The Ganzfeld effect അഥവാ Complete field.
ഇതൊരു പ്രേതാനുഭവമോ സാങ്കല്പിക കഥയോ അല്ല.
ഇത് നമ്മുടെ ഇന്ദ്രീയശക്തിയെ തടഞ്ഞ് (sensory deprivation) തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തെ മറികടന്ന് neural noise ത്വരിതപ്പെടുത്തി നമുക്ക് സാധാരണഗതിയിൽ കാണുവാനോ കേൾക്കുവാനോ കഴിയാത്തത് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു ടെക്നിക്കാണ്. (മയക്കുമരുന്ന് അടിച്ച് കിളിപോയ് ഇരിക്കുന്നവൻമാർക്കുണ്ടാകുന്ന അതേ അനുഭവം മയക്കുമരുന്നില്ലാതെ അനുഭവിക്കാനും ഇതുപകരിക്കും). Parapsychologist കൾ telepathy പോലുള്ള കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ രീതി ഉപയോഗിക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ നമ്മൾ സ്വയം Hallucinaton അവസ്ഥയിലേക്ക് മാറുകയും അതിന്ദ്രീയമായ കാഴ്ചകളിലേക്ക് പോകുകയും ചെയ്യുന്നു. പുരാതനഗ്രീക്ക് സംസ്കാരത്തിൽ പോലും ഈ രീതി ഉപയോഗിച്ചിരുന്നതായി തെളിവുകൾ ഉണ്ട്.
ഖനികളിൽ അകപ്പെട്ട് ദിവസങ്ങളോളം മറ്റൊന്നും കാണാൻ കഴിയാതെ കനത്ത ഇരുട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പ്രേതരൂപങ്ങളും, ആർക്ടിക് പര്യടനത്തിന് പോകുന്നവർക്കുണ്ടാകുന്ന മായാലോക കാഴ്ചകളുമെല്ലാം അവരറിയാതെ തന്നെ അവരിലുണ്ടാകുന്ന Ganzfeld effect induced hallucination ൻറെ ഫലമായാണ് ഉണ്ടാകുന്നത്. ഈ അതിന്ദ്രീയമായ അനുഭവമാണ് നമ്മുടെ സ്വന്തം വീട്ടിന്റെ സുരക്ഷിതാന്തരീക്ഷത്തിൽ അനുഭവിക്കാനാകുന്നത്.
ഈ അസാധാരണമായ പ്രതിഭാസം ആസ്വദിക്കണമെങ്കിൽ ആദ്യം വേണ്ടത് ക്ഷമയാണ്, കാരണം നിങ്ങൾ ഈ experiment തുടങ്ങിയാൽ ഏകാഗ്രതയോടെ 10 മുതൽ 30 മിനിറ്റ് വരെ ഇരുന്നെങ്കിൽ മാത്രമേ അതിന്റെ ആദ്യഘട്ടത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എങ്കിലും ഓരോരുത്തരുടെയും വ്യക്തിത്വം അനുസരിച്ച് സമയവ്യത്യാസം ഉണ്ടായേക്കാം.
ഇനി ഈ എക്സ്പെരിമെൻറിലേക്ക് നോക്കാം. അതിനായി വേണ്ടത് നേർപകുതിയായി മുറിച്ച ഒരു വെളുത്ത നിറമുള്ള Ping pong ball; ഇതിന്റെ ഓരോ പകുതി ഓരോ കണ്ണിനും മുകളിൽ വച്ച് ക്ളിയർ ടേപ്പ്/സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിക്കുക. ചിത്രം ശ്രദ്ധിക്കുക. Ping pong ball ഇല്ലെങ്കിൽ വെള്ളപേപ്പർ കൊണ്ട് മാസ്ക് ഉണ്ടാക്കിയും ഇത് ചെയ്യാവുന്നതാണ്. വെള്ളപേപ്പർ കൊണ്ട് മാസ്ക് ഉണ്ടാക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: നിങ്ങൾ ഉപയോഗിക്കുന്ന പേപ്പർ അത്യാവശ്യം വെളിച്ചം കടത്തി വിടുന്നത്ര കട്ടികുറഞ്ഞതായിരിക്കണം. എങ്കിലേ ചെറിയ വെളിച്ചത്തിലും മാസ്കിനകത്ത് വെളുത്തനിറം കാണുകയുള്ളൂ. ഈ experiment ചെയ്യുന്ന സമയം മാസ്കിനുള്ളിൽ തടസ്സം കൂടാതെ കണ്ണ് തുറന്ന് വക്കാനുള്ള സ്ഥലം ഉണ്ടായിരിക്കണം. മാസ്കിനുള്ളിൽ ഏത് വശത്തേക്ക് നോക്കിയാലും വെള്ളനിറം തന്നെ കാണണം. യാതൊരു തരത്തിലുള്ള വിടവുകളും കാണാൻ പാടില്ല. അടുത്തത് white noise അഥവാ radio static noise പുറപ്പടുവിക്കാനുള്ള ഉപകരണം. ഈ പേര് പലർക്കും അറിയില്ലായിരിക്കും. എങ്കിലും എല്ലാവർക്കും സുപരിചിതമാണ് ഈ ശബ്ദം. നമ്മുടെയൊക്കെ ടെലിവിഷനിലും റേഡിയോയിലുമൊക്കെ സിഗ്നൽ കിട്ടാതിരിക്കുമ്പോൾ കേൾക്കുന്ന ആ ശബ്ദമാണ് ഈ white noise/radio static noise. ഈ ശബ്ദത്തിനായി Google play store ൽ Relaxio പോലുള്ള android apps ലഭ്യമാണ്. ഈ app ൽ graphic equaliser icon രണ്ടും റേഡിയോ സ്റ്റാറ്റിക്ക് നോയിസ് ആണ്. അല്ലെങ്കിൽ റേഡിയോ തന്നെ ഉപയോഗിക്കാം.
ഇത്രയും സംഗതികൾ റെഡിയാക്കി കഴിഞ്ഞാൽ നമുക്ക് experiment തുടങ്ങാം.
Ganzfeld effect തീർത്തും സുരക്ഷിതവും experiment നിർത്തിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം തന്നെ വ്യക്തിയെ തിരികെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും അപൂർവ്വമായെങ്കിലും ചിലരിൽ തുടർന്നും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇതിലേക്ക് കടക്കും മുമ്പ് ചില മുൻകരുതൽ എടുക്കുന്നത് വളരെ നല്ലതായിരിക്കും. അതായത് ഈ experiment ഒന്നോ രണ്ടോ മണിക്കൂറുകൾക്കപ്പുറത്തേക്ക് നീട്ടിക്കൊണ്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക. സ്വയം ഈ അവസ്ഥയിൽ നിന്നും പുറത്ത് വരാമെങ്കിലും അതിന് പറ്റാത്ത അവസ്ഥ ഉണ്ടായാൽ സഹായത്തിനായി സുഹൃത്തുക്കളെയോ വീട്ടുകാരെയോ ഏർപ്പെടുത്തുക. അല്ലെങ്കിൽ മൊബൈൽ ഫോണിൽ അലാറം സെറ്റ് ചെയ്യുക. ഈ experiment കിടക്കയിൽ കിടന്ന് കൊണ്ടോ, സൗകര്യപ്രഥമായി സോഫയിലോ മറ്റോ ഇരുന്നുകൊണ്ടും ചെയ്യാം. ഇതിനിടയിൽ യാതൊരുവിധ ശല്ല്യങ്ങളും ഉണ്ടാകാതിരിക്കാൻ അനുയോജ്യമായ സമയവും സ്ഥലവും വേണം തിരഞ്ഞെടുക്കേണ്ടത്. എൻറെ ഒരു സുഹൃത്ത് ഒരു രാത്രി മുഴുവൻ ഈ അനുഭവം ആസ്വദിച്ചു എന്നവകാശപ്പെടുന്നെങ്കിലും അത്രനേരവും നീട്ടിക്കൊണ്ട് പോകുന്നത് ആരോഗ്യകരമല്ല എന്നാണ് ഞാൻ കരുതുന്നത്.
Static noise ന് വേണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെങ്കിൽ സുരക്ഷക്കായി ഫോൺ full charge ചെയ്ത് പവർ disconnect ആക്കിയ ശേഷം മാത്രം ഉപയോഗിക്കുക. മൊബൈൽ ഫോൺ airplane mode ആക്കുക, അല്ലെങ്കിൽ ഇടയ്ക്ക് message notifications, calls മുതലായവ ഉണ്ടായാൽ ഉദ്ദേശിക്കുന്ന ഫലമുണ്ടാകില്ല.
സൗകര്യപ്രഥമായി കിടന്നോ ഇരുന്നോ ഇയർഫോൺ ചെവിയിൽ വച്ച് white noise play ചെയ്യുക. മറ്റു ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്തതും എന്നാൽ സഹിക്കാൻ കഴിയുന്നതുമായ volume ഉപയോഗിക്കുക. ശേഷം കണ്ണുകൾ white paper mask കൊണ്ടോ ping pong ball കൊണ്ടോ നിർദ്ദേശിച്ചത് പോലെ മൂടുക. കണ്ണുകൾ തുറന്ന് തന്നെ ആയിരിക്കണം ഇരിക്കേണ്ടത്. മുറിയിൽ ചെറിയ പ്രകാശം ഉണ്ടായിരിക്കണം.
വെള്ളനിറവും സ്റ്റാറ്റിക് നോയിസും ചേർന്ന് 10 മുതൽ 30 മിനിറ്റിനകം നമ്മുടെ മനസ്സ് ശൂന്യമായ അവസ്ഥയിലേക്കെത്തിക്കും. പിന്നെ നിങ്ങൾ കാണുന്നത് പച്ചയും ചാരനിറവും കലർന്ന മൂടൽമഞ്ഞ് പോലുള്ള കാഴ്ചയാകും. അതിൽ കൂടി കാലിഡോസ്കോപ്പിലൂടെയുള്ളത് പോലെയുള്ള വർണ്ണക്കാഴ്ചകളിലൂടെ നിങ്ങൾ അല്പസമയത്തിനകം മറ്റൊരു ലോകത്തിലെത്തിയിരിക്കും. വിവരണാധീതമായ ആ അവസ്ഥ അനുഭവിച്ചറിയുവാൻ നിങ്ങൾക്കും കൊതിയാകുന്നില്ലേ?
പല പ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ലെന്ന് കരുതി നിരാശരാകേണ്ട. ഏകാഗ്രതയാണ് ഇതിന്റെ പ്രധാനഘടകം. അത് നേടിയാൽ ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും. അപ്പോൾ എല്ലാവരും മായാലോകത്തെ കാഴ്ചകൾ കാണാൻ റെഡിയല്ലേ??