8 ഡിസബര്‍ 1930...
കല്‍ക്കട്ട റൈറ്റേഴ്സ് ബില്‍ഡിങ്..എന്നത്തെയും പോലെ തിരക്കുള്ളൊരു ദിവസം.എല്ലാവര്‍ക്കും അതൊരു സാധാരണ ദിവസമായിരുന്നു.ഇങനെ ഒരു കാര്യം അവിടെ നടക്കും എന്ന് ആരും കരുതിയില്ല..ഇത്ര അധികം പട്ടാളക്കാരും പോലീസുകാരും ആയുദ്ധങളുമായി കാവല്‍ നില്‍ക്കുന്ന ഈ റൈറ്റേഴ്സ് ബില്‍ഡിങില്‍..
കല്‍ക്കട്ട റൈറ്റേഴ്സ് ബില്‍ഡിങ്..എന്നത്തെയും പോലെ തിരക്കുള്ളൊരു ദിവസം.എല്ലാവര്‍ക്കും അതൊരു സാധാരണ ദിവസമായിരുന്നു.ഇങനെ ഒരു കാര്യം അവിടെ നടക്കും എന്ന് ആരും കരുതിയില്ല..ഇത്ര അധികം പട്ടാളക്കാരും പോലീസുകാരും ആയുദ്ധങളുമായി കാവല്‍ നില്‍ക്കുന്ന ഈ റൈറ്റേഴ്സ് ബില്‍ഡിങില്‍..
സമയം ഉച്ചയോടടുത്തിരിക്കുന്നു..കല്‍ക്കട്ട ജയില്‍ ഏ.ജി സിമ്സണ്‍ തിരക്കിട്ടു ഫലയുകള്‍ നോക്കുന്നു..കൂടെ അദ്ദേഹത്തിന്റെ പി.ഏ യും.കല്‍ക്കട്ട ജെയില്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ ഒരു ഉദ്ദ്യാഗസ്തനായിരുന്നു ഇയാള്‍..ഇയാള്‍ ഇന്നു കൊല്ലപ്പെടും..ആതിനായാണ് ആ മൂന്നു പേരും പുറപ്പെട്ടിരിക്കുന്നത്..
ബിനോയ്,ബാദല്‍,ദിനേശ്...
പാശ്ചാത്യരീതിയില്‍ വസ്ത്രങള്‍ ദരിച്ച് മൂവരും റൈറേഴ്സ് ബില്‍ഡിങിന്റെ കവാടത്തിലെത്തി..മൂന്നു പേരുടെയും വസ്ത്രത്തിനുള്ളില്‍ റിവോള്‍വര്‍ ഒളിപ്പിച്ചീട്ടുണ്ട്.ബിനോയ് നേര്‍ത്തെ ഒരു കൊലപാതകത്തില്‍ പ്രതിയായിരുന്നതിനാല്‍ ഫോട്ടോ എല്ലാവടത്തും പ്രചരിച്ചുരുന്നു..അന്നാലും വളരെ ശ്രദ്ധയോടെ അവര്‍ മുന്നോട്ടു നീങി.ഒരു തരിപോലും സംശയത്തിന് ഇട കോടുക്കാതെ അവര്‍ മൂവരും അയാളുടെ മുറിക്കു മുന്‍പിലെത്തി..വാതില്‍ തള്ളിതുറന്ന് ബിനോയ് അകത്തു കയറി..പുറകെ മറ്റു രണ്ടു പേരും.ഏജി ഒന്നു തലയുയര്‍ത്തി നോക്കി..ബിനോയ് അലറിക്കൊണ്ടു പറഞു "ഷൂട്ട്"..അദ്യം ബിനോയിയുടെ തോക്കില്‍ നിന്നുമുള്ള വെടുയുണ്ട അയാളുടെ തലക്ക് തന്നെ ആയിരുന്നു പുറകെ മറ്റുള്ള രണ്ടു പേരും...അയാളുടെ പി.ഏ പേടിച്ച് മേശക്കടിയില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു..ബാദല്‍ അയാളെ നോക്കി ഒന്നു ചിരിച്ചു...
അവര്‍ വേഗം പുറത്തേക്കിറങി.അപ്പോഴേക്കു ബ്രിട്ടീഷ് പോലീസ് അവരെ വളഞിരുന്നു..മുന്നില്‍ വന്ന വെള്ളക്കാര്‍ക്ക് നേരെ അവര്‍ നിറയൊഴിച്ചു..എങ്കിലും ഒരു വെടിയുണ്ട അവര്‍ കൈയ്യില്‍ കരുതിയിരുന്നു...
കൂടുതല്‍ ബ്രിട്ടീഷ് പോലീസ് രംഗത്തെത്തി..മൂന്നു പേര്‍ക്കും മനസ്സിലായി..മരണം മുന്നിലെത്തി..പക്ഷെ വെള്ളക്കാര്‍ക്ക് പിടികൊടുക്കാന്‍ മൂവരും ഒരുക്കമായിരുന്നില്ല..
ബാദല്‍ തന്റെ കൈയ്യില്‍ കരുതിയിരുന്ന സൈനെയ്ട് കഴിച്ചു..ബാക്കി രണ്ടു പേരും കുറച്ച് സമയം കൂടി പൊരുതി..അവസാനം അവര്‍ സ്വയം വെടിയുതിര്‍ത്തു..വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ ജീവിതം അവസാനിപ്പിക്കാന്‍.എന്നാല്‍ വിധി അത് മറ്റൊന്നായിരുന്നു..
പ്രത്യാക്രമണം ഇല്ലാ എന്നു കണ്ടപ്പോള്‍ ബ്രിട്ടീഷ് പോലീസ് അകത്തു കയറി..ബാദല്‍ താഴെ മരിച്ചു കിടപ്പുണ്ട്..ബാക്കി രണ്ടു പേരും ചോരയില്‍ കുളിച്ചും..ചെറിയ ഒരു ജീവന്റെ അംശം രണ്ടു പേരിലും ബാക്കിയുണ്ട്..രണ്ടു പേരെയും വേഗം ഹോസ്പിറ്റലില്‍ എത്തിച്ചു..ഏറ്റവും നല്ല ഹോസ്പിറ്റലിലേക്കാണ് അവരെ കൊണ്ടു പോയത്..വേറെ ഒന്നിനും അല്ല അവര്‍ക്ക് അവരെ ജീവനോടെ വേണം..തൂക്കിലേറ്റാന്‍...
കുറച്ചു ദിവസങള്‍ക്കു ശേഷം ബിനോയ് ഹോസ്പിറ്റലില്‍ വച്ച് മരണമടഞു..ദിനേശ് സുഖം പ്രാപിച്ചു..വിചാരണവേളയില്‍ ദിനേശ് ഒന്നും മിണ്ടിയില്ല..കോടതി അവന് തൂക്കുകയര്‍ വിധിച്ചു..
ഒരു ചെറു ചിരിയോടെ അവന്‍ തൂക്കുകയര്‍ ലക്ഷ്യമാക്കി നടന്നു..തന്റെ കൂട്ടുകാരുടെ അടുത്തേക്ക്....
ബിനോയ് ബസു (22)
ബാദല്‍ ഗുപ്ത (18)
ദിനേശ് ഗുപ്ത (20)
ബാദല്‍ ഗുപ്ത (18)
ദിനേശ് ഗുപ്ത (20)
After Indian independence, the Dalhousie square was named B.B.D. Bagh - after the Benoy-Badal-Dinesh trio.