യു എസ് ജി പി എസ് ഇൽ നിന്നും സ്വതന്ത്രമായ ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാനം.പടുത്തുയർത്താനുള്ള യൂറോപ്യൻ യൂണിയന്റെ പരിശ്രമ മാ ണ് നിർമാണത്തിലിരിക്കുന്ന ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാനം.. ജി പി എസ് പൂർണമായും യു എസ് സൈനിക സന്നാഹത്തിന്റെ ഭാഗമാണെന്നുള്ളതും . എപ്പോൾ വേണമെങ്കിലും ജി പി എസ് സേവനങ്ങൾ മറ്റു രാജ്യങ്ങൾക്കുനിഷേധിക്കപ്പെടാം എന്നുമുള്ള തിരിച്ചറിവില്നിന്നുമാണ് ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാ നത്തിന്റെ രൂപരേഖ പിറവിയെടുക്കുന്നത് . . റഷ്യ സ്വതന്ത്രമായി ജി പി എസ് നെ വെല്ലുന്ന ഗ്ലോനാസ് ഉപഗ്രഹ ഗതിനിർണയ സംവിധാനം. പടുത്തുയർത്തിയതും യൂറോപ്യൻ ഉപഗ്രഹ ഗതിനിർണയ സംവിധാ നത്തിന്റെ നിർമാണത്തിന് ആക്കം കൂട്ടി .
.
ഒരു സ്വതന്ത്ര യൂറോപ്യൻ ഉപഗ്രഹ ഗതിനിർണയ സംവിധാ നം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വരകളിൽ നിലനിന്നിരുന്നു ,ജി പി എസ് നും ഗ്ലോനാസ്സിലും വ്യത്യസ്തമായി ഗലീലിയോ ഒരു സൈനികേതര ഉപഗ്രഹ ഗതിനിർണയ സംവിധാ നാമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ . അവകാശപ്പെടുന്നത് . എന്നാൽ ജി പി എസ് ഉം ഗ്ലോനാസ്സ് ഉം പോലെ ഗലീലിയോയും പ്രാഥമികമായി ഒരു സൈനിക സംവിധാനം തന്നെയാണ് . കൂടുതൽ കൃത്യതയുള്ള സിഗ്നലുകൾ സിവിലിയൻ ഉപയോഗത്തിന് ലഭ്യമാക്കും എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ അവകാശവാദം . ഈ അവകാശവാദം ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാ നം പൂർണമായും പാലിക്കാനിടയില്ല എന്നാണ് കരുതപ്പെടുന്നത് . ഒരു സെന്റീമീറ്റർ വരെ കൃത്യതയുള്ള സിഗ്നലുകൾ പൊതുജനത്തിന് പരിധികളില്ലാത്ത ലഭ്യമാക്കപ്പെടുമ്പോൾ ആ സംവിധാനം തീവ്ര വാദികളും മറ്റു വിധ്വംസക പ്രവർത്തകരും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് ,
.
2005 ലാണ് ആദ്യ ഗലീലിയോഗതിനിര്ണയ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത് .ഒരു ടെസ്റ്റ് ഉപഗ്രഹമായിരുന്നു അത് . .24 ഉപഗ്രഹങ്ങളാണ് ആഗോള പരിധിയുള്ള ഗലീലിയോ ഗതിനിര്ണയ ഉപഗ്രഹ ഗതി നിർണയ സംവിധാനത്തിന് ആവശ്യം . ഇപ്പോൾ പ്രവർത്തന ക്ഷമമായ 15 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ടെന്ന് EU അവകാശപ്പെടുന്നു . എന്നാൽ ഈ പതിനച്ചുപഗ്രഹങ്ങളിൽ പല ഉപഗ്രഹങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല എന്ന റിപോർട്ടുകൾ ഉണ്ട് . ഈ ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്ളോക്കുകൾ കുറ്റമറ്റതല്ല എന്ന അനുമാനങ്ങൾ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു .
.
2020 ഓടെ ഈ സംവിധാനം പൂർണമായും പ്രവർത്തന ക്ഷമമാകും എന്നാണ് കരുതപ്പെട്ടിരുന്നത് . എന്നാൽ ഇപ്പോഴത്തെ ഈ സംവിധാനത്തിന്റെ അവസ്ഥ കണക്കിലെടുത്താൽ ആഗോള പരിധിയുള്ള ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാനം എന്ന യൂറോപ്യൻ സ്വപ്നം അതിലും വൈകാനാണ് സാധ്യത.
.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതും ഈ സംവിധാനത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട് . ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാനത്തിൽ നിന്നും ബ്രിട്ടനെ പുറത്താക്കുന്നതിന് മറ്റു രാജ്യങ്ങൾ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു . എന്നാൽ ഈ സംവിധാനത്തിൽ തങ്ങൾ ഒരു ബില്യൺ യൂറോ ചെലവാക്കി എന്നും അത് തിരികെ വേണം എന്നും ബ്രിട്ടൻ അവകാശപ്പെടുന്നു . മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഇത് അംഗീകരിക്കുന്നില്ല . ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാനത്തിൽ കാര്യമായ സാങ്കേതിക പങ്കോ സാമ്പത്തിക പങ്കോ ബ്രിട്ടന് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് . ഈ വിരുദ്ധ നിലപാടുകൾ നിയമ യുദ്ധത്തിലേക്ക് പോയാൽ ഗലീലിയോ ഉപഗ്രഹ ഗതിനിർണയ സംവിധാ നത്തിന്റെ നിലനിൽപ്പും പൂർത്തീകരണവും വരെ തടസപ്പെട്ടേക്കാം
--
ചിത്രം : ഗലീലിയോ സംവിധാനത്തിന്റെ ലോഗോ : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ചിത്രം : ഗലീലിയോ സംവിധാനത്തിന്റെ ലോഗോ : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--