ബേക്കൺ ലഹള,1788
അമേരിക്കയിലുള്ള 50 ഓളം സ്റ്റേറ്റുകളിൽ ഒന്നാണ് കിഴക്കൻ സംസ്ഥാനമായ വിർജിനിയ.1788 ൽ ഇത് അമേരിക്കയിലെ ഒരു സംസ്ഥാനം ആയി മാറുന്നതിനു മുന്പ് ബ്രിട്ടന്റെ കോളനി ആയിരുന്നു.അന്ന് നടന്ന ഒരു സംഭവം ആണ് ബേക്കൺ ലഹള(Becon's rebellion).സംഭവം ഇങ്ങനെയാണ് .1676 സെപ്റ്റംബർ 19 ആം തീയതി വെള്ളക്കാരനായ നഥാനിയേൽ ബേക്കന്റെ നേതൃത്വത്തിൽ 300-500 ഓളം വരുന്ന ഒരു സംഘം അന്നത്തെ വിർജീനിയൻ ഭരണാധികാരിയായിരുന്ന ഗവർണ്ണർ വില്ല്യം ബെർകലിക്കെതിരെ ലഹള നടത്തി ഭരണത്തിൽ നിന്നും അദ്ദേഹത്തെ നിഷ്കാസിതിനാക്കി ,തലസ്ഥാനമായ ജെയിംസ് ടൌൺ തീവച്ചു നശിപ്പിച്ചു .ലഹളക്കുള്ള കാരണങ്ങൾ ഇവയായിരുന്നു.അമിതമായ നികുതി ചുമത്തൽ,സ്വന്തക്കാരെമാത്രം ഉന്നതസ്ഥാനങ്ങളിൽ നിയമിക്കുന്ന കീഴ്‌വഴക്കം,കുടാതെ അവിടത്തെ തദ്ദേശിയരായ റെഡ് ഇന്ത്യൻ വംശജരിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിൽ ഉള്ള ഗവണ്മെന്റിന്റെ പരാജയം.എന്നാൽ അധികസമയം കഴിയുന്നതിനു മുന്നേ ഗവർണ്ണർ ബെർകലി തന്റെ ശക്തമായ നാവികസേനയെ ഉപയോഗിച്ച് ഈ ലഹളക്കാരെ അടിച്ചൊതുക്കി .ഇത് ,പൊതുവെ പറഞ്ഞാൽ അക്കാലത്തെ ഒരു സാധാരണ സംഭവം മാത്രം .എന്നാൽ ഇതിനെ ശ്രദ്ധേയമാക്കിയത് വേറൊന്നാണ് . ഇതിൽ പങ്കെടുത്ത 25 % വരുന്ന കറുത്തവര്ഗ്ഗക്കരായ തൊഴിലാളികൾക്ക് പിന്തുണയുമായി വന്നത് 75 % വരുന്ന വെള്ളക്കാരിലെ സാധാരണക്കാരായിരുന്നു.മറ്റൊന്ന് ഇത് ബ്രിട്ടീഷ്‌കാരുടെ വടക്കേ അമേരിക്കയിലെ കോളനി ചരിത്രത്തിലെ തന്നെ ആദ്യത്തെ ലഹള ആയിരുന്നു.ഈ ലഹളയിൽ വെള്ളക്കാരും കറുത്ത വർഗ്ഗക്കാരും ഒരുമിച്ചു പങ്കെടുത്തത് അവർക്ക് സങ്കൽല്പിക്കുന്നതിനും അപ്പുറം ആയിരുന്നു.ഈ പോക്ക് പോയാൽ കോളനി തന്നെ നഷ്ടപെടുമെന്ന് അവർ ഭയന്നു .ഇതിനെ എങ്ങനെയും തടയിടണമെന്നു ബ്രിട്ടീഷ്‌കാർ തീരുമാനിച്ചു.
അതിന് അവർ കൊണ്ടുവന്ന നിയമം ആണ് The slave codes(1680-1705).ഇതനുസരിച്ച് കറുത്തവര്ഗ്ഗക്കാർക്ക് ഒരുതരത്തിലും അവന്റെ യജമാനൽ നിന്നും രക്ഷപെടാൻ പറ്റില്ല.അവർ സ്ഥിരമായി യജമാൻമാരോടൊപ്പം താമസിക്കണം.ഒരു കറുത്തവർഗ്ഗക്കാരനൊ വെള്ളക്കരാനോ പര്സപരം വിവാഹബന്ധം പാടില്ല.ഏതെങ്കിലും കറുത്തവർഗ്ഗക്കാരൻ വെള്ളക്കാരനെതിരെ കയ്യൂങ്ങിയാൽ കടുത്ത ശിക്ഷയായിരിക്കും(കയ്യുങ്ങുന്നവന് കുറഞ്ഞത് 30 അടിയായിരിക്കും ).വെള്ളക്കാർക്കും കറുത്തവർഗ്ഗക്കാർക്കും പ്രത്യേകം നിയമങ്ങൾ ഉണ്ടാക്കി .ഇതുപോലെ വെള്ളക്കാരും കറുത്തവരും ഒരു തരത്തിലും യോജിച്ചും സൗഹാർദ്ദമായും പ്രവർത്തിക്കാതിരിക്കാൻ പാടില്ലാത്ത തരത്തിൽ നിയമങ്ങൾ അടിച്ചേല്പിച്ചു.ഈ നിയമങ്ങൾ മൂലം അമേരിക്കൻ ജനതയിൽ വലിയ തോതിൽ ധൃവീകാരണം സൃഷിക്ക്കാൻ അവർക്ക് സാധ്യമായി.ഇതിന്റെ അലയൊലികൾ ഇപ്പോഴും നമുക്ക് അമേരിക്കൻ സമൂഹത്തിൽ ദർശിക്കാവുന്നതാണ് .
ശിപ്പായി ലഹള,1857
1857 മെയ് 10 തീയതിയി ഉത്തർപ്രദേശിലെ മീററ്റിൽ പട്ടാളത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ശിപ്പായിമാർ ആരഭിച്ച ഈ ലഹളയെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്നു.തങ്ങളുടെ മേലുദ്യോഗസ്തന്മാരായ 50 വെള്ളക്കാരെ വകവരുത്തികൊണ്ടാണ് ലഹള നാന്ദി കുറിച്ചത് .ലഹള ഉണ്ടാവാനുള്ള പ്രധാന കാരണം ഇന്ത്യൻ സംസ്കാരത്തിന് മേൽ ഇംഗ്ലീഷ് സംസ്‌കാരം അടിച്ചേല്പിച്ചതാണ് .ദേശീയ ഭാഷയായ പേർഷ്യൻ എടുത്തു കളഞ്ഞു ഇംഗ്ലീഷ് ആക്കിയത് ,ക്രിസ്ത്യൻ മിഷനറിമാർ മുഖേന വൻതോതിലുള്ള മതപരിവർത്തനം,അനാവശ്യമായി നികുതി ചുമത്തൽ,ഇന്ത്യക്കാരായ പട്ടാളക്കാരുടെ നീതിരഹിതമായ സ്ഥലം മാറ്റങ്ങൽ എന്നിവയായിരുന്നു മറ്റു കാരണങ്ങൾ ലഹള തുടങ്ങി ഒരു വർഷം കഴിഞ്ഞു 1858 ജൂൺ 20 ആം തീയതി ഇത് അടിച്ചമർത്തപ്പെട്ടു .ഈ സംഭവത്തിലെ വളരെ ശ്രദ്ധേയമായ കാര്യം ഹിന്ദുക്കളും മുസ്ലിങ്ങളും തോളോട് തോൾ ചേർന്ന് ബ്രിട്ടീഷ്‌കാർക്ക് എതിരെ സംഘടിച്ചു എന്നതാണ്.ഈ ഭീകരസത്യം ബ്രിട്ടീഷ്‌കാരെ വളരെയധികം അലോസരപ്പെടുത്തി.ശക്തരായ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചു നിന്നാൽ അത് കോളനിയുടെ നിലനില്പിന് ഭീഷണിയാവുമെന്നു അവർ കണക്കുകൂട്ടി. അതിനു അവർ എടുത്ത നടപടികൾ പിന്നീട് ഇന്ത്യയുടെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കി.ഇന്ത്യക്കാരെ മതത്തിന്റെയും ജാതിയുടെ പേരിൽ വിഘടിപ്പിച്ചു നിരത്താൻ അവർ എടുത്തു നടപടികൾ ഇവയായിരുന്നു .
ഒന്നാമതായി പട്ടാളത്തിൽ അഴിച്ചുപണി നടത്തി .ശിപ്പായി ലഹളയിൽ പങ്കെടുക്കാത്ത ഗൂർഖകളെയും സിക്കുകാരെയും സേനാവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട് ചെയ്തു.ഹിന്ദുക്കളിൽ നിന്നും രാജപുത് ,ബ്രാഹ്മണർ എന്നിവരെയും സാമുഹ്യശ്രേണിയിലെ ഉയർന്ന വിഭാഗങ്ങളായ മുസ്ലിങ്ങളെയും പട്ടാളത്തിൽ നിന്നും ഒഴിവാക്കി .പട്ടാളത്തിലെ ദളിത് വിഭാഗമായ മഹർ റെജിമെന്റിനെയും ഒഴിവാക്കി.അങ്ങനെ ഇവർ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി .കുടാതെ പ്രാദേശികമായ ചെറിയ പട്ടാള യുണിറ്റ്കൾ ഉണ്ടാക്കി,വലിയ വിന്യാസം ഉണ്ടാക്കുന്നതിന് തടയിട്ടു.അടുത്തപടി ഇന്ത്യയിൽ ആദ്യമായി ഒരു സെൻസസ് എടുത്തു(1881) .അതിൽ ഓരോ മതക്കാരും ജാതികളും എത്രയുണ്ടെന്ന് കണക്കെടുത്ത് .ഇതു നടത്തിയതു പിന്നീട് ഓരോ വിഭാഗങ്ങളായി തിരിക്കാനായിരുന്നു ,അല്ലാതെ ഇന്ത്യക്കാരെ നന്നാക്കാൻ അല്ലായിരുന്നു.അതുകഴിഞ്ഞ് ബ്രിട്ടീഷ്‌കാർ ഇലക്ഷൻ നടത്തിയപ്പോൾ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും,ജാതി അടിസ്ഥാനത്തിലും പ്രതിനിധികളെ തിരഞ്ഞെടുക്കാൻ ബ്രിട്ടിഷുകാർ ആവശ്യപ്പെട്ടു (separate electorates).അങ്ങനെ ഒരു ഒറ്റ ജനത എന്ന ആശയത്തിൽ വിള്ളൽ വീഴ്ത്തി .1860 നും 1920 നും ഇടക്ക് ഉയർന്ന അട്മിസ്ട്രടിവ് ജോലികൾ എല്ലാം ഉയർന്ന ജാതിക്കാർക്ക് മാത്രമേ കൊടുത്തിരുന്നുള്ളൂ,താഴ്ന്ന ജാതികാരെ മാറ്റി നിറുത്തി, അങ്ങനെയും സാമുഹ്യ വിഭജനം ഉറപ്പു വരുത്തി .1920 നു ശേഷം sheduled caste, tribes മുതലായ വിഭാഗങ്ങൾ തിരിച്ചു ദളിതർക്ക് കുറേശ്ശെ ജോലികൾ നല്കി തുടങ്ങി.ഇതിനെ positive discrimination എന്ന് വിളിക്കുന്നു.കാരണം ഇതും വിഭാഗീയത സൃഷ്ടിക്കാനുള്ള വേറൊരു അടവ് ആയിരുന്നു.ഇതെല്ലാം കുടാതെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും സ്വത്തുക്കളിലുള്ള അവകാശങ്ങൾക്ക് വേണ്ടിയും വിവാഹകഴിക്കുന്നതിനു വേണ്ടിയും പ്രത്യേകം പ്രത്യേകം നിയമങ്ങൾ കൊണ്ടുവരിക വഴിയും ചെയ്തത് കുടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിയിച്ചു .അങ്ങനെ 1857 ലെ സിപ്പായി ലഹള കഴിഞ്ഞതോടെ ഇന്ത്യയുടെ സാമുഹ്യഘടന തന്നെ ആകപ്പാടെ മാറി.1905 ലെ ബംഗാൾ വിഭജനം ,1906 ലെ മുസ്ലിംഗ് ലീഗിന്റെ രൂപികരണം,1909 ലെ ഹിന്ദു മഹാസഭയുടെ രൂപികരണം,സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്താന്റെ രൂപികരണം ഇതെല്ലാം ഇവിടെ കൂട്ടിവായിക്കാവുന്നതാണ് .
ഒരു പക്ഷെ നിങ്ങൾ ചോദിച്ചേക്കാം ബ്രിട്ടീഷ്‌കാർ വരുന്നതിനു മുൻപ് എങ്ങനെയായിരുന്നു ?അതിനു മുൻപ് ജാതിയും മതവും ഒന്നും ഇല്ലായിരുന്നോ?തീർച്ചയായും ഉണ്ടായിരുന്നു.മതത്തിന്റെ പേരിൽ സംഘടനങ്ങൾ ഉണ്ടായിട്ടുണ്ട് .ഹിന്ദുരാജാക്കന്മാർ ബുദ്ധമതക്കാരെയും ജൈനന്മാരെയും കൊന്നിട്ടുണ്ട് .പിന്നീട് വന്ന മുസ്ലിം രാജാക്കന്മാർ ഹിന്ദുക്കളെയും കൊന്നിട്ടുണ്ട് .രണ്ടു കൂട്ടരും മതങ്ങൾ അടിച്ചേല്പിചിട്ടുണ്ട് .പക്ഷെ ചില മുസ്ലിംഗ് രാജാക്കന്മാർ ഹിന്ദുക്കളെ കൊന്നൊടുക്കിയപ്പോൾ മറ്റു ചിലർ ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്ന് പ്രവർത്തിക്കാൻ ഒരുപാട് സാഹചര്യങ്ങൾ തീർത്തു.സംസ്കാരങ്ങൾ കൈമാറി.ചില ഹിന്ദു രാജാക്കന്മാരുടെ പടത്തതലവന്മാർ മുസ്ലിങ്ങൾ ആയിരുന്നു.അതുപോലെ തിരിച്ചും.അവർ തങ്ങളുടെ മാത്രുഭൂമിക്കു വേണ്ടി പോരാടി.ജാതിവ്യവസ്ഥ നില നിന്നിരുന്നുവെങ്കിലും ഭിന്നജാതികളിലുള്ള വിവാഹങ്ങൾ സാധാരണമായിരുന്നു.ഇതെല്ലാം കാലാന്തരത്തിൽ അലിഞ്ഞു ഇല്ലാതാവുന്ന ഘട്ടത്തിൽ ആണ് ബ്രിട്ടി ഷുകാർ ജാതിയും മതവുമെല്ലാം ഓർഗനൈസ്ട് ആക്കി ഭിന്നിപ്പിച്ചു നിർത്താൻ ശ്രമിച്ചത് അതിന്റെ അണയാത്ത തീജ്വാല ഇപ്പോഴും ഇന്ത്യയിൽ തുടരുന്നു