യുദ്ധവിജയങ്ങൾ ഏതൊരു രാജ്യത്തിന്റെയും അഭിമാന സ്തംഭങ്ങളുടെ പൊൻതൂവലുകളാണ് .ഇന്ത്യൻ ചരിത്രത്തിലെ അത്തരം ഉജ്വലവിജയമാണ് അസൽ ഉത്തർ യുദ്ധത്തിലെ വിജയം
.
1965 ലെ പാകിസ്ഥാനുമായുള്ള യുദ്ധം പൂർണമായും നമ്മിൽ അടിച്ചേല്പിക്കപ്പെട്ടതായിരുന്നു .നമ്മുടെ നാടിനെ ആക്രമിച്ചു വളരെ എളുപ്പത്തിൽ ഭൂഭാഗങ്ങൾ കൈയിലാക്കാം എന്ന പാകിസ്ഥാൻ ഭരണ കൂടത്തിന്റെ വിശ്വാസത്തിൽനിന്നും ഉടലെടുത്തതായിരുന്നു പാകിസ്ഥാന്റെ 1965ലെ ആക്രമണം . യുദ്ധത്തിലെ പാകിസ്ഥാന്റെ പരാജയം ഉറപ്പിക്കുന്ന മഹത്തായ യുദ്ധവിജയമാണ് നമ്മുടെ സൈന്യം അസൽ ഉത്തർ യുദ്ധത്തിൽ നേടിയത്
.
പാകിസ്ഥാൻ ടാങ്കുകൾ 1965 സെപ്റ്റംബർ എട്ടിന് ഇന്ത്യൻ അതൃത്തി ലംഖിച്ചു കടന്നു കയറി .ഏതാണ്ട് 250 യു എസ് നിർമിത പാറ്റെൺ ടാങ്കുകളാണ് ഇന്ത്യൻ അതിർത്തി ഭേദിച്ചത് .അക്കാലത്തെ മുൻനിര ടാങ്കുകളായിരുന്നു പാറ്റെൺ ടാങ്കുകൾ .തങ്ങളുടെ സഖ്യ കക്ഷിയായ പാകിസ്താനെ അക്കാലത്തു അമേരിക്കൻ ഭരണകൂടം അകമഴിഞ്ഞ് സഹായിച്ചിരുന്നു .
ഇന്ത്യൻ സൈന്യത്തിന് ആ സമയത് മേഖലയിൽ ഉണ്ടായിരുന്നത് നൂറിൽ താഴെ സെഞ്ചുറിയാൻ ടാങ്കുകൾ ആയിരുന്നു .പാറ്റെൺ ടാങ്കുകളേക്കാൾ ഒരു തലമുറ പിറകിലായിരുന്നു സെഞ്ചുറിയാൻ ടാങ്കുകൾ .പഞ്ചാബിലെ കരിമ്പുകൃഷി നടത്തുന്ന സമതല പ്രദേശമായിരുന്നു അസൽ ഉത്തർ മേഖല .ഈ സമതലത്തിലൂടെ വളരെ വേഗം മുന്നേറുകയായിരുന്നു പാകിസ്ഥാന്റെ പദ്ധതി .കരിമ്പ് പാടങ്ങളിലേക്ക് വെള്ളം ഒഴുക്കിവിട്ടുകൊണ്ട് പാകിസ്ഥാൻ ടാങ്കുകളുടെ വേഗത കുറക്കാൻ നമുക്കായി .പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ നടന്നത് പാകിസ്ഥാൻ ടാങ്കുകളുടെ കൂട്ടക്കുരുതി ആയിരുന്നു .രണ്ടാം ലോക മഹായുദ്ധത്തിൽ കുർസ്ക് യുദ്ധത്തിന് ശേഷം ഇത്ര വലിയ ഒരു ടാങ്ക് യുദ്ധം ഉണ്ടായിട്ടില്ല എന്നാണ് യുദ്ധ ചരിത്രകാരന്മാരുടെ വിലയിരുത്തൽ .പാകിസ്ഥാന്റെ ആധുനിക അമേരിക്കൻ നിർമിത ടാങ്കുകൾ നമ്മുടെ സൈനികരുടെ ധീരതയുടെയും ,കൗശലത്തിന്റെയും മുന്നിൽ എരിഞ്ഞടങ്ങുന്ന കാഴ്ചയാണ് പിന്നീട കണ്ടത് .രണ്ടു ദിവസത്തിനുള്ളിൽ പാകിസ്ഥാൻ ടാങ്ക് സൈന്യത്തിന്റെ ഭൂരിഭാഗം ടാങ്കുകളും തകർക്കപ്പെട്ടു .വിരലിൽ എണ്ണാവുന്ന ഇന്ത്യൻ ടാങ്കുകൾക്കു മാത്രമാണ് കേടുപാടുകൾ പറ്റിയത് .ജനറൽ ഗുർബക്ഷ് സിംഗിന്റെയും ബ്രിഗേഡിയർ തോമസ് തിയോഗ്രാജ് ഇന്റെയും നേതിര്ത്വത്തിലാണ് ഇന്ത്യൻ സൈന്യം യുദ്ധതന്ത്രങ്ങൾ മെനഞ്ഞത് .
.
പാക്കിസ്ഥാൻ സൈനിക വ്യൂഹത്തിന്റെ തലവൻ മേജർ ജനറൽ നസീർ അഹമ്മദ് ഖാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു .പിന്നീട് പാകിസ്ഥാൻ പ്രെസിഡന്റായ പർവേസ് മുഷറഫ് ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .പരാജയത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഓടി രക്ഷപെട്ട പാകിസ്താനി സൈനികരുടെ കൂട്ടത്തിൽ മുഷാറഫും ഉണ്ടായിരുന്നു .
.
ഈ യുദ്ധത്തിലെ ഇന്ത്യൻ സൈനിക വിജയത്തിൻലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായം രചിച്ചത് ഹവിൽദാർ അബ്ദുൽ ഹമീദ് ആണ്.യുദ്ധത്തിൽ ഏഴു പാകിസ്ഥാനി ടാങ്കുകളെ തകർത്തശേഷം വീരമൃത്യുവരിച്ച ഹവിൽദാർ അബ്ദുൽ ഹമീദ് നമ്മുടെ ചരിത്രത്തിലെ വീര നായകരിൽ ഒരാളാണ്..അദ്ദേഹത്തിന് മരണാനന്തരം രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ പരമ വീര ചക്രം നൽകപ്പെട്ടു .
.
അര നൂറ്റാണ്ടു മുൻപ് നടന്ന ആ യുദ്ധത്തിലെ മായാത്ത സ്മരണയായി ഇപ്പോഴും പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത തും നശിപ്പിക്കപ്പെട്ടതും ആയ ടാങ്കുകൾ ആ പ്രദേശത്തു പ്രദർശനത്തിലുണ്ട് .''പാറ്റെൺ'' നഗർ എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത് .
.
ആധുനിക യുദ്ധ ചരിത്രത്തിലെ തന്നെ തിളക്കമേറിയ ഒരധ്യായമാണ് അസൽ ഉത്തർ യുദ്ധത്തിൽ നാം നേടിയ ഗംഭീര വിജയം
----
ചിത്രങ്ങൾ : യുദ്ധത്തിൽ തകർന്ന പാകിസ്ഥാൻ ടാങ്കുകൾ ,ഹവിൽദാർ അബ്ദുൽ ഹമീദ് :ചിത്രങ്ങൾ കടപ്പാട് :