ദാരിദ്ര്യത്തിൽ നിന്ന് കൊട്ടാരത്തിന്റെ വെണ്ണക്കൽ പടവുകൾ ചവിട്ടിയ വ്യക്തിപ്രഭാവങ്ങളുടെ ഗാഥകൾ ചരിത്രമായും ആത്മ ചരിത്രമായും നാം ഒരുപാടു ചർച്ചചെയ്തതാണ് .....എന്നാൽ ഇന്ത്യൻ വ്യവസായ ഭൂപടത്തിൽ ഒരു മലയാളിയുടെ കയ്യൊപ്പ് ചാർത്തിയ രാജൻ പിള്ള എന്ന മനുഷ്യന്റെ ദുരൂഹ മരണം നാം മറന്നിട്ടില്ല ....വ്യവസായ തട്ടിപ്പിന്റെ പേരിൽ തീഹാർ ജയിലിലടച്ച ആ വ്യക്തിയെ കസ്റ്റഡിയുടെ ആറാം ദിവസം മരിച്ച നിലയിലായിരുന്നു കാണുന്നത് ....മരണത്തെ അംഗീകരിക്കാന് കഴിഞ്ഞാലും എങ്ങനെ മരിച്ചു ..? എന്തിനു മരിച്ചു ? തുടങ്ങിയവയെല്ലാം ഇന്നും നിഗൂഢതയിൽ ഒളിച്ചുതന്നെയാണ് ....ഭാര്യ നീന പിള്ളയുടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾ ഒരു വശത്തു നടക്കുമ്പോഴും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ലാഘവത്തോടെ ആ കേസ്ഫയൽ മടക്കാനാണ് താത്പര്യവും ..
ബിസ്‌ക്കറ് എന്നാൽ ' ബ്രിട്ടാനിയ' മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് ....രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടിഷ് ഇന്ത്യൻ പട്ടാളക്കാർക്ക് ബിസ്‌ക്കറ് എത്തിക്കാൻ തുടക്കമിട്ട കമ്പനി പിന്നീട് വളർന്നു പന്തലിച്ചു നമ്മുടെ വിപണികളെ പുണരുന്നത് രാജൻ പിള്ള എന്ന എൻ ആർ ഐ കശുവണ്ടി മുതലാളിയുടെ സാരഥ്യത്തിലായിരുന്നു ....ബ്രിട്ടാനിയയുടെ നബിസ്‌കോ ഗ്രൂപ്പ് തന്ത്രശാലിയായ പിള്ളയ്ക്ക് ചെയർ മാൻ സ്ഥാനം വെച്ച് നീട്ടിയത് തന്നെ ആ മനുഷ്യനെ കഴിവിൽ പൂർണ്ണ വിശ്വാസമുള്ളത് കൊണ്ട് തന്നെയായിരുന്നു ...പ്രശ്ശസ്തിയും നേട്ടവും ഒരു വശത്തു നേടിയെടുക്കുമ്പോൾ മറു വശത്തു ശത്രുക്കളും ഉദയം ചെയ്തു ...രാജൻ പിള്ളയിൽ നിന്നും വാഡിയ ഗ്രൂപ്പ് കമ്പനി നസ്ലി വാഡിയ നടത്തിയ കളികളിൽ നിന്ന് തുടങ്ങാം ആ മനുഷ്യന്റെ തകർച്ചയും .......
കേരളത്തിൽ നിന്നൊരു വിജയ ചരിത്രം
--------------------------------------------------------
--------------------------------------------------------
കൊല്ലത്തു നിന്നും കശുവണ്ടി വ്യവസായത്തിലൂടെ വ്യാപാര ലോകത്ത് ശ്രെദ്ധ നേടിയ ജനാർദ്ദനൻ പിള്ളയുടെ കടിഞ്ഞൂൽ പുത്രൻ, അച്ഛന്റെ പാത പിന്തുടർന്ന് ആ മേഖലയിൽ ശ്രെദ്ധ പതിപ്പിക്കാൻ ആരംഭിച്ചതോടെ ഇന്ത്യൻ വ്യവസായത്തിൽ പുതിയൊരു നക്ഷത്രം ഉദിക്കുകയായിരുന്നു .....നമ്മുടെ കേരളത്തിൽ നിന്ന് മറുനാട്ടിൽ എങ്ങനെ ബിസിനസ്സ് കണ്ടെത്താമെന്നായി ആ മനുഷ്യന്റെ ചിന്ത ....പണംമെറിഞ്ഞു പണം വാരുക എന്ന തത്വത്തിലൂന്നി പുതിയ പുതിയ ബന്ധങ്ങളിലൂടെ അദ്ദേഹം അത് സാധിച്ചെടുത്തു ....മത്സരഗുണവും കൗശലവും സന്നിവേശിപ്പിച്ചു വിജയങ്ങൾ ശീലമാക്കിയ അദ്ദേഹത്തിന്റെ വ്യവസായം അങ്ങനെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു ...അന്നത്തെ ബിസിനസ്സ് രംഗത് രസകരമായ ഒരു ചൊല്ല് പോലും ഉണ്ടായിരുന്നു ....'രാജൻ പിള്ളയുടെ ബ്രെക്ഫാസ്റ് ലണ്ടനിൽ എങ്കിൽ ലഞ്ച് ജർമ്മനിയും ഡിന്നർ സിംഗപ്പൂരുമായിരിക്കും ''.... അന്ന് നിലനിന്നിരുന്ന മറ്റൊരു വസ്തുതതയാണ് ബിസിനസ്സ് പാർട്ടികളിൽ ഉരുത്തിരിയുന്ന ബന്ധങ്ങൾ ...ഒരു പാർട്ടിയിൽ നൂറു പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് ബിസിനസ്സിൽ നേട്ടങ്ങൾ ഏറെ നേട്ടങ്ങൾ കൊയ്യാമെന്നായിരുന്നു .... ചിന്ത (എന്നാൽ ആ സുഹൃത്തുക്കളിൽ അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ച പലരും അവസാനകാലത് തിരിഞ്ഞു പോലും നോക്കിയില്ല എന്നത് ഏറെ ദുഃഖകരം തന്നെ ) സിംഗപ്പൂരായിരുന്നു രാജൻപിള്ളയുടെ വ്യവസായ കേന്ദ്രം .....കായിക മത്സരങ്ങളിൽ ബിസിനസ്സ്കാരുടെ ഇടപെടലിന് സ്കോപ്പ് ഉണ്ടെന്നു കണ്ടത്തിയത് രാജന്റെ ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ ആണ് ...പൊതുവെ ഒരു ടെന്നീസ് പ്രിയനായ അദ്ദേഹം അതിനു മുന്നിട്ടിറങ്ങുകയും ചെയ്തു .....വിംബിൾഡൺ പോലുള്ള മത്സരങ്ങളിൽ അദ്ദേഹം ആതിഥ്യം ഏറ്റെടുത്തു വൻ വിരുന്നുകൾ സംഘടിപ്പിക്കുകയും അതിന്റെ സാധ്യതകളെ പരമാവധി പ്രേയോജനപ്പെടുത്തുകയും ചെയ്തു ......എൺപതുകളുടെ ആദ്യ പാദത്തിലായിരുന്നു ...അദ്ദേഹം എയർ ഹോസ്റ്റസ് ആയിരുന്ന നീനയെ കണ്ടത്തി തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് .... പിന്നീട് ജീവിതാവസാനം വരെ ഒരു നിഴൽ പോലെ അവർ കൂടെയുണ്ടായിരുന്നു ..
വീഴ്ചകളുടെ തുടക്കം
----------------------------------
----------------------------------
പിൽക്കാലത്തു തീഹാറിലെ ജയിൽവാസത്തിനിടെ ഒരു ബാങ്ക് തട്ടിപ്പു കേസിൽ പെട്ട് അദ്ദേഹത്തിന്റെ സഹ തടവുകാരനായിരുന്ന മലയാളി പിന്നീട് കുറിച്ച ഹൃദയ ഭേദകമായ ഒരു കുറിപ്പുണ്ട് .....''അടിവസ്ത്രം മാത്രം ധരിച്ചു ചുട്ടു പൊള്ളുന്ന പനിയിൽ കിടക്കാൻ ഒരു മൂല മറ്റുള്ളവരോട് യാചിക്കുന്ന ഒരു മനുഷ്യനെ കണ്ടു ..ശേഷം വേച്ചു വേച്ചു അവിടം ചൂല് കൊണ്ട് വൃത്തിയാക്കുന്നു ... .. മരുന്ന് പോലും അദ്ദേഹത്തിന് നൽകാൻ അവർ കൂട്ടാക്കിയില്ല .....'' അത് രാജൻ പിള്ളയായിരുന്നു ......
.....അതി ഭയാനകമാണ് അത്തരം വീഴ്ചകൾ .....അതും ചെറുപ്പം മുതൽ വളർന്നു മികച്ച സൗകര്യങ്ങളിൽ നിന്ന് ......
ബ്രിട്ടാനിയയുടെയും, നബിസ്‌കോയുടെയും ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ ബിസിനസ് രംഗത്തേയ്ക്ക് നീനയും കടന്നു വന്നു ......ആയിടയ്ക്കാണ് ചില എതിർ ചേരികൾ ഉയർന്ന വരുന്നത് ..നബിസ്‌കോയിൽ നിന്ന് ബ്രിട്ടാനിയ സ്വന്തമാക്കാൻ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകൻ കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയ രാജനെ സമീപിച്ചു ...എന്നാൽ യാതൊരു വിട്ടു വീഴ്ചകൾക്ക് സുഹൃത്ത് കൂടിയായ അദ്ദേഹത്തിന് ഒരുക്കമല്ലായിരുന്നു .....സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അകൽച്ചയിലേക്ക് അത് നീങ്ങി ...എന്നാൽ പിള്ളയുടെ ചിന്തകൾ അതിനുമപ്പുറത്തായിരുന്നു ..ഡാനൻ (Dannon) എന്ന മറ്റൊരു ഫുഡ് കോര്പറേഷനുമായി ചേർന്ന് ബ്രിട്ടണിയയെ അയാൾ വാങ്ങി ... വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന വേളയിലാണ് സിംഗപ്പൂരിൽ നിന്ന് ഒരു കേസ് അദ്ദേഹത്തിനെതിരെ അവിടെ ഫയൽ ചെയ്യുന്നത് ....(അത് കെട്ടിച്ചമച്ചതായിരുന്നു എന്ന് പിന്നീട തെളിഞ്ഞു ) രാജന്റെ 'ഒലെ' എന്ന ബ്രാന്റ് നെയിം മറ്റു ഡയറ്കടർമാരറിയാതെ ബ്രിട്ടാനിയയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം .....ഈ വിശ്വാസ വഞ്ചനയ്ക്ക് കേസ് നൽകിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന റോസ് ജോൺസൺ ആയിരുന്നുവെന്നത് ചതിയുടെ ആക്കം കൂട്ടുന്നു ......നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ചുവടുകൾ പിഴച്ചു തുടങ്ങി .......എന്നാൽ വിദഗ്ദനായ മറ്റൊരു വക്കീലിന്റെ ഉപദേശ പ്രകാരം അഭയം തേടി ഇന്ത്യയിലേക്ക് കടന്നാൽ നിലവിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്നു കണക്കു കൂട്ടി .....ബ്രിടീഷ് പൗരത്വം ഉണ്ടായിരുന്നെവെങ്കിലും നിലവിൽ ഒരു കേസുപോലും ഇല്ലാത്ത സുരക്ഷിതമായ മാതൃരാജ്യത്തേയ്ക്ക് ഒടുവിൽ അദ്ദേഹം തിരിക്കാൻ തീരുമാനിച്ചു ....തന്നെയുമല്ല സുഹൃത്തുക്കളുടെ വാക്കുകൾ ഒരുപാടു വിശ്വസിച്ചിരുന്നു ....
അറസ്റ്റും കസ്റ്റഡി മരണവും
------------------------------------
------------------------------------
അര്ഥശൂന്യമായി കെട്ടിച്ചമച്ച കേസുകളിൽ നിന്ന് തനിക്കു തടിയൂരാമെന്നു രാജൻ പിള്ള കണക്കുകൂട്ടി .... രാജൻപിള്ളയുടെ സഹായം കൈപ്പറ്റിയ നിരവധി രാഷ്ട്രീയ സുഹൃത്തുക്കളേയും അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധിയായിരുന്നു ..
രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർ വിപ്ലവ കാലത് പാർട്ടിക്ക് വേണ്ടി ഒരു മില്യൺ ഡോളർ സംഭാവന ചെയ്ത വ്യക്തിയായിരുന്നു രാജൻ ....എന്നാൽ നരസിംഹ റാവു മന്ത്രിസഭയിൽ അന്ന് അദ്ദേഹത്തിനോട് വ്യക്തിപരമായി അൽപ്പം അകൽച്ച പരോക്ഷമായി പ്രകടിപ്പിച്ചിരുന്നത്രെ ..അതിനു കാരണം മറ്റനുമായിരുന്നില്ല ...രാജീവിന്റെ കാലത്തേ സംഭാവന മോഹിച്ചു നരസിഹ റാവു അദ്ദേഹത്തെ സമീപിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ സംഭാവന വേണമെങ്കിൽ പാർട്ടിയുടെ പേരിൽ നൽകാമെന്നും വ്യക്തിപരമായി നൽകാൻ കഴിയില്ലെന്നും ആദ്യമേ എടുത്തടിച്ചു പറഞ്ഞു ....ഈ നീരസമൊക്കെ പുറത്തുവരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവുമാണ് ...
...ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സി ബി ഐ...ഒടുവിൽ 1995 ജൂലൈ മാസം ആദ്യ വാരം ഡൽഹിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് അറസ്റ് ചെയ്തു ......ഇന്ത്യയിലെത്തിച്ചു കുടുക്കാനുള്ള നോർത്ത് ഇന്ത്യൻ കോൺസ്പിറസിയുടെ ചതിക്കെണിയിൽ അയാൾ അക്ഷരാര്ഥത്തിന് വീണു പോകുകയായിരുന്നു .....
തുടർന്ന് ജാമ്യത്തിന് ശ്രേമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല ..അന്തർദേശീയ തലത്തിൽ വിശ്വാസ വഞ്ചന കുറ്റത്തിന് അറസ്റിലായൊരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായി അവരുടെ ചിന്ത ...തുടർന്ന് തീഹാറിലേക്ക് റിമാന്റിലയച്ചു ...കരൾ രോഗത്തിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് മരുന്നുകൾ പോലും കൂടെ കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നില്ല ...ശേഷം ആറാം ദിവസം നാല്പത്തിയെട്ടുകാരനായ ആ മനുഷ്യൻ ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു .....
മരണത്തിൽ ദുരൂഹതയുണർത്തുന്ന കാര്യങ്ങൾ ഒട്ടേറെയാണ് ....ജയിലിൽ വെച്ച് അദ്ദേഹം ക്രൂരമായി മർദ്ധനമേറ്റിരുന്നു .... അതിനു തെളിവായി ലോക്കപ്പിൽ നിറയെ ചോരയുമായിരുന്നു ....തന്നയുമല്ല അദ്ദേഹത്തിന്റെ തലയും നിലത്തടിച്ചിരുന്നു ....പൊതുവെ ഇരുപത് ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയിൽ ആരോഗ്യ കാരണങ്ങളാൽ ശ്വാസോച്ഛാസം ചെയ്യാൻ ബുദ്ധിമുട്ടിക്കുന്ന ആ മനുഷ്യനു തീഹാറിലെ ചൂട് സഹിക്കാൻ കഴിയുമായിരുന്നില്ല ..... തികച്ചും ഗൂഢാലോചനയുടെ ഫലം തന്നെയായിരുന്നു ജയിലിൽ അദ്ദേഹത്തിനു നേരിടേണ്ടി വന്ന പീഡനങ്ങളൊക്കെയുമെന്നു വെളിവാക്കുന്നതാണ് ഈ കഥകളൊക്കെയും .....അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങളൊക്കെയും നിഷ്ഫലമാക്കിയത് ആരായിരുന്നു ..?
.ബന്ധുക്കളുടെ ആരോപണത്തിൽ തള്ളിക്കളയാൻ കഴിയാത്ത മറ്റൊന്ന് കൂടിയുണ്ട് .....കരൾ രോഗിയായിരുന്ന അദ്ദേഹത്തിന് രോഗം മൂർച്ചിച്ച അവസരത്തിൽ കരളിനു ക്ഷതം സംഭവിച്ചു ആമാശയത്തിലെയും അണ്ണാ നാളത്തിലെയും ഞരമ്പുകൾ വീർത്ത് പൊട്ടി രക്തം ഛർദ്ധിച്ചു തന്നെയാണ് പോസ്റ്മാർട്ടത്തിൽ പറയുന്നത് .... അതിനു കാരണമായ ഒരു മരുന്ന് അദ്ദേഹത്തിന് ജയിലിൽ വെച്ച് നൽകിയിരുന്നതായി പറയുന്നു ....ഇതി സംബന്ധിച്ചു ജയിലിൽ മെഡിക്കൽ ഓഫിസറുടെ മൊഴിയിലും വിരുദ്ധത കണ്ടെത്തി ..... ..
രാജന്റെ രണ്ടു മക്കളും ഭാര്യയും ബന്ധുക്കളുമടങ്ങുന്ന കുടുംബം തുടർന്ന് കേസുകളും മറ്റുമായി അലഞ്ഞുവെങ്കിലും സമർത്ഥമായി തേച്ചു മാച്ചു കളയാൻ തന്നെയായിരുന്നു പലർക്കും തിടുക്കം..
എങ്കിലും അവരുടെ പോരാട്ടം അവസാനിക്കുന്നില്ല ..ഈ അടുത്ത കാലത് തീഹാറിലെ പീഡനങ്ങളെ കുറിച്ച് ഒരു പുസ്തകം അവർ പുറത്തിറക്കുന്ന കാര്യങ്ങൾ മാധ്യമ ശ്രേദ്ധയാകര്ഷിച്ചിരുന്നു ..... അവർ പറഞ്ഞൊരു വാചകം ശ്രേദ്ധേയമാണ് ..''മാധ്യമങ്ങൾ ഇന്ത്യൻ വ്യവസായിയുടെ മരണത്തിന്റെ ദുരൂഹതയെ ആഘോഷമാക്കുമ്പോൾ എനിക്ക് നഷ്ടപെട്ടത് എന്റെ ഭർത്താവിനെയാണ് ..എന്റെ കുട്ടികളുടെ അച്ഛനെയാണ് ....അമേരിക്കയിൽ ആയിരുന്നെങ്കിൽ സാഹചര്യ തെളിവുകൾ മാത്രം മതി ഞങ്ങൾക്ക് നീതി ലഭിക്കാൻ ...ഇവിടെയെല്ലായിടത്തും അഴിമതിയാണ് ..ആർക്കും ആരെയും കൊല്ലാം .......''
രാജന്റെ ചില ബിസിനസ്സ് ഇന്ന് നീന ഏറ്റെടുത്ത നടത്തുന്നു ...കൂടെ രണ്ടു അവരുടെ രണ്ടു ആൺ കുട്ടികളൂം ..... എത്ര നഷ്ടപരിഹാരം ലഭിച്ചാലും രാജന് പകരമാവില്ലെന്നു ആ സ്ത്രീക്ക് ബോധ്യമുണ്ട് ..അദ്ദേഹത്തിന്റെ വിയോഗത്തിൽ നീറിപ്പുകയുമ്പോഴും ഈ നിയമപോരാട്ടങ്ങളുടെയെല്ലാം ഉദ്ദേശ്യം ഒന്നുമാത്രം ....ഈ അവസ്ഥ ഇനി മറ്റാർക്കും ഉണ്ടാവരുത് ....