A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അടിച്ചു മാറ്റിയ യുദ്ധവിമാനം - വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം .




ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ്. മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു . എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ എസ് ഉം നാറ്റോ സഖ്യവും ഈ പോർവിമാനത്തെ അത്യധികം ഭയന്നിരുന്നു . ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല.
.
ക്രമേണ മിഗ് -25 നെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പാച്ചാത്യ മാധ്യമങ്ങൾ മെനയാൻ തുടങ്ങി . ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാച്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു . ക്രമേണ യു എസ് പ്രതിരോധ വകുപ്പുപോലും മിഗ് -25 നെ ഭയക്കാൻ തുടങ്ങി . എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി . അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല. സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 കൾപോലും സുപ്രധാന വ്യോമ താവളങ്ങളിലാണ് വിന്യസിച്ചിരുന്നത് . അവയിൽ ചില താവളങ്ങൾ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിന് ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു .
.
ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയ്യിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു . അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു . അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ബെലെങ്കോ. സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു വിക്റ്റർ ബെലെങ്കോ .
.
1976സെപ്തംബര് 6 ബെലെങ്കോ തന്റെ മിഗ്- 25 മായി പറന്നുയർന്നത് ആ പോർവിമാനം അടിച്ചു മാറ്റി യൂ എസ് നു കൈമാറാനും യൂ എസ് ൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തോടെയും ആയിരുന്നു. ഉക്രയിൻകാരനായ ബെലെങ്കോ രഹസ്യമായി സോവ്യറ്റ് വ്യവസ്ഥയെ വളരെ വെറുത്തിരുന്നു . സോവ്റ്റേറ്റ് പൂർവ പ്രദേശത്തെ കംചത്ക ഉപ ദ്വീപിലെ ചുഗ്യുവെങ്ക വ്യോമ താവളത്തിൽ( Chuguyevka Air Base ) നിന്നാണ് ഒരു സാധാരണ പ്രതിരോധ പറക്കലിന് ബെലെങ്കോ തന്റെ മിഗ്- 25 യുമായി പറന്നുയർന്നത്. സമാനമായ ഏതാനും മിഗുകളും ബെലെങ്കോയുടെ വ്യോമ വ്യൂഹത്തിലുണ്ടായിരുന്നു .
.
ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വ്യോമത്താവളമായിരുന്നു ബെലെങ്കോയുടെ ലക്‌ഷ്യം .പറന്നുയർന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ ബെലെങ്കോ തന്റെ മിഗ്ഗിനെ കടലിന്റെ ദിശയിൽ തിരിച്ചുവിട്ടു . കടലിനു മുകളിലെത്തിയപ്പോൾ ബെലെങ്കോ വളരെ താഴ്ന്നു പറക്കാൻ തുടങ്ങി . അതോടെ ബെലെങ്കോയുടെ വിമാനം സോവ്യറ്റ് റഡാറുകളിൽ നിന്നും അപ്രത്യക്ഷമായി ബെലെങ്കോയുടെ മിഗ്ഗ് കടലിൽ തകർന്നു വീണു എന്ന ധാരണ ഇതുമൂലം സോവ്യറ്റ് റഡാർ സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ടു .
.
പദ്ധതിയിട്ടതുപോലെ ചിറ്റോസ് വ്യോമത്താവള ത്തിലെത്താൻ ബെലെങ്കോയ്ക്ക് കഴിഞ്ഞില്ല . ഒരു സിവിൽ വിമാനത്താവളമായ ഹോക്കടാറ്റ് വിമാനത്താവളത്തിന് സമീപം എത്തിപ്പെട്ട ബെലെങ്കോ തന്റെ മിഗ് -25 ലെ ഇന്ധനം തീരുന്നതിനു തൊട്ടു മുൻപ് റൺവേയിൽ ഇറങ്ങി . വേഗത കൂടിയതിനാൽ റൺവേയിൽനിന്നും അധികം ഓടിയാണ് മിഗ് -25 നിശ്ചലാവസ്ഥയിലായത് . എയർപോർട്ട് അധികൃതർക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ വെളിപ്പെട്ടു . സോവ്യറ്റ് സാങ്കേതിക വിദ്യയുടെ പ്രതീകമായിരുന്ന മിഗ് -25 പാച്ചാത്യ ശക്തികളുടെ കൈയിലായി .
.
ബെലെങ്കോ യൂ എസ് ൽ രാഷ്ട്രീയാഭയം തേടി . വളരെ സന്തോഷത്തോടെ യൂ എസ് ബെലെങ്കോക്ക് അഭയം നൽകി . സോവ്യറ്റ് യൂണിയൻ മോഷണമുതൽ ജപ്പാനോട് തിരികെ ചോദിച്ചു . യൂ എസ് ജാപ്പനീസ് വിദഗ്ധർ മിഗ് -25 ഇന്റെ നട്ടും ബോൾട്ടും ഇളക്കി പീസ് പീസാക്കി പരിശോധിച്ചു . സോവ്യറ്റ് വ്യോമയുദ്ധ രഹസ്യങ്ങളിൽ പലതും യൂ എസ് ഇന്റെ കൈയിലായി .വിമാനം തിരികെ നൽകില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചു . സോവ്യറ്റ് യൂണിയൻ ഉടനെ തന്നെ ചില ജാപ്പനീസ് നാവിക യാനങ്ങൾ വളഞ്ഞു പിടിച്ചു കുറെയധികം ജപ്പാൻകാർ തടവിലാക്കി . അതിനകം യൂ എസ് മിഗിനെ അവരുടെ വിദൂരമായ ഒരു താവളത്തിലേക്ക് മാറ്റിയിരുന്നു . മാസങ്ങൾക്കു ശേഷം യൂ എസ് അനേകം കണ്ടെയ്നറുകളിലാക്കി മിഗിനെ സോവ്യറ്റ് യൂണിയന് തിരികെ നൽകി . അതിനകം മഗ്ഗിന്റെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കിയിരുന്നു .
.
അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത് . മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി . ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം
ബെലെങ്കോയെ ഉടൻതന്നെ യൂ എസ് ലേക്ക് മാറ്റി യൂ എസ് പൗരത്വവും പുതിയ പേരും രേഖകളും നൽകി . അനേക വർഷങ്ങൾ സി ഐ എ യുടെ സംരക്ഷ ണത്തിൽ ആയിരുന്നു ബെലെങ്കോ . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ബെലെങ്കോ തൊണ്ണൂറുകളിൽ റഷ്യ സന്ദർശിക്കുകയും ചെയ്തു . ബെലെങ്കോ ഏതോ അപരനാമത്തിൽ ഇപ്പോഴും യൂ എസ് ൽ ജീവിച്ചിരിക്കുന്നതായാണ് അനുമാനം.
--
ref
1.https://theaviationist.com/…/the-story-of-the-soviet-pilot…/
.
2.https://www.rbth.com/…/how-a-soviet-pilots-defection-to-jap…
--
ചിത്രങ്ങൾ :മിഗ്-25 , വിക്റ്റർ ബെലെങ്കോ , ബെലെങ്കോയുടെ മിഗ് പരിശോധിക്കുന്ന യൂ എസ് സൈനികർ ചിത്രങ്ങൾ കടപ്പാട് :https://www.rbth.com/…/how-a-soviet-pilots-defection-to-jap…
--
this post is based on references cited -rishidas s