതിയ രാജ്യത്തിനു രൂപം നൽകി..
ബഹ്റൈനേയും ഖത്തറിനേയും അദ്ദേഹം ക്ഷണിച്ചങ്കിലും സ്വന്തമായി ഒരു രാജ്യമായി നിൽക്കാനുള്ള അവരുടെ തീരുമാനം കൊണ്ട് അത് പരാജയപ്പെട്ടു .....

"ശൂന്യമായ മരുഭുമിയിൽ സ്വർഗ്ഗം പണിയുക "എന്ന വലിയ ഉത്തരവാദിത്വമാണ് ആ അൻപത്തി ഒന്ന് കാരനിൽ അന്നുണ്ടായിരുന്നത് ....
അനവധി എണ്ണ സമ്പത്തുള്ള അബൂദാബിയും വ്യവസായ കവാടം മലർക്കെ തുറക്കാനുതകുന്ന ദുബായിയും ഒരു പ്ലസ് പോയൻ്റാണേലും മറ്റു പ്രദേശ്ശങ്ങൾ പലതും തരിശ്ശ് തന്നെയായിരുന്നു ....
ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന നൽകി അദ്ദേഹം രാജ്യത്തെ കെട്ടി പടുക്കാൻ തുടങ്ങി ,,,സ്വന്തം രാജ്യത്ത് വിദ്യാലയങ്ങൾ കെട്ടി പടുക്കുന്നതോടൊപ്പം മറ്റുരാജ്യങ്ങളിൽ പോയി പഠിക്കാനും അദ്ദേഹം വഴിയൊരുക്കി .....
പ്രതിഭകളായ പലരേയും അദ്ദേഹം പേഴ്സണൽ സ്റ്റാഫിൽ അംഗങ്ങളാക്കി രാജ്യ നിർമ്മാണത്തിനു ആക്കം കൂട്ടി ....
ഭർത്താവ് കൊല്ലപ്പെട്ടത് കൊണ്ടാകണം ശൈഖ സൽമ തൻ്റെ മകനെ ഭരണാധികാരിയായി അയക്കുമ്പോൾ അക്രമരാഹിത്യ ഭരണമേ കാഴ്ചവെക്കാവൂ എന്ന് സത്യം ചെയ്യിപ്പിച്ചിരുന്നു .... ഉമ്മാക്ക് കൊടുത്ത ആ വാക്ക് മരണം വരെ പാലിക്കുക മാത്രമല്ല അവിടെങ്ങളിലെ പക്ഷി മൃഗാദികളെയും വൃക്ഷലതതികളുടെയും ഒരു ഉത്തമകേന്ദ്രമുണ്ടക്കാനും അദ്ദേഹം തുനിഞ്ഞു .......
ഒരിക്കലും അമൂല്യമായ എണ്ണ സമ്പത്ത് അല്ല യൂ ഏ ഇ യുടെ സാമ്പത്തിക മേഖലയെ പുഷ്ടിപ്പിച്ചത് മറിച്ച് അതിൻ്റ ഫലപ്രഥമായ ഉപയോഗം ഒന്ന് മാത്രമാണ് അതിന് ആക്കം കൂട്ടിയത് ....

ജനങ്ങൾകിടയിൽ ഇറങ്ങി വന്ന് അദ്ദേഹം ഭരണം നടത്തി ദീർഘവീക്ഷണത്തോടെ വിവിധതരം വ്യവസായങ്ങളെ അദ്ദേഹം അവിടേക്ക് കൊണ്ട് വന്നു .....
സ്വദേശികളെ പോലെ വിദേശികളിലും അദ്ദേഹം പ്രിയപ്പെട്ടവനായി.നമ്മൾ മലയാളിക്ക് പോലും അദ്ദേഹം ഏറ്റവും വലിയ അന്നദാതാവായി....
തലസ്ഥാനമായ
അബൂദാബിയെ എണ്ണയിലുടെയും ദുബായിയെ ശൈഖ് റാഷിദുമായി ചേർന്ന് വ്യവസായത്തിലൂടെയും അദ്ദേഹം ലോക സാമ്പത്തിക മേഖലയുടെ ഉന്നതിയിൽ എത്തിച്ചു.....
സ്വദേശികൾക്കും വിദേശികൾക്കും വേണ്ടിവോളം അഭിമാന ബോധവും സുരക്ഷിതബോധവും നൽകിയത് കൊണ്ടാകണം
ഇന്നും യൂഎഇ ഒരു ശാന്തമായ അരുവിപോലെ ഒഴുകുന്നത് ....
ഒടുക്കം 2004 നവംബർ 2 ന്
ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോപ്പും ഒരു മന്ദസ്മിതം ചോദിച്ചവർക്ക് മന്ദമാരുതനും ഒരിറ്റ് വെള്ളം ചോദിച്ചവർക്ക് ഒരു അലകടലും നൽകിയ ആ ധന്യജീവിതം പരൻ്റെ വിധിക്ക് ഉത്തരം നൽകി പരലോകത്തേക്ക് പറന്നകന്നു .....
ഗ്രാൻ്റ് മോസ്കിൻ്റെ പവിത്ര അങ്കണത്തിൽ അദ്ദേഹത്തിൻ ഖബർ നിലകൊള്ളുന്നു .
നാഥൻ അദ്ദേഹത്തിൻ്റെ പാരത്രീകജീവിതം സന്തോഷമാക്കട്ടെ