സ്വന്തം രൂപം ഏറ്റവും അനുയോജ്യമായ രീതിയിലായിരുന്നു എങ്കിൽ എങ്ങനെ ആവുമായിരുന്നു എന്ന മോഡലാണ് BBC ഷോയ്ക്കു വേണ്ടി ശരീരഘടനാശാസ്ത്ര വിദഗ്ദ്ധയായ ശ്രീമതി ആലീസ് റോബർട്ട് ഉണ്ടാക്കിയത്.
നായ , മീൻ, നീരാളി, പൂച്ച, അരയന്നം, ചിമ്പാൻസി, കങ്കാരു എന്നിവയിലെ നല്ല ഗുണങ്ങൾ ഒത്തുചേർത്തായിരുന്നു പുതിയ ശരീരഘടന രൂപകൽപ്പന ചെയ്തത്. ഒട്ടനവധി ശാസ്ത്രജ്ഞർ മനുഷ്യ ശരീരഘടനയിൽ കണ്ടെത്തിയ പോരായ്മകൾ ഇതിനായി കണക്കിലെടുത്തായിരുന്നു.
.
മൈക്കിൾ ഫെൽപ്‌സ്, ഉസൈൻ ബോൾട്ട്, സറീന വില്യംസ് എന്നിവരുടെ പ്രകടങ്ങൾ കാണുമ്പോൾ മനുഷ്യർ തങ്ങളുടെ കഴിവിന്റെ പാരമ്യത്തിലെത്തി എന്ന് മനസിലാവും. എന്നിട്ടും മറ്റു ജീവികളെ അപേക്ഷിച്ചു ഇവർക്ക് പല പോരായ്മകളും ഉണ്ട്. ദശലക്ഷക്കണക്കിനു വർഷത്തെ പരിണാമംകൊണ്ട് മനുഷ്യർ ശരീരഘടനയിൽ മറ്റു ജീവികളെ അപേക്ഷിച്ചു കാര്യമായ പുരോഗതിയൊന്നും ആർജിച്ചിട്ടില്ല.
നമ്മൾ രണ്ട് കാലിൽ നടക്കുവാൻ ഉള്ള കഴിവ് നേടി, നമ്മുടെ പൂർവീകരെക്കാളും വലിയ തലച്ചോർ ഉണ്ടായി. അത് ഒരു വലിയകാര്യംതന്നെയാണ്. പക്ഷെ ആ പരിണാമത്തിൽ നമ്മുടെ ഇടുപ്പിന്റെ വലിപ്പം ചെറുതായി, തലയോട്ടി ആണെങ്കിൽ വലുതും ആയി ! ഫലമോ.. പ്രസവം എന്നത് വളരെ വേദനാജനകം ആയി !! അതിനാൽ മറ്റു ജീവികളെപ്പോലെ പൂർണ വളർച്ച എത്തുന്നതിനു മുന്നേ മനുഷ്യക്കുഞ്ഞു ജനിക്കുന്നു. കുഞ്ഞു ജനിക്കുമ്പോൾ കഴുത്തു ഉറച്ചിട്ടുണ്ടാവില്ല, തലയോട്ടി ഉറച്ചിട്ടുണ്ടാവില്ല, കാലിനു ബലം ഉണ്ടാവില്ല... ബാക്കി വളർച്ചയൊക്കെ ഗർഭപാത്രത്തിനു പുറത്തും
നമ്മൾ പരിണമിച്ചത് S ആകൃതിയോടുള്ള നട്ടെല്ലിൽ നിന്നാണ്. ഇപ്പോഴും അത് പൂർണമായിട്ടില്ല. രണ്ട് കാലിൽ നടക്കുമ്പോൾ നട്ടെല്ലിന് നമ്മുടെ ഭാരം താങ്ങുവാൻ ബുദ്ധിമുട്ടാണ്. അതിനാൽ നടുവേദനയും ഒരു തുടർക്കഥ ആയി !
അതിനാൽ ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്തു പല ശാരീരഘടനകളും മറ്റു ജീവികളിൽനിന്നു മനസിലാക്കി ആണ് ശ്രീമതി ആലീസ് പുതിയ രൂപം ചിട്ടപ്പെടുത്തിയത്. കൂടുതൽ രക്ത ധമനികളുള്ള ഹൃദയം, കൂടുതൽ കാര്യക്ഷമമുള്ള ശ്വാസകോശം, ബ്ലൈൻഡ് സ്പോട്ട് ഇല്ലാത്ത കണ്ണുകൾ, ശബ്ദം കൂടുതൽ പിടിച്ചെടുക്കാൻ പാകത്തിന് വലിയ ചെവികൾ, കാര്യക്ഷമമായ കാലുകൾ, ഇഴജന്തുക്കയുടേത് പോലത്തെ അൾട്രാ വയലറ്റ് രശ്മികളെ എളുപ്പം തടയുന്ന ചർമം, കൂടുതൽ കാര്യക്ഷമമായ കണ്ണുകൾ.., പ്രസവവും, കുഞ്ഞിന്റെ ആദ്യകാല വളർച്ചയുമൊക്കെ കങ്കാരുവിന്റേതുപോലെ. അങ്ങനെ ഒട്ടനവധി കാര്യങ്ങൾ പുതിയ രൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഫലമോ.. ഒട്ടനവധി കഴിവുകളുള്ള, വേദന ഇല്ലാതെ പ്രസവിക്കുന്ന, വിശിഷ്ട മനുഷ്യൻ !!