ഇന്ന് അമേരിക്കൻ നാവിക പടയുടെ ചലിക്കുന്ന വിമാനത്താവളങ്ങൾ എന്നു വിളിക്കാവുന്നയാണ് അവരുടെ സൂപ്പർ ക്യാരിയറുകൾ എന്നു വിളിക്കപ്പെടുന്ന വിമാന വാഹിനികൾ .നൂറിനടത്തു വിമാനങ്ങളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാവുന്ന അവക്ക് കടൽ അതിർത്തി ആയ ഏതൊരു രാജ്യത്തെയും സ്വന്തം അയൽ രാജ്യം പോലെ ആക്രമിക്കാനാവും .അങ്ങനെ ഇപ്പൊ അമേരിക്കൻ പടനിരയിലെ സർവീസിൽ ഉള്ള വിമാന വാഹിനികൾ നിമിറ്സ് എന്ന കപ്പൽ ശ്രേണിയിൽ പെട്ടതാണ് .മഹാസമുദ്രങ്ങളുടെ കടലാഴങ്ങളിൽ പോലും പോരാട്ടങ്ങൾ കൊണ്ടു ചരിത്രം എഴുതിയ ചാൾസ് വില്യം നിമിറ്സ് എന്ന മഹാനായ കടൽ പോരാളിയുടെ പേരിൽ നിന്നും ആണ് .അദ്ദേഹത്തെ കുറിച്ചു ഒന്നു നോക്കാം
1885 വർഷത്തിലെ അമേരിക്കയിലെ ടെക്സാസിൽ അന്നയുടെയും ബെൻഡ്ഡ് ഹാർഡ് നിമിറട്സിന്റെയും മകനായി ജനിച്ച വില്യം നിമിറ്സ് ,1905 ലാണ് അമേരിക്കൻ നാവിക സേനയിൽ അംഗം ആകുന്നത് .പിന്നീട് പല കപ്പലുകളിലും അന്തർവാഹിനികളിലും ഒക്കെ പല ഫ്ളീറ്റ്കളിൽ സേവനം നടത്തി വരവേ ആണ് ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്നത് .ജർമനിക്കു എതിരെ അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തിയതോടെ അദ്ദേഹം അറ്ലാന്റിക്കിലേക്കു നിയോഗിക്കപ്പെട്ടു .ദൗത്യം ആകട്ടെ അറ്റലാന്റിക് സമുദ്രം മുറിച്ചു കടക്കുന്ന കപ്പലുകൾക്ക് പ്രയാണത്തിനിടെ തന്നെ സമുദ്രത്തിൽ വെച്ചു ഇന്ധനം നിറക്കുക .അതാകട്ടെ ലോകത്ത് അതു വരെ വിജയിച്ചിട്ടില്ല ദൗത്യവും .അതു പക്ഷെ വിജയകരമായി മൗമീ എന്ന കപ്പലിൽ നിന്നും മറ്റു കപ്പലുകളിൽ ഇന്ധനം നിറച്ചു കൊണ്ടു നിമിറ്സ് നടപ്പിലാക്കി .പിന്നീട് അദ്ദേഹം അറ്ലാന്റിക്കിലെ സബ്മറൈൻ വിഭാഗത്തിന്റെ തലവൻ ആയി യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചു
യുദ്ധ വിരാമത്തോടെ അദ്ദേഹം അമേരിക്കയിൽ എത്തിയ നിമിറ്സ് പല കപ്പലുകളിലും ട്രെയിനിങ് ക്യാമ്പുകളിലും വ്യാപൃതന് ആയി .അദ്ദേഹം ഈ കലാത്തതാണ് പേൾ ഹാര്ബറിന്റെ സബ്മറൈൻ ഡിവിഷന്റെ ചുമതല ഏറ്റെടുക്കുന്നത് .പിന്നീട് ഏഷ്യാ -പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിലേക്ക് എത്തി .പിന്നീട് നാവിഗേഷൻ ബിയൂറോയിലേക്കു തലവൻ ആയി നിയമിക്കപ്പെട്ടു ആ സമയം ആണ് മറ്റൊരു മഹായ യുദ്ധം തുടങ്ങുന്നത് .
1941 ഡിസംബർ 7 ണ് ജപ്പാന്റെ ഇഎംപീരിയൽ നേവി പേൾ ഹാർബർ കത്തിച്ചതോടെ നിമിറ്സ് മറ്റൊരു മഹാദൗത്യത്തിലേക്ക് നീങ്ങി .ജപ്പാന് തിരിച്ചടി !!!
അമേരിക്ക വിറങ്ങലിച്ചു നിൽക്കവേ ആണ് ചരിത്ര പുരുഷൻ റൂസ്വെൽറ് നിമ്മിറ്സിനെ പസഫിക് ഫ്ലീറ്റിന്റെ കമാൻഡർ ഇൻ ചീഫ് നിയമിക്കുന്നത് .പദവി ഏറ്റ നിമിറ്സ് പേൾ ഹാര്ബറിലേക്കു നീങ്ങി .ചാമ്പൽ ആയ ആ സ്റ്റേഷനിൽ ഒരു അന്തർവാഹിനിയുടെ ഡെക്കിൽ നിന്നു കൊണ്ടു അഡ്മിറൽ ബാഡ്ജജ് ധരിക്കുമ്പോൾ അതൊരു മാറ്റത്തിന്റെ ,തിരിച്ചടിയുടെ ശംഖൊലി ആയിരുന്നു .
പസഫിക്കിനു പേടി സ്വപ്നം ആയി അപ്പോളും പേൾ ഹാര്ബറിനെ തീ പിടിപ്പിച്ച ജപ്പാന്റെ ക്യാരിയറുകൾ കടലിൽ നീങ്ങുന്നുണ്ടായിരുന്നു .അവയെ നേരിടുക എന്നതായിരുന്നു നിമിറ്സ് നേരിട്ട വെല്ലു വെല്ലു വിളി .തന്റെ തന്ത്ര പരമായ നീക്കാത്തതിലൂടെ കോറൽ സിയിലും മിഡ്വേയിലും നടന്ന പോരാട്ടത്തിൽ അവയെ മുക്കിയ നിമിറ്സ് ജപ്പാന്റെ കൈവശം ഉള്ള സോളമൻ ദ്വീപുകളിലേക്കു പട നയിച്ചു .ഇവിടെ എല്ലാം തന്നെ നേരിട്ടത് ജപ്പാന്റെ ഏറ്റവും മികവുറ്റ നാവിക സേനാധികൾ ആയ യാമോമോട്ടോ ,ചുച്ചി നഗുമോ എന്നിവരെ ആണ് .
അങ്ങനെ പ്രധാന പോരാട്ടങ്ങൽ എല്ലാം വിജയിച്ച നിമിറ്സ് ഫിലിപ്പീൻസിലേക്ക് നീങ്ങി .അപ്പോളേക്കും അദ്ദേഹം അമേരിക്കൻ ഐക നാടുകളുടെ നാവികപടയുടെ തലവൻ ആയിരുന്നു.പിന്നീട് ഗുവാം ,ഇവോ ജിമ എന്നിവിടങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ വേണ്ടി കോടി പാറിച്ച അദ്ദേഹം കര -നാവിക -വ്യോമ സേനകളുടെ സംയോജിത ആക്രമണത്തിലൂടെ ജപ്പാന്റെ വിതരന ശ്രിംഖകലകൾ തകർത്തു .മഹായുദ്ധം പസഫിക്കിലേക്കു മാത്രം ചുരുങ്ങിയ നാളുകൾ ആയിരുന്നു അതു .തോറ്റിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ സമുറായികൾ പൊരുതി .കീഴടങ്ങാൻ ഉള്ള നിർദേശങ്ങൾ അവഗണിച്ച അവർ ശത്രുവിന് കീഴടങ്ങാതിരിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വരെ കൊന്നു .അതോടെ യു എസ് എസ് അഗസ്റ്റ എന്ന കപ്പലിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ആയ ഹാരി എസ് ട്രൂമാന്റെ സന്ദേശം ഹിരോഷിമയിൽ എത്തി .പിന്നീട് നാഗസാക്കിയിലും .അതോടെ ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചു .
യു എസ് എസ് മിസൂറി എന്ന കപ്പലിൽ വെച്ചു ഒപ്പിട്ട കരാറിൽ സഖ്യ കക്ഷികളുടെ ഭാഗത്ത് നിന്നും ഒപ്പിട്ടത് മറ്റാരും അല്ല ,സ്വന്തം താവളത്തെ ആക്രമിച്ച കപ്പലുകളെ എല്ലാം തകർത്ത് ,ശത്രുവിനെ തക്ക തിരിച്ചടി നൽകി പരാജയപ്പെടുത്തിയ ചെസ്റ്റർ വില്യം നിമിറ്സ് ആയിരുന്നു .ന്യൂറം ബർഗ് വിചാരണയിൽ പങ്കെടുത്ത നിമിറ്സ് അമേരിക്കയിലേക്ക് മടങ്ങി .തുടർന്നു രണ്ടു വർഷത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ആ മഹാ നാവികന് 1966 ഫെബ്രുവരി 20 ണ് ചരിത്രം രചിച്ച ജീവിതത്തോട് വിട പറഞ്ഞു .
ഇന്നും അദ്ദേഹത്തിന്റെ പേര് വഹിക്കുന്ന ശ്രേണിയിൽ പെട്ട യാങ്കി കപ്പലുകൾ ലോകത്തിലെ മഹാസമുദ്രങ്ങളിൽ നൂറു കണക്കിന് യന്ത്ര പക്ഷികളെ വഹിച്ചു നടക്കുന്നു