A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഞാനും ആയിരം ഇൻഡ്യൻ പട്ടാളക്കാരുമുണ്ടെങ്കിൽ ഈ ലോകം തന്നെ കീഴടക്കാം ....സദ്ദാം ഹുസൈന്റെ വാക്കുകൾ


ഞാനും ആയിരം ഇൻഡ്യൻ പട്ടാളക്കാരുമുണ്ടെങ്കിൽ ഈ ലോകം തന്നെ കീഴടക്കാം ....സദ്ദാം ഹുസൈന്റെ വാക്കുകൾ ഇൻഡ്യയേയും ഇൻഡ്യക്കാരേയും അളവറ്റ് സ്നേഹിച്ച ഒരു ഭരണാധികാരി വേറെയുണ്ടൊയെന്ന് സംശയമാ
വീരനും വിവാദപുരുഷനുമായിരുന്ന സദ്ദാം ഹുസ്സൈന്‍റെ ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതുകയും ഒടുവില്‍ ധീരതയോടെ തൂക്കുമരത്തില്‍ കയറുകയും ചെയ്ത സദ്ദാം ലോകത്തിന്‍റെ ആരാധനാ പാത്രമായിരുന്നു. സ്വന്തം പ്രജകളിലെ ഒരു വിഭാഗത്തോടു കാട്ടിയ ക്രൂരതയും അനീതിയും പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കറുത്ത അധ്യായമാണ്.ദുരിതത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും ഉയിത്തെഴുന്നേറ്റ് രാജത്തിന്‍റെ പരമാധികാരിയായി മാറിയ സദ്ദാമിന്‍റെ ജീവിതം വിജയകഥയാണ്. ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിനു വടക്കുള്ള തിക്രിതിനടുത്തെ അല്‍ അവ്ജായിലാണ് സദ്ദാം ഹുസൈന്‍ 1937 ഏപ്രില്‍ 28 ന് ജനിച്ചത്.ഒരു ആട്ടിടയ കുടുംബത്തില്‍ ജനിച്ച സദ്ദാം ചെറുപ്പത്തില്‍ തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളോട് എതിര്‍പ്പുള്ള ആളായിരുന്നു. തികച്ചും യാതനകള്‍ നിറഞ്ഞതായിരുന്നു സദ്ദാമിന്‍റെ ബാല്യംസുഭാ തുല്‍ഫാ അല്‍ മുസ്സല്ലത്ത് എന്നായിരുന്നു സദ്ദാമിന്‍റെ മാതാവിന്‍റെ പേര്. എന്നാല്‍ സദ്ദാം ജനിക്കുന്നതിന് ആറു മാസം മുന്പ് അദ്ദേഹത്തിന്‍റെ പിതാവ് ഹുസൈന്‍ അബ്ദുല്‍ മജീദ് പൊടുന്നനെ അപ്രത്യക്ഷനാവുകയായിരുന്നു. അര്‍ബ്ബുദരോഗം ബാധിച്ച് പിതാവ് മരിച്ചു. ദുരിതത്തിലായ കുടുംബം സദ്ദാമിന്‍റെ മൂന്നു വയസുവരെ അമ്മാവനായ ഖൈരല്ലാ തല്‍ഫായുടെ സംരക്ഷണത്തിലായിരുന്നു.സദ്ദാമിന്‍റെ മാതാവ് വീണ്ടും വിവാഹിതയായി. ഈ വിവാഹത്തില്‍ അവര്‍ക്ക് മൂന്നു ആണ്‍കുട്ടികള്‍ ജനിച്ചു. എന്നാല്‍ അവരുടെ ഭര്‍ത്താവ് സദ്ദാമിനോട് ക്രൂരമായാണ് പെരുമാറിയത്. പത്തുവയസായപ്പോള്‍ സദ്ദാം കുടുംബത്തില്‍ നിന്നും ഒളിച്ചോടി. പിന്നീട് സദ്ദാം അമ്മാവനോടൊപ്പം ചേര്‍ന്നു.:
1955 ൽ
ബാഗ്ദാദിലെത്തിയ സദ്ദാം അറബ് ബാത്ത് പാര്‍ട്ടിയില്‍ അംഗമായി.
1958 ൽ
അന്നത്തെ ഇറാഖ് പ്രധാനമന്ത്രിയായിരുന്ന അബ്ദല്‍ കരിം ക്വാസിമിനെ വധിക്കാന്‍ സദ്ദാമിന്‍റെ നേതൃത്വത്തില്‍ ഒരു ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല. പൊലീസ് പിടിയില്‍ അകപ്പെടാതെ അദ്ദേഹം സിറിയയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ഈജിപ്തിലെത്തി. ഈജിപ്തിലെത്തിയ സദ്ദാമിനെ അവിടത്തെ ഭരണാധികാരിയായ അബ്ദുള്‍ നാസര്‍ നന്നേ സ്വാധീനിക്കുകയുണ്ടായി.
ഈജിപ്തിലെത്തിയ സദ്ദാം തലസ്ഥാനമായാ കെയ്റോവില്‍ വച്ച് നിയമപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1963 ല്‍ ഇറാഖില്‍ നടന്ന റമദാന്‍ വിപ്ളവത്തിനു ശേഷം സദ്ദാം ഇറാഖിലേക്ക് മടങ്ങി.
അപ്പോള്‍ ബാഗ്ദാദ് ബാത്ത് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുകയും അതില്‍ ഒരു സ്വാധീനം നേടാന്‍ സദ്ദാം ശ്രമിക്കുകയും ചെയ്തു. ഈ സമയത്താണ് തന്‍റെ മുറപ്പെണ്ണായ സജീദയെ സദ്ദാം വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉണ്ടായി.
എന്നാല്‍ 1964 ല്‍ ബാത്ത് പാര്‍ട്ടി തകര്‍ന്നപ്പോള്‍ ഭരണത്തെ എതിര്‍ത്ത സദ്ദാം ജയിലിലായി. 1967 വരെ അദ്ദേഹം തടവില്‍ കഴിയേണ്ടിവന്നു.
എന്നാല്‍ തടവില്‍ കഴിയുന്പോള്‍ തന്നെ സദ്ദാം ബാത്ത് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.
1968
ജൂലൈയില്‍ അട്ടിമറിയിലൂടെ ബാത്ത് പാര്‍ട്ടി ഇറാഖില്‍ അധികാരത്തിലേറി. ഈ വര്‍ഷത്തില്‍ നിയമത്തില്‍ ബിരുദമെടുക്കാനായ സദ്ദാം സദ്ദാമിന്‍റെ ബന്ധുവായ അഹമ്മദ് ഹസ്സന്‍ അല്‍ ബക്രിന്‍റെ നിയന്ത്രണത്തിലായിരുന്ന റവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലില്‍ ഒരു സ്ഥാനം നേടിയെടുക്കുകയുണ്ടായി.
1969
ല്‍ സദ്ദാം റവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലിന്‍റെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ 1979 ല്‍ ഇറാഖിന്‍റെ തലവനായി സദ്ദാം അവരോധിക്കപ്പെടുകയാണുണ്ടായത്. 1973 ല്‍ ലോകമെന്പാടും ഉണ്ടായ എണ്ണ പ്രതിസന്ധി എണ്ണ സന്പന്നമായ ഇറാഖിനെ സന്പന്ന രാഷ്ട്രമാക്കുകയുണ്ടായി.
ഇറാഖിനെ ഏകീകരിച്ചാല്‍ മാത്രമേ രാജ്യം പുരോഗതി നേടുകയുള്ളു എന്ന ഉറച്ച വിശ്വാസത്തോടെയാണ് സദ്ദാം ഭരണം ആരംഭിച്ചത്.
1980
കളില്‍ സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സദ്ദാം ഹുസൈന്‍ ഇറാഖിനെ ആധുനിക ലോകത്തെ ഒരു ശക്തിയാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതലേ സദ്ദാം അമേരിക്കയുടെയും ബ്രിട്ടന്‍റേയും കണ്ണിലെ കരടാവുകയാണുണ്ടായത്.
ഇറാഖിന്‍റെ തെക്കന്‍ പ്രദേശം ശക്തികേന്ദ്രമാക്കിയിരുന്ന ഷിയാ മുസ്ളീങ്ങളും വടക്കന്‍ പ്രദേശത്തെ ഖുര്‍ദ്ദുകളും മധ്യ ഭാഗത്ത് നിയന്ത്രണം കൈവശപ്പെടുത്തിയിരുന്ന സുന്നികളും സദ്ദാമിന് ഒരുപോലെ ഇക്കാര്യത്തില്‍ പ്രശ്നങ്ങളായിരുന്നു.
എന്നാല്‍ ഇറാഖിനെ മുന്നോട്ട് നയിക്കണമെന്ന ഉദ്ദേശത്തോടെ സദ്ദാം തന്‍റെ എതിരാളികള്‍ക്കെതിരെ ശക്തമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഇതില്‍ സദ്ദാം വിജയിക്കുകയും ചെയ്തു. ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിച്ച ആരെയും സദ്ദാം വെറുതെ വിട്ടില്ല
ഒടുവിൽ 2003 ൽ ഇല്ലാത്ത കഥകളുടെ പേരിൽ അമേരിക്ക ഇറാഖ് കൈവശപ്പെടുത്തിയപ്പോൾ നഷ്ടമായത് ഇറാഖിലെ സമാധാനം മാത്രമല്ല.....തന്റെ കണ്ണും കാതും പോലെ സദ്ദാം ഹുസൈൻ സംരക്ഷിച്ച് പോയിരുന്ന ബാബിലോൺ മെസപെട്ടോമിയൻ യൂഫ്രട്ടീസ് ടൈഗ്രീസ് സംസ്കാരമായിരുന്ന് .....
കരുത്തുറ്റ ഒരു ഭരണാധികാരിയെ നഷ്ടപെട്ട ഇറാഖ് ഇന്ന് നിലവിളികളുടെ രാജ്യമാ