ശ്രീനഗറിലെ ഖന്യാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റോസാബാല്‍ ദേവാലയം മുസ്ലീങ്ങളും ക്രിസ്‌ത്യാനികളും അവകാശം ഉന്നയിക്കുന്ന തര്‍ക്ക ഭൂമിയാണ്. മുസ്ലീം സന്യാസിയായിരുന്ന യുസ് അസഫിന്റെ ശവകുടീരമാണ് റോസാബെല്‍ എന്നാണ് ഇസ്ലാം മതവിശ്വാസികള്‍ പറയുന്നത്. അതേസമയം യേശുക്രിസ്‌തുവിന്റെ ശരീരം മറവ് ചെയ്‌തത് ഇവിടെയാണന്നാണ് ക്രിസ്‌തു മതക്കാരുടെ വിശ്വാസം. ഈ ദേവാലയം സിയാരതി ഹസ്രതി യുസ അസൗഫ് എന്നും അറിയപ്പെടുന്നുണ്ട്. കുരിശിലേറ്റപ്പെട്ടതിന്റെ മുറിവുകളില്‍ നിന്നും അതിജീവിച്ച യേശുക്രിസ്‌തു ഈവിടെയെത്തിയെന്നും പിന്നീട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജൂതാചാര പ്രകാരം ഇവിടെ സംസ്‌കരിച്ചു എന്നുമാണ് ക്രിസ്ത്യാനികള്‍ അവകാശം ഉന്നയിക്കുന്നത്. എന്നാല്‍ തദ്ദേശ വാസികള്‍ വിശ്വസിക്കുന്നത് മുസ്ലീം സന്യാസിയായിരുന്ന മിര്‍ സയ്യദ് നസറുദ്ദീന്റെ മറവ് ചെയ്‌ത സ്ഥലമാണിതെന്നാണ്. സുന്നി മുസ്ലീങ്ങള്‍ നയിക്കുന്ന ഡയറക്‌ടര്‍ ബോര്‍ഡാണ് റോസാ ബാല്‍ ദേവാലയത്തിന്റെ നിലവിലെ നടത്തിപ്പുകാര്‍