കാല - കറുപ്പിന്റെ രാഷ്ട്രീയം
നമ്മുടെ ഒരു പൊതുസമൂഹബോധത്തില്‍ കറുപ്പ് എന്ന നിറത്തിനുള്ള സ്ഥാനം ഒരുപാട് താഴേക്കിടയിലാണ്. കറുപ്പിനോടുള്ള ആ ഇഷ്ടക്കേടുകൊണ്ടുതന്നെ കറുപ്പ് പ്രതിനിധാനം ചെയ്യുന്ന എന്തും അവമതിപ്പോടെതന്നെ നോക്കിക്കാണപ്പെടുന്നു. കറുത്തനിറമുള്ളവര്‍ പലപ്പോഴും വംശീയാധിക്ഷേപം നേരിടുന്നത് അവരുടെ നിറം കൊണ്ടാണ്. ആര്‍ക്കാണ് സത്യത്തില്‍ കറുപ്പ് നിറമുള്ളത്? തൊലിവെളുപ്പ് ആഡ്യത്വമായിക്കാണുന്ന ഒരു സമൂഹത്തിനിടയില്‍നിന്ന്‍ അവര്‍ എവിടേയ്ക്കാണ് ആട്ടിയകറ്റപ്പെടുന്നത്? സമൂഹത്തിന്റേ ഏതു കോണിലേക്കാണ് അവര്‍ തൊഴിച്ചെറിയപ്പെടുന്നത്? മനുഷ്യരെന്ന നിലയില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്? അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ജീവിക്കുവാനുള്ള അവകാശവും സ്വത്തുക്കളും ഭൂമിയുമൊക്കെ ആരാണ് കവര്‍ന്നെടുക്കുന്നത്? എന്തുകൊണ്ടാണ് അത്തരം ചൂഷണങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത്? ആരാണു അവരുടെ ശത്രു?.. ഈ ചോദ്യങ്ങള്‍ സ്വയവും മറ്റുള്ളവരോടും ചോദിക്കുന്നതാണ് കാല.
ചേരിയിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യജന്മങ്ങളുടെ കഥയാണ് കാല പറയുന്നത്. ചേറിലും ചെളിയിലും മാലിന്യങ്ങളിലും അസൌകര്യങ്ങളിലും മുങ്ങിത്താഴ്ന്നുകിടക്കാന്‍ വിധിക്കപ്പെട്ടുപോയ കറുത്ത മനുഷ്യരുടെ ജീവിതകഥ. ജനിച്ചുവീണ് സാഹചര്യങ്ങളോട് മല്ലടിച്ച് പൊരുതിവളരുന്നയിടത്തുനിന്ന്‍ ഒരു സുപ്രഭാതത്തില്‍ പണവും അധികാരവും സ്വാധീനവുമുള്ളവന്‍ വന്നുപറയുമ്പോള്‍ എതിര്‍പ്പിന്റെ സ്വരം പോലുമുയര്‍ത്താന്‍ അവകാശമില്ലാതെ കുടിയിറങ്ങിപ്പോകേണ്ടിവരുന്ന കറുത്ത മനുഷ്യരുടെ ജീവിതം. ഇതില്‍ അതിതീവ്രമായ രീതിയില്‍ സവര്‍ണമേധാവിത്വം താഴ്ന്നവനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കാണിക്കുന്നുണ്ട്. പരിപൂര്‍ണമായും ഇതൊരു രാഷ്ട്രീയചിത്രമാണ്. നല്ലരീതിയില്‍ വൈകാരികത നിറയ്ക്കപ്പെട്ടിട്ടുമുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ തുലോം കുറവായ ഈ ചിത്രം ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന്‍ കണ്ടറിയേണ്ടതാണ്. ഏകദേശം മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം സാമാന്യം നല്ല രീതിയില്‍ മുഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചിത്രം പറയുന്ന രാഷ്ട്രീയം കാണാതിരിക്കാനുമാകില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യ ജീവിതങ്ങളെ പരിപൂര്‍ണമായും തുടച്ചുനീക്കി ഇന്റര്‍നാഷണല്‍ സ്കൂളുകളും ഗോള്‍ഫ് ക്ലബ്ബും മണിമന്ദിരങ്ങളും നിര്‍മ്മിച്ച് സ്വച്ഛഭാരതം സൃഷ്ടിക്കാമെന്നുള്ള അധികാരവര്‍ഗ്ഗമനോഭാവത്തെ ഇരയാക്കപ്പെടുന്ന മനുഷ്യര്‍ പ്രതിരോധിക്കുക തന്നെ ചെയ്യണം. ഒരുമയും ഐക്യവുമില്ലാതെ ചിന്നിച്ചിതറിനില്‍ക്കുന്ന അവരെ ഒരു കൊടിക്കീഴില്‍കൊണ്ടുവരുവാന്‍ കരികാലന്മാരെപ്പോലുള്ളവര്‍ ഉണ്ടാകുക തന്നെ വേണം
രജനീകാന്ത് എന്ന അഭിനേതാവിന്റെ അതിമാനുഷികത ഒന്നും പ്രതീക്ഷിച്ച് ഈ ചിത്രം കാണാന്‍ പോകണ്ട. കടുത്ത നിരാശമാത്രമായിരിക്കുമെങ്കില്‍ കിട്ടുക. നല്ല രീതിയില്‍ അദ്ദേഹം തന്റെ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. നാനാപടേക്കറിന്റെ വില്ലന്‍ വേഷം അത്യുജ്വലമായിരുന്നു. പുള്ളിയുടെ ശരീരഭാഷയൊക്കെ അസാധ്യം എന്നേ പറയാനാകൂ. അതുപോലെ തന്നെ സമുദ്രക്കനി, രജനിയുടെ ഭാര്യയായി വന്ന നടി, പിന്നെ പുയല്‍ ചാരുമതി എന്ന കഥാപാത്രം. ഒട്ടുമിക്കരും അഭിനയിക്കുകയാണ് എന്ന തോന്നല്‍ ജനിപ്പിക്കാതെ അഭിനയിച്ചിട്ടുണ്ട്.
മെര്‍സലിലെ ഒന്നോ രണ്ടോ രംഗങ്ങള്‍ കണ്ട് വെകിളിപുരണ്ട സവര്‍ണതീവ്രബിംബങ്ങള്‍ ഈ സിനിമ കണ്ടാല്‍ അറ്റാക്കുവന്നു ചാവും. അത്രമാത്രം അവരെ കടന്നാക്രമിക്കുന്നുണ്ട് ചിത്രം.
(Afx ഗ്രൂപ്പിൽ വന്നത്)