മൈക്രോ പ്രൊസസ്സറുകളാണ് ഇപ്പോൾ ലോകം നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം .കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും , വ്യാവസായിക നിയന്ത്രണ സംവിധാനങ്ങളിലും കേന്ദ്ര സ്ഥാനം കൈയാളുന്ന ത് മൈക്രോ പ്രൊസസ്സറുകളും മൈക്രോ കൺട്രോളറുകളും ആണ്.
.
അതി വിപുലമായ കണക്കുകൂട്ടൽ ശേഷി ഉള്ളവയാണ് (computing power ) ഇക്കാലത്തെ മൈക്രോ പ്രൊസസ്സറുകൾ . ഇപ്പോൾ ഉപയോഗത്തിലുള്ള മുൻനിര മൈക്രോ പ്രൊസസ്സറുക ളിൽ നൂറുകോടിയിലേറെ ട്രാന്സിസ്റ്ററുകൾ അടങ്ങിയിട്ടുണ്ട് . ഈ കോടിക്കണക്കിനു വരുന്ന ട്രാന്സിസ്റ്ററുകളാണ് മനുഷ്യ മസ്തിഷ്കത്തിലേതിന് സമാനമായ പ്രവർത്തനങ്ങൾ മൈക്രോ പ്രൊസസ്സറുക ളിൽ നടത്തുന്നത് .
.
വളരെ ഹൃസ്വമാണ് മൈക്രോ പ്രൊസസ്സറുക ളുടെ ചരിത്രം . മനുഷ്യൻ ചന്ദ്രനിൽ പോയ കാലത്തു മൈക്രോപ്രൊസസ്സറുകൾ ജന്മം കൊണ്ടിട്ടില്ലായിരുന്നു . ഇക്കാലത്തെ കമ്പ്യൂട്ടറുകളുടെ ലക്ഷത്തിലൊന്നു കണക്കുകൂട്ടൽ ശേഷി പോലും ഉണ്ടായിരുന്നില്ല അക്കാലത്തെ ട്രാന്സിസ്റ്ററുകളും ചെറുകിട ഇന്റഗ്രേറ്റഡ് സർക്യുട്ടുക ളും ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ . മൈക്രോപ്രൊസസ്സറുകളുടെ വരവാണ് കംപ്യൂട്ടറുകളുടെയും കണക്കുകൂട്ടലിന്റെയും രംഗത് ഒരു കുതിച്ചു ചാട്ടം ഉണ്ടാക്കിയത് . വൻതോതിലുള്ള ഉൽപ്പാദനത്തിലൂടെ മൈക്രോ പ്രൊസസ്സറുകളുടെ വില കുത്തനെ കുറക്കാനായാതൊന്നു കൊണ്ട് മാത്രമാണ് കമ്പ്യൂട്ടറുകളും കമ്പ്യൂട്ടറുകൾക്ക് സമാനമായ സ്മാർട്ടഫോണുകളും ജനസാമാന്യത്തിന്റെ കൈയിൽ എത്തിയത് . ഈ മൈക്രോ മൈക്രോപ്രൊസസ്സർ വിപ്ലവത്തിന് തുടക്കം കുറിച്ച മൈക്രോപ്രൊസസ്സർ ആണ് ഇന്റൽ 4004 എന്ന മൈക്രോപ്രൊസസ്സർ . 1971 ലാണ് ഇന്റൽ 4004 സൃഷ്ടിക്കപ്പെട്ടത് .
.
ഇറ്റാലിയൻ എൻജിനീയർ ആയ ഫെഡറികോ ഫാഗിൻ ( Federico Faggin ( 1941--)) ആണ് ഇന്റൽ 4004 മൈക്രോപ്രൊസസ്സർ ഇന്റെ ശില്പി . അദ്ദേഹം ഇന്റൽ കോർപറേഷനിൽ അംഗമായതോടെയാണ് ഒരു കംപ്യൂട്ടറിനാവശ്യമായ പ്രാഥമികമായ എല്ലാ പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തിയുള്ള ഒരുപകരണം ഒരു സിലിക്കൺ ചിപ്പിൽ നിര്മിച്ചെടുക്കാനുള്ള പദ്ധതികൾക്ക് വേഗത വന്നത് . മൈക്രോപ്രൊസസ്സർ നിർമാണത്തിന് മുതിരുന്നതിനു മുൻപേ തന്നെ മെറ്റൽ ഓക്സയിഡ് സെമികണ്ടക്റ്റർ (MOS) സാങ്കേതിക വിദ്യ ഉപയോഗിച്ച ഇന്റഗ്രേറ്റഡ് സർക്യുട്ടുകൾ ആദ്യമായി നിർമിച്ചു ഫെഡറികോ ഫാഗിൻ തന്റെ പ്രതിഭ തെളിയിച്ചിരുന്നു .
.
ഇപ്പഴത്തെ നിലയിൽ വളരെ ചെറിയ ഒരു മൈക്രോ പ്രോസസ്സർ ആയിരുന്നു ഇന്റൽ 4004 മൈക്രോപ്രൊസസ്സർ . നാലായിരത്തിനടുത് ട്രാന്സിസ്റ്ററുകൾ മാത്രമാണ് ഇന്റൽ 4004 ൽ ഉണ്ടായിരുന്നത് . ക്ലോക് സ്പീഡ് ആകട്ടെ ഒരു മെഗാ ഹേർട്സിനു താസിയും . നാല് ബിറ്റ് വരുന്ന കൂട്ടങ്ങളായാണ് ( word length )ഇന്റൽ 4004 . ഡാറ്റ യെ കൈകാര്യം ചെയ്തിരുന്നത് .പി -മോസ് സാങ്കേതികവിദ്യയിലാണ് ലോജിക് ഗേറ്റുകൾ നിർമിച്ചത് . Busicom calculator 141-PF. ആണ് ഇന്റൽ 4004 ആദ്യമായി പ്രായോഗികമായി ഉപയോഗിച്ച കണക്കുകൂട്ടൽ യന്ത്രം .
.
പിന്നീട് മൈക്രോ പ്രോസസ്സർ മേഖലയിൽ വന്ന മാറ്റങ്ങൾ ധൃത ഗതിയിൽ ഉള്ളതായിരുന്നു . ഇരുപതുകൊല്ലത്തിനുള്ളിൽ മൈക്രോ പ്രോസസ്സ്റുകൾ ദശലക്ഷകകണക്കിനു ട്രാന്സിസ്റ്ററുകളെ ഉൾകൊള്ളുന്ന യന്ത്രങ്ങളായി . പിന്നീട് ഒരിരുപതുകൊല്ലം കഴിഞ്ഞപ്പോൾ നൂറുകോടി ട്രാന്സിസ്റ്ററുകളെ ഉൾകൊള്ളുന്ന മൈക്രോപ്രൊസസ്സറുകൾ നൂറു ഡോളർ വിലക്ക് വരെ ലഭ്യമായി .ഇന്റൽ 4004 തുടകക്കമിട്ട മൈക്രോ പ്രോസസ്സർ വിപ്ലവം ഇപ്പോഴും അനുസ്യൂതം തുടരുന്നു .
--
ചിത്രങ്ങൾ : ഇന്റൽ 4004 ആദ്യ മൈക്രോ പ്രോസസ്സർ, ഇന്റൽ 4004 ഇന്റെ ഘടന : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref

---------
എഴുതിയത് : റിഷി ദാസ്