മഹാനായ അക്ബർ ചക്രവർത്തിയുടെ പുത്രനായിരുന്നുസലീം രാജകുമാരൻ(പിന്നീട്ജഹാംഗീർ എന്ന പേര് സീകരിച്ചു)ചെറുപ്പത്തിൽ തന്നെ അദ്ദെഹംതന്റെ മകനെ സൈനികപരിശീലന കേന്ദ്രത്തിലേക്അയച്ചു ...പിന്നീട്14 വർഷത്തിനു ശേഷമ്മാണു ലാഹോറിലെ കൊട്ടാരത്തിലേയ്ക്ക് സലീം തിരികെ എത്തിയത്രാജകുമാരന്റെ ആഗമനത്തിന്റെ സന്തോഷത്തിൽകൊട്ടാരത്തിൽ ന നൃത്ത, സംഗീത ആഘോഷങ്ങൾ നടത്തപ്പെട്ടുരാജകൊട്ടാരത്തിൽനടന്ന മനോഹരമായ നൃത്താഘോഷങ്ങളോടെ നർത്തകിയായ അനാർക്കലി ( നാദിറ)സലിം രാജകുമാരന്റെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നുഅക്ബറിന്റെ പ്രിയപ്പെട്ട ദാസിയായിരുന്ന, നൂർ ഖാൻ അർഗുണിന്റെ മകളായിരുന്ന നാദീറ, അവർണ്ണനീയമായ സൗന്ദര്യംകൊണ്ടും, നൃത്തകലയിൽ നേടിയെടുത്ത പ്രാഗത്ഭ്യംകൊണ്ടും ആ കാലഘട്ടങ്ങളിൽ, ലാഹോറിലും പരിസരപ്രദേശങ്ങളിലും കീർത്തിനേടിയെടുത്ത ഒരു നർത്തകി ആയിരുന്നു. ഒരു പൂവുപോലെ വിടർന്നുവരുന്ന സൗന്ദര്യത്തിൽ ആകൃഷ്ടനായ അക്ബർ ചക്രവർത്തിയാണ്"മാതളനാരകത്തിന്റെ പുഷ്പം" എന്ന അർഥം വരുന്ന 'അനാർക്കലി' എന്ന നാമം നാദിറയ്ക്ക് സമ്മാനിച്ചത്.ഇരുവടെയും തമ്മിൽ പ്രണയം വളർന്നുകൂടിക്കാഴ്ചകൾ അതീവരഹസ്യമായിരുന്നുവെങ്കിലും, അവസാനം ഈ വാർത്ത അക്ബർ ചക്രവർത്തിയുടെ കാതുകളിലുമെത്തിച്ചേർന്നു.പക്ഷെഅക്ബർ ചക്രവർത്തി തന്റെ പുത്രനായ സലിമിനു വേണ്ടി അപ്പോഴെക്കും ഒരു രജപുത്ര കന്യകയെ വധുവായി നിശ്ചയിച്ചിരുന്നു.അനാർക്കലിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത പിതാവിന്റെ മുൻപിൽ, അനാർക്കലിയെ വിവാഹം കഴിക്കണമെന്നുള്ള തന്റെ ആഗ്രഹം സലിം വെളിപ്പെടുത്തി.എന്നാൽ രാജരക്തത്തിൽ പിറക്കാത്ത, കേവലം നർത്തകിയും, ദാസ്യവേല ചെയ്യുന്നവളുമായ് ഒരു പെൺകുട്ടി മുഗൾരാജവംശത്തിന്റെ സിംഹാസനത്തിലിരിക്കുകയോ..അക്ബർ ചക്രവർത്തിക്ക് ഉൾകൊള്ളാൻ കയ്യുമായിരുന്നില്ലവിവാഹബന്ധത്തെ ശക്തമായി എതിർത്ത ചക്രവർത്തി, അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ശ്രമങ്ങൾക്ക് ഒരു വിഘാതമാവുകകൂടി ചെയ്തതോടെ പിതൃപുത്രബന്ധത്തിനിടയിൽ അഗാധമായ ഒരു വിള്ളൽ സംഭവിക്കുകയായിരുന്നു.ചക്രവർത്തിയുടെ കല്പനയെ അവഗണിച്ചും അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ഉദ്യമങ്ങളിൽ രോഷാകുലനായ ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച്,അനർക്കലിയെ രാജകൊട്ടാരത്തിൽനിന്നും പിടികൂടി തടങ്കലിലടച്ചു.എന്നാൽ തന്റെ പ്രേമഭാജനമായിരുന്ന അനാർക്കലിയെ തടങ്കൽപാളയത്തിൽഉപേക്ഷിക്കുവാൻ സലിം തയ്യാറായിരുന്നില്ല. തന്റെ സുഹൃത്തുക്കളുമൊത്തുനടത്തിയ അനവധി ഉദ്യമങ്ങൾക്കുശേഷം, അനാർക്കലിയെതറവിൽനിന്നും മോചിപ്പിച്ച സലിം,തന്റെ വിശ്വസ്തരായ പടയാളികളുമൊത്ത്പിതാവിനെതിരെ ഒരു പടയൊരുക്കം തന്നെ നടത്താൻ തീരുമാനിച്ചുഅക്ബർ ചക്രവർത്തിക്കെതിരെ സലിം യുദ്ധത്തിനു തയാറായിസൈന്യവുമായി പ്രത്യക്ഷപ്പെട്ടു. അക്ബർചക്രവർത്തിയുടെ ഹൃദയം വേദനിച്ചുവെങ്കിലും യുദ്ധം അനിവാര്യമായി.എന്നാൽ ശക്തമായ സൈന്യവിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന അക്ബറിനെ തോൽപ്പിക്കുക എളുപ്പമായിരുന്നില്ല. യുദ്ധത്തിൽ സലിമിന്റെ സൈന്യം തോറ്റോടി. പരാജയപ്പെട്ട സലിമിനെ, ചക്രവർത്തിയുടെ സൈന്യം, തടവുകാരനായി പിടികൂടുകയും ചെയ്തു.തടവിലായ സലിമിന്റെ മുൻപിൽ രണ്ട് ഉപാധികളായിരുന്നു അക്ബർ അവതരിപ്പിച്ചത്.ഒന്നുകിൽ അനാർക്കലിയെ അക്ബറിന്റെ മുൻപിലെത്തിക്കുക, അല്ലെങ്കിൽ മരണത്തെ നേരിടുകഎന്നാൽ ആത്മാർത്ഥവും, സത്യസന്ധവുമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്നസലിം രാജകുമാരൻ, അനാർക്കലിയെ തിരികെയെത്തിക്കുവാനുള്ള ആജ്ഞ അവഗണിച്ച്, മരണശിക്ഷ സ്വീകരിക്കുവാൻ സന്നദ്ധനാവുകയാണ് ചെയ്തത്. ഒളിവിലായിരുന്നുവെങ്കിലും വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്ന അനാർക്കലി, സലിമിനെ മരണത്തിൽനിന്നുംരക്ഷിക്കുവാൻ സ്വയം കൊട്ടാരത്തിൽ എത്തിച്ചേർന്ന്,സലിമിന്റെ ജീവനുവേണ്ടി ചക്രവർത്തിയോടപേക്ഷിച്ചു. രാജകുമാരന്റെ ജീവനുവേണ്ടി, സ്വയം മരണശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധയായ അനാർക്കലിക്ക് ഒരു അപേക്ഷ മാത്രമേ ചക്രവർത്തിയുടെ മുൻപിൽ സമർപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന സലിം രാജകുമാരനുമൊത്ത്ഒരു ദിവസത്തെ ജീവിതം....മരണശിക്ഷക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹത്തിന് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു.ഹൃദയത്തെ കീറിമുറിക്കുന്നനൊമ്പരം, മനസ്സിൽ സൂക്ഷിച്ച് ഒരു രാത്രിയിലെ ജീവിതം....ജീവനേക്കാൾ അധികംരണ്ടു മനസ്സുകൾ, ഈ രാത്രിക്കുശേഷം എന്നെന്നേയ്ക്കുമായി വേർപിരിയുകയാണ്.....സൂര്യോദയം അടുത്തുവന്നതോടെ, തന്റെ പേരിനു കാരണമായിത്തീർന്ന ഒരു മാതളനാരകപുഷ്പമുപയോഗിച്ച് സലിമിനെ മയക്കിക്കിടത്തിയശേഷം, കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി നേർന്ന്, അനാർക്കലി പടയാളികൾക്കൊപ്പം യാത്രയായി.കിടങ്ങിലായിരുന്നു മരണശിക്ഷ നടപ്പിലാക്കുവാൻനിശ്ചയിച്ചിരുന്നത്. കൂറ്റൻ ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച കിടങ്ങിനുള്ളിലേയ്ക്ക് അക്ബറിന്റെ സാന്നിധ്യത്തിൽത്തന്നെ, ഒരു തടിക്കഷണത്തിൽ ബന്ധിക്കപ്പെട്ടഅനാർക്കലിയെ ജീവനോടെ ഒരു കല്ലറയിൽ ഇറക്കി കല്ലറയിൽ ഓരോകല്ലു വൈക്കുമ്പോഴും അവൾ സലീമിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.ലാഹോറിനടുത്ത് ഇന്നും 'അനാർക്കലി മാർക്കറ്റ്' എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്ത്നാദിറയുടെ ശവകുടീരം ഇപ്പോഴും നിലകൊള്ളുന്നു....
ഇതാണ് യഥാർത്ഥ പ്രണയം
ഇതാണ് യഥാർത്ഥ പ്രണയം